താൾ:56E242.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂമി, ഭൂഗോളം. 53

ഭൂമി പന്തുപോലെ ഉരുണ്ട ഒരു ഗോളമാകുന്നു. സൂൎയ്യ
നെയും ചന്ദ്രനെയും നിങ്ങൾ വൃത്താകാരമായി കണ്ടിരിക്കുന്നു
വല്ലോ. എങ്കിലും അവ പരന്നിട്ടല്ല. അവയും നക്ഷത്രങ്ങ
ളൊക്കയും ഉരുണ്ടഗോളങ്ങളാകുന്നു. ഭൂമി ചന്ദ്രനെക്കാൾ
അമ്പതിരട്ടി വലിപ്പമേറിയതാകുന്നു. അങ്ങിനെ തന്നേ
സൂൎയ്യൻ ഭൂമിയെക്കാളും പത്തുലക്ഷം പ്രാവശ്യം വലിയ
താകുന്നു. സൂൎയ്യൻ ഭൂമിയിൽനിന്നു എത്രയോ ലക്ഷം നാഴിക
ദൂരെയാകകൊണ്ടും ചന്ദ്രൻ ഭൂമിക്കു അടുത്താകകൊണ്ടും
ആകുന്നു സൂൎയ്യൻ ചന്ദ്രനെക്കാൾ വലുതായി കാണാത്തതു.
സൂൎയ്യൻ സ്വതവേ പ്രകാശമുള്ള ഒരു ഗോളമാകുന്നു. അതു
ഭൂമിക്കും ഭൂമിയെപ്പോലെ പ്രകാശമില്ലാത്ത മറ്റുഗോളങ്ങ
ൾക്കും വെളിച്ചം കൊടുക്കുന്നു. നാം നക്ഷത്രം എന്നു പറ
ഞ്ഞു വരുന്നവയുടെ ഇടയിൽ ഭൂമിയെപ്പോലെയുള്ള വേറെ
ഗ്രഹങ്ങളും സൂൎയ്യനെപ്പോലെ സ്വതവേ പ്രകാശമുള്ള ഗോള
ങ്ങളുമുണ്ടു. അവ ലക്ഷോപലക്ഷം കാതം ദൂരെ ആകയാൽ
അത്രേ ചെറുതായി കാണുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/59&oldid=197580" എന്ന താളിൽനിന്ന് ശേഖരിച്ചത്