താൾ:56E242.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നിഷ്ടത്താൽ പിണഞ്ഞ ആപത്തു. 7

ച്ചല്ലോ. അനുസരണക്കേടും തന്നിഷ്ടവും കാണിച്ചതുകൊ
ണ്ടു ഈ പൂച്ചക്കു ഇരയായിപ്പോയല്ലോ” എന്നു പറഞ്ഞു
കൊണ്ടിരിക്കുമ്പോൾ തന്നേ ആളുകൾ കൂടു തുറന്നു. ഉടനെ
പൂച്ച രണ്ടിനെയും കൊന്നു തിന്നുകളഞ്ഞു.

“മൂത്തവർവാക്കും മുതുനെല്ലിക്കയും മുമ്പിൽ
കൈക്കും പിന്നെ മധൃക്കും.”

തന്നിഷ്ടം മാംസം മൂൎക്ക്വന്മാർ നന്ദികേടു പിണഞ്ഞു
കുഞ്ഞുകൾ സജ്ജനങ്ങൾ ജ്ഞാനം കൈക്കും മധൃക്കും

ആറാം പാഠം.

ഞ്ജ ണ്ഡ ത്ഥ ത്ഭ ത്മ ത്സ ദ്ധ ഗ്ദ്ധ

കുഞ്ജരം എന്നു ആനക്കും മണ്ഡൂകം എന്നു തവളക്കും
പേരുണ്ടു.
ബുദ്ധിയും സാമൎത്ഥ്യവും ഉണ്ടായിട്ടും ഉത്സാഹമില്ലാഞ്ഞാൽ
കുട്ടികൾ പരീക്ഷയിൽ തോറ്റു പോകും.
അൎത്ഥം ഇല്ലാത്തവന്നു അൎത്ഥം ലഭിച്ചാൽ അൎദ്ധരാത്രിയിൽ
കുട പിടിപ്പിക്കും.
മനുഷ്യന്നു ഒരിക്കലും നശിക്കാത്തതായ ഒരു ആത്മാവുണ്ടു.
അൎജ്ജുനൻ ആയുധാഭ്യാസത്തിൽ വിദഗ്ദ്ധൻ ആയിരുന്നു.
ശരീരശുദ്ധിയില്ലാത്തവൎക്കു രോഗം വന്നാൽ അത്ഭുതമല്ല.
അണ്ഡം എന്ന വാക്കിനു മുട്ട എന്നൎത്ഥം. അണ്ഡത്തിൽ
നിന്നു ജനിച്ചതിന്നു അണ്ഡജം എന്നു പറയുന്നു.
അതുകൊണ്ടു പക്ഷിക്കു അണ്ഡജം എന്നു പേരുണ്ടു.
പക്ഷികളെ ഇടുന്ന കൂട്ടിന്നു പഞ്ജരം എന്നു പേർ.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/13&oldid=197534" എന്ന താളിൽനിന്ന് ശേഖരിച്ചത്