താൾ:56E242.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉഭയാൎത്ഥവാക്കു. 17

മകൻ : നമ്മുടെ നായോടുകൂടെ ഞാൻ വേറൊരു നായെ
യും കണ്ടു; ഇങ്ങിനെ രണ്ടു നായ്ക്കളെ മാത്രം ഞാൻ കണ്ടു.
അച്ഛൻ : സത്യത്തോടു കളവു ചേൎക്കുന്നതു കളവു പറയു
ന്നതുപോലെ തന്നേ പാപമാകുന്നു. ഞാൻ ഖണ്ഡിതമായി
ചോദിക്കുന്നതുവരെ നീ കളവു പറഞ്ഞു. ലക്ഷ്മിയോടു ചോ
ദിപ്പാൻ പറഞ്ഞതു തന്നേ കളവു പറയുന്നവരുടെ ലക്ഷണ
മാകുന്നു.

രണ്ടു നായ്ക്കളെ ഇരുനൂറാക്കിയതുകൊണ്ടു അച്ഛൻ മക
നെ ശിക്ഷിച്ചു.

“നല്ല വിത്തോടുകൂടി കള്ള വിത്തു ചേൎന്നാൽ
നല്ല വിത്തും കള്ള വിത്താകും.”
“നേരിൽ ചേരുന്ന കള്ളവും മോരിൽ ചേരുന്ന വെള്ളവും.”

സ്ഥലം ശിക്ഷിച്ചു അമ്പതു
ലക്ഷ്മി ഖണ്ഡിതം സംഭാഷണം

പതിന്നാലാം പാഠം.

ഉഭയാൎത്ഥവാക്കു.

രണ്ടൎത്ഥങ്ങളുള്ള വാക്കു പറയുന്നതു അസത്യം പറയുന്ന
തിന്നു തുല്യമാകുന്നു.

ഒരിക്കൽ രണ്ടു കുട്ടികൾ ഒരു അപ്പക്കാരത്തിയുടെ അടു
ക്കൽ ചെന്നു അവളോടു ഓരോ വൎത്തമാനം പറഞ്ഞുകൊ
ണ്ടിരുന്നു. അതിനിടയിൽ ഒരു കുട്ടി അവൾ അറിയാതെ ഒരു
അപ്പം എടുത്തു മറ്റേവന്റെ കയ്യിൽ കൊടുത്തു. കുറെനേരം
കഴിഞ്ഞശേഷം അവൾ അപ്പം പോയതു അറിഞ്ഞു അവ
രോടു ചോദിച്ചു. അപ്പം എടുത്തവൻ “എന്റെ കയ്യിൽ
ഇല്ല” എന്നു പറഞ്ഞു. മറ്റേവൻ “ഞാൻ നിന്റെ അപ്പം
എടുത്തിട്ടില്ല” എന്നും പറഞ്ഞു. ഇവർ രണ്ടു പേരും പറ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/23&oldid=197544" എന്ന താളിൽനിന്ന് ശേഖരിച്ചത്