താൾ:56E242.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാംപാഠപുസ്തകം.

ഒന്നാം പാഠം.

ക്ൎഖ ക്ത ൎഗ്ഘ ഗ്ദ ഗ്ന ഗ്മ ജ്ജ (ജ്ഡ) ജ്ഞ

ദൈവം സൎവ്വശക്തനും സൎവ്വജ്ഞനും ആകുന്നു.
ശക്തിയുള്ളവർ ശക്തിയില്ലാത്തവരെ ഹിംസിക്കരുതു.
ഹിംസിക്കുന്നവർ മൂൎക്ക്വന്മാർ ആകുന്നു.
ദീൎഗ്ഘ നേരം ഉറങ്ങരുതു.
വാഗ്ദത്തം ഒരിക്കലും ലംഘിക്കരുതു.
നാം നഗ്നരായി ജനിക്കുന്നു. മരിക്കുമ്പോൾ നമുക്കു ഒന്നും
കൊണ്ടു പോകുവാൻ കഴികയുമില്ല.
രുഗ്മിണി എപ്പോഴും സത്യം പറയും. കളവു പറകയില്ല.
പ്രവൃത്തിക്കുവിഘ്നം വന്നതുകൊണ്ടു എനിക്കു വളരെ ദുഃഖ
മുണ്ടു.
ദൈവഭക്തിയുള്ളവർ ദുൎമ്മാൎഗ്ഗങ്ങളിൽ രസിക്കയില്ല.
സജ്ജനങ്ങളെ നിന്ദിക്കുന്നതിൽ ദുൎജ്ജനങ്ങൾ സന്തോഷി
ക്കുന്നു.
ജ്ഞാനത്തിന്റെ ആരംഭം ദൈവഭയം എന്നു ജ്ഞാനിയായ
ഒരു രാജാവു പറഞ്ഞിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/7&oldid=197528" എന്ന താളിൽനിന്ന് ശേഖരിച്ചത്