താൾ:56E242.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 ഒന്നാംപാഠപുസ്തകം.

ആരെക്കൊണ്ടും ഏഷണി പറയരുതു. നിങ്ങൾക്കു പറ
വാൻ ആവശ്യമില്ലാത്ത കാൎയ്യം സത്യമായാലും കൂടി പറയരുതു.
രണ്ടാളുകൾ തമ്മിൽ ശണ്ഠയുണ്ടാക്കുന്നതിനെക്കാൾ സമാ
ധാനം വരുത്തുന്നതു എത്രയും ഉത്തമമായ അവസ്ഥയാകുന്നു.

അസഭ്യവാക്കുകൾ പറയരുതു. ആരെയും ചീത്തപറക
യുമരുതു. അങ്ങിനെ തന്നേ വല്ലതും സംസാരിക്കുമ്പോൾ
ആണ ഇടുകയുമരുതു.

മൃഗം ഗോഷ്ഠി വസ്ത്രങ്ങൾ അഹംഭാവികൾ അവസ്ഥ
തുല്യൻ അയോഗ്യം ഗൎവ്വികൾ ഏഷണി അഭ്യാസം

ഇരുപത്തഞ്ചാം പാഠം.

സന്മൎയ്യാദ ഏറ്റവും നല്ല സാക്ഷ്യപത്രം.

ചില സ്ഥലങ്ങളിൽ ഉദ്യോഗം കിട്ടേണമെങ്കിൽ നടപ്പി
നെ കുറിച്ചു ഒരു സാക്ഷ്യപത്രം ആവശ്യമാകുന്നു. ഒരിക്കൽ
ഒരാൾ തന്റെ കീഴിൽ ഒഴിവായിരുന്ന ഒരു പണിക്കു സാക്ഷ്യ
പത്രം കൂടാതെ ഒരു ബാലനെ നിശ്ചയിച്ചു. അനേക മഹാ
ന്മാരുടെ ശിഫാൎശിയോടു കൂട വന്നിരുന്ന അമ്പതിൽ പരം ആ
ളുകളെ തള്ളിക്കളഞ്ഞു. ഇതിന്റെ സംഗതി ചോദിച്ചപ്പോൾ
അദ്ദേഹം പറഞ്ഞതെന്തെന്നാൽ :-

ഈ ബാലന്നു നല്ലൊരു സാക്ഷ്യപത്രം ഉണ്ടായിരുന്നു.
അതു കടലാസ്സിലല്ല. അവൻ തന്നേയായിരുന്നു അവന്റെ
സാക്ഷ്യപത്രം. അവൻ പണിക്കായി ഒരു ഹരജി എഴുതി എ
ന്റെ അടുക്കൽ വന്നു. എന്നെ കണ്ടപ്പോൾ നേരെ നിന്നു
വണക്കമായി സലാം പറഞ്ഞു. ഹീനഭാവത്തിൽ കുനിഞ്ഞു
കുമ്പിട്ടുകൊണ്ടൊ, അഹംഭാവത്തിൽ ഞെളിഞ്ഞു നിന്നുകൊ
ണ്ടോ അല്ല സലാം പറഞ്ഞതു. വേണ്ടുന്ന വണക്കത്തോ
ടെ തന്നേ. അവന്റെ ശരീരത്തിനും വസ്ത്രത്തിനും നല്ല

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/38&oldid=197559" എന്ന താളിൽനിന്ന് ശേഖരിച്ചത്