താൾ:56E242.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളിയായുള്ള പൊളിവാക്കു. 15

ചാരിച്ചു അവർ പിന്നെയും ഓടിച്ചെന്നു. അപ്പോൾ ആ
ചെറുക്കൻ വീണ്ടും അവരെ അങ്ങിനെ തന്നേ പരിഹസിച്ചു.
സന്ധ്യ ആയപ്പോൾ ഒരു നരി വന്നു ആടുകളെ പിടിച്ചു കൊ
ല്ലുവാൻ തുടങ്ങി. അപ്പോഴും അവൻ നിലവിളിച്ചു കൂക്കിയിട്ടു
കരഞ്ഞിട്ടും ആരും അവനെ സഹായിപ്പാൻ പോയില്ല.
അവൻ പറയുന്നതു വ്യാജമാകുന്നു നിശ്ചയം എന്നു അവർ
തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങിനെ നരി വളരെ ആടു
കളെ കൊന്നു ചോര കുടിച്ചു ഒടുവിൽ അവനെയും കൊന്നു
കളഞ്ഞു.

“കളവു പറയുന്നവർ നേർ പറഞ്ഞാലും ആരും
വിശ്വസിക്കയില്ല.”

പൊളിവാക്കു പരിഹസിച്ചു സത്യം നിശ്ചയം
സമീപത്തു സന്ധ്യ വ്യാജം വിശ്വസിക്ക
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/21&oldid=197542" എന്ന താളിൽനിന്ന് ശേഖരിച്ചത്