താൾ:GaXXXIV1.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൮. അ. ൧൦൫

<lg n="൪൫">വന്റെ മെൽ കൈകളെ വെച്ചിട്ടില്ല✱ അപ്പൊൾ ആ ഭൃത്യന്മാർ
പ്രധാനാചാൎയ്യന്മാരുടെയും പറിശന്മാരുടെയും അടുക്കൽ വന്നു എ
ന്നാറെ ഇവർ അവരൊടു പറഞ്ഞു എന്തുകൊണ്ട നിങ്ങൾ അവനെ</lg><lg n="൪൬"> കൊണ്ടുവരാഞ്ഞു✱ ഭൃത്യന്മാർ ഉത്തരമായിട്ട പറഞ്ഞു ഒരുനാളും</lg><lg n="൪൭"> ഒരു മനുഷ്യനും ൟ മനുഷ്യനെ പൊലെ സംസാരിച്ചിട്ടില്ല✱ അ
പ്പൊൾ പറിശന്മാർ അവരൊട ഉത്തരമായിട്ട പറഞ്ഞു നിങ്ങളും</lg><lg n="൪൮"> വഞ്ചിക്കപ്പെട്ടുവൊ✱ പ്രമാണികളിൽ ആകട്ടെ പറിശന്മാരിൽ ആക</lg><lg n="൪൯">ട്ടെ ഒരുത്തനെങ്കിലും അവങ്കൽ വിശ്വസിച്ചിട്ടുണ്ടൊ✱ എന്നാലും ന്യാ
യ പ്രമാണത്തെ അറിയാത്ത ൟ ജനം ശപിക്കപ്പെട്ടവരാകുന്നു✱</lg><lg n="൫൦"> (രാത്രിയിൽ യെശുവിന്റെ അടുക്കൽ വന്നവനായി അവരിൽ ഒ</lg><lg n="൫൧">രുത്തനായുള്ള) നിക്കൊദീമുസ അവരൊട പറയുന്നു✱ ഒരു മനു
ഷ്യനെ അവങ്കൽനിന്ന മുമ്പെ കെൾക്കയും അവൻ ഇന്നതിനെ
ചെയ്യുന്നു എന്ന അറികയും ചെയ്യാതെ കണ്ട നമ്മുടെ ന്യായ പ്രമാ</lg><lg n="൫൨">ണം വിധിക്കുന്നുവൊ✱ അവർ ഉത്തരമായിട്ട അവനൊടു പറഞ്ഞു
നീയും ഗലീലെയായിൽനിന്നാകുന്നുവൊ തിരക്കി നൊക്ക എന്തുകൊ
ണ്ടെന്നാൽ ഗലിലെയായിൽനിന്ന ഒരു ദീൎഘദൎശിയും ഉണ്ടായിട്ടില്ല✱</lg><lg n="൫൩"> പിന്നെ ഒരൊരുത്തൻ അവനവന്റെ ഭവനത്തിലെക്ക പൊയി✱</lg>

൮ അദ്ധ്യായം

൧ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ ക്രിസ്തു വിടിയിക്കയും
— ൧൨ അവൻ ലൊകത്തിന്റെ ദീപം താൻ തന്നെ എന്ന പ്ര
സംഗിക്കയും തന്റെ ഉപദെശത്തെ നീതീകരിക്കയും ചെയ്യുന്നത.

<lg n="൨">പിന്നെ യെശു ഒലിവു വൃക്ഷ പൎവതത്തിന്ന പൊയി✱ പ്രഭാ
തകാലത്തിങ്കൽ അവൻ പിന്നെയും ദെവാലയത്തിലെക്ക വന്നു
എന്നാറെ ജനമൊക്കെയും അവന്റെ അടുക്കൽ വന്നു അവൻ ഇരു</lg><lg n="൩">ന്നിട്ട അവൎക്ക ഉപദെശിക്കയും ചെയ്തു✱ അപ്പൊൾ ഉപാദ്ധ്യായന്മാ
രും പറിശന്മാരും വ്യഭിചാരത്തിൽ കണ്ടു പിടിക്കപ്പെട്ടിട്ടുള്ളൊരു
സ്ത്രീയെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവളെ മദ്ധ്യത്തിങ്കൽ</lg><lg n="൪"> നിൎത്തീട്ട✱ അവനൊടു പറയുന്നു ഗുരൊ ൟ സ്ത്രീയെ വ്യഭിചാരം</lg><lg n="൫"> ചെയ്ത പ്രവൃത്തിയിൽ തന്നെ കണ്ടു പിടിക്കപ്പെട്ടു✱ എന്നാൽ ഇപ്ര
കാരമുള്ളവർ കല്ലുകൊണ്ട എറിയപ്പെടെണമെന്ന മൊശെ ന്യായ
പ്രമാണത്തിൽ ഞങ്ങളൊട കല്പിച്ചു എന്നാൽ നീ എന്ത പറയുന്നു✱</lg><lg n="൬"> അവനെ കുറ്റപ്പെടുത്തുവാൻ ഹെതുവുണ്ടാകെണ്ടുന്നതിന്ന അവർ
ഇതിനെ അവനെ പരീക്ഷിച്ചു കൊണ്ട പറഞ്ഞു എന്നാൽ യെശു താ</lg><lg n="൭">ഴെ കുനിഞ്ഞിട്ട വിരൽ കൊണ്ട നിലത്തിൽ എഴുതി✱ എന്നാൽ അ
വർ അവനൊടു ചൊദിച്ചും കൊണ്ട നിന്നിരുന്നപ്പൊൾ അവൻ നി
വൎന്നിട്ട അവരൊടു പറഞ്ഞു നിങ്ങളിൽ പാപമില്ലാത്തവൻ മുമ്പെ</lg><lg n="൮"> അവളിൽ ഒരു കല്ലിനെ എറിയട്ടെ✱ അവൻ പിന്നെയും താഴെ</lg><lg n="൯"> കുനിഞ്ഞിട്ട നിലത്തിൽ എഴുതി✱ എന്നാ അവർ ഇതിനെ കെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/257&oldid=177161" എന്ന താളിൽനിന്ന് ശേഖരിച്ചത്