താൾ:56E242.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

ഈ പുസ്തകത്തിൽ ശിശുപാഠത്തിൽ കാണിച്ചിട്ടില്ലാത്തതായ കൂട്ടക്ഷരങ്ങൾ,
മൂന്നു പാഠങ്ങളായി വേർതിരിച്ചു പ്രയോഗിച്ചിരിക്കുന്നു. ‘ഷ്ട’, ‘ല്പ’, മുതലായി
ഒരക്ഷരത്തിന്റെ ചുവടെ മറെറാരക്ഷരം എഴുതി ഉണ്ടാക്കുന്ന കൂട്ടക്ഷരങ്ങളുടെ
മാതിരികളിൽ ചിലതു ആ പുസ്തകത്തിൽ തന്നേ കാണിച്ചിരിക്കയാൽ, ചേൎച്ച
യിൽ രൂപഭേദം വരുന്നതായ അക്ഷരങ്ങൾ മാത്രമേ ഇതിൽ പ്രസ്ഥാപിക്കേണ്ടു
ന്നതാവശ്യമായി കണ്ടിട്ടുള്ളു. ഈ അക്ഷരങ്ങൾ മിക്കതും സംസ്കൃതശബ്ദങ്ങളി
ലാകുന്നു പ്രയോഗിച്ചുവരുന്നതു.

പാഠങ്ങൾ മിക്കതും സന്മാൎഗ്ഗസംബന്ധമായ കഥകളാകുന്നു. വിസ്താരഭയം
നിമിത്തും ചുരുക്കി എഴുതിയിട്ടുള്ള കഥകൾ ഗുരു വൎണ്ണിച്ചു വിവരിച്ചു കുട്ടികളെ
രസിപ്പിക്കേണ്ടതാകുന്നു. ഒടുവിൽ സാധനങ്ങളെപ്പറ്റി ചില പാഠങ്ങൾ കുട്ടി
കളുടെ അറിവു വൎദ്ധിപ്പിപ്പാൻ തക്കവണ്ണം ചേൎത്തിരിക്കുന്നു.

എല്ലാ പാഠങ്ങളുടെയും ഒടുവിൽ കേട്ടെഴുത്തിന്നും അൎത്ഥം പഠിക്കേണ്ടതിന്നും
വേണ്ടി അതതു പാഠത്തിലെ വാക്കുകൾ വേറിട്ടെഴുതിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/4&oldid=197525" എന്ന താളിൽനിന്ന് ശേഖരിച്ചത്