താൾ:56E242.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 ഒന്നാംപാഠപുസ്തകം.

പതിനൊന്നാം പാഠം.

ന്ഥ ന്ധ ന്മ ശ്ച സ്ഥ ഹ്ന ഹ്മ

ഈ നാട്ടിൽ മുമ്പെ ഓലകൊണ്ടുള്ള ഗ്രന്ഥങ്ങൾ നടപ്പാ
യിരുന്നു.
വെളിച്ചംകൊണ്ടു അന്ധകാരം നീങ്ങും പോലെ വിദ്യകൊണ്ടു
അജ്ഞാനം നീങ്ങും.
നാം തിന്മക്കു പകരം നന്മ ചെയ്യേണ്ടതാകുന്നു.
പലപ്രാവശ്യം ചതിച്ചവനെ നീ വിശ്വസിച്ചതിനാൽ ഞാൻ
ആശ്ചയ്യപ്പെടുന്നു.
നാം എപ്പോൾ മരിക്കും എന്നു നമുക്കു ആൎക്കും നിശ്ചയമില്ല.
പകൽ അദ്ധ്വാനിക്കുന്നവൎക്കു രാത്രി സ്വസ്ഥതയോടെ
ഉറങ്ങാം.
മദ്ധ്യാഹ്നത്തിൽ സൂൎയ്യന്റെ ഉഷ്ണം സഹിപ്പാൻ പ്രയാസം.
ബ്രാഹ്മണൻ മത്സ്യവും മാംസവും കഴിക്കയില്ല.
ലക്ഷ്മണൻ എന്ന കുട്ടി സ്ഥിരോത്സാഹം ഉള്ളവനാകുന്നു.

പന്ത്രണ്ടാം പാഠം.

കളിയായുള്ള പൊളിവാക്കു.

ഒരു ചെറുക്കൻ ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോൾ
“നരി! നരി!” എന്നു നിലവിളിച്ചു. സമീപത്തു ഒരു വയ
ലിൽ പണി എടുത്തിരുന്നവർ എല്ലാവരും ഓടിവന്നപ്പോൾ
അവൻ നരി വന്നിട്ടില്ല എന്നു പറഞ്ഞു ചിരിച്ചു അവരെ
പരിഹസിച്ചു. കുറെ നേരം കഴിഞ്ഞപ്പോൾ അവൻ പി
ന്നെയും “നരി! നരി!” എന്നു ഉറക്കെ നിലവിളിച്ചു. ഈ
പ്രാവശ്യം അവൻ പറയുന്നതു സത്യമായിരിക്കാം എന്നു വി

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/20&oldid=197541" എന്ന താളിൽനിന്ന് ശേഖരിച്ചത്