ഒന്നാം പാഠപുസ്തകം (1905)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒന്നാം പാഠപുസ്തകം (ബാലസാഹിത്യം)

രചന:ജോസഫ് മൂളിയിൽ (1905)

[ 1 ] The New Malayalam Readers.

THE FIRST STANDARD READER

BY

Joseph Muliyil, B.A.,

English Tutor, Madras Christian College.

REVISED BY
M. Krishnan, B. A., B.L., M.R.A.S.,

Malayalam Translator to the Government.

Seventh Edition

APPROVED BY THE MADRAS TEXTBOOK COMMITTEE AND RECOGNISED
BY THE DIRECTOR OF PUBLIC INSTRUCTION, MADRAS.

പുതിയ മലയാളപാഠപുസ്തകങ്ങൾ

ഒന്നാംപാഠപുസ്തകം

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1905

Price: 2 Annas] (Copyright registered.) [വില: ൨ അണ. [ 3 ] The New Malayalam Readers.

THE FIRST STANDARD READER

BY
Joseph Muliyil, B.A.

English Tutor, Madras Christian College.

REVISED BY

M. Krishnan, B. A., B.L., M.R.A.S.

Malayalam Translator to the Government.

Seventh Edition

APPROVED BY THE MADRAS TEXTBOOK COMMITTEE AND RECOGNISED
BY THE DIRECTOR OF PUBLIC INSTRUCTION, MADRAS.

പുതിയ മലയാളപാഠപുസ്തകങ്ങൾ

ഒന്നാംപാഠപുസ്തകം

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1905 [ 4 ] മുഖവുര.

ഈ പുസ്തകത്തിൽ ശിശുപാഠത്തിൽ കാണിച്ചിട്ടില്ലാത്തതായ കൂട്ടക്ഷരങ്ങൾ,
മൂന്നു പാഠങ്ങളായി വേർതിരിച്ചു പ്രയോഗിച്ചിരിക്കുന്നു. ‘ഷ്ട’, ‘ല്പ’, മുതലായി
ഒരക്ഷരത്തിന്റെ ചുവടെ മറെറാരക്ഷരം എഴുതി ഉണ്ടാക്കുന്ന കൂട്ടക്ഷരങ്ങളുടെ
മാതിരികളിൽ ചിലതു ആ പുസ്തകത്തിൽ തന്നേ കാണിച്ചിരിക്കയാൽ, ചേൎച്ച
യിൽ രൂപഭേദം വരുന്നതായ അക്ഷരങ്ങൾ മാത്രമേ ഇതിൽ പ്രസ്ഥാപിക്കേണ്ടു
ന്നതാവശ്യമായി കണ്ടിട്ടുള്ളു. ഈ അക്ഷരങ്ങൾ മിക്കതും സംസ്കൃതശബ്ദങ്ങളി
ലാകുന്നു പ്രയോഗിച്ചുവരുന്നതു.

പാഠങ്ങൾ മിക്കതും സന്മാൎഗ്ഗസംബന്ധമായ കഥകളാകുന്നു. വിസ്താരഭയം
നിമിത്തും ചുരുക്കി എഴുതിയിട്ടുള്ള കഥകൾ ഗുരു വൎണ്ണിച്ചു വിവരിച്ചു കുട്ടികളെ
രസിപ്പിക്കേണ്ടതാകുന്നു. ഒടുവിൽ സാധനങ്ങളെപ്പറ്റി ചില പാഠങ്ങൾ കുട്ടി
കളുടെ അറിവു വൎദ്ധിപ്പിപ്പാൻ തക്കവണ്ണം ചേൎത്തിരിക്കുന്നു.

എല്ലാ പാഠങ്ങളുടെയും ഒടുവിൽ കേട്ടെഴുത്തിന്നും അൎത്ഥം പഠിക്കേണ്ടതിന്നും
വേണ്ടി അതതു പാഠത്തിലെ വാക്കുകൾ വേറിട്ടെഴുതിയിരിക്കുന്നു. [ 5 ] അടക്കം

പാഠം. ഭാഗം.
൧. ൬. ൧൧. അക്ഷരപാഠങ്ങൾ 1. 7. 14
൨. ദൈവം 2

l. അനുസരണത്തെ പറ്റിയുള്ള കഥകൾ.

൩. അനുസരണക്കേടിന്റെ ഫലം 3
൪. അനുസരണത്താൽ ഒരു കുട്ടി ജീവരക്ഷ പ്രാപിച്ചതു 4
൫. തന്നിഷ്ടത്താൽ പിണഞ്ഞ ആപത്തു 6

ll. ഉത്സാഹത്തെ കുറിച്ചുള്ള കഥകൾ.

൭. സാമൎത്ഥ്യത്തെക്കാൾ ഉത്സാഹം വലിയതു 8
൮. മടിയനായ കട്ടിയുടെ കഥ 9
൯. പരിശ്രമം 11
൧൦. മടി, ഉദാസീനത 12

III. സത്യത്തെ കുറിച്ചുള്ള കഥകൾ.

൧൨. കളിയായുള്ള പൊളിവാക്കു 14
൧൩. അതിവൎണ്ണന 16
൧൪. ഉഭയാൎത്ഥവാക്കു 17
൧൫. സത്യവാനായ ഒരു ധീരബാലൻ 18
൧൬. വിശ്വസ്തനായ കച്ചവടക്കാരൻ 20
൧൭. ൧൮. ചതിയനായ കച്ചടക്കാരൻ 21. 22

IV. സ്നേഹത്തെ കുറിച്ചുള്ള കഥകൾ.

൧൯. മാതാപിതാക്കന്മാരോടുള്ള സ്നേഹം 23
൨൦. ധനത്തെക്കാൾ അമ്മയച്ഛന്മാരെ സ്നേഹിച്ച മക്കൾ 25
൨൧. സഹോദരസ്നേഹം 26
൨൨. ഐകമത്യത്തിൻ ബലം 28
൨൩. ശത്രുസ്നേഹം 29
[ 6 ] V. സന്മൎയ്യാദയെ കുറിച്ചുള്ള പാഠങ്ങൾ.
പാഠം. ഭാഗം.
൨൪. നല്ല ഉപദേശം 31
൨൫. സന്മൎയ്യാദ ഏറ്റവും നല്ല സാക്ഷ്യപത്രം 32
൨൬. പരിഹാസത്തിന്റെ ഫലം 33
൨൭. സഹതാപം 35
൨൮. അഹംഭാവം, ഗൎവ്വം 36
൨൯. വണക്കം, ബഹുമാനം, ഗുരുത്വം 38
൩൦. കോപം, മുൻകോപം 39
൩൧. പരിപാകത, സൌമ്യത 40

VI. സാധനങ്ങൾ.

൩൨. നാം ഉപയോഗിക്കുന്ന വസ്തുക്കൾ 41
൩൩. കൈവേലക്കാരുടെ പരസ്പരാശ്രയം 42
൩൪. സൃഷ്ടിവൎഗ്ഗങ്ങൾ 44
൩൫. ജീവവൎഗ്ഗം, പശു 45
൩൬. ,, സിംഹം 47
൩൭. സസ്യവൎഗ്ഗം, തെങ്ങു 49
൩൮. ധാതുവൎഗ്ഗം, ലോഹങ്ങൾ 51
൩൯. ഭൂമി, ഭൂഗോളം 52


൪൦. ആത്മാവു 54
കൂട്ടക്ഷരങ്ങൾ 56
[ 7 ] ഒന്നാംപാഠപുസ്തകം.

ഒന്നാം പാഠം.

ക്ൎഖ ക്ത ൎഗ്ഘ ഗ്ദ ഗ്ന ഗ്മ ജ്ജ (ജ്ഡ) ജ്ഞ

ദൈവം സൎവ്വശക്തനും സൎവ്വജ്ഞനും ആകുന്നു.
ശക്തിയുള്ളവർ ശക്തിയില്ലാത്തവരെ ഹിംസിക്കരുതു.
ഹിംസിക്കുന്നവർ മൂൎക്ക്വന്മാർ ആകുന്നു.
ദീൎഗ്ഘ നേരം ഉറങ്ങരുതു.
വാഗ്ദത്തം ഒരിക്കലും ലംഘിക്കരുതു.
നാം നഗ്നരായി ജനിക്കുന്നു. മരിക്കുമ്പോൾ നമുക്കു ഒന്നും
കൊണ്ടു പോകുവാൻ കഴികയുമില്ല.
രുഗ്മിണി എപ്പോഴും സത്യം പറയും. കളവു പറകയില്ല.
പ്രവൃത്തിക്കുവിഘ്നം വന്നതുകൊണ്ടു എനിക്കു വളരെ ദുഃഖ
മുണ്ടു.
ദൈവഭക്തിയുള്ളവർ ദുൎമ്മാൎഗ്ഗങ്ങളിൽ രസിക്കയില്ല.
സജ്ജനങ്ങളെ നിന്ദിക്കുന്നതിൽ ദുൎജ്ജനങ്ങൾ സന്തോഷി
ക്കുന്നു.
ജ്ഞാനത്തിന്റെ ആരംഭം ദൈവഭയം എന്നു ജ്ഞാനിയായ
ഒരു രാജാവു പറഞ്ഞിരിക്കുന്നു. [ 8 ] രണ്ടാം പാഠം.

ദൈവം.

ഇല്ലാത്തതിൽനിന്നു എന്തെങ്കിലും ഉണ്ടാക്കുന്നതിന്നു
സൃഷ്ടിക്കുക എന്നു പറയുന്നു. നാം കാണുന്ന എല്ലാറ്റെയും
ദൈവം സൃഷ്ടിച്ചു. അതുകൊണ്ടു ദൈവത്തിന്നു സ്രഷ്ടാവു
എന്നു പേർ. പകൽ നമുക്കു വെളിച്ചം തരുന്ന സൂൎയ്യനെ
നോക്കുവിൻ. കണ്ണുകൊണ്ടു അതു നോക്കാമോ? അതിനെ
സൃഷ്ടിച്ച ദൈവം അതിനേക്കാൾ എത്ര തേജസ്സുള്ളവൻ
ആയിരിക്കേണം! രാത്രിയിൽ പ്രകാശിക്കുന്ന ചന്ദ്രനും എണ്ണ
മില്ലാത്ത നക്ഷത്രങ്ങളും എത്ര ഭംഗിയുള്ളവയാകുന്നു! ഇവ
റ്റെ എല്ലാം സൃഷ്ടിച്ച ദൈവം സൎവ്വജ്ഞൻ അല്ലയോ? ആ
കാശത്തിൽ പറക്കുന്ന പക്ഷികളെയും നാട്ടിലും കാട്ടിലും
ഉള്ള മൃഗങ്ങളെയും വെള്ളത്തിലുള്ള മീനുകളെയും രക്ഷിക്കു
ന്നതു ദൈവം തന്നെ. ഊണും ഉടുപ്പും സുഖവും തന്നു
നമ്മെ രക്ഷിക്കുന്നതും ദൈവമാകുന്നു. ഇങ്ങിനെ നമ്മെ [ 9 ] സ്നേഹിക്കുന്ന ദൈവത്തെ നാമും സ്നേഹിക്കേണം. നാം
ദൈവത്തെ കാണുന്നില്ല എങ്കിലും ദൈവം നമ്മെ കാണുന്നു;
നാം സംസാരിക്കുന്നതു കേൾക്കുന്നു; നാം വിചാരിക്കുന്നതു
അറികയും ചെയ്യുന്നു; അതു നിമിത്തം ദൈവത്തെ സൎവ്വ
ജ്ഞൻ എന്നു പറയുന്നു. അതുകൊണ്ടു നാം ദോഷം ഒന്നും
ചെയ്യരുതു. ദൈവത്തിന്നു അനിഷ്ടമായതു സംസാരിക്കരുതു.
ചീത്തയായതു യാതൊന്നും നമ്മുടെ മനസ്സിൽ വിചാരിക്ക
രുതു. ഈ ക്രമങ്ങളെ വിഘ്നം കൂടാതെ അനുസരിച്ചാൽ നാം
ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയാം. ദൈവവും നമ്മെ
അനുഗ്രഹിക്കും.

“ദൈവഭയം ജ്ഞാനത്തിന്റെ ആരംഭം.”

സൃഷ്ടിച്ചു✻ സൂൎയ്യൻ അനുഗ്രഹം സ്നേഹം
സ്രഷ്ടാവു ചന്ദ്രൻ മൃഗങ്ങൾ സംസാരം
തേജസ്സു നക്ഷത്രങ്ങൾ ഭംഗി അനിഷ്ടം

മൂന്നാം പാഠം.

അനുസരണക്കേടിന്റെ ഫലം.

ഒരാൾ ഒരു ദിവസം മൂൎച്ചയുള്ള കത്തിവാൾകൊണ്ടു ഒരു
മരം കൊത്തുമ്പോൾ കൈക്കു കൊണ്ടു ഒരു വിരൽ മുറിഞ്ഞു
പോയി. രക്തം നില്ക്കാതെ ധാരയായി ഒഴുകിക്കൊണ്ടിരുന്ന
തിനാൽ ആയാൾ തന്റെ മകനെ വിളിച്ചു അടുത്ത ഗ്രാമ
ത്തിൽ പോയി വൈദ്യനെ വിളിച്ചുകൊണ്ടു വരുവാൻ പറഞ്ഞ
യച്ചു. ആ കുട്ടി വൈദ്യന്റെ അടുക്കൽ പോകാതെ വഴിക്കൽ
വെച്ചു വേറെ കുട്ടികളോടു കൂടെ കളിച്ചുകൊണ്ടിരുന്നു. വള
രെ നേരം കഴിഞ്ഞപ്പോൾ മടങ്ങി “അച്ഛാ! വൈദ്യനെ
[ 10 ] കണ്ടില്ല!” എന്നു പറഞ്ഞുംകൊണ്ടു അച്ഛൻ കിടന്നിരുന്ന
ഇടത്തേക്കു ചെന്നു. അപ്പോൾ ഇതാ അച്ഛൻ മിണ്ടുന്നില്ല.
അവൻ എത്ര വിളിച്ചിട്ടും ഒരക്ഷരംപോലും മിണ്ടാതെ കിട
ന്നതേ ഉള്ളു. ചുറ്റും ചോര തളംകെട്ടി നില്ക്കുന്നതും കണ്ടു.
അപ്പോൾ അവൻ വീണ്ടും ഓടിപ്പോയി വൈദ്യനെയും വേറെ
ചില ആളുകളെയും കൂട്ടിക്കൊണ്ടു വന്നു. “രക്തം നില്ക്കാതെ
വളരെ നേരത്തോളം ഒഴുകിയതുകൊണ്ടു മരിച്ചുപോയി” എന്നു
വൈദ്യൻ പറഞ്ഞു. ഈ അനുസരണംകെട്ട പുത്രൻ ആദ്യം
തന്നേ അച്ഛന്റെ കല്പനപ്രകാരം വൈദ്യനെ വിളിച്ചുകൊ
ണ്ടു വന്നിരുന്നു എങ്കിൽ ഈ ആപത്തു സംഭവിക്കയില്ലയായി
രുന്നു.

“ചൊൽക്കീഴില്ലാതവൎക്കെല്ലാം ഏല്ക്കുമാപത്തു നിശ്ചയം.”

മൂൎച്ച രക്തം അച്ഛൻ സംഭവിച്ചു
വൈദ്യൻ കല്പന ഗ്രാമം ധാരയായി

നാലാം പാഠം.

അനുസരണത്താൽ ഒരു കുട്ടി ജീവരക്ഷ പ്രാപിച്ചതു.

തീവണ്ടിപ്പാതകളിൽ ഒരു പാതയിൽനിന്നു മറെറാരു
പാതയിലേക്കു വണ്ടികൾ തിരിച്ചു കൊടുക്കുന്ന കൂലിക്കാർ
ഉണ്ടു. അവർ ചിലപ്പോൾ തങ്ങളുടെ പ്രവൃത്തിക്കു വല്ല
വിഘ്നവും വരുത്തിയാൽ വണ്ടിക്കും അതിൽ കയറുന്ന ആളു
കൾക്കും അപായം നേരിടും. പ്രുഷ്യാരാജ്യത്തിൽ ഈ പ്രവൃ [ 11 ] ത്തി ചെയ്തിരുന്ന ഒരുവൻ ഒരു ദിവസം ഒരു പാതയിന്മേൽ
കൂടി എതിർഭാഗങ്ങളിൽനിന്നു രണ്ടു വണ്ടികൾ വരുന്നതു
കണ്ടു. ഒന്നു മറെറാരു പാതയിലേക്കു തിരിച്ചില്ലെങ്കിൽ
വണ്ടികൾ തമ്മിൽ മുട്ടി അനേകം ജനങ്ങൾ മരിക്കുമായി
രുന്നു. എങ്കിലും തിരിക്കേണ്ടുന്ന മാൎഗ്ഗത്തിൽ അവന്റെ
ചെറുപൈതൽ നില്ക്കുന്നതുകണ്ടു. കുട്ടിയെ എടുപ്പാൻ പോ
യെങ്കിൽ വണ്ടി എത്തിപ്പോകും, എന്നു കണ്ടതിനാൽ കുട്ടി
യോടു; “മകനേ! അവിടെ നിലം പറ്റി അമൎന്നു കിടക്കുക.
ഞാൻ പറയുവോളം അനങ്ങിപ്പോകരുതു” എന്നു വിളിച്ചു
പറഞ്ഞു. കുട്ടി ഒരു കല്പന ഒരിക്കൽ കേട്ടാൽ തന്നേ പൂൎണ്ണ
മായി അനുസരിക്കുന്നവൻ ആയിരുന്നു. അതുകൊണ്ടു
അവൻ ഉടനെ തന്നേ പാതകളുടെ നടുവിൽ നിലത്തോടു
അമൎന്നു കിടന്നു. അപ്പോൾ തന്നേ വണ്ടി പാതയിന്മേൽ
കൂടി ‘ഝട ഝട’ എന്നു ഓടിപ്പോയി. വണ്ടി കടന്ന ഉടനെ
കുട്ടി ചതഞ്ഞു അരഞ്ഞു പോയിരിക്കുമോ എന്നു നോക്കുവാൻ
അച്ഛൻ ഓടിച്ചെന്നു. എങ്കിലും ഒരു രോമത്തിന്നു പോലും
യാതൊരു ഹാനിയും തട്ടിയിരുന്നില്ല. “അച്ഛാ ഇനി എ
നിക്കു എഴുനീല്ക്കാമോ?” എന്നു മാത്രം അവൻ ചോദിച്ചു.
പ്രുഷ്യാരാജാവു ഈ വിവരം കേട്ടു അച്ഛന്റെ ധൈൎയ്യം നിമി
ത്തം അച്ഛന്നും കുട്ടിയുടെ അനുസരണം നിമിത്തം അവന്നും
ഓരോ സമ്മാനം കൊടുത്തു.

