താൾ:56E242.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 ഒന്നാംപാഠപുസ്തകം.

ഞ്ഞതു അക്ഷരപ്രകാരം സത്യമായിരുന്നു എങ്കിലും അവർ
അവളെ ഗ്രഹിപ്പിപ്പാൻ വിചാരിച്ചതു അപ്പം മോഷ്ടിച്ചതു
അവരല്ല എന്നായിരുന്നു. ആ സ്ത്രീ ഒരു സാധു ആയിരുന്ന
തിനാൽ ഇതിനെ കുറിച്ചു അധികം തൎക്കിക്കാതെ അവരോടു
“നിങ്ങൾ രണ്ടു പേരും ദുൎമ്മാൎഗ്ഗികളും അവിശ്വസ്തരുമാകുന്നു.
നിങ്ങളിൽ ഒരാൾ എന്റെ അപ്പം കട്ടിരിക്കുന്നു. അതു രണ്ടു
പേരും അറിയും. അതുകൊണ്ടു നിങ്ങൾ രണ്ടാളും കളവു
പറയുന്നവരാകുന്നു. നിങ്ങളെ വിശ്വസിപ്പാൻ പാടില്ല,
മേലാൽ ഈ സ്ഥലത്തു വരരുതു” എന്നു പറഞ്ഞു അവരെ
ആട്ടി പുറത്താക്കിക്കളഞ്ഞു.

“വ്യാജമുള്ള അധരങ്ങൾ ദൈവത്തിനു വെറുപ്പാകുന്നു.”

വൎത്തമാനം ഗ്രഹിപ്പിപ്പാൻ തൎക്കിക്കാതെ അവിശ്വസ്തർ
അതിനിടയിൽ മോഷ്ടിച്ചു ദുൎമ്മാൎഗ്ഗികൾ ഉഭയാൎത്ഥം

പതിനഞ്ചാം പാഠം.

സത്യവാനായ ഒരു ധീരബാലൻ.

ഒരക്കൽ ഒരാൾ തന്റെ ചെറിയ മകന്നു മൂൎച്ചയുള്ള ഒരു
കത്തി സമ്മാനമായി കൊടുത്തു. കുട്ടി ഈ കത്തിയുംകൊ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/24&oldid=197545" എന്ന താളിൽനിന്ന് ശേഖരിച്ചത്