താൾ:56E242.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 ഒന്നാം പാഠപുസ്തകം.

കൊണ്ടു ആഭരണങ്ങളും ചെറുതരം താലങ്ങളും പാനപാത്ര
ങ്ങളും ഉണ്ടാക്കി ഉപയോഗിക്കുന്നു. ഇതു വളരെ വിലയു
ള്ളൊരു ലോഹം.

വെള്ളി. വെള്ളികൊണ്ടു ഉറുപ്പിക അടിക്കുന്നു. ആഭ
രണങ്ങളും, കരണ്ടി, പാനപാത്രം, തളിക, കത്തിപ്പിടി മുതലാ
യവയും ഉണ്ടാക്കും. ഇതിന്നു പൊന്നിന്റെ ഇരുപതിലൊ
രംശം പോലും വിലയില്ല.

ചെമ്പു. ഈ ലോഹംകൊണ്ടു നമ്മുടെ വീടുകളിൽ
ഓരോവിധം തണ്ണീർപാത്രങ്ങളും വെപ്പുപാത്രങ്ങളും ഉണ്ടാക്കി
ഉപയോഗിക്കുന്നു. ചെമ്പുപലകകൊണ്ടു ചിലക്ഷേത്രങ്ങൾ
ക്കു മേൽപുര ഉണ്ടാക്കാറുണ്ടു.

ഇരിമ്പു. എല്ലാലോഹങ്ങളെക്കാളും പ്രയോജനമേറിയ
തു ഇരിമ്പു തന്നേ. ഇതു ഉരുക്കുവാൻ വളരെ പ്രയാസമുണ്ടു.
ഈ രാജ്യക്കാർ ഇരിമ്പു പഴുപ്പിച്ചു അതുകൊണ്ടു ഓരോ പണി
ക്കോപ്പുകൾ ഉണ്ടാക്കുന്നു. വിലാത്തിക്കാർ ഇരിമ്പു ഉരുക്കി
പലവിധ സാമാനങ്ങളും ആയുധങ്ങളും വാൎത്തുണ്ടാക്കാറുണ്ടു.

ഈയം, തകരം, തുത്തനാകം, രസം മുതലായ പല
വിധ ലോഹങ്ങൾ വെറെയുമുണ്ടു.

സ്വൎണ്ണം നാണ്യം പാനപാത്രം ക്ഷേത്രം
വരാഹൻ താലം പഴുപ്പിക്കുക ആഭരണം

മുപ്പത്തൊമ്പതാം പാഠം.

ഭൂമി, ഭൂഗോളം.

മൂന്നു വൎഗ്ഗങ്ങളിൽ ഉൾപ്പെട്ട സാധനങ്ങളെകൊണ്ടു
നിങ്ങൾ ചില പാഠങ്ങൾ പഠിച്ചുവല്ലോ. ഇതെല്ലാം അട
ങ്ങിയ ഭൂമിയുടെ സ്വഭാവമെന്തെന്നു ഇപ്പോൾ നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/58&oldid=197579" എന്ന താളിൽനിന്ന് ശേഖരിച്ചത്