“മൂത്തവർമൊഴി അമൃതു.”

തീവണ്ടി കൂലിക്കാർ ജനങ്ങൾ അമൎന്നു ധൈൎയ്യം
പാതകൾ എതിർഭാഗം പൂൎണ്ണമായി ഝടഝട സമ്മാനം
[ 12 ] അഞ്ചാം പാഠം.

തന്നിഷ്ടത്താൽ പിണഞ്ഞ ആപത്തു.

ഒരു വീട്ടിൽ ഒരു എലിയും രണ്ടു കുഞ്ഞുകളും കൂടി ഒരു
മാളത്തിൽ പാൎത്തിരുന്നു. ഒരു ദിവസം ഈ കുഞ്ഞുകൾ
തള്ളയോടു; “അമ്മേ! ഞങ്ങൾ ഒരു മാംസകഷണം കണ്ടി
ട്ടുണ്ടു. നമ്മെ പൂച്ച പിടിക്കാതിരിപ്പാൻ വേണ്ടി അതു ഒരു
നല്ല കൂട്ടിൽ ആകുന്നു വെച്ചിട്ടുള്ളതു. ഹാ, ഇവിടത്തെ ആ
ളുകൾക്കു നമോടു എത്ര സ്നേഹമുണ്ടു!” എന്നു പറഞ്ഞു.
അപ്പോൾ തള്ളിയെലി. അവരോട്ടു: “അയ്യോ മക്കളേ! അതു
ആ മൂൎക്ക്വന്മാർ നമ്മെ പിടിപ്പാൻ വെച്ച ഒരു കണിയാകുന്നു.
നാം അതിൽ അകപ്പെട്ടാൽ അവരുടെ സ്നേഹം കാണാം.
ഇതാ, നിങ്ങൾ ആ കൂട്ടിന്റെ അരികത്തു തന്നേ പോകരു
തേ” എന്നു പറഞ്ഞു. ഇരതെണ്ടുവാൻ പോയി. അപ്പോൾ
ഈ കുഞ്ഞുകൾ “അമ്മെക്കു നമ്മെപ്പോലെ അറിവില്ല.
ഈ സജ്ജനങ്ങൾ നമ്മെ സ്നേഹിക്കുന്നില്ല എന്നു പറയു
ന്നതു നന്ദികേടു ആകുന്നു. നാം പോയി ആ ഇറച്ചി
തിന്നുക” എന്നു തമ്മിൽ പറഞ്ഞു മാളത്തിൽനിന്നു പുറത്തു
വന്നു. രണ്ടും കൂടെ ഒന്നിച്ചു ഓടി ആ കണിയിൽ
കയറി, മാംസം കടിച്ച ഉടനെ അതിന്റെ വാതിൽ തന്നാ
ലെ അടഞ്ഞു പോയി. ഒച്ച കേട്ടപ്പോൾ ആളുകൾ ഒക്കെ
ഓടിവന്നു. ഒരു വലിയ പൂച്ചയെയും കൊണ്ടുവന്നു. അ
പ്പോൾ എലിക്കുട്ടികൾ അതിന്നകത്തു നിന്നു! “അയ്യോ!
നമുക്കു അമ്മയെക്കാൾ ജ്ഞാനം ഏറും എന്നു നാം വിചാരി [ 13 ] ച്ചല്ലോ. അനുസരണക്കേടും തന്നിഷ്ടവും കാണിച്ചതുകൊ
ണ്ടു ഈ പൂച്ചക്കു ഇരയായിപ്പോയല്ലോ” എന്നു പറഞ്ഞു
കൊണ്ടിരിക്കുമ്പോൾ തന്നേ ആളുകൾ കൂടു തുറന്നു. ഉടനെ
പൂച്ച രണ്ടിനെയും കൊന്നു തിന്നുകളഞ്ഞു.

“മൂത്തവർവാക്കും മുതുനെല്ലിക്കയും മുമ്പിൽ
കൈക്കും പിന്നെ മധൃക്കും.”

തന്നിഷ്ടം മാംസം മൂൎക്ക്വന്മാർ നന്ദികേടു പിണഞ്ഞു
കുഞ്ഞുകൾ സജ്ജനങ്ങൾ ജ്ഞാനം കൈക്കും മധൃക്കും

ആറാം പാഠം.

ഞ്ജ ണ്ഡ ത്ഥ ത്ഭ ത്മ ത്സ ദ്ധ ഗ്ദ്ധ

കുഞ്ജരം എന്നു ആനക്കും മണ്ഡൂകം എന്നു തവളക്കും
പേരുണ്ടു.
ബുദ്ധിയും സാമൎത്ഥ്യവും ഉണ്ടായിട്ടും ഉത്സാഹമില്ലാഞ്ഞാൽ
കുട്ടികൾ പരീക്ഷയിൽ തോറ്റു പോകും.
അൎത്ഥം ഇല്ലാത്തവന്നു അൎത്ഥം ലഭിച്ചാൽ അൎദ്ധരാത്രിയിൽ
കുട പിടിപ്പിക്കും.
മനുഷ്യന്നു ഒരിക്കലും നശിക്കാത്തതായ ഒരു ആത്മാവുണ്ടു.
അൎജ്ജുനൻ ആയുധാഭ്യാസത്തിൽ വിദഗ്ദ്ധൻ ആയിരുന്നു.
ശരീരശുദ്ധിയില്ലാത്തവൎക്കു രോഗം വന്നാൽ അത്ഭുതമല്ല.
അണ്ഡം എന്ന വാക്കിനു മുട്ട എന്നൎത്ഥം. അണ്ഡത്തിൽ
നിന്നു ജനിച്ചതിന്നു അണ്ഡജം എന്നു പറയുന്നു.
അതുകൊണ്ടു പക്ഷിക്കു അണ്ഡജം എന്നു പേരുണ്ടു.
പക്ഷികളെ ഇടുന്ന കൂട്ടിന്നു പഞ്ജരം എന്നു പേർ. [ 14 ] ഏഴാം പാഠം.

സാമൎത്ഥ്യത്തെക്കാൾ ഉത്സാഹം വലിയതു.

ഒരു ആമയും ഒരു മുയലും ഒരിക്കൽ പന്തയം പിടിച്ചു.
അവരിൽ ആർ ഒരിടത്തു ആദ്യം ഓടി എത്തും എന്നായിരുന്നു
വാതു. മുയൽ പകുതി വഴി ക്ഷണത്തിൽ ഓടി “ഇനി ആമ
ഇത്ര ദൂരം എത്തുവോളം ഞാൻ ആശ്വസിക്കട്ടെ” എന്നു പറ
ഞ്ഞു ഒരു കുറ്റിക്കാട്ടിൽ കിടന്നുറങ്ങി. ആമെക്കു മുയലിനോ
ളം വേഗത്തിൽ ഓടുവാൻ സാധിക്കുകയില്ലെങ്കിലും എവിടെ
യും താമസിക്കാതെ ബദ്ധപ്പെട്ടു നടന്നു. പാതിവഴിക്കൽ
മുയൽ കിടന്നുറങ്ങുന്നതു കണ്ടു അനങ്ങാതെ നടന്നു എത്തേ
ണ്ടുന്ന ഇടത്തിൽ വേഗം ചെന്നു നിന്നു. കുറയനേരം കഴി
ഞ്ഞപ്പോൾ മുയൽ ഉണൎന്നു ആമ ഇനിയും എത്തീട്ടില്ല
എന്നു വിചാരിച്ചു വേഗത്തിൽ ഓടി. അങ്ങെത്തിയപ്പോൾ
ആമ തനിക്കു മുമ്പെ അവിടെ എത്തി നില്ക്കുന്നതു കണ്ടു വ
ളരെ ദുഃഖവും അത്ഭുതവും ഉണ്ടായെങ്കിലും ഇനി വ്യസനി
ച്ചിട്ടു ഫലമില്ലെന്നു കണ്ടു ലജ്ജിച്ചു. ആമ പന്തയം ജയിച്ചു
വിരുതു പ്രാപിക്കയും ചെയ്തു. [ 15 ] മടിയുള്ള കുട്ടികൾക്കു എത്ര ബുദ്ധിയുണ്ടായിട്ടും ഫല
മില്ല. ബുദ്ധിയില്ലാത്തവരോ ഉത്സാഹിച്ചു പഠിച്ചാൽ സമ
ൎത്ഥരായിത്തീരും.

“മെല്ലെ തിന്നാൽ മുള്ളും തിന്നാം.”

ഉത്സാഹം പന്തയം ബദ്ധപ്പെട്ടു അത്ഭുതം ബുദ്ധി
സാമൎത്ഥ്യം ആശംസിക്ക വിരുതു

എട്ടാം പാഠം.

മടിയനായ കുട്ടിയുടെ കഥ.

മടിയനായ ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ അ
ച്ഛൻ അവനെ എഴുത്തുപള്ളിയിൽ അയച്ചു. എങ്കിലും അ [ 16 ] വൻ അവിടേക്കു പോകാതെ വഴിക്കൽ ആരോടെങ്കിലും കൂടി
കളിപ്പാൻ വിചാരിച്ചു. ഒന്നാമതു അവൻ ഒരു തേനീച്ചയെ
കണ്ടു: “സ്നേഹിതാ, നീ എന്നോടു കൂടി കളിപ്പാൻ വരുമോ”
എന്നു ചോദിച്ചു. അപ്പോൾ തേനീച്ച: “ഇല്ല, എനിക്കു
കളിപ്പാൻ സമയമില്ല. ഞാൻ ഒരു തേൻകൂടുണ്ടാക്കി പുഷ്പങ്ങ
ളിൽനിന്നു തേൻ എടുത്തു എന്റെ കുഞ്ഞങ്ങൾക്കായി ആ
കൂട്ടിൽ ശേഖരിപ്പാൻ പോകുന്നു” എന്നു പറഞ്ഞു പോയ്ക്കുള
ഞ്ഞു. പിന്നെ അവൻ ഒരു പക്ഷിയെ കണ്ടു അതിനെയും
തന്നോടു കൂടി കളിപ്പാൻ ക്ഷണിച്ചു. അപ്പോൾ പക്ഷി:
“എന്റെ കൂട്ടിൽ രണ്ടു കുഞ്ഞുകൾ ഉണ്ടു. ഞാൻ അവററിന്നു
ഇര തെണ്ടുവാൻ പോകയാകുന്നു” എന്നു പറഞ്ഞു പറന്നു
പോയി. ഒടുവിൽ അവൻ ഒരു നായെ കണ്ടു അതിനോടു:
“എടോ നായേ! നീ എങ്കിലും എന്നോടു കൂടി കളിക്കുമോ?”
എന്നു ചോദിച്ചു. നായ അവനോടു: “എന്നെ വാത്സ
ല്യത്തോടെ പോററുന്ന യജമാനന്റെ വീടു കാക്കുവാൻ
ഞാൻ പോകുന്നു. മടിയനോടു സംസൎഗ്ഗം ചെയ്താൽ ഞാനും
മടിയനായി പോകും” എന്നു പറഞ്ഞു ഓടിപ്പോയ്ക്കളഞ്ഞു.
കുട്ടി ഇതു കേട്ടു: “എല്ലാവൎക്കും പ്രവൃത്തി ഉണ്ടല്ലോ ഞാനും
മടിയനായിരിക്കയില്ല” എന്നു പറഞ്ഞു എഴുത്തുപള്ളിയിൽ
പോയി പാഠങ്ങൾ ഉത്സാഹിച്ചു പഠിച്ചു ക്രമേണ സമൎത്ഥ
നായിത്തീൎന്നു.

“ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം”

സ്നേഹിതൻ ശേഖരിപ്പാൻ ഇര തെണ്ടുവാൻ സംസൎഗ്ഗം
പുഷ്പം ക്ഷണിച്ചു വാത്സല്യം സമൎത്ഥൻ
[ 17 ] ഒമ്പതാം പാഠം.

പരിശ്രമം.

ഒരു ദിവസം എഴുത്തുപള്ളിയിൽ മണി അടിക്കാറായ
പ്പോൾ പത്മിനി എന്നു പേരായ ഒരു പെൺകുട്ടി ഉറക്കെ
കരഞ്ഞു തുടങ്ങി. എന്തിന്നു കരയുന്നു എന്നു അവളുടെ അ
ച്ഛൻ ചോദിച്ചപ്പോൾ അവൾ “എഴുത്തമ്മ ഒരു കണക്കു
ചെയ്തുകൊണ്ടു ചെല്ലുവാൻ പറഞ്ഞിരിക്കുന്നു. ഞാൻ എത്ര
ചെയ്തിട്ടും കണക്കു ശരിയായിക്കിട്ടുന്നില്ല” എന്നു പറഞ്ഞു.
അപ്പോൾ അച്ഛൻ അവളോടു “മകളേ, നീ ശരിയാകുവോളം
അതു ചെയ്യേണം. എത്ര പ്രാവശ്യം തെറ്റിയാലും നീ അ
തിനോടു തോറ്റുപോകരുതു. ഞാൻ നാലു പ്രമാണങ്ങൾ
പറഞ്ഞു തരാം. അവ നീ സൂക്ഷിച്ചാൽ ഏതു കണക്കു
ചെയ്വാൻ ശ്രമിച്ചാലും സാദ്ധ്യമാകും.
ഒന്നാമതു: സ്ലേറ്റു നല്ല വെടിപ്പുള്ളതായിരിക്കേണം.
രണ്ടാമതു: അക്കങ്ങൾ ശരിയായ വടിവിൽ സ്പഷ്ടമായി
എഴുതേണം.
[ 18 ] മൂന്നാമതു: സംഖ്യകൾ ഒന്നിന്റെ ചുവട്ടിൽ ഒന്നു കൃത്യ
മായി എഴുതേണം.
നാലാമതു: ഒരിക്കലും നിരാശയുണ്ടായിപ്പോകരുതു” എ
എന്നു പറഞ്ഞു. പത്മിനി ഈ ക്രമങ്ങൾ അനുസരിച്ചു വീ
ണ്ടും കണക്കു ചെയ്തപ്പോൾ അതു ശരിയായതു കണ്ടു സന്തോ
ഷിച്ചു ഓടി എഴുത്തുപള്ളിയിലേക്കു പോയി. അന്നു മുതൽ
അവൾ ഏതു പാഠം പഠിക്കുമ്പോഴും അതു സാധിക്കും വരെ
അദ്ധ്വാനിച്ചതിനാൽ അവൾ ഒരു വിദുഷി ആയ്ത്തീൎന്നു.

“നിത്യഭ്യാസിക്കു ആനയെടുക്കാം”

പത്മിനി പ്രാവശ്യം ശ്രമിച്ചാൽ കൃത്യമായി ക്രമങ്ങൾ
എഴുത്തമ്മ പ്രമാണങ്ങൾ സ്പഷ്ടമായി നിരാശ വിദുഷി

പത്താം പാഠം.

മടി, ഉദാസീനത.

മഴക്കാലത്തു ഒരു ദിവസം വെയിൽ ഉണ്ടായപ്പോൾ കുറെ
ഉറുമ്പുകൾ തങ്ങൾ ശേഖരിച്ചുവെച്ചിരുന്ന ധാന്യം ഉണക്കു [ 19 ] കയായിരുന്നു. അപ്പോൾ വിശപ്പും ശീതവുംകൊണ്ടു മൃത
പ്രായനായ ഒരു തുള്ളൻ അവരുടെ അടുക്കൽ വന്നു വളരെ
താഴ്മയോടെ അല്പം ധാന്യത്തിന്നായി യാചിച്ചു. “വേനൽ
കാലത്തിൽ മഴക്കാലത്തേക്കു എന്തുകൊണ്ടു ഭക്ഷണം കരുതി
വെച്ചില്ല” എന്നു ഒരു ഉറുമ്പു ചോദിച്ചു. അതിന്നു തുള്ളൻ:
“എനിക്കു സമയം ഉണ്ടായിരുന്നില്ല. ഞാൻ വേനൽകാലം
മുഴുവൻ തിന്നുകൂടിച്ചു പാട്ടുപാടി നൃത്തം ചെയ്തു കഴിച്ചുകൂട്ടി.
മഴക്കാലത്തെ കുറിച്ചു ഓൎത്തതേ ഇല്ല” എന്നുത്തരം പറഞ്ഞു.
അപ്പോൾ ഉറുമ്പു “ഞങ്ങളുടെ സമ്പ്രദായം ഇതല്ല. വേനൽ
കാലം മുഴുവനും ഞങ്ങൾ ഏറ്റവും പ്രയാസപ്പെട്ടു വൎഷകാ
ലത്തേക്കായി ആഹാരം ശേഖരിച്ചു വെക്കുന്നു. കളിയിലും
തീനിലും കുടിയിലും രസിച്ചു സമയം വ്യൎത്ഥമാക്കിക്കളയുന്ന
വർ പിന്നത്തതിൽ പട്ടിണികിടക്കുക തന്നേ വേണം” എന്നു
പറഞ്ഞു തുള്ളനെ ആട്ടിക്കളഞ്ഞു.

ഇപ്രകാരം തന്നേ ചെറുപ്പകാലത്തിൽ അദ്ധ്വാനിച്ചു
പഠിക്കാതെ വൃഥാ നേരംപോക്കിക്കളയുന്നവർ വാൎദ്ധക്യത്തിൽ
ദരിദ്രരും അരിഷ്ടരും ആയിത്തീരും. സംശയമില്ല.

“സമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ
ആപത്തുകാലത്തു കായ് പത്തു തിന്നാം.”

ധാന്യം യാചിച്ചു നൃത്തം ആഹാരം വൃഥാ ദരിദ്രർ
മൃതപ്രായൻ ഭക്ഷണം സമ്പ്രദായം വ്യൎത്ഥമാക്കി വാൎദ്ധക്യം അരിഷ്ടർ
[ 20 ] പതിനൊന്നാം പാഠം.

ന്ഥ ന്ധ ന്മ ശ്ച സ്ഥ ഹ്ന ഹ്മ

ഈ നാട്ടിൽ മുമ്പെ ഓലകൊണ്ടുള്ള ഗ്രന്ഥങ്ങൾ നടപ്പാ
യിരുന്നു.
വെളിച്ചംകൊണ്ടു അന്ധകാരം നീങ്ങും പോലെ വിദ്യകൊണ്ടു
അജ്ഞാനം നീങ്ങും.
നാം തിന്മക്കു പകരം നന്മ ചെയ്യേണ്ടതാകുന്നു.
പലപ്രാവശ്യം ചതിച്ചവനെ നീ വിശ്വസിച്ചതിനാൽ ഞാൻ
ആശ്ചയ്യപ്പെടുന്നു.
നാം എപ്പോൾ മരിക്കും എന്നു നമുക്കു ആൎക്കും നിശ്ചയമില്ല.
പകൽ അദ്ധ്വാനിക്കുന്നവൎക്കു രാത്രി സ്വസ്ഥതയോടെ
ഉറങ്ങാം.
മദ്ധ്യാഹ്നത്തിൽ സൂൎയ്യന്റെ ഉഷ്ണം സഹിപ്പാൻ പ്രയാസം.
ബ്രാഹ്മണൻ മത്സ്യവും മാംസവും കഴിക്കയില്ല.
ലക്ഷ്മണൻ എന്ന കുട്ടി സ്ഥിരോത്സാഹം ഉള്ളവനാകുന്നു.

പന്ത്രണ്ടാം പാഠം.

കളിയായുള്ള പൊളിവാക്കു.

ഒരു ചെറുക്കൻ ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോൾ
“നരി! നരി!” എന്നു നിലവിളിച്ചു. സമീപത്തു ഒരു വയ
ലിൽ പണി എടുത്തിരുന്നവർ എല്ലാവരും ഓടിവന്നപ്പോൾ
അവൻ നരി വന്നിട്ടില്ല എന്നു പറഞ്ഞു ചിരിച്ചു അവരെ
പരിഹസിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ അവൻ പി
ന്നെയും “നരി! നരി!” എന്നു ഉറക്കെ നിലവിളിച്ചു. ഈ
പ്രാവശ്യം അവൻ പറയുന്നതു സത്യമായിരിക്കാം എന്നു വി [ 21 ] ചാരിച്ചു അവർ പിന്നെയും ഓടിച്ചെന്നു. അപ്പോൾ ആ
ചെറുക്കൻ വീണ്ടും അവരെ അങ്ങിനെ തന്നേ പരിഹസിച്ചു.
സന്ധ്യ ആയപ്പോൾ ഒരു നരി വന്നു ആടുകളെ പിടിച്ചു കൊ
ല്ലുവാൻ തുടങ്ങി. അപ്പോഴും അവൻ നിലവിളിച്ചു കൂക്കിയിട്ടു
കരഞ്ഞിട്ടും ആരും അവനെ സഹായിപ്പാൻ പോയില്ല.
അവൻ പറയുന്നതു വ്യാജമാകുന്നു നിശ്ചയം എന്നു അവർ
തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങിനെ നരി വളരെ ആടു
കളെ കൊന്നു ചോര കുടിച്ചു ഒടുവിൽ അവനെയും കൊന്നു
കളഞ്ഞു.

“കളവു പറയുന്നവർ നേർ പറഞ്ഞാലും ആരും
വിശ്വസിക്കയില്ല.”

പൊളിവാക്കു പരിഹസിച്ചു സത്യം നിശ്ചയം
സമീപത്തു സന്ധ്യ വ്യാജം വിശ്വസിക്ക
[ 22 ] പതിമൂന്നാം പാഠം.

അതിവൎണ്ണന:
ഒരു അച്ഛനും മകനും തമ്മിലുണ്ടായ സംഭാഷണം.

മകൻ: അച്ഛാ! ഞാൻ ഇന്നു ഇരുനൂറു നായ്ക്കളെ കണ്ടു.
അച്ഛൻ: എനിക്കു ഇത്ര വയസ്സായിട്ടും ഞാൻ ഇരുനൂറു
നായ്ക്കളെ ഇതുവരെ ഒന്നിച്ചു കണ്ടിട്ടില്ല. നീ പറയുന്നതു
നേർ തന്നെയോ?
മകൻ: ഇല്ല അച്ഛാ: ഇരുനൂറു ഇല്ലെങ്കിലും നൂറു നായ്ക്കൾ
ഉണ്ടായിരുന്നു. ലക്ഷ്മിയോടു ചോദിച്ചു നോക്കിൻ.
അച്ഛൻ: ഞാൻ ആരോടും ചോദിക്കുന്നില്ല. ഈ സ്ഥ
ലത്തിൽ ആകപ്പാടെ നൂറു നായ്ക്കളില്ല എന്നെനിക്കറിയാം.
മകൻ: അച്ഛാ ഞാൻ നേർ പറയാം, അമ്പതു നായ്ക്കുൾ
ഉണ്ടായിരുന്നു.
അച്ഛൻ: നീ ഇങ്ങിനെ വാക്കു മാറ്റി മാറ്റി പറഞ്ഞാൽ
നിന്നെ ഞാൻ കഠിനമായി ശിക്ഷിക്കും. നീ എത്ര നായ്ക്കളെ
കണ്ടു? സത്യം പറക. [ 23 ] മകൻ : നമ്മുടെ നായോടുകൂടെ ഞാൻ വേറൊരു നായെ
യും കണ്ടു; ഇങ്ങിനെ രണ്ടു നായ്ക്കളെ മാത്രം ഞാൻ കണ്ടു.
അച്ഛൻ : സത്യത്തോടു കളവു ചേൎക്കുന്നതു കളവു പറയു
ന്നതുപോലെ തന്നേ പാപമാകുന്നു. ഞാൻ ഖണ്ഡിതമായി
ചോദിക്കുന്നതുവരെ നീ കളവു പറഞ്ഞു. ലക്ഷ്മിയോടു ചോ
ദിപ്പാൻ പറഞ്ഞതു തന്നേ കളവു പറയുന്നവരുടെ ലക്ഷണ
മാകുന്നു.

രണ്ടു നായ്ക്കളെ ഇരുനൂറാക്കിയതുകൊണ്ടു അച്ഛൻ മക
നെ ശിക്ഷിച്ചു.

“നല്ല വിത്തോടുകൂടി കള്ള വിത്തു ചേൎന്നാൽ
നല്ല വിത്തും കള്ള വിത്താകും.”
“നേരിൽ ചേരുന്ന കള്ളവും മോരിൽ ചേരുന്ന വെള്ളവും.”

സ്ഥലം ശിക്ഷിച്ചു അമ്പതു
ലക്ഷ്മി ഖണ്ഡിതം സംഭാഷണം

പതിന്നാലാം പാഠം.

ഉഭയാൎത്ഥവാക്കു.

രണ്ടൎത്ഥങ്ങളുള്ള വാക്കു പറയുന്നതു അസത്യം പറയുന്ന
തിന്നു തുല്യമാകുന്നു.

ഒരിക്കൽ രണ്ടു കുട്ടികൾ ഒരു അപ്പക്കാരത്തിയുടെ അടു
ക്കൽ ചെന്നു അവളോടു ഓരോ വൎത്തമാനം പറഞ്ഞുകൊ
ണ്ടിരുന്നു. അതിനിടയിൽ ഒരു കുട്ടി അവൾ അറിയാതെ ഒരു
അപ്പം എടുത്തു മറ്റേവന്റെ കയ്യിൽ കൊടുത്തു. കുറെനേരം
കഴിഞ്ഞശേഷം അവൾ അപ്പം പോയതു അറിഞ്ഞു അവ
രോടു ചോദിച്ചു. അപ്പം എടുത്തവൻ “എന്റെ കയ്യിൽ
ഇല്ല” എന്നു പറഞ്ഞു. മറ്റേവൻ “ഞാൻ നിന്റെ അപ്പം
എടുത്തിട്ടില്ല” എന്നും പറഞ്ഞു. ഇവർ രണ്ടു പേരും പറ [ 24 ] ഞ്ഞതു അക്ഷരപ്രകാരം സത്യമായിരുന്നു എങ്കിലും അവർ
അവളെ ഗ്രഹിപ്പിപ്പാൻ വിചാരിച്ചതു അപ്പം മോഷ്ടിച്ചതു
അവരല്ല എന്നായിരുന്നു. ആ സ്ത്രീ ഒരു സാധു ആയിരുന്ന
തിനാൽ ഇതിനെ കുറിച്ചു അധികം തൎക്കിക്കാതെ അവരോടു
“നിങ്ങൾ രണ്ടു പേരും ദുൎമ്മാൎഗ്ഗികളും അവിശ്വസ്തരുമാകുന്നു.
നിങ്ങളിൽ ഒരാൾ എന്റെ അപ്പം കട്ടിരിക്കുന്നു. അതു രണ്ടു
പേരും അറിയും. അതുകൊണ്ടു നിങ്ങൾ രണ്ടാളും കളവു
പറയുന്നവരാകുന്നു. നിങ്ങളെ വിശ്വസിപ്പാൻ പാടില്ല,
മേലാൽ ഈ സ്ഥലത്തു വരരുതു” എന്നു പറഞ്ഞു അവരെ
ആട്ടി പുറത്താക്കിക്കളഞ്ഞു.

“വ്യാജമുള്ള അധരങ്ങൾ ദൈവത്തിനു വെറുപ്പാകുന്നു.”

വൎത്തമാനം ഗ്രഹിപ്പിപ്പാൻ തൎക്കിക്കാതെ അവിശ്വസ്തർ
അതിനിടയിൽ മോഷ്ടിച്ചു ദുൎമ്മാൎഗ്ഗികൾ ഉഭയാൎത്ഥം

പതിനഞ്ചാം പാഠം.

സത്യവാനായ ഒരു ധീരബാലൻ.

ഒരക്കൽ ഒരാൾ തന്റെ ചെറിയ മകന്നു മൂൎച്ചയുള്ള ഒരു
കത്തി സമ്മാനമായി കൊടുത്തു. കുട്ടി ഈ കത്തിയുംകൊ [ 25 ] ണ്ടു അച്ഛന്റെ തോട്ടത്തിൽ കടന്നു കണ്ണിൽ കണ്ട ചെടിക
ളെല്ലാം കൊത്തി മുറിച്ചുകളഞ്ഞു. അച്ഛൻ തോട്ടത്തിൽ
വന്നപ്പോൾ സുഗന്ധപുഷ്പങ്ങൾ ഉണ്ടാകുന്നതായ അനേകം
ചെടികളും അവയുടെ നടുവിൽ താൻ എത്രയോ പ്രിയപ്പെട്ടു
വളൎത്തിയിരുന്ന ഒരു ചെറു മരവും മുറിഞ്ഞു കിടക്കുന്നതു കണ്ടു.
അതു വളൎന്നാൽ വിശേഷമായ ഒരു കായ് കായ്ക്കുമായിരുന്നു.
അതുകൊണ്ടു വ്യസനവും കോപവും നിറഞ്ഞു വീട്ടിൽ ചെ
ന്നു “ഈ ശൂന്യപ്രവൃത്തി ചെയ്തതു ആർ” എന്നു ചോദിച്ചു.
കുട്ടി അതു ചെയ്യുന്നതു ആരും കണ്ടിരുന്നില്ല. അതുകൊണ്ടു
ആൎക്കും ഒന്നും പറവാൻ കഴിഞ്ഞില്ല. കുട്ടി അച്ഛന്റെ
മുഖത്തു നോക്കി വളരെ കോപമുണ്ടെന്നും തനിക്കു നല്ല
തല്ലു കിട്ടുമെന്നും അറിഞ്ഞെങ്കിലും കരഞ്ഞുംകൊണ്ടു “അച്ഛാ!
എനിക്കു കളവു പറവാൻ കഴികയില്ല; അതു ചെയ്തതു
ഞാൻ തന്നെ” എന്നു വിളിച്ചു പറഞ്ഞു. അച്ഛൻ ഇതു
കേട്ടപ്പോൾ: “മകനേ! നീ നഷ്ടം വരുത്തിയ മാതിരി ആയി
രം വൃക്ഷങ്ങളെക്കാൾ, നീ പറഞ്ഞ സത്യം ഞാൻ വിലയേ
റിയതായി വിചാരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടു അവനെ [ 26 ] ചുംബിച്ചു. ഈ കുട്ടി വളൎന്നപ്പോൾ അമേരിക്കാഖണ്ഡത്തിൽ
ഐകമത്യസംസ്ഥാനത്തിന്റെ നാടുവാഴി ആയിതീൎന്നു.

“നേരു പറഞ്ഞാൽ നേരത്തെ പോകാം.”

സുഗന്ധം ശൂന്യം ചുംബിച്ചു നഷ്ടം സംസ്ഥാനം
ധീരബാലൻ വൃക്ഷം ഖണ്ഡം ഐകമത്യം നാടുവാഴി

പതിനാറാം പാഠം.

വിശ്വസ്തനായ കച്ചവടക്കാരൻ.

നൂറ്റിൽ ചില്വാനം സംവത്സരങ്ങൾക്കു മുമ്പെ വിലാ
ത്തിയിൽ ഒരു രാജ്യത്തിൽ യുദ്ധമുണ്ടായി. അവിടത്തെ ഒരു
പ്രഭു ഭയപ്പെട്ടു നാടുവിട്ടു ഓടിപ്പോകുമ്പോൾ തന്റെ ധന
മെല്ലാം ഒരു കച്ചവടക്കാരന്റെ കൈക്കൽ സൂക്ഷിപ്പാൻ കൊ
ടുത്തു. യുദ്ധം അവസാനിച്ചു നാട്ടിൽ സമാധാനമായപ്പോൾ
പ്രഭു മടങ്ങിവന്നു എങ്കിലും ആ കച്ചവടക്കാരന്റെ മുതലെ
ല്ലാം പടയാളികൾ പിടിച്ചുപറിച്ചു കൊണ്ടു പോയി എന്നു
കേട്ടതുകൊണ്ടു താൻ സൂക്ഷിപ്പാൻ കൊടുത്ത ധനത്തെപ്പ
റ്റി അവനോടു ചോദിച്ചില്ല. എന്നാൽ കച്ചവടക്കാരൻ
പ്രഭുവിനെ കണ്ട ഉടനെ ഒരു കാശുപോലും കുറയാതെ മുത
ലെല്ലാം മടക്കിക്കൊടുത്തു. പ്രഭ ആശ്ചൎയ്യപ്പെട്ടു ഇതു എങ്ങി
നെ രക്ഷിച്ചു എന്നു ചോദിച്ചപ്പോൾ അവൻ “നിങ്ങളുടെ
ദ്രവ്യം ഞാൻ കുഴിച്ചിട്ടു എന്റെ മുതൽ മാത്രം ശത്രുക്കുൾക്കു
കാണിച്ചു. അവർ എന്റെ ധനം അല്പം ഒഴികെ മറെറാക്ക
കൊണ്ടു പോയ്ക്കളഞ്ഞു” എന്നു പറഞ്ഞു.

ഈ ശേഷിച്ച പണംകൊണ്ടു അവൻ സൂക്ഷ്മമായി വാ
ണിഭം ചെയ്തതിനാൽ അവൻ ലോകത്തിലുള്ള എല്ലാവരെ [ 27 ] ക്കാളും ധനവാനായിതീൎന്നു. അവന്റെ സന്തതി ഇപ്പോഴും
വിലാത്തിയിൽ പലരാജ്യങ്ങളിലും കച്ചവടം നടത്തിവരുന്നു.
ഇപ്പോഴും അവർ തന്നേ എല്ലാവരെക്കാളും ധനികന്മാർ.

“നയശാലിയായാൽ ജയശാലിയാകും.”

ചില്വാനം യുദ്ധം സമാധാനം ആശ്ചൎയ്യം സൂക്ഷ്മം
സംവത്സരം ധനം പടയാളി ദ്രവ്യം വാണിഭം
രാജ്യം പ്രഭു മുതൽ ശത്രുക്കൾ ധനികന്മാർ

പതിനേഴാം പാഠം.

ചതിയനായ കച്ചവടക്കാരൻ.

