താൾ:56E242.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 ഒന്നാംപാഠപുസ്തകം.

അമ്മയച്ഛന്മാരെക്കാൾ വലിയ നിക്ഷേപം നമുക്കുണ്ടോ?”
എന്നു അന്യോന്യം പറഞ്ഞു ഒരുത്തൻ അച്ഛനെയും മറ്റ
വൻ അമ്മയെയും തോളിൽ എടുത്തു തീയുടെയും പുകയുടെ
യും നടുവിൽകൂടി ഓടി രക്ഷപ്രാപിച്ചു. അവർ ഓടിപ്പോയ
ഭാഗത്തു മാത്രം ഉരുകിയ സാധനങ്ങൾ വീഴാഞ്ഞതിനാൽ
അവിടെ പുല്ലും ചെടികളും മുളെച്ചു വളൎന്നു. അതുകൊണ്ടു
ഇതു ആ മക്കളുടെ മേൽ ഉണ്ടായിരുന്ന ദൈവാനുഗ്രഹത്തി
ന്റെ ഫലം എന്നു അവിടത്തെ ജനങ്ങൾ പറഞ്ഞു ആ സ്ഥ
ലത്തിന്നു “ഭക്തരുടെ വയൽ” എന്നു പേരിട്ടു.

“നിന്റെ മാതാപിതാക്കന്മാരെ സ്നേഹിക്ക.”

അഗ്നിപൎവ്വതം ദ്വാരം സ്ഥിതി ദൈവാനുഗ്രഹം
യൌവനക്കാർ പ്രാപ്തി നിക്ഷേപം ഭക്തർ

ഇരുപത്തൊന്നാം പാഠം.

സഹോദരസ്നേഹം.

ഈ നാട്ടിൽ വൎഷകാലത്തു മഴ പെയ്യുന്നതു പോലെ വി
ലാത്തിയിൽ ഹേമന്തകാലത്തു ഉറച്ചമഞ്ഞു പെയ്യും. കുളിർ
കാലത്തു ഇവിടെ എണ്ണ ഉറച്ചുപോകുന്നതു പോലെ അവിടെ
ഇവിടത്തെക്കാൾ ശൈത്യമുള്ളതുകൊണ്ടു വെള്ളവും ഉറച്ചുകട്ടി
യായ്പോകും. ഒരു ഹേമന്തകാലത്തിൽ സ്കോത്ലാന്ത് രാജ്യത്തി
ലെ ഒരു പട്ടാളത്തിലുണ്ടായിരുന്ന ഏഴു പടയാളികൾ കല്പന
വാങ്ങി കാൽനടയായി സ്വരാജ്യത്തിലേക്കു പുറപ്പെട്ടു. അവ
രുടെ നാടു നൂറ്റിമുപ്പതു നാഴിക ദൂരെ ആയിരുന്നു. ഏകദേ
ശം നൂറുനാഴിക നടന്ന ശേഷം ഒരു കൊടുങ്കാറ്റുണ്ടായി ഹി
മം വീഴുവാൻ തുടങ്ങി. അവിടെനിന്നു ഇരുപത്തഞ്ചു നാഴിക
വരെ വീടുകളില്ലാതെ വെറും മൈതാനവും കാടും കുന്നും ആ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/32&oldid=197553" എന്ന താളിൽനിന്ന് ശേഖരിച്ചത്