താൾ:56E242.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോപം, മുൻകോപം. 39

ക്കുൾ തങ്ങളെക്കാൾ ഗുരുത്വമുള്ള മൎയ്യാദസ്ഥർ എന്നു സമ്മ
തിച്ചു.

“നരച്ച തലയെ ബഹുമാനിക്ക.”

മാന്യർ മണ്ഡപം ഗുരുത്വം
യോദ്ധാക്കൾ തലസ്ഥാനം മൎയ്യാദസ്ഥർ

മുപ്പതാം പാഠം.

കോപം, മുൻകോപം.

കോപം ഒരുവിധം ഭ്രാന്താണെന്നു പറയാം. കോപാ
ന്ധനായ ഒരുവൻ താൻ എന്തു പറയുന്നു എന്തു ചെയ്യുന്നു
എന്നു ചിന്തിക്കയില്ല. തന്റെ പ്രവൃത്തി ചിലപ്പോൾ
തനിക്കു തന്നേ എത്ര ദോഷം വരുത്തും എന്നു ആലോചിക്ക
യുമില്ല.

ഒരു വേട്ടക്കാരന്നു ഏകപുത്രനായ ഒരു കുട്ടിയും വളരെ
ബുദ്ധിയുള്ള ഒരു നായും ഉണ്ടായിരുന്നു. ഒരു ദിവസം അവൻ
നായാട്ടിന്നു പോകുമ്പോൾ തന്റെ കുട്ടിയെ കാക്കുവാനായി
ആ നായെ കാവലാക്കി പോയി. നായാട്ടു കഴിഞ്ഞു മടങ്ങി
വരുമ്പോൾ നായ യജമാനനെ എതിരേല്പാനായി എത്രയും
സന്തോഷത്തോടു കൂടെ ഓടി പടിപ്പുരെക്കൽ ചെന്നു വാലാട്ടു
വാനും തുള്ളിച്ചാടി കളിപ്പാനും തുടങ്ങി. അപ്പോൾ അവൻ
നായുടെ മുഖത്തും ശരീരത്തിലും വളരെ രക്തംകണ്ടു അതു
തന്റെ കുട്ടിയെ കടിച്ചു കൊന്നുകളഞ്ഞിരിക്കേണം എന്നു വി
ചാരിച്ചു, വേഗം കുട്ടിയെ വിളിച്ചുംകൊണ്ടു വിട്ടിലേക്കു ചെന്നു.
എങ്കിലും കുട്ടിയുടെ ശബ്ദം കേട്ടില്ല. അതുകൊണ്ടു തന്റെ
വിചാരം പരമാൎത്ഥമെന്നു നിശ്ചയിച്ചു ക്രുദ്ധിച്ചു, തന്റെ
പിന്നാലെ തന്നേ നടന്നിരുന്ന നായെ ഒരു കഠാരംകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/45&oldid=197566" എന്ന താളിൽനിന്ന് ശേഖരിച്ചത്