അനേകവൎഷങ്ങൾക്കു മുമ്പെ വിലാത്തിയിൽനിന്നു അ
മേരിക്കാരാജ്യത്തിലേക്കു ഒരു കച്ചവടക്കാരൻ ചെന്നു, അവിട
ത്തെ ആളുകൾക്കു തോക്കുകൊണ്ടുള്ള പ്രയോജനം കാണിച്ചു
കൊടുത്തു അവൎക്കു തോക്കും വെടിമരുന്നും വിറ്റു വളരെ പ
ണം സമ്പാദിച്ചു തന്റെ രാജ്യത്തിലേക്കു തിരിച്ചുപോയി.
ഒരു പരന്ത്രീസ്സുകാരൻ ഇതു കണ്ടു തനിക്കും ഇങ്ങിനെ ധനം
സമ്പാദിക്കാം എന്നു കരുതി അവിടത്തേക്കു വളരെ തോക്കും
വെടിമരുന്നും കൊണ്ടു പോയി. എങ്കിലും ആ രാജ്യക്കാർ
മുമ്പെ വാങ്ങിയിരുന്ന മരുന്നു തീരാതെ വളരെ ഉണ്ടായിരു
ന്നതുകൊണ്ടു ഇവന്റെ ചരക്കിന്നു അഴിച്ചൽ ഉണ്ടായില്ല.
ആ ആളുകൾ അക്കാലം നാഗരീകത്വം ഇല്ലാത്തവർ ആയി
രുന്നതിനാൽ ഈ കച്ചവടക്കാരൻ അവരെ ചതിപ്പാൻ നി
ശ്ചയിച്ചു. വെടിമരുന്നു ഒരു വിത്താണെന്നും അതു വിതെ
ച്ചാൽ മറ്റുള്ള വിത്തുകളെ പോലെ അതു മുളച്ചു കായ്ക്കും
എന്നും പറഞ്ഞു അവരെ വിശ്വസിപ്പിച്ചു. അവർ അതു
കൊണ്ടു ഇവന്റെ കൈക്കൽ ഉണ്ടായിരുന്ന മരുന്നു മുഴുവനും [ 28 ] വാങ്ങി തങ്ങളുടെ വയലിൽ വിതച്ചു. പരന്ത്രീസ്സുകാരൻ ഇങ്ങി
നെ വളരെ ധനം സമ്പാദിച്ചു സന്തോഷത്തോടെ സ്വരാജ്യ
ത്തിലേക്കു തിരിച്ചു പോകയും ചെയ്തു. ആ ജനങ്ങൾ ഇതു
മുളച്ചുവരുന്നതു കാണ്മാനായി അനേകനാളുകൾ കാത്തിരു
ന്നിട്ടും മുളക്കുന്നതു കാണാഞ്ഞതിനാൽ അവൻ തങ്ങളെ ച
തിച്ചതാകുന്നു എന്നു അവക്ക് മനസ്സിലായി.

“ന്യായമല്ലാത്ത ഏറിയ ആദായങ്ങളെക്കാളും
നീതിയോടെ ഉള്ള അല്പം നല്ലതാകുന്നു.”

പ്രയോജനം സമ്പാദിക്കാം നാഗരീകത്വം സ്വരാജ്യം
പരന്ത്രീസ്സു അഴിച്ചൽ വിശ്വസിപ്പിച്ചു അനേകം

പതിനെട്ടാം പാഠം.

ചതിയനായ കച്ചവടക്കാരൻ (തുടൎച്ച).

കുറേ കാലം കഴിഞ്ഞപ്പോൾ വേറെ ഒരു പരന്ത്രീസ്സുകാ
രൻ പലവിധസാമാനങ്ങളും കൊണ്ടു ആ രാജ്യത്തിലേക്കു
ചെന്നു. ഒരു പീടിക കൂലിക്കു വാങ്ങി വളരേ മോടിയും ഭംഗി
യും ഉള്ള നാനാവിധ ചരക്കുകൾ അവിടെ കച്ചവടത്തി
ന്നായി നിരത്തിവെച്ചു. ഇവൻ മുമ്പെ തങ്ങളെ ചതിച്ചവ
ന്റെ നാട്ടുകാരനാകുന്നു എന്നു അവിടത്തെ ജനങ്ങൾക്കു മന
സ്സിലായ ഉടനെ അതിനു പ്രതികാരം ചെയ്വാൻ നിശ്ചയിച്ചു
എല്ലാവരും അവിടെ കൂടിവന്നു. ഒത്തൊരുമിച്ചു അവർ പെ
ട്ടെന്നു പീടികയിൽ ചാടി കയറി ഒരു നൊടിനേരം കൊണ്ടു
സൎവ്വസാമാനങ്ങളും എടുത്തുകൊണ്ടു പോയ്ക്കളഞ്ഞു. കച്ച
വടക്കാരൻ ഉറക്കെ നിലവിളിച്ചംകൊണ്ടു അവിടത്തെ ന്യാ
യാധിപതിയോടു ചെന്നു അന്യായം ബോധിപ്പിച്ചു. അ
പ്പോൾ ന്യായാധിപതി “നിന്റെ ഒരു രാജ്യക്കാരന്റെ ഉപ [ 29 ] ദേശപ്രകാരം ഇവർ വെടിമരുന്നു കൃഷിചെയ്തിട്ടുണ്ടു. അതു
കൊയ്താൽ ഉടനെ തന്നേ നിന്റെ സാമാനങ്ങളുടെ വില
നിണക്കു കിട്ടും. അതുകൊണ്ടു കൊയ്ത്തുകാലം വരെ ക്ഷമി
ച്ചിരിക്കേണം” എന്നു വിധിച്ചു.

ഇങ്ങിനെ ഒരുവന്റെ ചതി നിമിത്തം അവന്റെ രാജ്യ
ക്കാരനായ വേറൊരുവന്നു കാട്ടാളരായ ജാതിക്കാരിൽനിന്നു
ശിക്ഷ ലഭിപ്പാൻ സംഗതിയായി.

“ചുണ്ടങ്ങ കൊടുത്തു വഴുതിനിങ്ങ വാങ്ങൊല്ല.”

മോടി അന്യായം ന്യായാധിപതി കൊയ്ത്തു
ഭംഗി നൊടിനേരം കൃഷി വിധിച്ചു

പത്തൊമ്പതാം പാഠം.

മാതാപിതാക്കന്മാരോടുള്ള സ്നേഹം.

നമ്മുടെ മാതാപിതാക്കന്മാർ നമ്മെ ചെറിയന്നേ എത്ര
യും കഷ്ടപ്പെട്ടു പോററി വളൎത്തുന്നു. അതുകൊണ്ടു നാം
അവരെ നന്ദിയോടെ സ്നേഹിക്കേണ്ടതാകുന്നു. [ 30 ] പണ്ടു പ്രുഷ്യാരാജ്യത്തിൽ വാണിരുന്ന ഒരു രാജാവു ഒരി
ക്കൽ തന്റെ പണിക്കാരനെ വിളിക്കുന്ന മണി രണ്ടു മൂന്നു
പ്രാവശ്യം അടിച്ചിട്ടും അവനെ കാണാഞ്ഞതിനാൽ അവ
ന്റെ മുറിയിലേക്കു കടന്നുചെന്നു. അപ്പോൾ അവൻ സുഖ
മായി ഉറങ്ങുന്നതും അവന്റെ മുമ്പിൽ ഒരു കത്തു കിടക്കു
ന്നതും കണ്ടു. രാജാവു കത്തു പതുക്കെ എടുത്തു വായിച്ചു
നോക്കി. അതു അവന്റെ അമ്മ, അവളുടെ ദാരിദ്രത്തിൽ
സഹായിപ്പാൻ അവൻ കുറെ പണമയച്ചതിന്നു നന്ദിപറ
ഞ്ഞു എഴുതിയതായിരുന്നു. രാജാവു ഇതു വായിച്ച ഉടനെ
തന്റെ മുറിയിൽ പോയി കുറെ പണം എടുത്തു അതും ഈ
കത്തും കൂട അവന്റെ കുപ്പായസഞ്ചിയിൽ കൊണ്ടിട്ടു. വീണ്ടും
പോയി ഉറക്കേ മണി അടിച്ചു. അപ്പോൾ ബാല്യക്കാരൻ
ഞെട്ടി ഉണൎന്നു ഓടിച്ചെന്നു. “നി ഉറങ്ങുകയായിരുന്നോ”
എന്നു രാജാവു ചോദിച്ചു. അവൻ പരിഭ്രമിച്ചുകൊണ്ടു ക്ഷമ
ചോദിക്കുമ്പോൾ യദൃച്ഛയാ കൈ കീശയിൽ ഇട്ടു. ഉടനെ
പണം കണ്ടുഭയപ്പെട്ടു രാജാവിന്റെ കാല്ക്കൽ വീണു “രാജാവേ!
എനിക്കു നാശം വരുത്തുവാനായി ആരോ എന്റെ കീശയിൽ
കുറെ പണം ഇട്ടിരിക്കുന്നു” എന്നു പറഞ്ഞു കരഞ്ഞു. രാജാവു
അവനെ എഴുന്നീല്പിച്ചു “മാതാപിതാക്കന്മാരെ സ്നേഹിക്കുന്ന
വരെ ദൈവം അനുഗ്രഹിക്കും. നീ ആ പണം അമ്മെക്ക
യച്ചു ഞാൻ നിന്നെയും അമ്മയെയും ഇനിമേൽ രക്ഷിക്കും
എന്നു എഴുതുക” എന്നു കല്പിച്ചു.

“നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക”

മാതാപിതാക്കന്മാർ സുഖമായി യദൃച്ഛയാ
ദാരിദ്ര്യം ബാല്യക്കാരൻ പരിഭ്രമിച്ചു
[ 31 ] ഇരുപതാം പാഠം.

ധനത്തെക്കാൾ അമ്മയച്ഛന്മാരെ സ്നേഹിച്ച മക്കൾ.

ചില രാജ്യങ്ങളിൽ അഗ്നിപൎവ്വതം എന്നു പേരായ ഒരു
വിധം വലിയ മലകൾ ഉണ്ടു. അവയുടെ മുകളിലുള്ള ദ്വാര
ങ്ങളിൽ കൂടി ചിലപ്പോൾ കത്തി ഉരുകിയ കല്ലും മണ്ണും
മറ്റും വളരെ ഉയരത്തിൽ പൊങ്ങി ചുറ്റുമുള്ള ദേശങ്ങളിൽ
വീഴും. അപ്പോൾ വീടുകൾ നശിച്ചു ആളുകളെല്ലാം മരിച്ചു
ഈ വീഴുന്ന സാധനങ്ങൾകൊണ്ടു മൂടിപ്പോകും.

പണ്ടൊരിക്കൽ വിലാത്തിയിൽ ഒരിടത്തു ഇങ്ങിനത്തെ
ഒരാപത്തു സംഭവിച്ചു. ആ ദേശക്കാർ എല്ലാവരും തങ്ങ
ളുടെ പൊന്നും വെള്ളിയും തങ്ങൾക്കു ചുമന്നു കൊണ്ടുപോ
വാൻ കഴിവുള്ള സാമാനങ്ങളും എടുത്തു നഗരം വിട്ടോടി
പ്പോയി. എന്നാൽ അവരിൽ രണ്ടു യൌവ്വനക്കാർ ഈ നാ
ശത്തിൽനിന്നു രക്ഷിച്ചതായിരുന്നു എത്രയും വലിയ സമ്പ
ത്തു. അതെന്തെന്നാൽ:— അവരുടെ അച്ഛനും അമ്മയും
നന്ന പ്രായം ചെന്നു ഓടി രക്ഷപ്പെടുവാൻ പ്രാപ്തിയില്ലാത്ത
സ്ഥിതിയിലായിരുന്നു. അതുകൊണ്ടു അവരിരുവരും “നമ്മുടെ [ 32 ] അമ്മയച്ഛന്മാരെക്കാൾ വലിയ നിക്ഷേപം നമുക്കുണ്ടോ?”
എന്നു അന്യോന്യം പറഞ്ഞു ഒരുത്തൻ അച്ഛനെയും മറ്റ
വൻ അമ്മയെയും തോളിൽ എടുത്തു തീയുടെയും പുകയുടെ
യും നടുവിൽകൂടി ഓടി രക്ഷപ്രാപിച്ചു. അവർ ഓടിപ്പോയ
ഭാഗത്തു മാത്രം ഉരുകിയ സാധനങ്ങൾ വീഴാഞ്ഞതിനാൽ
അവിടെ പുല്ലും ചെടികളും മുളെച്ചു വളൎന്നു. അതുകൊണ്ടു
ഇതു ആ മക്കളുടെ മേൽ ഉണ്ടായിരുന്ന ദൈവാനുഗ്രഹത്തി
ന്റെ ഫലം എന്നു അവിടത്തെ ജനങ്ങൾ പറഞ്ഞു ആ സ്ഥ
ലത്തിന്നു “ഭക്തരുടെ വയൽ” എന്നു പേരിട്ടു.

“നിന്റെ മാതാപിതാക്കന്മാരെ സ്നേഹിക്ക.”

അഗ്നിപൎവ്വതം ദ്വാരം സ്ഥിതി ദൈവാനുഗ്രഹം
യൌവനക്കാർ പ്രാപ്തി നിക്ഷേപം ഭക്തർ

ഇരുപത്തൊന്നാം പാഠം.

സഹോദരസ്നേഹം.

ഈ നാട്ടിൽ വൎഷകാലത്തു മഴ പെയ്യുന്നതു പോലെ വി
ലാത്തിയിൽ ഹേമന്തകാലത്തു ഉറച്ചമഞ്ഞു പെയ്യും. കുളിർ
കാലത്തു ഇവിടെ എണ്ണ ഉറച്ചുപോകുന്നതു പോലെ അവിടെ
ഇവിടത്തെക്കാൾ ശൈത്യമുള്ളതുകൊണ്ടു വെള്ളവും ഉറച്ചുകട്ടി
യായ്പോകും. ഒരു ഹേമന്തകാലത്തിൽ സ്കോത്ലാന്ത് രാജ്യത്തി
ലെ ഒരു പട്ടാളത്തിലുണ്ടായിരുന്ന ഏഴു പടയാളികൾ കല്പന
വാങ്ങി കാൽനടയായി സ്വരാജ്യത്തിലേക്കു പുറപ്പെട്ടു. അവ
രുടെ നാടു നൂറ്റിമുപ്പതു നാഴിക ദൂരെ ആയിരുന്നു. ഏകദേ
ശം നൂറുനാഴിക നടന്ന ശേഷം ഒരു കൊടുങ്കാറ്റുണ്ടായി ഹി
മം വീഴുവാൻ തുടങ്ങി. അവിടെനിന്നു ഇരുപത്തഞ്ചു നാഴിക
വരെ വീടുകളില്ലാതെ വെറും മൈതാനവും കാടും കുന്നും ആ [ 33 ] യിരുന്നു. മൂന്നുപേർ ശീതവും ക്ഷീണവുംകൊണ്ടു അവിടവി
ടെ വീണു മരിച്ചു. ശേഷിച്ച നാലുപേരിൽ രണ്ടാളുകൾ
ജ്യേഷ്ഠാനുജന്മാർ ആയിരുന്നു. നാലാമതു അനുജൻ ക്ഷീണിച്ചു
വീണ ഉടനെ, ജ്യേഷ്ഠൻ അവനെ തന്റെ തോളിൽ ചുമ
ന്നുംകൊണ്ടു ബദ്ധപ്പെട്ടു നടന്നു. മറ്റവർ ഇരുവരും തളൎന്നു
വീണു. ജ്യേഷ്ഠൻ ശക്തനായിരുന്നതിനാൽ കുറെ ദൂരവും കൂട
നടന്നെങ്കിലും ഗ്രാമത്തോടു സമീപിച്ചപ്പോൾ താനും കുഴ
ഞ്ഞു വീണു ഉടനെ തന്നേ മരിച്ചു പോയി. ജ്യേഷ്ഠന്റെ ചൂടു
[ 34 ] തട്ടിയതിനാൽ ക്രമേണ ബോധം തെളിഞ്ഞിരുന്ന അനുജൻ
ഈ വീഴ്ചയാൽ ഞെട്ടി നോക്കിയപ്പേൾ, ജ്യേഷ്ഠൻ ചുമന്നു
കൊണ്ടു വന്നതിനാൽ താൻ ഗ്രാമത്തോടു അടുത്തെത്തി എ
ന്നും ജ്യേഷ്ഠൻ അതുനിമിത്തം മരിച്ചുപോയെന്നും അറിഞ്ഞു
ഏറ്റവും വ്യസനത്തോടെ ജ്യേഷ്ഠന്റെ ശരീരം എടുത്തു ഗ്രാ
മത്തിൽ ചെന്നു ഒരു ശ്മശാനത്തിൽ അടക്കം ചെയ്തു.

ഹേമന്തകാലം കൊടുങ്കാററു വീഴ്ച ജ്യേഷ്ഠാനുജന്മാർ
ഹിമം തളൎന്നു ഗ്രാമം ബോധം
ശൈത്യം കുഴഞ്ഞു ശ്മശാനം

ഇരുപത്തുരണ്ടാം പാഠം.

ഐകമത്യം ബലം.

ഒരു ധനവാൻ മരിക്കാറായപ്പോൾ തന്റെ മക്കളെ അരികെ
വിളിച്ചു കുറെ വിറകു പെറുക്കിക്കൊണ്ടുവരുവാൻ പറഞ്ഞു.
അവർ അതു കൊണ്ടുവന്നപ്പോൾ അച്ഛൻ അതു ഒരു കെ
ട്ടാക്കി അവരോടു അതു അങ്ങിനെ തന്നേ പൊട്ടിപ്പാൻ
പറഞ്ഞു. അവർ കഴിയുന്ന സാഹസം ചെയ്തിട്ടും അതു
പൊട്ടിപ്പാൻ കഴിഞ്ഞില്ല. അതിൽ പിന്നെ അച്ഛൻ കെട്ട
ഴിച്ചു ഓരോ കൊള്ളി ഓരോരുത്തിന്റെ വശം കൊടുത്തു.
അപ്പോൾ അവർ എല്ലാവരും ക്ഷണത്തിൽ അതു പൊട്ടിച്ചു
കളഞ്ഞു. ഇതു കണ്ടു അച്ഛൻ അവരോടു ഉപദേശിച്ചതു
എന്തെന്നാൽ:

“മക്കളേ, ഞാൻ എത്രയോ പ്രയത്നിച്ചു സമ്പാദിച്ച
ധനം നിങ്ങൾക്കു തന്നു മരിക്കുവാൻ ഒരുങ്ങുന്നു. നിങ്ങൾ
ഈ വിറകുക്കെട്ടുപോലെ ഒന്നായി യോജിച്ചിരുന്നാൽ ആൎക്കും
നിങ്ങളുടെ ധനം കൈക്കലാക്കുവാനും നിങ്ങളെ നശിപ്പിപ്പാ [ 35 ] നും കഴികയില്ല. നിങ്ങൾ ഓരോ കൊള്ളി എളുപ്പത്തിൽ പൊ
ട്ടിച്ചപോലെ തന്നേ, നിങ്ങൾ ഛിദ്രിച്ചു പോയാൽ ശത്രുക്കൾ
നിങ്ങളെ ക്ഷണത്തിൽ നശിപ്പിച്ചുകളയും.” ഈ ഉപദേശ
വും കൊടുത്തു അച്ഛൻ മരിച്ചു. മക്കൾ ഈ വാക്കുകൾ എ
പ്പോഴും ഓൎത്തു ഐകമത്യമായി സൂക്ഷ്മത്തോടെ ജീവിച്ചതി
നാൽ ആൎക്കും അവരെ തമ്മിൽ ഭേദിപ്പിപ്പാനും അവരുടെ
വസ്തുവകകൾ കൈക്കലാക്കുവാനും കഴിഞ്ഞില്ല.

