താൾ:56E242.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 ഒന്നാംപാഠപുസ്തകം.

കണ്ടില്ല!” എന്നു പറഞ്ഞുംകൊണ്ടു അച്ഛൻ കിടന്നിരുന്ന
ഇടത്തേക്കു ചെന്നു. അപ്പോൾ ഇതാ അച്ഛൻ മിണ്ടുന്നില്ല.
അവൻ എത്ര വിളിച്ചിട്ടും ഒരക്ഷരംപോലും മിണ്ടാതെ കിട
ന്നതേ ഉള്ളു. ചുറ്റും ചോര തളംകെട്ടി നില്ക്കുന്നതും കണ്ടു.
അപ്പോൾ അവൻ വീണ്ടും ഓടിപ്പോയി വൈദ്യനെയും വേറെ
ചില ആളുകളെയും കൂട്ടിക്കൊണ്ടു വന്നു. “രക്തം നില്ക്കാതെ
വളരെ നേരത്തോളം ഒഴുകിയതുകൊണ്ടു മരിച്ചുപോയി” എന്നു
വൈദ്യൻ പറഞ്ഞു. ഈ അനുസരണംകെട്ട പുത്രൻ ആദ്യം
തന്നേ അച്ഛന്റെ കല്പനപ്രകാരം വൈദ്യനെ വിളിച്ചുകൊ
ണ്ടു വന്നിരുന്നു എങ്കിൽ ഈ ആപത്തു സംഭവിക്കയില്ലയായി
രുന്നു.

“ചൊൽക്കീഴില്ലാതവൎക്കെല്ലാം ഏല്ക്കുമാപത്തു നിശ്ചയം.”

മൂൎച്ച രക്തം അച്ഛൻ സംഭവിച്ചു
വൈദ്യൻ കല്പന ഗ്രാമം ധാരയായി

നാലാം പാഠം.

അനുസരണത്താൽ ഒരു കുട്ടി ജീവരക്ഷ പ്രാപിച്ചതു.

തീവണ്ടിപ്പാതകളിൽ ഒരു പാതയിൽനിന്നു മറെറാരു
പാതയിലേക്കു വണ്ടികൾ തിരിച്ചു കൊടുക്കുന്ന കൂലിക്കാർ
ഉണ്ടു. അവർ ചിലപ്പോൾ തങ്ങളുടെ പ്രവൃത്തിക്കു വല്ല
വിഘ്നവും വരുത്തിയാൽ വണ്ടിക്കും അതിൽ കയറുന്ന ആളു
കൾക്കും അപായം നേരിടും. പ്രുഷ്യാരാജ്യത്തിൽ ഈ പ്രവൃ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/10&oldid=197531" എന്ന താളിൽനിന്ന് ശേഖരിച്ചത്