താൾ:56E242.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 ഒന്നാംപാഠപുസ്തകം.

മൂന്നാമതു: സംഖ്യകൾ ഒന്നിന്റെ ചുവട്ടിൽ ഒന്നു കൃത്യ
മായി എഴുതേണം.
നാലാമതു: ഒരിക്കലും നിരാശയുണ്ടായിപ്പോകരുതു” എ
എന്നു പറഞ്ഞു. പത്മിനി ഈ ക്രമങ്ങൾ അനുസരിച്ചു വീ
ണ്ടും കണക്കു ചെയ്തപ്പോൾ അതു ശരിയായതു കണ്ടു സന്തോ
ഷിച്ചു ഓടി എഴുത്തുപള്ളിയിലേക്കു പോയി. അന്നു മുതൽ
അവൾ ഏതു പാഠം പഠിക്കുമ്പോഴും അതു സാധിക്കും വരെ
അദ്ധ്വാനിച്ചതിനാൽ അവൾ ഒരു വിദുഷി ആയ്ത്തീൎന്നു.

“നിത്യഭ്യാസിക്കു ആനയെടുക്കാം”

പത്മിനി പ്രാവശ്യം ശ്രമിച്ചാൽ കൃത്യമായി ക്രമങ്ങൾ
എഴുത്തമ്മ പ്രമാണങ്ങൾ സ്പഷ്ടമായി നിരാശ വിദുഷി

പത്താം പാഠം.

മടി, ഉദാസീനത.

മഴക്കാലത്തു ഒരു ദിവസം വെയിൽ ഉണ്ടായപ്പോൾ കുറെ
ഉറുമ്പുകൾ തങ്ങൾ ശേഖരിച്ചുവെച്ചിരുന്ന ധാന്യം ഉണക്കു

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/18&oldid=197539" എന്ന താളിൽനിന്ന് ശേഖരിച്ചത്