“മുപ്പിരിമുറിയാതു.”

ധനവാൻ സാഹസം ഛിദ്രിച്ചു
ഐകമത്യം പ്രയത്നിച്ചു ഭേദിപ്പിപ്പാൻ

ഇരുപത്തുമൂന്നാം പാഠം.

ശത്രുസ്നേഹം.

ഗുണവാനായ ഒരാൾ ഒരിക്കൽ തന്റെ മൂന്നു മക്കളെ
വിളിച്ചു “നിങ്ങളിൽ മൂന്നുമാസത്തിന്നകം എത്രയും ശ്രേഷ്ഠ
മായ ഒരു പ്രവൃത്തി ചെയ്യുന്നവന്നു ഞാൻ ഒരു വൈരക്കല്ലു
പതിച്ച മോതിരം സമ്മാനം തരും” എന്നു അവരോടു പറ
ഞ്ഞു. മൂന്നു മാസം കഴിഞ്ഞപ്പോൾ മൂത്തമകൻ അച്ഛ
നോടു: “ഇതിന്നിടെ ഒരാൾ എന്റെ വക്കൽ ആയിരം ഉറു
പ്പിക സൂക്ഷിപ്പാൻ തന്നു. അതിനു യാതൊരു സാക്ഷ്യവും
ഇല്ലായിരുന്നെങ്കിലും അവൻ ചോദിച്ചപ്പോൾ ഞാൻ പണം
മടക്കിക്കൊടുത്തു. സൂക്ഷിച്ചതിന്നു അവൻ തന്ന കൂലിയും
വാങ്ങിയില്ല” എന്നു പറഞ്ഞു. അച്ഛൻ അവനോടു “നീ
ചെയ്തതു നീതിയും വിശ്വസ്തതയും എങ്കിലും അതു ശ്രേഷ്ഠ
ഗുണംകൊണ്ടു ചെയ്യുന്ന ഒരു ക്രിയ അല്ല” എന്നു പറഞ്ഞു.
[ 36 ] പിന്നെ രണ്ടാമൻ അച്ഛനോടു “ഞാൻ ഒരു പൊയ്കയുടെ
വക്കത്തു നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീയുടെ ഉക്കത്തു
നിന്നു അവളുടെ കുട്ടി അതിൽ വീണുപോയി. ഞാൻ എ
ന്റെ ജീവാപായം വിചാരിയാതെ അതിൽ ചാടി കുട്ടിയെ
എടുത്തു അവൾക്കു കൊടുത്തു” എന്നു പറഞ്ഞു. അവ
നോടു അച്ഛൻ “നീ അതു ചെയ്തതു മനോമാഹാത്മ്യംകൊ
ണ്ടല്ല. മനുഷ്യന്നു സഹജമായ ദയാസ്വഭാവംകൊണ്ടാകുന്നു”
എന്നു പറഞ്ഞു. ഒടുവിൽ ഇളയവൻ അച്ഛനോടു: “നമുക്കു
വളരെ ദോഷം ചെയ്ത നമ്മുടെ ശത്രു ഇന്നലെ കടല്പുറത്തു
എത്രയും കിഴുക്കാന്തൂക്കമായ ഒരു പാറമേൽ ഉറങ്ങുന്നതു ഞാൻ
കണ്ടു. അവിടന്നു അനങ്ങിയെങ്കിൽ അഗാധത്തിൽ വീണു
മരിച്ചുപോകുമായിരുന്നു. ഞാൻ പതുക്കെ ചെന്നു കൈപി
ടിച്ചു വലിച്ചു ദൂരെയാക്കി. അദ്ദേഹം ഉണൎന്നു എന്നെ
പിടിച്ചു ചുംബിച്ചു” എന്നു പറഞ്ഞു. അച്ഛൻ ഉടനെ
“ഞാനും നിന്നെ ചുംബിക്കുന്നു, ഇതു തന്നേ ശ്രേഷ്ഠമായ
പ്രവൃത്തി” എന്നു പറഞ്ഞു. അവനെ ആലിംഗനം ചെയ്തു
മോതിരം അവന്നു കൊടുത്തു.

“ദൂരത്തെ ബന്ധുവേക്കാൾ അരികത്തെ ശത്രു നല്ലൂ.”
“നിന്റെ ശത്രുവിനെ സ്നേഹിക്ക, പ്രതിക്രിയ ദൈവ
ത്തിന്നുള്ളതാകുന്നു.”

ശത്രുസ്നേഹം ശ്രേഷ്ഠഗുണം ജീവാപായം കിഴുക്കാന്തൂക്കം ചുംബനം
ഗുണവാൻ മനോമാഹാത്മ്യം സഹജമായ അഗാധം ആലിംഗനം
[ 37 ] ഇരുപത്തുനാലാം പാഠം.

നല്ല ഉപദേശം.

കുട്ടികൾ തങ്ങൾക്കു മേല്പെട്ടവരെ ബഹുമാനിക്കേണം.
തങ്ങളെക്കാൾ വലിയവരെയും ഗുരുനാഥന്മാരെയും കണ്ടാൽ
സലാം പറയേണം. അതു ചെയ്യാത്ത കുട്ടി ഒരു മൃഗത്തിന്നു
തുല്യൻ.

ഒരാളോടു സംസാരിക്കുമ്പോൾ നേരെ നില്ക്കേണം. ഒറ്റ
ക്കാലിന്മേൽ നിന്നു, മറേറ കാൽ വളച്ചുവെക്കരുതു. അതു
കുതിരയുടെ സ്വഭാവമാകുന്നു. ചില കുട്ടികൾ വെറുതെ
ചിരിച്ചു പല്ലുപുറത്തു കാണിക്കും. നഖം കടിക്കും. അല്ലെ
ങ്കിൽ തല ചൊറിയും. ഉടുത്ത വസ്ത്രങ്ങൾ പിടിച്ചു തിരുമ്മി
ക്കൊണ്ടിരിക്കും. കൈ ഒരിക്കലും വെറുതെ വെക്കയില്ല. ഇതു
കുരങ്ങിന്റെ സ്വഭാവം. വല്ലതും ചോദിച്ചാൽ അതിന്നുത്ത
രം പറയാതെ, തല താഴ്ത്തി ഓരോ ഗോഷ്ഠികൾ കാണിച്ചുകൊ
ണ്ടിരിക്കുന്നതു ഏറ്റവും അയോഗ്യമായ സമ്പ്രദായമാകുന്നു.

ആരെയും പരിഹസിക്കരുതു. കിഴവന്മാരെ കണ്ടാൽ
നിങ്ങളും ഒരു കാലം വൃദ്ധന്മാരാകും എന്നു ഓൎക്കണം. കുരു
ടൻ, കൂനൻ, മുടന്തൻ, ഇവരെയെല്ലാം നിങ്ങളെ സൃഷ്ടിച്ച
ദൈവം തന്നേയാകുന്നു സൃഷ്ടിച്ചതു എന്നു ഓൎത്തു നിങ്ങൾ
അവരെപ്പോലെ ആകാഞ്ഞതിനാൽ ദൈവത്തെ സ്തുതിപ്പിൻ.
അഹംഭാവികളും ഗൎവ്വികളും മാത്രം പരിഹാസക്കാരാകുന്നു.
താഴ്മ ഒരു കുട്ടിക്കു എത്രയും ഭംഗിയുള്ള അലങ്കാരമാകുന്നു.

രണ്ടാളുകൾ തമ്മിൽ സ്വകാൎയ്യം സംസാരിക്കുമ്പോൾ
അതു കേൾ്പാൻ ആഗ്രഹിക്കരുതു. അവർ സമ്മതിച്ചാൽ
മാത്രം അവരുടെ അടുക്കൽ നില്ക്കാം. അന്യരുടെ കാൎയ്യത്തിൽ
കഴിയുന്നേടത്തോളം ഇടപെടാതിരിക്കേണം. [ 38 ] ആരെക്കൊണ്ടും ഏഷണി പറയരുതു. നിങ്ങൾക്കു പറ
വാൻ ആവശ്യമില്ലാത്ത കാൎയ്യം സത്യമായാലും കൂടി പറയരുതു.
രണ്ടാളുകൾ തമ്മിൽ ശണ്ഠയുണ്ടാക്കുന്നതിനെക്കാൾ സമാ
ധാനം വരുത്തുന്നതു എത്രയും ഉത്തമമായ അവസ്ഥയാകുന്നു.

അസഭ്യവാക്കുകൾ പറയരുതു. ആരെയും ചീത്തപറക
യുമരുതു. അങ്ങിനെ തന്നേ വല്ലതും സംസാരിക്കുമ്പോൾ
ആണ ഇടുകയുമരുതു.

മൃഗം ഗോഷ്ഠി വസ്ത്രങ്ങൾ അഹംഭാവികൾ അവസ്ഥ
തുല്യൻ അയോഗ്യം ഗൎവ്വികൾ ഏഷണി അഭ്യാസം

ഇരുപത്തഞ്ചാം പാഠം.

സന്മൎയ്യാദ ഏറ്റവും നല്ല സാക്ഷ്യപത്രം.

ചില സ്ഥലങ്ങളിൽ ഉദ്യോഗം കിട്ടേണമെങ്കിൽ നടപ്പി
നെ കുറിച്ചു ഒരു സാക്ഷ്യപത്രം ആവശ്യമാകുന്നു. ഒരിക്കൽ
ഒരാൾ തന്റെ കീഴിൽ ഒഴിവായിരുന്ന ഒരു പണിക്കു സാക്ഷ്യ
പത്രം കൂടാതെ ഒരു ബാലനെ നിശ്ചയിച്ചു. അനേക മഹാ
ന്മാരുടെ ശിഫാൎശിയോടു കൂട വന്നിരുന്ന അമ്പതിൽ പരം ആ
ളുകളെ തള്ളിക്കളഞ്ഞു. ഇതിന്റെ സംഗതി ചോദിച്ചപ്പോൾ
അദ്ദേഹം പറഞ്ഞതെന്തെന്നാൽ :-

ഈ ബാലന്നു നല്ലൊരു സാക്ഷ്യപത്രം ഉണ്ടായിരുന്നു.
അതു കടലാസ്സിലല്ല. അവൻ തന്നേയായിരുന്നു അവന്റെ
സാക്ഷ്യപത്രം. അവൻ പണിക്കായി ഒരു ഹരജി എഴുതി എ
ന്റെ അടുക്കൽ വന്നു. എന്നെ കണ്ടപ്പോൾ നേരെ നിന്നു
വണക്കമായി സലാം പറഞ്ഞു. ഹീനഭാവത്തിൽ കുനിഞ്ഞു
കുമ്പിട്ടുകൊണ്ടൊ, അഹംഭാവത്തിൽ ഞെളിഞ്ഞു നിന്നുകൊ
ണ്ടോ അല്ല സലാം പറഞ്ഞതു. വേണ്ടുന്ന വണക്കത്തോ
ടെ തന്നേ. അവന്റെ ശരീരത്തിനും വസ്ത്രത്തിനും നല്ല [ 39 ] വെടിപ്പുണ്ടായിരുന്നു. ഞാൻ അവനോടു എഴുതുവാൻ പറ
ഞ്ഞു. എഴുതുമ്പോൾ അവന്റെ വിരൽ നോക്കി. നഖത്തി
ന്റെ ഉള്ളിൽ ഒരു തരി ചേർ ഉണ്ടായിട്ടില്ല. എഴുതുമ്പോൾ
നിലത്തു മഷി കുടഞ്ഞിട്ടില്ല. അവന്റെ വിരലിന്മേൽ മഷി
ആക്കീട്ടുമില്ല. കാലിന്നു സമീപം ഒരു കടലാസ്സുണ്ടായിരുന്നതു
പെറുക്കി മേശമേൽ വെച്ചു. ചോദിച്ച ചോദ്യങ്ങൾക്കു താമ
സം കൂടാതെ വണക്കത്തോടും ധൈൎയ്യത്തോടും കൂടെ ഉത്തരം
പറഞ്ഞു. പണി എടുപ്പാൻ പ്രാപ്തിയുണ്ടോ എന്നു ചോദി
ച്ചപ്പോൾ കഴിയും എന്ന അഹംഭാവം നടിക്കാതെ “എടുത്തു
നോക്കിയാൽ മാത്രമേ അതു പറവാൻ കഴിയൂ” എന്നു താഴ്മ
യോടെ പറഞ്ഞു. ഇതൊക്ക നൂറു ശിഫാൎശിക്കത്തുകളെക്കാൾ
ഗുണകരമായ സാക്ഷ്യമായിരുന്നു.

“ആനെക്കു മണി കെട്ടേണ്ടാ.”

ഉദ്യോഗം മഹാന്മാർ ഹീനഭാവം
സാക്ഷ്യപത്രം ശിഫാൎശി ധൈൎയ്യം

ഇരുപത്താറാം പാഠം.

പരിഹാസത്തിന്റെ ഫലം.

ഗോവിന്ദൻ എന്നു പേരായി ഒരു കുട്ടി ഉണ്ടായിരുന്നു.
അവൻ നല്ല സുന്ദരൻ എന്നു എല്ലാവരും അവനോടു പറ
ഞ്ഞതുകൊണ്ടു അവൻ പൊങ്ങച്ചക്കാരനായി എല്ലാവരെയും
പരിഹസിപ്പാൻ തുടങ്ങി. ഒരു മുടന്തനെയോ കൂനനെയോ
കണ്ടാൽ അവൻ നടക്കുന്നതുപോലെ നടന്നു മറ്റുള്ളവരെ
ചരിപ്പിക്കുവാൻ നോക്കും. കുരുടൻ നടക്കുന്ന വഴിക്കു കല്ലും
മുള്ളും മറ്റും കൊണ്ടു വെച്ചു അവൻ തടഞ്ഞു വീഴുമ്പോൾ
കൈകൊട്ടിച്ചിരിക്കും. ചെകിടന്റെ ചെവിയിൽ അസഭ്യ
വാക്കു വിളിച്ചുപറയും. [ 40 ] ഒരിക്കൽ അവന്നു ഭയങ്കരമായ വസൂരിദീനം പിടിപെട്ടു.
അതു പ്രയാസേന മാറിയെങ്കിലും അവന്റെ സൌന്ദൎയ്യം
എല്ലാം പോയി. ഒരു കണ്ണും പോയ്പോയി. തലയിലെ മുടി
യെല്ലാം കൊഴിഞ്ഞു. കാലുകൾ മെലിഞ്ഞു നീണ്ടു നടക്കു
മ്പോൾ വിറച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവൻ നിര
ത്തിന്മേൽ കൂടെ നടക്കുമ്പോൾ തെരുവീഥിയിലെ ദുഷ്ടക്കുട്ടി
കൾ അവന്റെ പിന്നാലെ കൂടി ഒരുത്തൻ “മൊട്ടത്തലയാ”
എന്നും, മറെറാരുത്തൻ “ഒറ്റക്കണ്ണാ” എന്നും വേറൊരുത്തൻ
“കൊച്ചക്കാലാ” എന്നും ഇങ്ങിനെ പലതും വിളിച്ചു കൂക്കി
യിട്ടു. അവന്നു ഈ പരിഹാസം സഹിപ്പാൻ കഴിയാഞ്ഞിട്ടു
അടുത്തുനിന്ന ഒരാളോടു ചെന്നുപറഞ്ഞു. അപ്പോൾ ആ
യാൾ അവനോടു “ഓഹോ നീ മുമ്പെ എല്ലാവരെയും പരി
ഹസിച്ച ഗോവിന്ദൻ അല്ലയോ? ഇപ്പോൾ മറ്റുള്ളവർ
നിന്നെ പരിഹസിക്കുമ്പോൾ നീ എന്തിന്നു വ്യസനിക്കുന്നു?”
എന്നു മാത്രം പറഞ്ഞു. അവൻ ഇതു കേട്ടു ലജ്ജിച്ചു എത്ര
യും പരിഭവത്തോടെ വീട്ടിലേക്കു തിരിച്ചുപോയി.

“താന്താൻ വിതച്ചതു താന്താൻ കൊയ്യും”

ഗോവിന്ദൻ ഭയങ്കരം തെരുവീഥി പ്രയാസേന
പൊങ്ങച്ചക്കാരൻ സൌന്ദൎയ്യം പരിഭവം കൊഴിഞ്ഞു
[ 41 ] ഇരുപത്തേഴാം പാഠം.

സഹതാപം.

സങ്കടത്തിൽ ഇരിക്കുന്നവരോടു കൂടെ സങ്കടപ്പെടുകയും
പ്രയാസങ്ങളിൽ ഇരിക്കുന്നവരോടു കൃപ കാണിക്കയും ചെ
യ്താൽ അതിന്നു സഹതാപം എന്നു പേർ.

