താൾ:56E242.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശത്രുസ്നേഹം. 29

നും കഴികയില്ല. നിങ്ങൾ ഓരോ കൊള്ളി എളുപ്പത്തിൽ പൊ
ട്ടിച്ചപോലെ തന്നേ, നിങ്ങൾ ഛിദ്രിച്ചു പോയാൽ ശത്രുക്കൾ
നിങ്ങളെ ക്ഷണത്തിൽ നശിപ്പിച്ചുകളയും.” ഈ ഉപദേശ
വും കൊടുത്തു അച്ഛൻ മരിച്ചു. മക്കൾ ഈ വാക്കുകൾ എ
പ്പോഴും ഓൎത്തു ഐകമത്യമായി സൂക്ഷ്മത്തോടെ ജീവിച്ചതി
നാൽ ആൎക്കും അവരെ തമ്മിൽ ഭേദിപ്പിപ്പാനും അവരുടെ
വസ്തുവകകൾ കൈക്കലാക്കുവാനും കഴിഞ്ഞില്ല.

“മുപ്പിരിമുറിയാതു.”

ധനവാൻ സാഹസം ഛിദ്രിച്ചു
ഐകമത്യം പ്രയത്നിച്ചു ഭേദിപ്പിപ്പാൻ

ഇരുപത്തുമൂന്നാം പാഠം.

ശത്രുസ്നേഹം.

ഗുണവാനായ ഒരാൾ ഒരിക്കൽ തന്റെ മൂന്നു മക്കളെ
വിളിച്ചു “നിങ്ങളിൽ മൂന്നുമാസത്തിന്നകം എത്രയും ശ്രേഷ്ഠ
മായ ഒരു പ്രവൃത്തി ചെയ്യുന്നവന്നു ഞാൻ ഒരു വൈരക്കല്ലു
പതിച്ച മോതിരം സമ്മാനം തരും” എന്നു അവരോടു പറ
ഞ്ഞു. മൂന്നു മാസം കഴിഞ്ഞപ്പോൾ മൂത്തമകൻ അച്ഛ
നോടു: “ഇതിന്നിടെ ഒരാൾ എന്റെ വക്കൽ ആയിരം ഉറു
പ്പിക സൂക്ഷിപ്പാൻ തന്നു. അതിനു യാതൊരു സാക്ഷ്യവും
ഇല്ലായിരുന്നെങ്കിലും അവൻ ചോദിച്ചപ്പോൾ ഞാൻ പണം
മടക്കിക്കൊടുത്തു. സൂക്ഷിച്ചതിന്നു അവൻ തന്ന കൂലിയും
വാങ്ങിയില്ല” എന്നു പറഞ്ഞു. അച്ഛൻ അവനോടു “നീ
ചെയ്തതു നീതിയും വിശ്വസ്തതയും എങ്കിലും അതു ശ്രേഷ്ഠ
ഗുണംകൊണ്ടു ചെയ്യുന്ന ഒരു ക്രിയ അല്ല” എന്നു പറഞ്ഞു.
3✻

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/35&oldid=197556" എന്ന താളിൽനിന്ന് ശേഖരിച്ചത്