താൾ:56E242.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 ഒന്നാം പാഠപുസ്തകം.

ഉണ്ടു. വളൎച്ചതികഞ്ഞ സിംഹം പതിനൊന്നു പന്ത്രണ്ടടി
നീളവും മൂന്നുമൂന്നര അടി ഉയരവും ഉള്ളതായിരിക്കും. ഒരു
ഉയരം കുറഞ്ഞ ജന്തുവാണെങ്കിലും അതിന്നു വളരെ ശക്തി
യുണ്ടു. ഒരിക്കൽ ഒരു സിംഹം ഒരു വലിയ പശുവിനെ ഒത്ത
നടുപ്പുറത്തു കടിച്ചുകൊണ്ടു ഒരു പൂച്ച എലിയെ കൊണ്ടു
പോകുംപോലെ കൊണ്ടുപോയ്ക്കളഞ്ഞു പോൽ. അതിന്നു
ശരീരംകൊണ്ടു ഓടുവാനും ചാടുവാനും ഒട്ടും ആയാസക്കേടില്ല.
ഒരു സിംഹം ഒരിക്കൽ ഒരു രാത്രികൊണ്ടു നാല്പത്തഞ്ചു നാഴിക
ദൂരെ പോയതു കണ്ടവരുണ്ടു. അതിന്റെ ഗൎജ്ജനം ഇടിമുഴ
ക്കംപോലിരിക്കും.

സിംഹം മറ്റുമൃഗങ്ങളെ കൊന്നു തിന്നുന്ന ഒരു ജന്തുവാ
കുന്നു. കാട്ടിൽ ഉറവുകളുടെ അരികെ അതു പതുങ്ങിക്കിടക്കും.
മാൻ മുതലായ മൃഗങ്ങൾ വെള്ളം കുടിപ്പാൻ വരുമ്പോൾ
ചാടി വീണു ഒരൊറ്റ അടികൊണ്ടു ഒരു മൃഗത്തെ കൊന്നു
കളയും. പിന്നെ അവിടെനിന്നു കുറെ ദൂരേ കൊണ്ടുപോയി
തിന്നും. മുഴുവനേ തിന്മാൻ കഴിഞ്ഞില്ലെങ്കിൽ അതു വെച്ചു
വെച്ചുതിന്നു തിൎത്ത ശേഷം മാത്രമേ വേറെ മൃഗത്തെ കൊല്ലു
വാൻ പോകയുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/54&oldid=197575" എന്ന താളിൽനിന്ന് ശേഖരിച്ചത്