താൾ:56E242.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 ഒന്നാംപാഠപുസ്തകം.

ക്കു വിട്ടം കഴുക്കോൽ മുതലായവയുണ്ടാക്കാം. കട്ടില, കട്ടിൽ
മുതലായവയും ഉണ്ടാക്കി കണ്ടിട്ടുണ്ടു. ഉണങ്ങിയ ഓല
മടഞ്ഞു പുര മേയുന്നു. ഓല കൊതുമ്പു (കൊതുമ്പിൽ) അ
ടിച്ചാര മുതലായവകൊണ്ടു ചൂട്ട ഉണ്ടാക്കുന്നു. പച്ച ഓല
യുടെ ഈൎക്കിൽകൊണ്ടു ചൂൽ (മാച്ചിൽ) ഉണ്ടാക്കും. കുരു
ത്തോല തോരണങ്ങൾക്കായി ഉപയോഗിക്കുന്നു.

പൂക്കുല വിടരുന്നതിന്നു മുമ്പെ അടിച്ചു കള്ളെടുത്തു ച
ക്കര വാൎക്കുന്നു. തെങ്ങിന്റെ പൂ, വെളിച്ചിൽ (വെളിച്ചിങ്ങ),
കരിക്കു മുതലായവ ഔഷധത്തിന്നുപയോഗിക്കും.

കരിക്കു മൂത്താൽ ഇളന്നീർ എന്നു പേർ. വഴിപോക്കർ
സാധാരണയായി ഇളന്നീർ കുടിച്ചു ദാഹം തീൎക്കുന്നു. ഇളന്നീർ
മൂത്താൽ വന്നങ്ങ, അതിൽ കഴമ്പു മൂത്തു തുടങ്ങും. വന്നങ്ങ
വിളഞ്ഞാൽ തേങ്ങ ആയി. അതു കറിക്കും പലഹാരങ്ങൾ്ക്കും
ഉപയോഗിക്കും. തേങ്ങ വരണ്ടു ഉണങ്ങിയാൽ അതിന്നു കൊ
പ്പര എന്നു പേർ. അതു ആട്ടി എണ്ണയെടുക്കുന്നു. എണ്ണ
യെടുത്ത ശേഷമുള്ള ചണ്ടിക്കു പിണ്ണാക്കു എന്നു പേർ. ഇതു
പശുക്കൾക്കും കോഴികൾക്കും വളരെ പത്ഥ്യമായ തീൻ.

ചെകരി തല്ലി കിടക്ക നിറക്കയും ചൂടി പിരിക്കയും ചെ
യ്യും. ചൂടികൊണ്ടു ചൂടിപ്പായി നെയ്യുകയും കമ്പക്കയറും
ആലാത്തും മറ്റും പിരിച്ചുണ്ടാക്കയും ചെയ്യും. ചിരട്ടകൊണ്ടു
കയ്യിലും ഓരോ വിചിത്രസാധനങ്ങളും ഉണ്ടാക്കും.

അഗ്രം കഴുക്കോൽ ഔഷധം വരണ്ട ആലാത്തു
വിട്ടം വാൎക്കുന്നു കാമ്പു പത്ഥ്യം വിചിത്രം
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/56&oldid=197577" എന്ന താളിൽനിന്ന് ശേഖരിച്ചത്