താൾ:56E242.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധനത്തെക്കാൾ അമ്മയച്ഛന്മാരെ സ്നേഹിച്ച മക്കൾ. 25

ഇരുപതാം പാഠം.

ധനത്തെക്കാൾ അമ്മയച്ഛന്മാരെ സ്നേഹിച്ച മക്കൾ.

ചില രാജ്യങ്ങളിൽ അഗ്നിപൎവ്വതം എന്നു പേരായ ഒരു
വിധം വലിയ മലകൾ ഉണ്ടു. അവയുടെ മുകളിലുള്ള ദ്വാര
ങ്ങളിൽ കൂടി ചിലപ്പോൾ കത്തി ഉരുകിയ കല്ലും മണ്ണും
മറ്റും വളരെ ഉയരത്തിൽ പൊങ്ങി ചുറ്റുമുള്ള ദേശങ്ങളിൽ
വീഴും. അപ്പോൾ വീടുകൾ നശിച്ചു ആളുകളെല്ലാം മരിച്ചു
ഈ വീഴുന്ന സാധനങ്ങൾകൊണ്ടു മൂടിപ്പോകും.

പണ്ടൊരിക്കൽ വിലാത്തിയിൽ ഒരിടത്തു ഇങ്ങിനത്തെ
ഒരാപത്തു സംഭവിച്ചു. ആ ദേശക്കാർ എല്ലാവരും തങ്ങ
ളുടെ പൊന്നും വെള്ളിയും തങ്ങൾക്കു ചുമന്നു കൊണ്ടുപോ
വാൻ കഴിവുള്ള സാമാനങ്ങളും എടുത്തു നഗരം വിട്ടോടി
പ്പോയി. എന്നാൽ അവരിൽ രണ്ടു യൌവ്വനക്കാർ ഈ നാ
ശത്തിൽനിന്നു രക്ഷിച്ചതായിരുന്നു എത്രയും വലിയ സമ്പ
ത്തു. അതെന്തെന്നാൽ:— അവരുടെ അച്ഛനും അമ്മയും
നന്ന പ്രായം ചെന്നു ഓടി രക്ഷപ്പെടുവാൻ പ്രാപ്തിയില്ലാത്ത
സ്ഥിതിയിലായിരുന്നു. അതുകൊണ്ടു അവരിരുവരും “നമ്മുടെ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/31&oldid=197552" എന്ന താളിൽനിന്ന് ശേഖരിച്ചത്