താൾ:56E242.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 ഒന്നാംപാഠപുസ്തകം.

പണ്ടു പ്രുഷ്യാരാജ്യത്തിൽ വാണിരുന്ന ഒരു രാജാവു ഒരി
ക്കൽ തന്റെ പണിക്കാരനെ വിളിക്കുന്ന മണി രണ്ടു മൂന്നു
പ്രാവശ്യം അടിച്ചിട്ടും അവനെ കാണാഞ്ഞതിനാൽ അവ
ന്റെ മുറിയിലേക്കു കടന്നുചെന്നു. അപ്പോൾ അവൻ സുഖ
മായി ഉറങ്ങുന്നതും അവന്റെ മുമ്പിൽ ഒരു കത്തു കിടക്കു
ന്നതും കണ്ടു. രാജാവു കത്തു പതുക്കെ എടുത്തു വായിച്ചു
നോക്കി. അതു അവന്റെ അമ്മ, അവളുടെ ദാരിദ്രത്തിൽ
സഹായിപ്പാൻ അവൻ കുറെ പണമയച്ചതിന്നു നന്ദിപറ
ഞ്ഞു എഴുതിയതായിരുന്നു. രാജാവു ഇതു വായിച്ച ഉടനെ
തന്റെ മുറിയിൽ പോയി കുറെ പണം എടുത്തു അതും ഈ
കത്തും കൂട അവന്റെ കുപ്പായസഞ്ചിയിൽ കൊണ്ടിട്ടു. വീണ്ടും
പോയി ഉറക്കേ മണി അടിച്ചു. അപ്പോൾ ബാല്യക്കാരൻ
ഞെട്ടി ഉണൎന്നു ഓടിച്ചെന്നു. “നി ഉറങ്ങുകയായിരുന്നോ”
എന്നു രാജാവു ചോദിച്ചു. അവൻ പരിഭ്രമിച്ചുകൊണ്ടു ക്ഷമ
ചോദിക്കുമ്പോൾ യദൃച്ഛയാ കൈ കീശയിൽ ഇട്ടു. ഉടനെ
പണം കണ്ടുഭയപ്പെട്ടു രാജാവിന്റെ കാല്ക്കൽ വീണു “രാജാവേ!
എനിക്കു നാശം വരുത്തുവാനായി ആരോ എന്റെ കീശയിൽ
കുറെ പണം ഇട്ടിരിക്കുന്നു” എന്നു പറഞ്ഞു കരഞ്ഞു. രാജാവു
അവനെ എഴുന്നീല്പിച്ചു “മാതാപിതാക്കന്മാരെ സ്നേഹിക്കുന്ന
വരെ ദൈവം അനുഗ്രഹിക്കും. നീ ആ പണം അമ്മെക്ക
യച്ചു ഞാൻ നിന്നെയും അമ്മയെയും ഇനിമേൽ രക്ഷിക്കും
എന്നു എഴുതുക” എന്നു കല്പിച്ചു.

“നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക”

മാതാപിതാക്കന്മാർ സുഖമായി യദൃച്ഛയാ
ദാരിദ്ര്യം ബാല്യക്കാരൻ പരിഭ്രമിച്ചു
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/30&oldid=197551" എന്ന താളിൽനിന്ന് ശേഖരിച്ചത്