താൾ:56E242.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മടി, ഉദാസീനത. 13

കയായിരുന്നു. അപ്പോൾ വിശപ്പും ശീതവുംകൊണ്ടു മൃത
പ്രായനായ ഒരു തുള്ളൻ അവരുടെ അടുക്കൽ വന്നു വളരെ
താഴ്മയോടെ അല്പം ധാന്യത്തിന്നായി യാചിച്ചു. “വേനൽ
കാലത്തിൽ മഴക്കാലത്തേക്കു എന്തുകൊണ്ടു ഭക്ഷണം കരുതി
വെച്ചില്ല” എന്നു ഒരു ഉറുമ്പു ചോദിച്ചു. അതിന്നു തുള്ളൻ:
“എനിക്കു സമയം ഉണ്ടായിരുന്നില്ല. ഞാൻ വേനൽകാലം
മുഴുവൻ തിന്നുകൂടിച്ചു പാട്ടുപാടി നൃത്തം ചെയ്തു കഴിച്ചുകൂട്ടി.
മഴക്കാലത്തെ കുറിച്ചു ഓൎത്തതേ ഇല്ല” എന്നുത്തരം പറഞ്ഞു.
അപ്പോൾ ഉറുമ്പു “ഞങ്ങളുടെ സമ്പ്രദായം ഇതല്ല. വേനൽ
കാലം മുഴുവനും ഞങ്ങൾ ഏറ്റവും പ്രയാസപ്പെട്ടു വൎഷകാ
ലത്തേക്കായി ആഹാരം ശേഖരിച്ചു വെക്കുന്നു. കളിയിലും
തീനിലും കുടിയിലും രസിച്ചു സമയം വ്യൎത്ഥമാക്കിക്കളയുന്ന
വർ പിന്നത്തതിൽ പട്ടിണികിടക്കുക തന്നേ വേണം” എന്നു
പറഞ്ഞു തുള്ളനെ ആട്ടിക്കളഞ്ഞു.

ഇപ്രകാരം തന്നേ ചെറുപ്പകാലത്തിൽ അദ്ധ്വാനിച്ചു
പഠിക്കാതെ വൃഥാ നേരംപോക്കിക്കളയുന്നവർ വാൎദ്ധക്യത്തിൽ
ദരിദ്രരും അരിഷ്ടരും ആയിത്തീരും. സംശയമില്ല.

“സമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ
ആപത്തുകാലത്തു കായ് പത്തു തിന്നാം.”

ധാന്യം യാചിച്ചു നൃത്തം ആഹാരം വൃഥാ ദരിദ്രർ
മൃതപ്രായൻ ഭക്ഷണം സമ്പ്രദായം വ്യൎത്ഥമാക്കി വാൎദ്ധക്യം അരിഷ്ടർ

2✻

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/19&oldid=197540" എന്ന താളിൽനിന്ന് ശേഖരിച്ചത്