താൾ:56E242.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിശ്രമം. 11

ഒമ്പതാം പാഠം.

പരിശ്രമം.

ഒരു ദിവസം എഴുത്തുപള്ളിയിൽ മണി അടിക്കാറായ
പ്പോൾ പത്മിനി എന്നു പേരായ ഒരു പെൺകുട്ടി ഉറക്കെ
കരഞ്ഞു തുടങ്ങി. എന്തിന്നു കരയുന്നു എന്നു അവളുടെ അ
ച്ഛൻ ചോദിച്ചപ്പോൾ അവൾ “എഴുത്തമ്മ ഒരു കണക്കു
ചെയ്തുകൊണ്ടു ചെല്ലുവാൻ പറഞ്ഞിരിക്കുന്നു. ഞാൻ എത്ര
ചെയ്തിട്ടും കണക്കു ശരിയായിക്കിട്ടുന്നില്ല” എന്നു പറഞ്ഞു.
അപ്പോൾ അച്ഛൻ അവളോടു “മകളേ, നീ ശരിയാകുവോളം
അതു ചെയ്യേണം. എത്ര പ്രാവശ്യം തെറ്റിയാലും നീ അ
തിനോടു തോറ്റുപോകരുതു. ഞാൻ നാലു പ്രമാണങ്ങൾ
പറഞ്ഞു തരാം. അവ നീ സൂക്ഷിച്ചാൽ ഏതു കണക്കു
ചെയ്വാൻ ശ്രമിച്ചാലും സാദ്ധ്യമാകും.
ഒന്നാമതു: സ്ലേറ്റു നല്ല വെടിപ്പുള്ളതായിരിക്കേണം.
രണ്ടാമതു: അക്കങ്ങൾ ശരിയായ വടിവിൽ സ്പഷ്ടമായി
എഴുതേണം.
2

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/17&oldid=197538" എന്ന താളിൽനിന്ന് ശേഖരിച്ചത്