താൾ:56E242.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2. ഒന്നാംപാഠപുസ്തകം

രണ്ടാം പാഠം.

ദൈവം.

ഇല്ലാത്തതിൽനിന്നു എന്തെങ്കിലും ഉണ്ടാക്കുന്നതിന്നു
സൃഷ്ടിക്കുക എന്നു പറയുന്നു. നാം കാണുന്ന എല്ലാറ്റെയും
ദൈവം സൃഷ്ടിച്ചു. അതുകൊണ്ടു ദൈവത്തിന്നു സ്രഷ്ടാവു
എന്നു പേർ. പകൽ നമുക്കു വെളിച്ചം തരുന്ന സൂൎയ്യനെ
നോക്കുവിൻ. കണ്ണുകൊണ്ടു അതു നോക്കാമോ? അതിനെ
സൃഷ്ടിച്ച ദൈവം അതിനേക്കാൾ എത്ര തേജസ്സുള്ളവൻ
ആയിരിക്കേണം! രാത്രിയിൽ പ്രകാശിക്കുന്ന ചന്ദ്രനും എണ്ണ
മില്ലാത്ത നക്ഷത്രങ്ങളും എത്ര ഭംഗിയുള്ളവയാകുന്നു! ഇവ
റ്റെ എല്ലാം സൃഷ്ടിച്ച ദൈവം സൎവ്വജ്ഞൻ അല്ലയോ? ആ
കാശത്തിൽ പറക്കുന്ന പക്ഷികളെയും നാട്ടിലും കാട്ടിലും
ഉള്ള മൃഗങ്ങളെയും വെള്ളത്തിലുള്ള മീനുകളെയും രക്ഷിക്കു
ന്നതു ദൈവം തന്നെ. ഊണും ഉടുപ്പും സുഖവും തന്നു
നമ്മെ രക്ഷിക്കുന്നതും ദൈവമാകുന്നു. ഇങ്ങിനെ നമ്മെ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/8&oldid=197529" എന്ന താളിൽനിന്ന് ശേഖരിച്ചത്