കുറെ സംവത്സരങ്ങൾക്കു മുമ്പെ ഒരു നഗരത്തിൽ ഒരു
പീടികയുടെ ഉമ്മരത്തു സത്യദാസൻ എന്നൊരു കുട്ടി നില്ക്കു
കയായിരുന്നു. അപ്പോൾ ഒരു കിഴവൻ ചെത്തുവഴിയിൽ
കൂടെ നടന്നുപോകുമ്പോൾ വഴുതിവീണു. വീഥിയിൽ ഉള്ള
പിള്ളരെല്ലാം അതു കണ്ടു ചിരിച്ചു അട്ടഹസിച്ചു. എങ്കിലും
സത്യദാസൻ ഓടിച്ചെന്നു കിഴവനെ കൈപിടിച്ചു എഴുന്നീ
ല്പിച്ചു അവന്റെ വീട്ടിലോളം കൊണ്ടാക്കി. അവൻ തിരിച്ചു
പോകുമ്പോൾ കിഴവൻ അവനോടു അവന്റെ പേരും വീടും
ചോദിച്ചു മനസ്സിലാക്കി “മകനേ, നീ നല്ല കുട്ടി; എല്ലാവരും
പരിഹസിച്ച എന്നെ നീ യാതൊരു ലാഭവും കാംക്ഷിക്കാതെ
ഇങ്ങിനെ സഹായിച്ചതിനാൽ ദൈവം നിന്നെ അനുഗ്ര
ഹിക്കും” എന്നു പറഞ്ഞു വിട്ടയച്ചു. ആറു മാസം കഴിഞ്ഞ
പ്പോൾ സത്യദാസന്നു ഒരു കച്ചവടക്കാരന്റെ എഴുത്തു കിട്ടി.
അതിൽ അവന്റെ പാണ്ടികശാലയിൽ ചെന്നു എഴുത്തു
പണി എടുത്താൽ മാസത്തിൽ ഇരുപതുറുപ്പിക ശമ്പളം
കൊടുക്കും എന്നെഴുതിയിരുന്നു. ആരുടെ സഹായത്താൽ
അവന്നു ആ പണി കിട്ടി എന്നറിഞ്ഞില്ല, എങ്കിലും പതി
മൂന്നു വൎഷം കഴിഞ്ഞപ്പോൾ വീണ്ടും അവന്നു ഒരു കത്തു
വന്നു. അതിൽ എഴുതിയിരുന്നതു എന്തെന്നാൽ:

“നീ പതിമൂന്നിൽ ചില്വാനം വൎഷങ്ങൾക്കു മുമ്പെ സ
ഹായിച്ച കിഴവൻ ആകുന്നു ഞാൻ. ഞാൻ ആരുമില്ലാതെ [ 42 ] മരിപ്പാറായിരിക്കുന്നതിനാൽ എന്റെ സമ്പാദ്യം രണ്ടായിരം
ഉറുപ്പിക നിണക്കു സമ്മാനമായിത്തരുന്നു. നീ എടുക്കുന്ന
പണിയും ഞാൻ ആക്കിത്തന്നതാകുന്നു.” ഇങ്ങിനെ സത്യ
ദാസൻ തന്റെ സഹതാപത്താൽ ഒരു ധനികനായിതീൎന്നു.

“നന്മവിതച്ചാൽ നന്മവിളയും.”

സഹതാപം ഉമ്മരത്തു കാംക്ഷിക്ക സമ്പാദ്യം
സങ്കടം അട്ടഹസിച്ചു ശമ്പളം ചില്വാനം

ഇരുപത്തെട്ടാം പാഠം.

അഹംഭാവം, ഗൎവ്വം.

തന്നെക്കാൾ വലിയവർ ആരുമില്ല എന്ന ഭാവത്തിൽ
അന്യരെ തൃണതുല്യരായി വിചാരിക്കുന്നവന്നു അഹംഭാവി
എന്നു പേർ പറയാം. ഈ ഭാവത്തിൽനിന്നു എപ്പോഴും
ശണ്ഠയും ചിലപ്പോൾ തനിക്കു തന്നേ നാശവും ഉണ്ടാകുന്നു. [ 43 ] രണ്ടു കോലാടുകൾ ഒരിക്കൽ ഒരു ചെറിയ തോട്ടിന്നരികെ
ഒന്നു അക്കരയും മറ്റേതു ഇക്കരയും ആയി എത്തി. രണ്ടിന്നും
പുഴ കടക്കേണ്ടിയിരുന്നു എങ്കിലും അതിന്നു പാലമായിട്ടിരു
ന്നതു ഒരു വീതികുറഞ്ഞ മരമായിരുന്നു. ഞാൻ ഞാൻ ആദ്യം
കടക്കേണം എന്ന ശാഠ്യം നിമിത്തം രണ്ടും ഇരുകരകളിൽ
നിന്നു ഒന്നിച്ചു പാലത്തിന്മേൽ കയറി ഒത്ത നടുവിൽ എതിരിട്ടു
അന്യോന്യം തിക്കിത്തിരക്കി രണ്ടും താഴെ വീണു ചത്തുപോയി.

അതേപാലത്തിന്മേൽ ഒത്ത നടുവിൽവെച്ചു വേറെ രണ്ടാ
ടുകൾ തമ്മിൽ കണ്ടുമുട്ടി. തെറ്റിക്കൊടുപ്പാനോ തിരിച്ചു
പോവാനോ പാലത്തിന്നു വീതിപോരാഞ്ഞതിനാൽ കുറെ
നേരം രണ്ടു ആടുകളും എന്തു ചെയ്യേണമെന്നറിയാതെ സ്തം
ഭിച്ചു നിന്നു ഒടുക്കും ഒന്നു പാലത്തിന്മേൽ അമൎന്നു പറ്റി
ക്കിടന്നു. മറ്റേതു ആ കിടന്ന ആട്ടിനു വേദന ആകാതിരി
പ്പാൻ കരുതിയുംകൊണ്ടു സാവധാനത്തിൽ അതിന്റെ മേ
ലിൽ കൂട ചവിട്ടിക്കുടന്നു. അതിന്റെ ശേഷം അതും എഴു
ന്നീറ്റു സുഖത്തോടെ കടന്നുപോയി.

അന്യോന്യം താഴ്മ കാണിച്ചാൽ എല്ലാവൎക്കും അതു നന്മ
ക്കായി ഭവിക്കും എന്നും അഹംഭാവം ജീവനാശത്തിനും കൂട
ഹേതുവായിതീരും എന്നും ഈ കഥയിൽനിന്നു നമുക്കു പ
ഠിക്കാം.

“താണകണ്ടത്തിൽ എഴുന്നവിള.”

ശണ്ഠ തൃണതുല്യം ജീവനാശം
ശാഠ്യം സ്തംഭിച്ചു സാവധാനം
[ 44 ] ഇരുപത്തൊമ്പതാം പാഠം.

വണക്കം, ബഹുമാനം, ഗുരുത്വം.

ഇളംപ്രായക്കാർ മൂത്തവരെയും മാന്യരെയും ബഹുമാനി
ക്കേണ്ടതാകുന്നു. ഒരു കുട്ടി എത്ര ധനികന്റെ മകനായാലും
തന്റെ ഗുരുനാഥന്മാരെയും പ്രായംചെന്നവരെയും മറ്റും
ബഹുമാനിക്കേണം.

യവനരാജ്യം പുരാതനകാലത്തിൽ യോദ്ധാക്കൾ, വിദ്യ,
നാഗരികത്വം, കച്ചവടം മുതലായവക്കായി ഏറ്റവും ശ്രു
തിപ്പെട്ടതായിരുന്നു. ആ രാജ്യത്തിലേ അഥേന സ്പാൎത്ത
എന്ന പട്ടണങ്ങളിലേ ജനങ്ങൾ വളരെ കാലം അന്യോന്യം
വൈരികളായിരുന്നു. ഒരിക്കൽ അഥേനപട്ടണത്തിൽ ആ
രണ്ടു നഗരങ്ങളിലേ പ്രധാനികളും തമ്മിൽ ഒരു കൂടിക്കാ
ഴ്ചയുണ്ടായി. അവർ രണ്ടു പക്ഷങ്ങളായി മന്ത്രമണ്ഡപ
ത്തിൽ ഇരിക്കുമ്പോൾ ആ നഗരവാസിയായ ഒരു വൃദ്ധൻ
അവിടേക്കു കടന്നുചെന്നു. ആദ്യം സ്വദേശക്കാരുടെ ഇട
യിൽ ചെന്നു സ്ഥലം കിട്ടാതെ പരതി നടക്കുമ്പോൾ അഥേ
നർ അവനെ പരിഹസിക്കയല്ലാതെ സ്ഥലം കൊടുത്തില്ല.
അതുനിമിത്തം കിഴവൻ സ്പാൎത്തർ ഇരുന്ന ഭാഗത്തേക്കു ചെ
ന്നു. അവരിൽ മിക്കുപെരും അഥേനരെപ്പോലെ തന്നേ
യൌവനക്കാർ ആയിരുന്നു. ഒഴിഞ്ഞ ഇരിപ്പിടവും ഉണ്ടായി
രുന്നില്ല. എങ്കിലും തീരേ അന്യനായ ഈ കിഴവൻ അവ
രുടെ നേരെ തിരിഞ്ഞപ്പോൾ തന്നേ അവരെല്ലാവരും ഒന്നി
ച്ചു എഴുന്നീറ്റുനിന്നു “മൂപ്പരേ: നിങ്ങൾക്കു ഇഷ്ടമുള്ള സ്ഥ
ലത്തു ഇവിടെ എവിടെ എങ്കിലും ഇരിക്കാം” എന്നു പറ
ഞ്ഞു. അഥേനർ ഇതു കണ്ടു ലജ്ജിച്ചു, തങ്ങളുടെ ശത്രു [ 45 ] ക്കുൾ തങ്ങളെക്കാൾ ഗുരുത്വമുള്ള മൎയ്യാദസ്ഥർ എന്നു സമ്മ
തിച്ചു.

“നരച്ച തലയെ ബഹുമാനിക്ക.”

മാന്യർ മണ്ഡപം ഗുരുത്വം
യോദ്ധാക്കൾ തലസ്ഥാനം മൎയ്യാദസ്ഥർ

മുപ്പതാം പാഠം.

കോപം, മുൻകോപം.

കോപം ഒരുവിധം ഭ്രാന്താണെന്നു പറയാം. കോപാ
ന്ധനായ ഒരുവൻ താൻ എന്തു പറയുന്നു എന്തു ചെയ്യുന്നു
എന്നു ചിന്തിക്കയില്ല. തന്റെ പ്രവൃത്തി ചിലപ്പോൾ
തനിക്കു തന്നേ എത്ര ദോഷം വരുത്തും എന്നു ആലോചിക്ക
യുമില്ല.

ഒരു വേട്ടക്കാരന്നു ഏകപുത്രനായ ഒരു കുട്ടിയും വളരെ
ബുദ്ധിയുള്ള ഒരു നായും ഉണ്ടായിരുന്നു. ഒരു ദിവസം അവൻ
നായാട്ടിന്നു പോകുമ്പോൾ തന്റെ കുട്ടിയെ കാക്കുവാനായി
ആ നായെ കാവലാക്കി പോയി. നായാട്ടു കഴിഞ്ഞു മടങ്ങി
വരുമ്പോൾ നായ യജമാനനെ എതിരേല്പാനായി എത്രയും
സന്തോഷത്തോടു കൂടെ ഓടി പടിപ്പുരെക്കൽ ചെന്നു വാലാട്ടു
വാനും തുള്ളിച്ചാടി കളിപ്പാനും തുടങ്ങി. അപ്പോൾ അവൻ
നായുടെ മുഖത്തും ശരീരത്തിലും വളരെ രക്തംകണ്ടു അതു
തന്റെ കുട്ടിയെ കടിച്ചു കൊന്നുകളഞ്ഞിരിക്കേണം എന്നു വി
ചാരിച്ചു, വേഗം കുട്ടിയെ വിളിച്ചുംകൊണ്ടു വിട്ടിലേക്കു ചെന്നു.
എങ്കിലും കുട്ടിയുടെ ശബ്ദം കേട്ടില്ല. അതുകൊണ്ടു തന്റെ
വിചാരം പരമാൎത്ഥമെന്നു നിശ്ചയിച്ചു ക്രുദ്ധിച്ചു, തന്റെ
പിന്നാലെ തന്നേ നടന്നിരുന്ന നായെ ഒരു കഠാരംകൊണ്ടു [ 46 ] കുത്തി കൊന്നുകളഞ്ഞു. നാൕ ചാകുമ്പോൾ കരഞ്ഞ കര
ച്ചൽ നിമിത്തം അടുക്ക തന്നേ തൊട്ടിലിൽ ഉറങ്ങിയിരുന്ന
കുട്ടി എഴുനീറ്റു. അപ്പോൾ മാത്രമേ അച്ഛൻ തന്റെ തെറ്റു
അറിഞ്ഞുള്ളൂ. കുട്ടിയെ കൊന്നുതിന്നുവാൻ വന്നിരുന്ന ഒരു
ചെന്നായെ ആയിരുന്നു ഈ സാധു നാൕ കൊന്നതു.

അതുകൊണ്ടു ആലോചന കൂടാതെ ഒരു കാൎയ്യം പ്രവൃ
ത്തിച്ചാൽ പിന്നെ എത്ര ദുഃഖിച്ചാലും ഫലമുണ്ടാകില്ല.

“കോപത്തിന്നു കണ്ണില്ല.”

ഭ്രാന്തു വേട്ടക്കാരൻ ക്രുദ്ധിച്ചു
കോപാന്ധൻ പടിപ്പുര കഠാരം

മുപ്പത്തൊന്നാം പാഠം.

പരിപാകത, സൌമ്യത.

എബാറെത് എന്നു പേരായ ഒരു ജ്ഞാനിയുണ്ടായിരുന്നു.
ആയാൾ തന്റെ വീട്ടിൽ മുപ്പതു വൎഷത്തോളം വേല ചെയ്തി
രുന്ന ഒരു സ്ത്രീയോടു ഒരിക്കൽപോലും ദ്വേഷ്യപ്പെട്ടിരുന്നില്ല
പോൽ. ചില വിദ്വാന്മാർ അവന്റെ ക്ഷമ പരീക്ഷിപ്പാൻ
നിശ്ചയിച്ചു “അവനെ എന്തെങ്കിലും ചെയ്തു ഒരിക്കൽ കോപി
പ്പിച്ചാൽ ഒരു വലിയ സമ്മാനം തരാം” എന്നു പണിക്കാ
രത്തിയോടു വാഗ്ദത്തം ചെയ്തു. ഈ തത്വജ്ഞാനി, തന്റെ
കിടക്ക എല്ലായ്പോഴും വ്വത്തിയിൽ വിരിച്ചു വെക്കേണം എന്നു
അവളോടു കല്പിച്ചിരുന്നു. ആ കല്പന ലംഘിച്ചാൽ അവൻ
കോപിക്കും എന്നു അവൾ വിചാരിച്ചു. ഒന്നാം ദിവസം
രാത്രി അവൻ കിടക്കുവാൻ പോയപ്പോൾ കിടക്ക തട്ടി കുട
ഞ്ഞു വിരിച്ചിട്ടില്ല എന്നു കണ്ടു. നേരം പുലൎന്നു അവളോടു
സംഗതി ചോദിച്ചപ്പോൾ “മറന്നുപോയി” എന്നു അവൾ [ 47 ] ഉത്തരം പറഞ്ഞു. പിറേറ ദിവസവും അവൾ കിടക്ക വിരി
ച്ചിട്ടില്ല, രണ്ടാമതും അവൻ അവളോടു ചോദിച്ചപ്പോൾ
അതേ ഒഴികഴിവു പറഞ്ഞു. മൂന്നാം ദിവസവും ഇങ്ങിനെ
ചെയ്തപ്പോൾ എബാറെത് അവളോടു “നീ കിടക്ക വിരിക്കാ
ത്ത സംഗതി എന്തു? അതു നിണക്കു പ്രയാസമുള്ള പണി
ആയിരിക്കാം. വേണ്ടതില്ല ഇനിമേലാൽ നീ വിരിക്കേണ്ട. എ
നിക്കു മൂന്നു രാത്രികൊണ്ടു ഏതു മാതിരി കിടക്കമേലും കിടന്നു
റങ്ങുന്നതു അഭ്യാസമായിപ്പോയി” എന്നു വളരെ ശാന്തമായി
പറഞ്ഞു. യജമാനൻ ജയിച്ചു എന്നും താൻ തോറ്റു എന്നും
അവൾ കണ്ടപ്പോൾ ഏറ്റവും ലജ്ജിച്ചു കാൎയ്യത്തിന്റെ
വാസ്തവം എല്ലാം അവനോടു പറഞ്ഞു ക്ഷമ ചോദിച്ചു.

“കോപം കൊള്ളരുതൊന്നിന്നും
സാമംകൊണ്ടേ ജയം വരൂ
താണ നിലത്തേ നീരുള്ളു
അതിനേ ദൈവം തുണയുള്ളു.”

ദ്വേഷ്യം അഭ്യാസം വാസ്തവം
സംഗതി ശാന്തമായി സാമം

മുപ്പത്തുരണ്ടാം പാഠം.

നാം ഉപയോഗിക്കുന്ന വസ്തുക്കൾ.

നാം ചോറുണ്ടാക്കുന്ന അരി നെല്ലിൽനിന്നെടുക്കുന്നു.

കടലിലേ വെള്ളം ഉപ്പു വെള്ളമാകുന്നു. അതു തീയിൽ
കാച്ചി കുറുക്കിയാൽ ഉപ്പു കിട്ടും. ഉപ്പു ഭൂമിയിൽനിന്നു കുഴി
ച്ചെടുക്കുകയും ചെയ്യും.

നമുക്കു കുടിപ്പാൻ ശുദ്ധജലം വേണം. അതു കിണറുക
ളിൽനിന്നും കുളങ്ങളിൽനിന്നും ചില പുഴകളിൽനിന്നും കിട്ടുന്നു. [ 48 ] സാധാരണ തുണി, നൂൽകൊണ്ടു നെയ്തുണ്ടാക്കുന്നു. പരു
ത്തി നൂറ്റു നൂലുണ്ടാക്കുന്നു. പരുത്തി ഒരു സസ്യത്തിന്റെ
കായി ആകുന്നു. ആ കായി ഉണങ്ങുമ്പോൾ പൊട്ടി തുറന്നു
അതിന്നകത്തുനിന്നു ശുദ്ധവെള്ള നിറത്തിൽ പരുത്തി പുറ
ത്തുവരും. നൂലായി നൂറ്റാൽ പലവിധ വൎണ്ണങ്ങൾ കൊടുക്കാം.

