താൾ:56E242.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 ഒന്നാംപാഠപുസ്തകം.

ഇരുപത്തൊമ്പതാം പാഠം.

വണക്കം, ബഹുമാനം, ഗുരുത്വം.

ഇളംപ്രായക്കാർ മൂത്തവരെയും മാന്യരെയും ബഹുമാനി
ക്കേണ്ടതാകുന്നു. ഒരു കുട്ടി എത്ര ധനികന്റെ മകനായാലും
തന്റെ ഗുരുനാഥന്മാരെയും പ്രായംചെന്നവരെയും മറ്റും
ബഹുമാനിക്കേണം.

യവനരാജ്യം പുരാതനകാലത്തിൽ യോദ്ധാക്കൾ, വിദ്യ,
നാഗരികത്വം, കച്ചവടം മുതലായവക്കായി ഏറ്റവും ശ്രു
തിപ്പെട്ടതായിരുന്നു. ആ രാജ്യത്തിലേ അഥേന സ്പാൎത്ത
എന്ന പട്ടണങ്ങളിലേ ജനങ്ങൾ വളരെ കാലം അന്യോന്യം
വൈരികളായിരുന്നു. ഒരിക്കൽ അഥേനപട്ടണത്തിൽ ആ
രണ്ടു നഗരങ്ങളിലേ പ്രധാനികളും തമ്മിൽ ഒരു കൂടിക്കാ
ഴ്ചയുണ്ടായി. അവർ രണ്ടു പക്ഷങ്ങളായി മന്ത്രമണ്ഡപ
ത്തിൽ ഇരിക്കുമ്പോൾ ആ നഗരവാസിയായ ഒരു വൃദ്ധൻ
അവിടേക്കു കടന്നുചെന്നു. ആദ്യം സ്വദേശക്കാരുടെ ഇട
യിൽ ചെന്നു സ്ഥലം കിട്ടാതെ പരതി നടക്കുമ്പോൾ അഥേ
നർ അവനെ പരിഹസിക്കയല്ലാതെ സ്ഥലം കൊടുത്തില്ല.
അതുനിമിത്തം കിഴവൻ സ്പാൎത്തർ ഇരുന്ന ഭാഗത്തേക്കു ചെ
ന്നു. അവരിൽ മിക്കുപെരും അഥേനരെപ്പോലെ തന്നേ
യൌവനക്കാർ ആയിരുന്നു. ഒഴിഞ്ഞ ഇരിപ്പിടവും ഉണ്ടായി
രുന്നില്ല. എങ്കിലും തീരേ അന്യനായ ഈ കിഴവൻ അവ
രുടെ നേരെ തിരിഞ്ഞപ്പോൾ തന്നേ അവരെല്ലാവരും ഒന്നി
ച്ചു എഴുന്നീറ്റുനിന്നു “മൂപ്പരേ: നിങ്ങൾക്കു ഇഷ്ടമുള്ള സ്ഥ
ലത്തു ഇവിടെ എവിടെ എങ്കിലും ഇരിക്കാം” എന്നു പറ
ഞ്ഞു. അഥേനർ ഇതു കണ്ടു ലജ്ജിച്ചു, തങ്ങളുടെ ശത്രു

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/44&oldid=197565" എന്ന താളിൽനിന്ന് ശേഖരിച്ചത്