താൾ:56E242.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനുഷ്യാത്മാവു. 55

ദൈവത്തിന്നു സൽക്രിയകൾ മാത്രമേ ഇഷ്ടമുള്ളു. ദുഷ്ക്രിയ
കൾ ചെയ്യുന്ന ദുഷ്ടന്മാരെ ദൈവം വെറുക്കുന്നു. മനുഷ്യൻ
പാപിയാകുന്നു. പാപകൎമ്മം ചെയ്തു. അതിൽ രസിക്കുന്നതാ
കുന്നു മനുഷ്യന്റെ വാസന. എങ്കിലും മനുഷ്യന്റെ ആത്മാ
വിന്നു അവന്റെ മരണത്തിന്റെ ശേഷം നിത്യഭാഗ്യവും
സുഖവും വേണമെങ്കിൽ ഈ പാപകൎമ്മങ്ങളെ നിരസിച്ചു
സൽക്രിയകൾ ചെയ്യേണ്ടതാകുന്നു. സൽക്രിയകൾ ഒക്കയും
രണ്ടു പ്രമാണങ്ങളിൽ അടക്കി പറയാം. ഒന്നാമതു ദൈവ
ത്തെ സ്നേഹിക്ക. രണ്ടാമതു നീയുമായി സഹവാസം ചെ
യ്യുന്ന ഏവരെയും നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നു
തന്നേ.

ദൈവത്തെ സ്നേഹിച്ചാൽ ദൈവത്തിന്നു അനിഷ്ടമായതു
ആരും ചെയ്കയില്ലല്ലോ. അവനെ പ്രസാദിപ്പിപ്പാൻ ആണ
ല്ലോ ശ്രമിക്കുക. അതുപോലെ തന്നേ മനുഷ്യൻ തനിക്കു
തന്നേ ദോഷം ചെയ്കയില്ല. അതുകൊണ്ടു തന്നെപ്പോലെ
മറ്റുള്ളവരെ സ്നേഹിച്ചാൽ അവൎക്കും യാതൊരു ദോഷവും
ചെയ്കയില്ല. ഈ പ്രമാണങ്ങൾ അനുസരിച്ചു ആചരിക്കു
ന്നവരുടെ ആത്മാവിന്നു നിത്യഭാഗ്യമുണ്ടാകും.

നിലനില്ക്കുന്നതു സാൽക്രിയ പ്രമാണം പ്രസാദിപ്പിക്ക
ഉൽകൃഷ്ഠജീവി ദുഷ്ക്രിയ സഹവാസം ആചരിക്ക
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/61&oldid=197582" എന്ന താളിൽനിന്ന് ശേഖരിച്ചത്