കമ്പിളിത്തുണി, കമ്പിളിനൂൽകൊണ്ടുണ്ടാക്കുന്നു. ആടു
മുതലായവയുടെ രോമംകൊണ്ടു കമ്പിളിനൂൽ നൂല്ക്കുന്നു.

പട്ടുതുണി, പട്ടുനൂൽകൊണ്ടു നെയ്യുന്നു. പട്ടുപുഴു എന്നൊ
രു വിധം പുഴു തനിക്കായി ഉണ്ടാക്കുന്ന കൂട്ടിൽനിന്നു പട്ടനൂൽ
കിട്ടുന്നു.

മൃഗങ്ങളുടെ തോൽകൊണ്ടു ചെരിപ്പുണ്ടാക്കുന്നു.

ഇരിമ്പും ഉരുക്കുംകൊണ്ടു കത്തി കൊടുവാൾ കൈക്കോട്ടു
മുതലായവ ഉണ്ടാക്കുന്നു. ഇരിമ്പു ഭൂമിയിൽനിന്നു കഴിച്ചെടു
ക്കുന്നു.

കിണ്ണം, കിണ്ടി മുതലായവ, പിച്ചളകൊണ്ടോ ഓടുകൊ
ണ്ടോ വാൎത്തുണ്ടാക്കുന്നു.

പിഞ്ഞാണവും കോപ്പയും ഒരുവക കളിമണ്ണുകൊണ്ടു
ണ്ടാക്കുന്നു.

മൺപാത്രങ്ങൾ കളിമണ്ണുകൊണ്ടു മനഞ്ഞു തീച്ചൂളയിൽ
ചുട്ടുണ്ടാക്കുന്നു.

ശുദ്ധജലം നൂല്ക്കുന്നു പിഞ്ഞാണം
നെയ്തു വൎണ്ണങ്ങൾ തീച്ചൂള

മുപ്പത്തുമൂന്നാം പാഠം.

കത്തി: കൈവേലക്കാരുടെ പരസ്പരാശ്രയം.

ഇതാ ഇവിടെ ഒരു കത്തി കണ്ടുവോ? ഇതുണ്ടാക്കുവാൻ
ഒന്നു രണ്ടു ആളുകളാൽ സാധിക്കയില്ല. ഇതിന്നായി നൂറ്റിൽ [ 49 ] ചില്വാനം ആളുകൾ അദ്ധ്വാനിക്കേണ്ടിവന്നിരിക്കുന്നു. അ
തെങ്ങിനെയെന്നു പറയാം.

ഈ കത്തിക്കു അലകും പിടിയും എന്നിങ്ങിനെ രണ്ടം
ശങ്ങളുണ്ടു. ഇതിന്റെ അലകു ഇരിമ്പും ഉരുക്കും കൊണ്ടു
ണ്ടാക്കിയതാകുന്നു. പിടി, മരംകൊണ്ടുണ്ടാക്കി അതിന്മേൽ
മാന്റിന്റെ കൊമ്പു പതിച്ചിരിക്കുന്നു.

ഇരിമ്പു ഭൂമിയിൽനിന്നു കഴിച്ചെടുക്കുന്ന ഒരു ലോഹം
എന്നു കഴിഞ്ഞ പാഠത്തിൽ നിങ്ങൾ പഠിച്ചുവല്ലോ. ഒരു
ലോഹക്കുഴിയിൽ ഒരാൾക്കു തനിച്ചു പണി എടുപ്പാൻ കഴി
കയില്ല. വളരെ ആളുകൾ വേണം.

അവർ ഇരിമ്പെടുക്കുമ്പോൾ അതു മണ്ണോടു കലൎന്നി
രിക്കും. അതു ഉരുക്കി ശുദ്ധിചെയ്യുന്ന ആളുകൾ വേറെ.

ഇരിമ്പു ഇവിടെ കൊണ്ടു വന്നതു ഒരു കപ്പലിൽ ആകുന്നു.
ആ കപ്പൽ ഉണ്ടാക്കുവാനും അതു ഇവിടേക്കു നടത്തുവാനും
എത്ര ജനങ്ങൾ വേണം!

കൊല്ലൻ ഇരിമ്പു വാങ്ങി ഈ അലകുണ്ടാക്കി.

പിടിക്കായി മഴുക്കാരൻ ഒരുമരം മുറിച്ചു ഈച്ചക്കാർ അതു
ഈൎന്നു ആശാരി അതിൽനിന്നു ഒരു കഷണം എടുത്തു പിടി
യുണ്ടാക്കി.
[ 50 ] മാനിന്റെ കൊമ്പിന്നുവേണ്ടി ചില ആളുകൾ നായാ
ട്ടിന്നു പോയി. പിന്നെ ആ മാനിന്റെ കൊമ്പുകൊണ്ടു
ശില്പവേലക്കാരൻ ഈ ചിത്രപ്പണി എടുത്തു.

ഇങ്ങിനെ ഈ ഒരു കത്തി പല കൈവേലക്കാർ അന്യോ
ന്യം സഹായിച്ചതിനാൽ മാത്രം ഉണ്ടായതാണെന്നു പറയാം.

പരസ്പരം ലോഹം ശില്പവേലക്കാരൻ
അലകു ഈൎച്ചക്കാർ പതിക്കുക

മുപ്പത്തുനാലാം പാഠം.

സൃഷ്ടിയുടെ മൂന്നു വൎഗ്ഗങ്ങൾ.

കഴിഞ്ഞ രണ്ടു പാഠങ്ങളിൽ പലസാധനങ്ങളെ കുറിച്ചു
നിങ്ങൾ കേട്ടുവല്ലോ. വിദ്വാന്മാർ ഭൂമിയിലുള്ള എല്ലാറ്റെ
യും മൂന്നു തരങ്ങളായി വിഭാഗിച്ചിരിക്കുന്നു. അതെങ്ങിനെ
എന്നാൽ:

കഴിഞ്ഞ പാഠത്തിൽ പറഞ്ഞ കത്തി എടുത്തു നോക്കുക.
ഒന്നാമതു പിടിയിന്മേൽ മാനിന്റെ കൊമ്പു കണ്ടു. മാൻ
ഒരു ജീവജന്തു. പിടി, മരംകൊണ്ടുണ്ടാക്കി എന്നും അലകു [ 51 ] ഭൂമിയിൽനിന്നു കുഴിച്ചെടുത്ത ഒരു ലോഹംകൊണ്ടുണ്ടാക്കി
എന്നും നിങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ടു ഈ കത്തിയിൽ
മൂന്നു തരങ്ങളിലും ഉൾപ്പെട്ട സാധനങ്ങൾ ഉണ്ടെന്നു നാം
കാണുന്നു. ഇപ്പോൾ ആ തരങ്ങൾ അല്ലെങ്കിൽ വൎഗ്ഗങ്ങൾ
ഏവയെന്നു എളുപ്പത്തിൽ അറിയാം.

ഒന്നാമതു, ജീവവൎഗ്ഗം. വെള്ളത്തിലെ മീനുകളും ആ
കാശത്തിൽ പറക്കുന്ന പക്ഷികളും കാട്ടിലും നാട്ടിലും ഉള്ള
നാനാമൃഗങ്ങളും മനുഷ്യരും ഈ വൎഗ്ഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

രണ്ടാമതു, സസ്യവൎഗ്ഗം. എല്ലാവൃക്ഷങ്ങളും ചെടികളും
പുല്ലും ഇതിൽ അടങ്ങിയിരിക്കുന്നു. ഇവെക്കു ജീവൻ ഉണ്ടു:
വളരുന്നുവല്ലോ. എങ്കിലും ജീവവൎഗ്ഗത്തിലുള്ളവറ്റെ പോലെ
ഇഷ്ടമുള്ളേടത്തു സഞ്ചരിപ്പാൻ കഴികയില്ല. അവറ്റിന്നും
വെള്ളം വളം മുതലായ ആഹാരം വേണം. എങ്കിലും തങ്ങ
ളായി തന്നേ അതു സമ്പാദിച്ചുണ്ടാക്കുവാൻ കഴികയില്ല.

മൂന്നാമതു, ധാതുവൎഗ്ഗം. കല്ലും മണ്ണും ഭൂമിയിൽനിന്നു
കുഴിച്ചെടുക്കുന്ന ലോഹങ്ങളും രത്നക്കല്ലുകളും ഉപ്പു, കല്ക്കരി
മുതലായവയും ഇതിൽ അടങ്ങിയിരിക്കുന്നു.

വൎഗ്ഗം ഉൾപ്പെടുക രത്നം ധാതു
വിദ്വാന്മാർ സഞ്ചരിക്ക കല്ക്കരി വിഭാഗിക്ക

മുപ്പത്തഞ്ചാം പാഠം.

പശു (നാട്ടുമൃഗം)

നമുക്കു ഏറ്റവും പ്രയോജനമുള്ള മൃഗങ്ങളിൽ പ്രധാന
മായതു പശു തന്നേ.

ഒന്നാമതു നാം അതിന്റെ രൂപം നോക്കുക. അതു
ഒരു നാല്ക്കാലിമൃഗം ആകുന്നു. രണ്ടു മൂന്നു മുഴം ഉയരത്തിൽ
[ 52 ] വളരും. പശുക്കളെ പലവൎണ്ണങ്ങളിലും കാണാം. അതിന്നു
രോമം അധികം നീളത്തിൽ വാലിന്റെ അറ്റത്തേ ഉള്ളു.
തലയിൽ രണ്ടു കൊമ്പുകളുണ്ടു. കുതിരയെ പോലെ കൊമ്പി
ല്ലാത്ത മൃഗമല്ല. കുളമ്പു കുതിരയുടേതു പോലെ ഒറ്റയല്ല;
പിളൎന്നതാകുന്നു.

രണ്ടാമതു അതിന്റെ സ്വഭാവം. പശു സാധാരണ
യായി സൌമ്യതയുള്ള ഒരു മൃഗമാകുന്നു. എങ്കിലും കോപി
ച്ചാൽ കുത്തുകയും ചവിട്ടുകയും ചെയ്യും. അതിനെ പോററി
രക്ഷിക്കുന്നവരോടു അതിന്നു വളരെ പ്രിയമുണ്ടു. ചില പശു
ക്കളെ പേർ വിളിച്ചാൽ ഓടി വരും. പശുക്കൾക്കു നാലു
വയസ്സായാൽ വളൎച്ച തികയും. പതിന്നാലു വയസ്സുവരെ
ജീവിക്കും.

മൂന്നാമതു അതിന്റെ തീൻ. മനുഷ്യൻ ഭക്ഷിക്കുന്ന മിക്ക
വാറും സാധനങ്ങൾ പശുവും തിന്നും. എങ്കിലും സാധാര
ണയായി പശുവിന്നു കൊടുക്കുന്നതു പുല്ലു, വൈക്കോൽ, ഉഴു
ന്നും അരിയും കൊണ്ടുള്ള കഞ്ഞി, തവിടു, പിണ്ണാക്കു, പരു
ത്തിക്കുരു എന്നിവ തന്നേ. തീൻ കഴിഞ്ഞു കുറെനേരം ചെ
ന്നാൽ അതു ഒരിടത്തു കിടന്നു തിന്നതു വായിലേക്കു തേക്കി [ 53 ] വീണ്ടും ചവച്ചിറക്കും. അതിന്നു അയവിറക്കുക അല്ലെങ്കിൽ
തേക്കി അരക്കുക എന്നു പറയുന്നു.

നാലാമതു അതിന്റെ പ്രയോജനം. ജീവനോടിരിക്കു
മ്പോൾ നമുക്കു പാലും, പാലിൽനിന്നു തൈർ, മോർ, വെണ്ണ,
പാൽക്കട്ടി മുതലായവയും കിട്ടും. ചില ആളുകൾ പശുവി
നെ അറുത്തു മാംസം ഭക്ഷിക്കുന്നു. പശു ചത്താൽ അതി
ന്റെ തോൽ രോമം കളഞ്ഞു അതുകൊണ്ടു ചെരിപ്പു സഞ്ചി
മുതലായ പല സാധനങ്ങൾ ഉണ്ടാക്കുന്നു. കുളമ്പു കൊണ്ടു
ഒരുവക പശയും കൊമ്പു കൊണ്ടു കത്തിപ്പിടിയും ഉണ്ടാക്കും.
അതിന്റെ കൊഴുപ്പുകൊണ്ടു മെഴുത്തിരി ഉണ്ടാക്കുന്നു.

പ്രയോജനം പിളൎന്നതു പാൽക്കുട്ടി
പ്രധാനം അയവിറക്കുക സൌമ്യത

മുപ്പത്താറാം പാഠം.

സിംഹം (കാട്ടുമൃഗം).

കാട്ടുമൃഗങ്ങളിൽ പ്രധാനമായതു സിംഹം തന്നേ. എല്ലാ
മൃഗങ്ങളെക്കാളും ശക്തി ഏറുകകൊണ്ടു അതിനു മൃഗരാജൻ
എന്നു പേർ പറയുന്നു.

സിംഹം തവിട്ടുനിറമുള്ള ഒരു നാല്ക്കാലിമൃഗമാകുന്നു.
ആൺസിംഹത്തിന്നു ചിത്രത്തിൽ കാണുംപ്രകാരം മുഖത്തു
ചുറ്റും കഴുത്തിലും നീണ്ട മുടിയുണ്ടു. കോപിക്കുമ്പോൾ
ഈ മുടി എഴുന്നു നില്ക്കും. അതിന്റെ കാലിന്നു കുളമ്പില്ല,
പൂച്ചയെപ്പോലെ നഖങ്ങളാകുന്നു. നീണ്ടു വളഞ്ഞ നഖ
ങ്ങൾ മുൻകാലുകൾക്കു അയ്യഞ്ചും പിൻകാലുകൾക്കു നന്നാ
ലും ഉണ്ടു. വായിൽ പന്ത്രണ്ടു അതിശക്തിയുള്ള പല്ലുകളും
നാവിന്മേൽ അതിന്നു അരം ഉണ്ടാക്കുന്ന ഒരു വിധം തരികളും [ 54 ] ഉണ്ടു. വളൎച്ചതികഞ്ഞ സിംഹം പതിനൊന്നു പന്ത്രണ്ടടി
നീളവും മൂന്നുമൂന്നര അടി ഉയരവും ഉള്ളതായിരിക്കും. ഒരു
ഉയരം കുറഞ്ഞ ജന്തുവാണെങ്കിലും അതിന്നു വളരെ ശക്തി
യുണ്ടു. ഒരിക്കൽ ഒരു സിംഹം ഒരു വലിയ പശുവിനെ ഒത്ത
നടുപ്പുറത്തു കടിച്ചുകൊണ്ടു ഒരു പൂച്ച എലിയെ കൊണ്ടു
പോകുംപോലെ കൊണ്ടുപോയ്ക്കളഞ്ഞു പോൽ. അതിന്നു
ശരീരംകൊണ്ടു ഓടുവാനും ചാടുവാനും ഒട്ടും ആയാസക്കേടില്ല.
ഒരു സിംഹം ഒരിക്കൽ ഒരു രാത്രികൊണ്ടു നാല്പത്തഞ്ചു നാഴിക
ദൂരെ പോയതു കണ്ടവരുണ്ടു. അതിന്റെ ഗൎജ്ജനം ഇടിമുഴ
ക്കംപോലിരിക്കും.

സിംഹം മറ്റുമൃഗങ്ങളെ കൊന്നു തിന്നുന്ന ഒരു ജന്തുവാ
കുന്നു. കാട്ടിൽ ഉറവുകളുടെ അരികെ അതു പതുങ്ങിക്കിടക്കും.
മാൻ മുതലായ മൃഗങ്ങൾ വെള്ളം കുടിപ്പാൻ വരുമ്പോൾ
ചാടി വീണു ഒരൊറ്റ അടികൊണ്ടു ഒരു മൃഗത്തെ കൊന്നു
കളയും. പിന്നെ അവിടെനിന്നു കുറെ ദൂരേ കൊണ്ടുപോയി
തിന്നും. മുഴുവനേ തിന്മാൻ കഴിഞ്ഞില്ലെങ്കിൽ അതു വെച്ചു
വെച്ചുതിന്നു തിൎത്ത ശേഷം മാത്രമേ വേറെ മൃഗത്തെ കൊല്ലു
വാൻ പോകയുള്ളു. [ 55 ] ചില ആളുകൾ സിംഹങ്ങളെ മെരുക്കി പല കളികളും
കളിപ്പിക്കും. എങ്കിലും അവ കോപിച്ചാൽ യജമാനന്മാരെ
കൊന്നുകളയും.

മൃഗരാജൻ ഗൎജ്ജനം
അയ്യഞ്ചു ആയാസം

മുപ്പത്തേഴാം പാഠം.

തെങ്ങു.

തെങ്ങു ഈ ദേശത്തിലേ ഒരു പ്രധാനവൃക്ഷമാകുന്നു.
അതിന്നു മാവിന്നും പിലാവിന്നും ഉള്ളപോലെ കൊമ്പുകളി
ല്ലാതെ ഒറ്റത്തടിയായി വളരെ ഉയരത്തിൽ വളരുന്നു. അ
തിന്റെ ഓലകളും ഫലങ്ങളും ഒക്ക മീതെ അറ്റത്തിലാകുന്നു.
തെങ്ങിന്റെ പ്രയോജനം അല്പമൊന്നുമല്ല. ചുരുക്കമായി
ചിലതു പറയാം. തടിമരം മൂത്താൽ അതുകൊണ്ടു പുരകൾ [ 56 ] ക്കു വിട്ടം കഴുക്കോൽ മുതലായവയുണ്ടാക്കാം. കട്ടില, കട്ടിൽ
മുതലായവയും ഉണ്ടാക്കി കണ്ടിട്ടുണ്ടു. ഉണങ്ങിയ ഓല
മടഞ്ഞു പുര മേയുന്നു. ഓല കൊതുമ്പു (കൊതുമ്പിൽ) അ
ടിച്ചാര മുതലായവകൊണ്ടു ചൂട്ട ഉണ്ടാക്കുന്നു. പച്ച ഓല
യുടെ ഈൎക്കിൽകൊണ്ടു ചൂൽ (മാച്ചിൽ) ഉണ്ടാക്കും. കുരു
ത്തോല തോരണങ്ങൾക്കായി ഉപയോഗിക്കുന്നു.

