താൾ:56E242.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കത്തി: കൈവേലക്കാരുടെ പരസ്പരാശ്രയം. 43

ചില്വാനം ആളുകൾ അദ്ധ്വാനിക്കേണ്ടിവന്നിരിക്കുന്നു. അ
തെങ്ങിനെയെന്നു പറയാം.

ഈ കത്തിക്കു അലകും പിടിയും എന്നിങ്ങിനെ രണ്ടം
ശങ്ങളുണ്ടു. ഇതിന്റെ അലകു ഇരിമ്പും ഉരുക്കും കൊണ്ടു
ണ്ടാക്കിയതാകുന്നു. പിടി, മരംകൊണ്ടുണ്ടാക്കി അതിന്മേൽ
മാന്റിന്റെ കൊമ്പു പതിച്ചിരിക്കുന്നു.

ഇരിമ്പു ഭൂമിയിൽനിന്നു കഴിച്ചെടുക്കുന്ന ഒരു ലോഹം
എന്നു കഴിഞ്ഞ പാഠത്തിൽ നിങ്ങൾ പഠിച്ചുവല്ലോ. ഒരു
ലോഹക്കുഴിയിൽ ഒരാൾക്കു തനിച്ചു പണി എടുപ്പാൻ കഴി
കയില്ല. വളരെ ആളുകൾ വേണം.

അവർ ഇരിമ്പെടുക്കുമ്പോൾ അതു മണ്ണോടു കലൎന്നി
രിക്കും. അതു ഉരുക്കി ശുദ്ധിചെയ്യുന്ന ആളുകൾ വേറെ.

ഇരിമ്പു ഇവിടെ കൊണ്ടു വന്നതു ഒരു കപ്പലിൽ ആകുന്നു.
ആ കപ്പൽ ഉണ്ടാക്കുവാനും അതു ഇവിടേക്കു നടത്തുവാനും
എത്ര ജനങ്ങൾ വേണം!

കൊല്ലൻ ഇരിമ്പു വാങ്ങി ഈ അലകുണ്ടാക്കി.

പിടിക്കായി മഴുക്കാരൻ ഒരുമരം മുറിച്ചു ഈച്ചക്കാർ അതു
ഈൎന്നു ആശാരി അതിൽനിന്നു ഒരു കഷണം എടുത്തു പിടി
യുണ്ടാക്കി.
4

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/49&oldid=197570" എന്ന താളിൽനിന്ന് ശേഖരിച്ചത്