താൾ:56E242.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സിംഹം. 47

വീണ്ടും ചവച്ചിറക്കും. അതിന്നു അയവിറക്കുക അല്ലെങ്കിൽ
തേക്കി അരക്കുക എന്നു പറയുന്നു.

നാലാമതു അതിന്റെ പ്രയോജനം. ജീവനോടിരിക്കു
മ്പോൾ നമുക്കു പാലും, പാലിൽനിന്നു തൈർ, മോർ, വെണ്ണ,
പാൽക്കട്ടി മുതലായവയും കിട്ടും. ചില ആളുകൾ പശുവി
നെ അറുത്തു മാംസം ഭക്ഷിക്കുന്നു. പശു ചത്താൽ അതി
ന്റെ തോൽ രോമം കളഞ്ഞു അതുകൊണ്ടു ചെരിപ്പു സഞ്ചി
മുതലായ പല സാധനങ്ങൾ ഉണ്ടാക്കുന്നു. കുളമ്പു കൊണ്ടു
ഒരുവക പശയും കൊമ്പു കൊണ്ടു കത്തിപ്പിടിയും ഉണ്ടാക്കും.
അതിന്റെ കൊഴുപ്പുകൊണ്ടു മെഴുത്തിരി ഉണ്ടാക്കുന്നു.

പ്രയോജനം പിളൎന്നതു പാൽക്കുട്ടി
പ്രധാനം അയവിറക്കുക സൌമ്യത

മുപ്പത്താറാം പാഠം.

സിംഹം (കാട്ടുമൃഗം).

കാട്ടുമൃഗങ്ങളിൽ പ്രധാനമായതു സിംഹം തന്നേ. എല്ലാ
മൃഗങ്ങളെക്കാളും ശക്തി ഏറുകകൊണ്ടു അതിനു മൃഗരാജൻ
എന്നു പേർ പറയുന്നു.

സിംഹം തവിട്ടുനിറമുള്ള ഒരു നാല്ക്കാലിമൃഗമാകുന്നു.
ആൺസിംഹത്തിന്നു ചിത്രത്തിൽ കാണുംപ്രകാരം മുഖത്തു
ചുറ്റും കഴുത്തിലും നീണ്ട മുടിയുണ്ടു. കോപിക്കുമ്പോൾ
ഈ മുടി എഴുന്നു നില്ക്കും. അതിന്റെ കാലിന്നു കുളമ്പില്ല,
പൂച്ചയെപ്പോലെ നഖങ്ങളാകുന്നു. നീണ്ടു വളഞ്ഞ നഖ
ങ്ങൾ മുൻകാലുകൾക്കു അയ്യഞ്ചും പിൻകാലുകൾക്കു നന്നാ
ലും ഉണ്ടു. വായിൽ പന്ത്രണ്ടു അതിശക്തിയുള്ള പല്ലുകളും
നാവിന്മേൽ അതിന്നു അരം ഉണ്ടാക്കുന്ന ഒരു വിധം തരികളും

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/53&oldid=197574" എന്ന താളിൽനിന്ന് ശേഖരിച്ചത്