താൾ:GaXXXIV1.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨ യൊഹന്നാൻ ൪. അ.

<lg n="൨൦">ഞാൻ കാണുന്നു✱ ഞങ്ങളുടെ പിതാക്കന്മാർ ൟ പൎവതത്തിങ്കൽ
വന്ദിച്ചു വന്ദിക്കെണ്ടുന്ന സ്ഥലം യെറുശലമിലാകുന്നു എന്ന നി</lg><lg n="൨൧">ങ്ങൾ പറയുന്നു താനും✱ യെശു അവളൊട പറയുന്നു സ്ത്രീയെ നി
ങ്ങൾ ൟം പൎവതത്തിങ്കൽ എങ്കിലും യെറുശലമിങ്കൽ എങ്കിലും പിതാ</lg><lg n="൨൨">വിനെ വന്ദിക്കാത്ത സമയം വരുന്നു എന്നെ വിശ്വസിക്ക✱ നീ
ങ്ങൾ അറിയാത്തതിനെ വന്ദിക്കുന്നു ഞങ്ങൾ വന്ദിക്കുന്നതിനെ
ഞങ്ങൾ അറിയുന്നു എന്തുകൊണ്ടെന്നാൽ രക്ഷ യെഹൂദന്മാരിൽ നി</lg><lg n="൨൩">ന്നാകുന്നു✱ എങ്കിലും സത്യവന്ദനക്കാർ പിതാവിനെ ആത്മാവിലും
സത്യത്തിലും വന്ദിപ്പാനുള്ള സമയം വരുന്നു ഇപ്പൊൾ തന്നെ
ആകുന്നു എന്തെന്നാൽ പിതാവ തന്നെ വന്ദിക്കാൻ ഇപ്രകാരമുള്ള</lg><lg n="൨൪">വരെ അന്വെഷിക്കുന്നു✱ ദൈവം ആത്മാവാകുന്നു അവനെ വന്ദി</lg><lg n="൨൫">ക്കുന്നവർ ആത്മാവിലും സത്യത്തിലും വന്ദിക്കയും വെണം✱ സ്ത്രീ
അവനൊട പറയുന്നു ക്രിസ്തു എന്ന പറയപ്പെടുന്ന മെശിഹാ വരു
ന്നു എന്ന ഞാൻ അറിയുന്നു അവൻ വരുമ്പോൾ ഞങ്ങൾക്ക സ</lg><lg n="൨൬">കലത്തെയും അറിയിക്കും✱ യെശു അവളൊട പറഞ്ഞു നിന്നൊടു
സംസാരിക്കുന്ന ഞാൻ അവനാകുന്നു✱</lg>

<lg n="൨൭">ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയൊ
ടു കൂടി സംസാരിച്ചതുകൊണ്ട ആശ്ചൎയ്യപ്പെടുകയും ചെയ്തു എങ്കിലും
നീ എന്ത അന്വെഷിക്കുന്നു അല്ലെങ്കിൽ നീ അവളൊടു കൂട എന്തി</lg><lg n="൨൮">ന സംസാരിക്കുന്നു എന്ന ഒരുത്തനും പറഞ്ഞില്ല✱ അപ്പൊൾ സ്ത്രീ
തന്റെ ജലപാത്രത്തെ വെച്ചും കളഞ്ഞ നഗരത്തിലെക്ക പൊയി</lg><lg n="൨൯"> ജനങ്ങളെടു പറയുന്നു✱ ഞാൻ ചെയ്തിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും
എന്നൊടു പറഞ്ഞിട്ടുള്ള ഒരു മനുഷ്യനെ വന്ന നൊക്കുവിൻ ഇ</lg><lg n="൩൦">വൻ ക്രിസ്തുവല്ലയൊ✱ അപ്പൊൾ അവർ നഗരത്തിൽനിന്ന പുറ</lg><lg n="൩൧">പ്പെട്ടു അവന്റെ അടുക്കൽ ചെല്ലുകയും ചെയ്തു✱ ഇതിനിടയിൽ
ശിഷ്യന്മാർ അവനൊട ഗുരൊ ഭക്ഷിക്കണമെന്ന അപെക്ഷിച്ചു✱</lg><lg n="൩൨"> എന്നാറെ അവൻ അവരോടു പറഞ്ഞു നിങ്ങൾ അറിയാതെ കണ്ടു</lg><lg n="൩൩">ള്ള ഭക്ഷണം എനിക്കു ഭക്ഷിപ്പാനുണ്ട✱ അതുകൊണ്ട ശിഷ്യന്മാർ
തമ്മിൽ തമ്മിൽ പറഞ്ഞു വല്ലവനും അവന്ന ഭക്ഷിപ്പാൻ കൊണ്ടു</lg><lg n="൩൪"> വന്നിട്ടുണ്ടൊ✱ യെശു അവരൊട പറയുന്നു ഞാൻ എന്നെ അയ
ച്ചവന്റെ ഇഷ്ടത്തെ ചെയ്കയും അവന്റെ ക്രിയയെ അവസാനി</lg><lg n="൩൫">ക്കയും ചെയ്യുന്നത എനിക്കുള്ള ഭക്ഷണമാകുന്നു✱ ഇനിയും നാല
മാസമുണ്ട അപ്പൊൾ കൊയിത്ത കാലം വരുന്നു എന്ന നിങ്ങൾ
പറയുന്നില്ലയൊ കണ്ടാലും ഞാൻ നിങ്ങളൊട പറയുന്നു നിങ്ങളുടെ
കണ്ണുകളെ ഉയൎത്തി നിലങ്ങൾ ഇപ്പൊൾ തന്നെ കൊയിത്തിന്ന</lg><lg n="൩൬"> വെണ്മയായിരിക്കുന്നു എന്ന അവയെ കാണ്മിൻ✱ വിശെഷിച്ച
കൊയ്യുന്നവൻ കൂലിയെ വാങ്ങുകയും നിത്യജീവങ്കൽ ഫലത്തെ കൂട്ടു
കയും ചെയ്യുന്നു വിതക്കുന്നവനും കൊയ്യുന്നവനും ഒന്നിച്ച സന്തൊ</lg><lg n="൩൭">ഷിപ്പാനായിട്ടാകുന്നു✱ എന്തുകൊണ്ടെന്നാൽ ഇതിങ്കൽ ഒരുത്തൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/244&oldid=177148" എന്ന താളിൽനിന്ന് ശേഖരിച്ചത്