പൂക്കുല വിടരുന്നതിന്നു മുമ്പെ അടിച്ചു കള്ളെടുത്തു ച
ക്കര വാൎക്കുന്നു. തെങ്ങിന്റെ പൂ, വെളിച്ചിൽ (വെളിച്ചിങ്ങ),
കരിക്കു മുതലായവ ഔഷധത്തിന്നുപയോഗിക്കും.

കരിക്കു മൂത്താൽ ഇളന്നീർ എന്നു പേർ. വഴിപോക്കർ
സാധാരണയായി ഇളന്നീർ കുടിച്ചു ദാഹം തീൎക്കുന്നു. ഇളന്നീർ
മൂത്താൽ വന്നങ്ങ, അതിൽ കഴമ്പു മൂത്തു തുടങ്ങും. വന്നങ്ങ
വിളഞ്ഞാൽ തേങ്ങ ആയി. അതു കറിക്കും പലഹാരങ്ങൾ്ക്കും
ഉപയോഗിക്കും. തേങ്ങ വരണ്ടു ഉണങ്ങിയാൽ അതിന്നു കൊ
പ്പര എന്നു പേർ. അതു ആട്ടി എണ്ണയെടുക്കുന്നു. എണ്ണ
യെടുത്ത ശേഷമുള്ള ചണ്ടിക്കു പിണ്ണാക്കു എന്നു പേർ. ഇതു
പശുക്കൾക്കും കോഴികൾക്കും വളരെ പത്ഥ്യമായ തീൻ.

ചെകരി തല്ലി കിടക്ക നിറക്കയും ചൂടി പിരിക്കയും ചെ
യ്യും. ചൂടികൊണ്ടു ചൂടിപ്പായി നെയ്യുകയും കമ്പക്കയറും
ആലാത്തും മറ്റും പിരിച്ചുണ്ടാക്കയും ചെയ്യും. ചിരട്ടകൊണ്ടു
കയ്യിലും ഓരോ വിചിത്രസാധനങ്ങളും ഉണ്ടാക്കും.

അഗ്രം കഴുക്കോൽ ഔഷധം വരണ്ട ആലാത്തു
വിട്ടം വാൎക്കുന്നു കാമ്പു പത്ഥ്യം വിചിത്രം
[ 57 ] മുപ്പത്തെട്ടാം പാഠം.

ലോഹങ്ങൾ.

ലോഹങ്ങൾ ഭൂമിയിൽനിന്നു കുഴിച്ചെടുക്കുന്നു എന്നു മുമ്പെ
ഒരു പാഠത്തിൽ പഠിച്ചുവല്ലോ. വളരെ മാതിരി ലോഹങ്ങൾ
ഉണ്ടു. എങ്കിലും പ്രധാനമായവ പറയാം.

പൊൻ അല്ലെങ്കിൽ സ്വൎണ്ണം. പൊന്നുകൊണ്ടു വരാ
ഹൻ മുതലായ നാണയങ്ങൾ അടിക്കുന്നു. ഇതു മഞ്ഞൾ
നിറത്തിൽ വളരേ ഘനമുള്ള ഒരു ലോഹമാകുന്നു. മറ്റു ലോ
ഹങ്ങളെപ്പോലെ ഇതിന്നു കറപിടിക്കയില്ല. അതിവിശേഷ
മായ പൊന്നിനു തങ്കം എന്നു പേർ. ധനികന്മാർ സ്വൎണ്ണം [ 58 ] കൊണ്ടു ആഭരണങ്ങളും ചെറുതരം താലങ്ങളും പാനപാത്ര
ങ്ങളും ഉണ്ടാക്കി ഉപയോഗിക്കുന്നു. ഇതു വളരെ വിലയു
ള്ളൊരു ലോഹം.

വെള്ളി. വെള്ളികൊണ്ടു ഉറുപ്പിക അടിക്കുന്നു. ആഭ
രണങ്ങളും, കരണ്ടി, പാനപാത്രം, തളിക, കത്തിപ്പിടി മുതലാ
യവയും ഉണ്ടാക്കും. ഇതിന്നു പൊന്നിന്റെ ഇരുപതിലൊ
രംശം പോലും വിലയില്ല.

ചെമ്പു. ഈ ലോഹംകൊണ്ടു നമ്മുടെ വീടുകളിൽ
ഓരോവിധം തണ്ണീർപാത്രങ്ങളും വെപ്പുപാത്രങ്ങളും ഉണ്ടാക്കി
ഉപയോഗിക്കുന്നു. ചെമ്പുപലകകൊണ്ടു ചിലക്ഷേത്രങ്ങൾ
ക്കു മേൽപുര ഉണ്ടാക്കാറുണ്ടു.

ഇരിമ്പു. എല്ലാലോഹങ്ങളെക്കാളും പ്രയോജനമേറിയ
തു ഇരിമ്പു തന്നേ. ഇതു ഉരുക്കുവാൻ വളരെ പ്രയാസമുണ്ടു.
ഈ രാജ്യക്കാർ ഇരിമ്പു പഴുപ്പിച്ചു അതുകൊണ്ടു ഓരോ പണി
ക്കോപ്പുകൾ ഉണ്ടാക്കുന്നു. വിലാത്തിക്കാർ ഇരിമ്പു ഉരുക്കി
പലവിധ സാമാനങ്ങളും ആയുധങ്ങളും വാൎത്തുണ്ടാക്കാറുണ്ടു.

ഈയം, തകരം, തുത്തനാകം, രസം മുതലായ പല
വിധ ലോഹങ്ങൾ വെറെയുമുണ്ടു.

സ്വൎണ്ണം നാണ്യം പാനപാത്രം ക്ഷേത്രം
വരാഹൻ താലം പഴുപ്പിക്കുക ആഭരണം

മുപ്പത്തൊമ്പതാം പാഠം.

ഭൂമി, ഭൂഗോളം.

മൂന്നു വൎഗ്ഗങ്ങളിൽ ഉൾപ്പെട്ട സാധനങ്ങളെകൊണ്ടു
നിങ്ങൾ ചില പാഠങ്ങൾ പഠിച്ചുവല്ലോ. ഇതെല്ലാം അട
ങ്ങിയ ഭൂമിയുടെ സ്വഭാവമെന്തെന്നു ഇപ്പോൾ നോക്കുക. [ 59 ] ഭൂമി പന്തുപോലെ ഉരുണ്ട ഒരു ഗോളമാകുന്നു. സൂൎയ്യ
നെയും ചന്ദ്രനെയും നിങ്ങൾ വൃത്താകാരമായി കണ്ടിരിക്കുന്നു
വല്ലോ. എങ്കിലും അവ പരന്നിട്ടല്ല. അവയും നക്ഷത്രങ്ങ
ളൊക്കയും ഉരുണ്ടഗോളങ്ങളാകുന്നു. ഭൂമി ചന്ദ്രനെക്കാൾ
അമ്പതിരട്ടി വലിപ്പമേറിയതാകുന്നു. അങ്ങിനെ തന്നേ
സൂൎയ്യൻ ഭൂമിയെക്കാളും പത്തുലക്ഷം പ്രാവശ്യം വലിയ
താകുന്നു. സൂൎയ്യൻ ഭൂമിയിൽനിന്നു എത്രയോ ലക്ഷം നാഴിക
ദൂരെയാകകൊണ്ടും ചന്ദ്രൻ ഭൂമിക്കു അടുത്താകകൊണ്ടും
ആകുന്നു സൂൎയ്യൻ ചന്ദ്രനെക്കാൾ വലുതായി കാണാത്തതു.
സൂൎയ്യൻ സ്വതവേ പ്രകാശമുള്ള ഒരു ഗോളമാകുന്നു. അതു
ഭൂമിക്കും ഭൂമിയെപ്പോലെ പ്രകാശമില്ലാത്ത മറ്റുഗോളങ്ങ
ൾക്കും വെളിച്ചം കൊടുക്കുന്നു. നാം നക്ഷത്രം എന്നു പറ
ഞ്ഞു വരുന്നവയുടെ ഇടയിൽ ഭൂമിയെപ്പോലെയുള്ള വേറെ
ഗ്രഹങ്ങളും സൂൎയ്യനെപ്പോലെ സ്വതവേ പ്രകാശമുള്ള ഗോള
ങ്ങളുമുണ്ടു. അവ ലക്ഷോപലക്ഷം കാതം ദൂരെ ആകയാൽ
അത്രേ ചെറുതായി കാണുന്നതു. [ 60 ] ഈ ഗോളങ്ങളെല്ലാം വെറുതെ ഇരിക്കുന്നില്ല. ചുറ്റിത്തി
രിയുന്നുണ്ടു. നാം എത്രയോ ചെറിയവർ ആകയാലും ഈ
ഭൂമി എത്രയോ വലിയതാകയാലും ഇതിന്റെ ചുറ്റൽ നമുക്കു
അറിവാൻ പാടില്ല. എങ്കിലും രാവും പകലും ഉണ്ടാകുന്നതു
നാം കാണുന്നല്ലോ. അതു സൂൎയ്യന്റെ സഞ്ചാരം കൊണ്ടല്ല,
ഭൂമി ചുറ്റിത്തിരിയുന്നതുകൊണ്ടാകുന്നു. ഭൂഗോളത്തിന്റെ
ഒരു ഭാഗം വെളിച്ചമായിരിക്കുമ്പോൾ മറുഭാഗം ഇരുട്ടാ
യിരിക്കും. കാരണം സൂൎയ്യന്നു എതിരായ അൎദ്ധഭാഗത്തിൽ
മാത്രമേ പ്രകാശമുണ്ടാകയുള്ളു. അങ്ങിനെ തന്നേ ഭൂമി തിരി
ഞ്ഞുംകൊണ്ടു സൂൎയ്യന്റെ ചുററും പ്രദക്ഷിണം വെക്കുന്നുണ്ടു.
നമുക്കു ശീതകാലവും ഉഷ്ണകാലവും ഉണ്ടാകുന്നതു ഇതു നിമി
ത്തമാകുന്നു. പുറപ്പെട്ട സ്ഥലത്തു തന്നേ എത്തുമ്പോൾ ഒരു
സംവത്സരം തികയും.

ഗോളം സ്വതവേ കാതം പ്രദക്ഷിണം
വൃത്താകാരം ലക്ഷോപലക്ഷം അൎദ്ധഭാഗം ഗ്രഹം

നാല്പതാം പാഠം.

മനുഷ്യാത്മാവു.

ഈ ഭൂമിയിലുള്ള എല്ലാറ്റിന്നും നാശമുണ്ടു. നിലനില്ക്കു
ന്നതു ഒന്നുമില്ല. ഭൂമിയും കൂടി ഒരിക്കൽ നശിക്കും. എങ്കിലും
ദൈവം മനുഷ്യനെ ഉൽകൃഷ്ഠജീവിയായി സൃഷ്ടിച്ചിരിക്കുന്നു.
മനുഷ്യന്റെ ഉള്ളിൽ ഒരു ആത്മാവുണ്ടു. മനുഷ്യൻ മരിച്ചു
പോകുമെങ്കിലും അവന്റെ ആത്മാവു ഒരിക്കലും നശിക്കയില്ല.

നാം ഈ പുസ്തകത്തിൽനിന്നു സൽക്രിയകൾ ഏവയെ
ന്നും ദുഷ്ക്രിയകൾ ഏവയെന്നും ഏതാനും കണ്ടിരിക്കുന്നുവല്ലോ. [ 61 ] ദൈവത്തിന്നു സൽക്രിയകൾ മാത്രമേ ഇഷ്ടമുള്ളു. ദുഷ്ക്രിയ
കൾ ചെയ്യുന്ന ദുഷ്ടന്മാരെ ദൈവം വെറുക്കുന്നു. മനുഷ്യൻ
പാപിയാകുന്നു. പാപകൎമ്മം ചെയ്തു. അതിൽ രസിക്കുന്നതാ
കുന്നു മനുഷ്യന്റെ വാസന. എങ്കിലും മനുഷ്യന്റെ ആത്മാ
വിന്നു അവന്റെ മരണത്തിന്റെ ശേഷം നിത്യഭാഗ്യവും
സുഖവും വേണമെങ്കിൽ ഈ പാപകൎമ്മങ്ങളെ നിരസിച്ചു
സൽക്രിയകൾ ചെയ്യേണ്ടതാകുന്നു. സൽക്രിയകൾ ഒക്കയും
രണ്ടു പ്രമാണങ്ങളിൽ അടക്കി പറയാം. ഒന്നാമതു ദൈവ
ത്തെ സ്നേഹിക്ക. രണ്ടാമതു നീയുമായി സഹവാസം ചെ
യ്യുന്ന ഏവരെയും നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നു
തന്നേ.

ദൈവത്തെ സ്നേഹിച്ചാൽ ദൈവത്തിന്നു അനിഷ്ടമായതു
ആരും ചെയ്കയില്ലല്ലോ. അവനെ പ്രസാദിപ്പിപ്പാൻ ആണ
ല്ലോ ശ്രമിക്കുക. അതുപോലെ തന്നേ മനുഷ്യൻ തനിക്കു
തന്നേ ദോഷം ചെയ്കയില്ല. അതുകൊണ്ടു തന്നെപ്പോലെ
മറ്റുള്ളവരെ സ്നേഹിച്ചാൽ അവൎക്കും യാതൊരു ദോഷവും
ചെയ്കയില്ല. ഈ പ്രമാണങ്ങൾ അനുസരിച്ചു ആചരിക്കു
ന്നവരുടെ ആത്മാവിന്നു നിത്യഭാഗ്യമുണ്ടാകും.

നിലനില്ക്കുന്നതു സാൽക്രിയ പ്രമാണം പ്രസാദിപ്പിക്ക
ഉൽകൃഷ്ഠജീവി ദുഷ്ക്രിയ സഹവാസം ആചരിക്ക
[ 62 ] കൂട്ടക്ഷരങ്ങൾ.
ൎക്ക്വ ക്ത ഗ്ഘ ഗ്ദ ഗ്ന ഗ്മ
ഘ്ന ങ്മ ച്ഛ ജ്ഡ ജ്ഞ ഞ്ജ
ഡ്ഢ ഞ്ക ണ്ട ണ്ഠ ണ്ഡ ത്ഥ
ത്ന ത്മ ത്സ ദ്ധ ന്ഥ ന്ദ
ന്ധ ന്മ പ്ത പ്ന പ്സ ബ്ദ
ബ്ധ മ്ന യ്ക യ്ത യ്വ യ്മ
യ്പ ല്ക ല്വ ല്മ ശ്ച ശ്ന
ശ്മ ഷ്ക ഷ്ട ഷ്ഠ ഷ്ണ ഷ്പ
ഷ്ഫ ഷ്മ സ്ക സ്ഖ സ്ത സ്ഥ
സ്ന സ്പ സ്ഫ സ്മ ഹ്ന ഹ്മ
ക്ഷ്ണ ക്ഷ്മ ഴ്ക ഴ്ച ഴ്ത്ത ഴ്മ
ഴ്വ ഗ്ദ്ധ
ക്ത്യ ക്തു ക്തു്യ ക്ത്വ ഘ്ന്യ നൂ
ഷ്ട്യ ഷ്ട്ര ഷ്ട്വ ഷ്ഠ്യ ഷ്ഠ്വ സ്ത്ര


PRINTED AT THE BASEL MISSION PRESS, MANGALORE. [ 64 ] SCHOOL-BOOKS PUBLISHED BY THE
BASEL MISSION BOOK AND TRACT DEPOSITORY,
MANGALORE.

The New Malayalam Readers
BY
Joseph Muliyil, B. A.,
Enlgish Tutor, Madras Christian College.

Rs. As. P.
The Infant Reader 0 1 6
First Standard Reader 0 2 0
Second ,, ,, 0 2 6
Third ,, ,, 0 3 0
Fourth ,, ,, 0 4 0
Fifth ,, ,, 0 5 0
The Anglo-Malayalam Primer for the Third Standard 0 2 6
The Anglo-Malayalam Fourth Standard Reader 0 2 6

These Readers are nicely illustrated, and as regards subject-matter and
general get-up they are unsurpassed. They are also extensively used in
the Schools throughout Malabar and Cochin.

A Comparative Study of English and Malayalam,
as a Guide to Reciprocal Translation, for the use of
Upper Secondary Schools and Colleges, Part I. 1 0 0
Do. do Part II. 1 8 0
Malayalam School-Panchatantram, with Notes and Vo-
cabulary. അൎത്ഥസൂചകങ്ങളോടുകൂടിയ മലയാള പഞ്ചതന്ത്രം 0 10 0
An Introduction to the Comparative Study of English
and Malayalam, for the use of Lower Secondary
Classes, by Joseph Muliyil, B. A. Part I 0 5 0
Do. Part II 0 6 0

All the above Books are approved by the Director of Public Instruc-
tion, Madras.

A Glossary of Technical Terms, English and Malayalam 0 8 0
Balavyakaranam, Part I for Primary Schools 0 4 0
Vyakaranamitram, Part II of the Balavyakaranam, for
Middle Schools 0 5 0
Writer’s Help, compiled by T. Zecharias ലേഖകസഹായി 0 12 0
Malayalam-English Dictionary മലയാള ഇംഗ്ലീഷു അകാരാദി 1 4 0
English-Malayalam ,, (New revised edition in the Press.)
English-Malayalam Dialogues, together with forms of
Letters, etc. ഇംഗ്ലീഷു മലയാള സഭാഷണങ്ങൾ 0 8 0
"https://ml.wikisource.org/w/index.php?title=ഒന്നാം_പാഠപുസ്തകം_(1905)&oldid=210349" എന്ന താളിൽനിന്ന് ശേഖരിച്ചത്