താൾ:56E242.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുസരണത്താൽ ഒരു കുട്ടി ജീവരക്ഷ പ്രാപിച്ചതു. 5

ത്തി ചെയ്തിരുന്ന ഒരുവൻ ഒരു ദിവസം ഒരു പാതയിന്മേൽ
കൂടി എതിർഭാഗങ്ങളിൽനിന്നു രണ്ടു വണ്ടികൾ വരുന്നതു
കണ്ടു. ഒന്നു മറെറാരു പാതയിലേക്കു തിരിച്ചില്ലെങ്കിൽ
വണ്ടികൾ തമ്മിൽ മുട്ടി അനേകം ജനങ്ങൾ മരിക്കുമായി
രുന്നു. എങ്കിലും തിരിക്കേണ്ടുന്ന മാൎഗ്ഗത്തിൽ അവന്റെ
ചെറുപൈതൽ നില്ക്കുന്നതുകണ്ടു. കുട്ടിയെ എടുപ്പാൻ പോ
യെങ്കിൽ വണ്ടി എത്തിപ്പോകും, എന്നു കണ്ടതിനാൽ കുട്ടി
യോടു; “മകനേ! അവിടെ നിലം പറ്റി അമൎന്നു കിടക്കുക.
ഞാൻ പറയുവോളം അനങ്ങിപ്പോകരുതു” എന്നു വിളിച്ചു
പറഞ്ഞു. കുട്ടി ഒരു കല്പന ഒരിക്കൽ കേട്ടാൽ തന്നേ പൂൎണ്ണ
മായി അനുസരിക്കുന്നവൻ ആയിരുന്നു. അതുകൊണ്ടു
അവൻ ഉടനെ തന്നേ പാതകളുടെ നടുവിൽ നിലത്തോടു
അമൎന്നു കിടന്നു. അപ്പോൾ തന്നേ വണ്ടി പാതയിന്മേൽ
കൂടി ‘ഝട ഝട’ എന്നു ഓടിപ്പോയി. വണ്ടി കടന്ന ഉടനെ
കുട്ടി ചതഞ്ഞു അരഞ്ഞു പോയിരിക്കുമോ എന്നു നോക്കുവാൻ
അച്ഛൻ ഓടിച്ചെന്നു. എങ്കിലും ഒരു രോമത്തിന്നു പോലും
യാതൊരു ഹാനിയും തട്ടിയിരുന്നില്ല. “അച്ഛാ ഇനി എ
നിക്കു എഴുനീല്ക്കാമോ?” എന്നു മാത്രം അവൻ ചോദിച്ചു.
പ്രുഷ്യാരാജാവു ഈ വിവരം കേട്ടു അച്ഛന്റെ ധൈൎയ്യം നിമി
ത്തം അച്ഛന്നും കുട്ടിയുടെ അനുസരണം നിമിത്തം അവന്നും
ഓരോ സമ്മാനം കൊടുത്തു.

“മൂത്തവർമൊഴി അമൃതു.”

തീവണ്ടി കൂലിക്കാർ ജനങ്ങൾ അമൎന്നു ധൈൎയ്യം
പാതകൾ എതിർഭാഗം പൂൎണ്ണമായി ഝടഝട സമ്മാനം
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/11&oldid=197532" എന്ന താളിൽനിന്ന് ശേഖരിച്ചത്