താൾ:56E242.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 ഒന്നാംപാഠപുസ്തകം.

വാങ്ങി തങ്ങളുടെ വയലിൽ വിതച്ചു. പരന്ത്രീസ്സുകാരൻ ഇങ്ങി
നെ വളരെ ധനം സമ്പാദിച്ചു സന്തോഷത്തോടെ സ്വരാജ്യ
ത്തിലേക്കു തിരിച്ചു പോകയും ചെയ്തു. ആ ജനങ്ങൾ ഇതു
മുളച്ചുവരുന്നതു കാണ്മാനായി അനേകനാളുകൾ കാത്തിരു
ന്നിട്ടും മുളക്കുന്നതു കാണാഞ്ഞതിനാൽ അവൻ തങ്ങളെ ച
തിച്ചതാകുന്നു എന്നു അവക്ക് മനസ്സിലായി.

“ന്യായമല്ലാത്ത ഏറിയ ആദായങ്ങളെക്കാളും
നീതിയോടെ ഉള്ള അല്പം നല്ലതാകുന്നു.”

പ്രയോജനം സമ്പാദിക്കാം നാഗരീകത്വം സ്വരാജ്യം
പരന്ത്രീസ്സു അഴിച്ചൽ വിശ്വസിപ്പിച്ചു അനേകം

പതിനെട്ടാം പാഠം.

ചതിയനായ കച്ചവടക്കാരൻ (തുടൎച്ച).

കുറേ കാലം കഴിഞ്ഞപ്പോൾ വേറെ ഒരു പരന്ത്രീസ്സുകാ
രൻ പലവിധസാമാനങ്ങളും കൊണ്ടു ആ രാജ്യത്തിലേക്കു
ചെന്നു. ഒരു പീടിക കൂലിക്കു വാങ്ങി വളരേ മോടിയും ഭംഗി
യും ഉള്ള നാനാവിധ ചരക്കുകൾ അവിടെ കച്ചവടത്തി
ന്നായി നിരത്തിവെച്ചു. ഇവൻ മുമ്പെ തങ്ങളെ ചതിച്ചവ
ന്റെ നാട്ടുകാരനാകുന്നു എന്നു അവിടത്തെ ജനങ്ങൾക്കു മന
സ്സിലായ ഉടനെ അതിനു പ്രതികാരം ചെയ്വാൻ നിശ്ചയിച്ചു
എല്ലാവരും അവിടെ കൂടിവന്നു. ഒത്തൊരുമിച്ചു അവർ പെ
ട്ടെന്നു പീടികയിൽ ചാടി കയറി ഒരു നൊടിനേരം കൊണ്ടു
സൎവ്വസാമാനങ്ങളും എടുത്തുകൊണ്ടു പോയ്ക്കളഞ്ഞു. കച്ച
വടക്കാരൻ ഉറക്കെ നിലവിളിച്ചംകൊണ്ടു അവിടത്തെ ന്യാ
യാധിപതിയോടു ചെന്നു അന്യായം ബോധിപ്പിച്ചു. അ
പ്പോൾ ന്യായാധിപതി “നിന്റെ ഒരു രാജ്യക്കാരന്റെ ഉപ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/28&oldid=197549" എന്ന താളിൽനിന്ന് ശേഖരിച്ചത്