താൾ:GaXXXIV1.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൭. അ. ൧൦൩

<lg n="൧൩">വഞ്ചിക്കുന്നു എന്ന പറഞ്ഞു✱ എങ്കിലും യെഹൂദന്മാരുടെ ഭയം കൊ
ണ്ട ഒരുത്തനും അവനെ കുറിച്ച പ്രസിദ്ധമായിട്ട സംസാരിച്ചില്ല✱</lg>

<lg n="൧൪">പിന്നെ പെരുനാൾ പാതിയായപ്പോൾ തന്നെ യെശു ദെവാലയ</lg><lg n="൧൫">ത്തിലെക്ക കയറി ചെന്ന ഉപദെശിച്ചു✱ അപ്പൊൾ യെഹൂദന്മാർ
ഇവൻ പഠിച്ചിട്ടില്ലായ്ക കൊണ്ട എങ്ങിനെ അക്ഷരങ്ങളെ അറിയു</lg><lg n="൧൬">ന്നു എന്ന പറഞ്ഞ ആശ്ചൎയ്യപ്പെട്ടു✱ യെശു അവരൊട ഉത്തരമാ
യിട്ട പറഞ്ഞു എന്റെ ഉപദെശം എന്റെതല്ല എന്നെ അയച്ച</lg><lg n="൧൭">വന്റെ അത്രെ ആകുന്നത✱ ഒരുത്തൻ അവന്റെ ഇഷ്ടത്തെ
ചെയ്വാൻ ഇച്ശിക്കുന്നു എങ്കിൽ അവൻ ഉപദെശത്തെ കുറിച്ച അ
ത ദൈവത്തിങ്കൽനിന്ന ഉണ്ടായതൊ ഞാനായിട്ട തന്നെ പറയു</lg><lg n="൧൮">ന്നതൊ എന്ന അറിയും✱ താനായിട്ട തന്നെ പറയുന്നവൻ ത
ന്റെ സ്വന്ത മഹത്വത്തെ അനെഷിക്കുന്നു എന്നാൽ തന്നെ അയ
ച്ചവന്റെ മഹത്വത്തെ അന്വെഷിക്കുന്നവനൊ അവൻ സത്യവാ</lg><lg n="൧൯">നാകുന്നു അവങ്കൽ ഒരു നീതികെടും ഇല്ല✱ മൊശെ നിങ്ങൾക്ക ന്യായ
പ്രമാണത്തെ തന്നിട്ടില്ലയൊ എങ്കിലും നിങ്ങളിൽ ഒരുത്തനും ന്യാ
യപ്രമാണത്തെ പ്രമാണിക്കുന്നില്ല നിങ്ങൾ എന്നെ കൊല്ലുവാൻ</lg><lg n="൨൦"> എന്തിന ശ്രമിക്കുന്നു✱ പുരുഷാരം ഉത്തരമായിട്ട പറഞ്ഞു നിന
ക്ക ഒരു പിശാച ഉണ്ട ആര നിന്നെ കൊല്ലുവാൻ ശ്രമിക്കുന്നു✱</lg><lg n="൨൧"> യെശു ഉത്തരമായിട്ട അവരൊട് പറഞ്ഞു ഞാൻ ഒരു ക്രിയയെ</lg><lg n="൨൨"> ചെയ്തു നിങ്ങളെല്ലാവരും ആശ്ചൎയ്യപ്പെടുകയും ചെയ്യുന്നു✱ അതു
കൊണ്ട മൊശെ നിങ്ങൾക്ക ചെലാകൎമ്മത്തെ തന്നു (അത മൊശെ
യിൽനിന്ന ഉണ്ടായി എന്നല്ല പിതാക്കന്മാരിൽനിന്നത്രെ) നിങ്ങളും
ശാബത ദിവസത്തിങ്കൽ ഒരു മനുഷ്യനെ ചെല ചെയ്യുന്നുവല്ലൊ✱</lg><lg n="൨൩"> മൊശെയുടെ ന്യായ പ്രമാണം ലംഘിക്കപ്പെടാതെ ഇരിക്കെണ്ടുന്ന
തിന്ന ഒരു മനുഷ്യൻ ശാബത ദിവസത്തിങ്കൽ ചെലാകൎമ്മത്തെ
കൈക്കൊള്ളുന്നു എങ്കിൽ ഞാൻ ശാബത ദിവസത്തിൽ ഒരു മനു
ഷ്യനെ മുഴുവനും സൌഖ്യമാക്കിയതുകൊണ്ട നിങ്ങൾ എങ്കൽ ദ്വെ</lg><lg n="൨൪">ഷ്യപ്പെടുന്നുവൊ✱ കാഴ്ചപ്രകാരം വിധിക്കരുത നീതിയുള്ള വി</lg><lg n="൨൫">ധിയെ മാത്രം വിധിപ്പിൻ✱ അപ്പൊൾ യെറുശലമിക്കാരിൽ ചി
ലർ പറഞ്ഞു അവർ കൊല്ലുവാൻ അന്വെഷിക്കുന്നവൻ ഇവന</lg><lg n="൨൬">ല്ലയൊ✱ കണ്ടാലും അവൻ സ്പഷ്ടമായിട്ടു പറയുന്നു അവർ അവ
നൊട ഒന്നും പറയുന്നതുമില്ല ഇവൻ സത്യമായിട്ട ക്രിസ്തുവാകുന്നു</lg><lg n="൨൭"> എന്ന പ്രമാണികൾ അറിയുന്നു സത്യമൊ✱ എങ്കിലും ഇവൻ എ
വിടെനിന്നാകുന്നു എന്ന നാം ഇവനെ അറിയുന്നു എന്നാൽ ക്രിസ്തു
വരുമ്പൊൾ അവൻ എവിടെനിന്നാകുന്നു എന്ന ഒരുത്തനും അ</lg><lg n="൨൮">റിയുന്നില്ല✱ അപ്പൊൾ യെശു ദെവാലയത്തിൽ ഉപദെശിച്ചും കൊ
ണ്ട ഉറക്കെ വിളിച്ച പറഞ്ഞു നിങ്ങൾ എന്നെയും അറിയുന്നു ഞാൻ
എവിടെ നിന്നാകുന്നു എന്നും അറിയുന്നു ഞാൻ എന്റെ സ്വന്ത
മായിട്ട വന്നിട്ടുമില്ല എങ്കിലും എന്നെ അയച്ചവൻ സത്യവാനാകുന്നു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/255&oldid=177159" എന്ന താളിൽനിന്ന് ശേഖരിച്ചത്