താൾ:56E242.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 ഒന്നാംപാഠപുസ്തകം.

ഒരിക്കൽ അവന്നു ഭയങ്കരമായ വസൂരിദീനം പിടിപെട്ടു.
അതു പ്രയാസേന മാറിയെങ്കിലും അവന്റെ സൌന്ദൎയ്യം
എല്ലാം പോയി. ഒരു കണ്ണും പോയ്പോയി. തലയിലെ മുടി
യെല്ലാം കൊഴിഞ്ഞു. കാലുകൾ മെലിഞ്ഞു നീണ്ടു നടക്കു
മ്പോൾ വിറച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവൻ നിര
ത്തിന്മേൽ കൂടെ നടക്കുമ്പോൾ തെരുവീഥിയിലെ ദുഷ്ടക്കുട്ടി
കൾ അവന്റെ പിന്നാലെ കൂടി ഒരുത്തൻ “മൊട്ടത്തലയാ”
എന്നും, മറെറാരുത്തൻ “ഒറ്റക്കണ്ണാ” എന്നും വേറൊരുത്തൻ
“കൊച്ചക്കാലാ” എന്നും ഇങ്ങിനെ പലതും വിളിച്ചു കൂക്കി
യിട്ടു. അവന്നു ഈ പരിഹാസം സഹിപ്പാൻ കഴിയാഞ്ഞിട്ടു
അടുത്തുനിന്ന ഒരാളോടു ചെന്നുപറഞ്ഞു. അപ്പോൾ ആ
യാൾ അവനോടു “ഓഹോ നീ മുമ്പെ എല്ലാവരെയും പരി
ഹസിച്ച ഗോവിന്ദൻ അല്ലയോ? ഇപ്പോൾ മറ്റുള്ളവർ
നിന്നെ പരിഹസിക്കുമ്പോൾ നീ എന്തിന്നു വ്യസനിക്കുന്നു?”
എന്നു മാത്രം പറഞ്ഞു. അവൻ ഇതു കേട്ടു ലജ്ജിച്ചു എത്ര
യും പരിഭവത്തോടെ വീട്ടിലേക്കു തിരിച്ചുപോയി.

“താന്താൻ വിതച്ചതു താന്താൻ കൊയ്യും”

ഗോവിന്ദൻ ഭയങ്കരം തെരുവീഥി പ്രയാസേന
പൊങ്ങച്ചക്കാരൻ സൌന്ദൎയ്യം പരിഭവം കൊഴിഞ്ഞു
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/40&oldid=197561" എന്ന താളിൽനിന്ന് ശേഖരിച്ചത്