താൾ:56E242.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിഹാസത്തിന്റെ ഫലം. 33

വെടിപ്പുണ്ടായിരുന്നു. ഞാൻ അവനോടു എഴുതുവാൻ പറ
ഞ്ഞു. എഴുതുമ്പോൾ അവന്റെ വിരൽ നോക്കി. നഖത്തി
ന്റെ ഉള്ളിൽ ഒരു തരി ചേർ ഉണ്ടായിട്ടില്ല. എഴുതുമ്പോൾ
നിലത്തു മഷി കുടഞ്ഞിട്ടില്ല. അവന്റെ വിരലിന്മേൽ മഷി
ആക്കീട്ടുമില്ല. കാലിന്നു സമീപം ഒരു കടലാസ്സുണ്ടായിരുന്നതു
പെറുക്കി മേശമേൽ വെച്ചു. ചോദിച്ച ചോദ്യങ്ങൾക്കു താമ
സം കൂടാതെ വണക്കത്തോടും ധൈൎയ്യത്തോടും കൂടെ ഉത്തരം
പറഞ്ഞു. പണി എടുപ്പാൻ പ്രാപ്തിയുണ്ടോ എന്നു ചോദി
ച്ചപ്പോൾ കഴിയും എന്ന അഹംഭാവം നടിക്കാതെ “എടുത്തു
നോക്കിയാൽ മാത്രമേ അതു പറവാൻ കഴിയൂ” എന്നു താഴ്മ
യോടെ പറഞ്ഞു. ഇതൊക്ക നൂറു ശിഫാൎശിക്കത്തുകളെക്കാൾ
ഗുണകരമായ സാക്ഷ്യമായിരുന്നു.

“ആനെക്കു മണി കെട്ടേണ്ടാ.”

ഉദ്യോഗം മഹാന്മാർ ഹീനഭാവം
സാക്ഷ്യപത്രം ശിഫാൎശി ധൈൎയ്യം

ഇരുപത്താറാം പാഠം.

പരിഹാസത്തിന്റെ ഫലം.

ഗോവിന്ദൻ എന്നു പേരായി ഒരു കുട്ടി ഉണ്ടായിരുന്നു.
അവൻ നല്ല സുന്ദരൻ എന്നു എല്ലാവരും അവനോടു പറ
ഞ്ഞതുകൊണ്ടു അവൻ പൊങ്ങച്ചക്കാരനായി എല്ലാവരെയും
പരിഹസിപ്പാൻ തുടങ്ങി. ഒരു മുടന്തനെയോ കൂനനെയോ
കണ്ടാൽ അവൻ നടക്കുന്നതുപോലെ നടന്നു മറ്റുള്ളവരെ
ചരിപ്പിക്കുവാൻ നോക്കും. കുരുടൻ നടക്കുന്ന വഴിക്കു കല്ലും
മുള്ളും മറ്റും കൊണ്ടു വെച്ചു അവൻ തടഞ്ഞു വീഴുമ്പോൾ
കൈകൊട്ടിച്ചിരിക്കും. ചെകിടന്റെ ചെവിയിൽ അസഭ്യ
വാക്കു വിളിച്ചുപറയും.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/39&oldid=197560" എന്ന താളിൽനിന്ന് ശേഖരിച്ചത്