താൾ:56E242.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 ഒന്നാം പാഠപുസ്തകം.

വളരും. പശുക്കളെ പലവൎണ്ണങ്ങളിലും കാണാം. അതിന്നു
രോമം അധികം നീളത്തിൽ വാലിന്റെ അറ്റത്തേ ഉള്ളു.
തലയിൽ രണ്ടു കൊമ്പുകളുണ്ടു. കുതിരയെ പോലെ കൊമ്പി
ല്ലാത്ത മൃഗമല്ല. കുളമ്പു കുതിരയുടേതു പോലെ ഒറ്റയല്ല;
പിളൎന്നതാകുന്നു.

രണ്ടാമതു അതിന്റെ സ്വഭാവം. പശു സാധാരണ
യായി സൌമ്യതയുള്ള ഒരു മൃഗമാകുന്നു. എങ്കിലും കോപി
ച്ചാൽ കുത്തുകയും ചവിട്ടുകയും ചെയ്യും. അതിനെ പോററി
രക്ഷിക്കുന്നവരോടു അതിന്നു വളരെ പ്രിയമുണ്ടു. ചില പശു
ക്കളെ പേർ വിളിച്ചാൽ ഓടി വരും. പശുക്കൾക്കു നാലു
വയസ്സായാൽ വളൎച്ച തികയും. പതിന്നാലു വയസ്സുവരെ
ജീവിക്കും.

മൂന്നാമതു അതിന്റെ തീൻ. മനുഷ്യൻ ഭക്ഷിക്കുന്ന മിക്ക
വാറും സാധനങ്ങൾ പശുവും തിന്നും. എങ്കിലും സാധാര
ണയായി പശുവിന്നു കൊടുക്കുന്നതു പുല്ലു, വൈക്കോൽ, ഉഴു
ന്നും അരിയും കൊണ്ടുള്ള കഞ്ഞി, തവിടു, പിണ്ണാക്കു, പരു
ത്തിക്കുരു എന്നിവ തന്നേ. തീൻ കഴിഞ്ഞു കുറെനേരം ചെ
ന്നാൽ അതു ഒരിടത്തു കിടന്നു തിന്നതു വായിലേക്കു തേക്കി

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/52&oldid=197573" എന്ന താളിൽനിന്ന് ശേഖരിച്ചത്