താൾ:56E242.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 ഒന്നാംപാഠപുസ്തകം.

പതിമൂന്നാം പാഠം.

അതിവൎണ്ണന:
ഒരു അച്ഛനും മകനും തമ്മിലുണ്ടായ സംഭാഷണം.

മകൻ: അച്ഛാ! ഞാൻ ഇന്നു ഇരുനൂറു നായ്ക്കളെ കണ്ടു.
അച്ഛൻ: എനിക്കു ഇത്ര വയസ്സായിട്ടും ഞാൻ ഇരുനൂറു
നായ്ക്കളെ ഇതുവരെ ഒന്നിച്ചു കണ്ടിട്ടില്ല. നീ പറയുന്നതു
നേർ തന്നെയോ?
മകൻ: ഇല്ല അച്ഛാ: ഇരുനൂറു ഇല്ലെങ്കിലും നൂറു നായ്ക്കൾ
ഉണ്ടായിരുന്നു. ലക്ഷ്മിയോടു ചോദിച്ചു നോക്കിൻ.
അച്ഛൻ: ഞാൻ ആരോടും ചോദിക്കുന്നില്ല. ഈ സ്ഥ
ലത്തിൽ ആകപ്പാടെ നൂറു നായ്ക്കളില്ല എന്നെനിക്കറിയാം.
മകൻ: അച്ഛാ ഞാൻ നേർ പറയാം, അമ്പതു നായ്ക്കുൾ
ഉണ്ടായിരുന്നു.
അച്ഛൻ: നീ ഇങ്ങിനെ വാക്കു മാറ്റി മാറ്റി പറഞ്ഞാൽ
നിന്നെ ഞാൻ കഠിനമായി ശിക്ഷിക്കും. നീ എത്ര നായ്ക്കളെ
കണ്ടു? സത്യം പറക.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/22&oldid=197543" എന്ന താളിൽനിന്ന് ശേഖരിച്ചത്