താൾ:56E242.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 ഒന്നാം പാഠപുസ്തകം.

മാനിന്റെ കൊമ്പിന്നുവേണ്ടി ചില ആളുകൾ നായാ
ട്ടിന്നു പോയി. പിന്നെ ആ മാനിന്റെ കൊമ്പുകൊണ്ടു
ശില്പവേലക്കാരൻ ഈ ചിത്രപ്പണി എടുത്തു.

ഇങ്ങിനെ ഈ ഒരു കത്തി പല കൈവേലക്കാർ അന്യോ
ന്യം സഹായിച്ചതിനാൽ മാത്രം ഉണ്ടായതാണെന്നു പറയാം.

പരസ്പരം ലോഹം ശില്പവേലക്കാരൻ
അലകു ഈൎച്ചക്കാർ പതിക്കുക

മുപ്പത്തുനാലാം പാഠം.

സൃഷ്ടിയുടെ മൂന്നു വൎഗ്ഗങ്ങൾ.

കഴിഞ്ഞ രണ്ടു പാഠങ്ങളിൽ പലസാധനങ്ങളെ കുറിച്ചു
നിങ്ങൾ കേട്ടുവല്ലോ. വിദ്വാന്മാർ ഭൂമിയിലുള്ള എല്ലാറ്റെ
യും മൂന്നു തരങ്ങളായി വിഭാഗിച്ചിരിക്കുന്നു. അതെങ്ങിനെ
എന്നാൽ:

കഴിഞ്ഞ പാഠത്തിൽ പറഞ്ഞ കത്തി എടുത്തു നോക്കുക.
ഒന്നാമതു പിടിയിന്മേൽ മാനിന്റെ കൊമ്പു കണ്ടു. മാൻ
ഒരു ജീവജന്തു. പിടി, മരംകൊണ്ടുണ്ടാക്കി എന്നും അലകു

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/50&oldid=197571" എന്ന താളിൽനിന്ന് ശേഖരിച്ചത്