താൾ:56E242.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 ഒന്നാംപാഠപുസ്തകം.

തട്ടിയതിനാൽ ക്രമേണ ബോധം തെളിഞ്ഞിരുന്ന അനുജൻ
ഈ വീഴ്ചയാൽ ഞെട്ടി നോക്കിയപ്പേൾ, ജ്യേഷ്ഠൻ ചുമന്നു
കൊണ്ടു വന്നതിനാൽ താൻ ഗ്രാമത്തോടു അടുത്തെത്തി എ
ന്നും ജ്യേഷ്ഠൻ അതുനിമിത്തം മരിച്ചുപോയെന്നും അറിഞ്ഞു
ഏറ്റവും വ്യസനത്തോടെ ജ്യേഷ്ഠന്റെ ശരീരം എടുത്തു ഗ്രാ
മത്തിൽ ചെന്നു ഒരു ശ്മശാനത്തിൽ അടക്കം ചെയ്തു.

ഹേമന്തകാലം കൊടുങ്കാററു വീഴ്ച ജ്യേഷ്ഠാനുജന്മാർ
ഹിമം തളൎന്നു ഗ്രാമം ബോധം
ശൈത്യം കുഴഞ്ഞു ശ്മശാനം

ഇരുപത്തുരണ്ടാം പാഠം.

ഐകമത്യം ബലം.

ഒരു ധനവാൻ മരിക്കാറായപ്പോൾ തന്റെ മക്കളെ അരികെ
വിളിച്ചു കുറെ വിറകു പെറുക്കിക്കൊണ്ടുവരുവാൻ പറഞ്ഞു.
അവർ അതു കൊണ്ടുവന്നപ്പോൾ അച്ഛൻ അതു ഒരു കെ
ട്ടാക്കി അവരോടു അതു അങ്ങിനെ തന്നേ പൊട്ടിപ്പാൻ
പറഞ്ഞു. അവർ കഴിയുന്ന സാഹസം ചെയ്തിട്ടും അതു
പൊട്ടിപ്പാൻ കഴിഞ്ഞില്ല. അതിൽ പിന്നെ അച്ഛൻ കെട്ട
ഴിച്ചു ഓരോ കൊള്ളി ഓരോരുത്തിന്റെ വശം കൊടുത്തു.
അപ്പോൾ അവർ എല്ലാവരും ക്ഷണത്തിൽ അതു പൊട്ടിച്ചു
കളഞ്ഞു. ഇതു കണ്ടു അച്ഛൻ അവരോടു ഉപദേശിച്ചതു
എന്തെന്നാൽ:

“മക്കളേ, ഞാൻ എത്രയോ പ്രയത്നിച്ചു സമ്പാദിച്ച
ധനം നിങ്ങൾക്കു തന്നു മരിക്കുവാൻ ഒരുങ്ങുന്നു. നിങ്ങൾ
ഈ വിറകുക്കെട്ടുപോലെ ഒന്നായി യോജിച്ചിരുന്നാൽ ആൎക്കും
നിങ്ങളുടെ ധനം കൈക്കലാക്കുവാനും നിങ്ങളെ നശിപ്പിപ്പാ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/34&oldid=197555" എന്ന താളിൽനിന്ന് ശേഖരിച്ചത്