താൾ:GaXXXIV1.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬ യൊഹന്നാൻ ൧൮. അ

<lg n="൩൦">റ്റത്തെ ബൊധിപ്പിക്കുന്നു എന്ന പറഞ്ഞു✱ അവർ ഉത്തരമാ
യിട്ട അവനൊട പറഞ്ഞു അവൻ ദൊഷക്കാരനല്ല എങ്കിൽ ഞ</lg><lg n="൩൧">ങ്ങൾ അവനെ നിനക്ക എല്പിക്കയില്ലയായിരുന്നു✱ അപ്പൊൾ പീ
ലാത്തൊസ അവരൊടു പറഞ്ഞു നിങ്ങൾ തന്നെ അവനെകൊണ്ടു
പൊകയും നിങ്ങളുടെ ന്യായ പ്രമാണ പ്രകാരം അവനെ വിധിക്ക
യും ചെയ്വിൻ അതുകൊണ്ട യെഹൂദന്മാർ അവനൊടു പറഞ്ഞു ഒ</lg><lg n="൩൨">രുത്തനെയും കൊല്ലുന്നത ഞങ്ങൾക്ക ന്യായമില്ല✱ യെശു താൻ
എതു പ്രകാരമുള്ള മരണം കൊണ്ട മരിക്കുമെന്ന ലക്ഷ്യമായിട്ട പ</lg><lg n="൩൩">റഞ്ഞിട്ടുള്ള വചനം നിവൃത്തിയാകെണ്ടുന്നതിന്ന തന്നെ✱ അ
പ്പൊൾ പീലാത്തൊസ പിന്നെയും ന്യായ സ്ഥലത്തിലെക്ക കടന്നു
യെശുവിനെ വിളിച്ച അവനൊടു പറഞ്ഞു നീ യെഹൂദന്മാരുടെ</lg><lg n="൩൪"> രാജാവാകുന്നുവൊ✱ യെശു അവനൊട ഉത്തരമായിട്ടു പറഞ്ഞു
ഇതിനെ നീയായിട്ട തന്നെ പറയുന്നവൊ മറ്റുള്ളവർ ഇതിനെ</lg><lg n="൩൫"> എന്നെ കുറിച്ച നിന്നൊടു പറഞ്ഞുവൊ✱ പീലാത്തൊസ ഉത്ത
രമായിട്ട പറഞ്ഞു ഞാൻ ഒരു യെഹൂദനാകുന്നുവൊ നിന്റെ സ്വ
ജാതിയും പ്രധാനാചാൎയ്യന്മാരും നിന്നെ എനിക്ക എല്പിച്ചു നീ എ</lg><lg n="൩൬">ന്ത ചെയ്തു✱ യെശു ഉത്തരമായിട്ട പറഞ്ഞു എന്റെ രാജ്യം ഇ
ഹ ലൊകത്തിൽനിന്നുള്ളതല്ല എന്റെ രാജ്യം ഇഹ ലൊകത്തിൽ
നിന്നുള്ളതായിരുന്നു എങ്കിൽ ഞാൻ യെഹൂദന്മാൎക്ക എല്പിക്കപ്പെടാ
തെ ഇരിപ്പാനായിട്ട എന്റെ ശുശ്രൂഷക്കാർ ശണ്ഠയിടുമായിരുന്നു</lg><lg n="൩൭"> എന്നാൽ ഇപ്പൊൾ എന്റെ രാജ്യം ഇവിടെനിന്നല്ല✱ അതു
കൊണ്ട പീലാത്തൊസ് അവനൊടു പറഞ്ഞു എന്നാൽ നീ ഒരു
രാജാവാകുന്നുവൊ യെശു ഉത്തരമായിട്ട പറഞ്ഞു ഞാൻ ഒരു രാ
ജാവാകുന്നു എന്ന നീ തന്നെ പായുന്നുവല്ലൊ ഇതിനായിട്ട ഞാൻ
ജനിക്കയും ഇതിനായിട്ട സത്യത്തിന്ന സാക്ഷിപ്പെടുത്തെണ്ടുന്നതി
ന്ന ഇഹ ലൊകത്തിലെക്ക വരികയും ചെയ്തു സത്യത്തിൽനിന്നുള്ള</lg><lg n="൩൮">വനെല്ലാം എന്റെ ശബ്ദത്തെ കെൾക്കുന്നു✱ പീലാത്തൊസ അ
വനൊടു സത്യം എന്താകുന്നു എന്ന പറയുന്നു അവൻ ഇതിനെ
പറഞ്ഞിട്ട പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറപ്പെട്ടു
പൊയി അവരൊടു പറയുന്നു ഞാൻ ഒരു കുറ്റത്തെയും അ</lg><lg n="൩൯">വങ്കൽ കാണുന്നില്ല✱ എന്നാൽ പെസഹായിൽ ഞാൻ നി
ങ്ങൾക്ക ഒരുത്തനെ വിട്ടയക്കെണമെന്ന നിങ്ങൾക്ക ഒരു മൎയ്യാദയു
ണ്ടല്ലൊ അതുകൊണ്ട ഞാൻ യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾ</lg><lg n="൪൦">ക്കായ്കൊണ്ട വിട്ടയക്കെണമെന്ന നിങ്ങൾക്ക മനസ്സുണ്ടൊ✱ അപ്പൊൾ
പിന്നെയും എല്ലാവരും ഇവനെ അല്ല ബറബ്ബാസിനെ തന്നെ എ
ന്ന ഉറക്കെ വിളിച്ചു പറഞ്ഞു എന്നാൽ ബറബ്ബാസ ഒരു കള്ളനാ
യിരുന്നു✱</lg>

൧൯ അദ്ധ്യായം

൧ യെശു കൊറടാവുകൊണ്ട അടിക്കപ്പെടുകയും മുള്ളുകൾ കൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/288&oldid=177192" എന്ന താളിൽനിന്ന് ശേഖരിച്ചത്