താൾ:56E242.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുസരണക്കേടിന്റെ ഫലം. 3

സ്നേഹിക്കുന്ന ദൈവത്തെ നാമും സ്നേഹിക്കേണം. നാം
ദൈവത്തെ കാണുന്നില്ല എങ്കിലും ദൈവം നമ്മെ കാണുന്നു;
നാം സംസാരിക്കുന്നതു കേൾക്കുന്നു; നാം വിചാരിക്കുന്നതു
അറികയും ചെയ്യുന്നു; അതു നിമിത്തം ദൈവത്തെ സൎവ്വ
ജ്ഞൻ എന്നു പറയുന്നു. അതുകൊണ്ടു നാം ദോഷം ഒന്നും
ചെയ്യരുതു. ദൈവത്തിന്നു അനിഷ്ടമായതു സംസാരിക്കരുതു.
ചീത്തയായതു യാതൊന്നും നമ്മുടെ മനസ്സിൽ വിചാരിക്ക
രുതു. ഈ ക്രമങ്ങളെ വിഘ്നം കൂടാതെ അനുസരിച്ചാൽ നാം
ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയാം. ദൈവവും നമ്മെ
അനുഗ്രഹിക്കും.

“ദൈവഭയം ജ്ഞാനത്തിന്റെ ആരംഭം.”

സൃഷ്ടിച്ചു✻ സൂൎയ്യൻ അനുഗ്രഹം സ്നേഹം
സ്രഷ്ടാവു ചന്ദ്രൻ മൃഗങ്ങൾ സംസാരം
തേജസ്സു നക്ഷത്രങ്ങൾ ഭംഗി അനിഷ്ടം

മൂന്നാം പാഠം.

അനുസരണക്കേടിന്റെ ഫലം.

ഒരാൾ ഒരു ദിവസം മൂൎച്ചയുള്ള കത്തിവാൾകൊണ്ടു ഒരു
മരം കൊത്തുമ്പോൾ കൈക്കു കൊണ്ടു ഒരു വിരൽ മുറിഞ്ഞു
പോയി. രക്തം നില്ക്കാതെ ധാരയായി ഒഴുകിക്കൊണ്ടിരുന്ന
തിനാൽ ആയാൾ തന്റെ മകനെ വിളിച്ചു അടുത്ത ഗ്രാമ
ത്തിൽ പോയി വൈദ്യനെ വിളിച്ചുകൊണ്ടു വരുവാൻ പറഞ്ഞ
യച്ചു. ആ കുട്ടി വൈദ്യന്റെ അടുക്കൽ പോകാതെ വഴിക്കൽ
വെച്ചു വേറെ കുട്ടികളോടു കൂടെ കളിച്ചുകൊണ്ടിരുന്നു. വള
രെ നേരം കഴിഞ്ഞപ്പോൾ മടങ്ങി “അച്ഛാ! വൈദ്യനെ
✻ അൎത്ഥം പഠിപ്പാനും കേട്ടെഴുത്തിന്നും ഉള്ള വാക്കുകൾ.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/9&oldid=197530" എന്ന താളിൽനിന്ന് ശേഖരിച്ചത്