താൾ:56E242.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 ഒന്നാംപാഠപുസ്തകം.

വൻ അവിടേക്കു പോകാതെ വഴിക്കൽ ആരോടെങ്കിലും കൂടി
കളിപ്പാൻ വിചാരിച്ചു. ഒന്നാമതു അവൻ ഒരു തേനീച്ചയെ
കണ്ടു: “സ്നേഹിതാ, നീ എന്നോടു കൂടി കളിപ്പാൻ വരുമോ”
എന്നു ചോദിച്ചു. അപ്പോൾ തേനീച്ച: “ഇല്ല, എനിക്കു
കളിപ്പാൻ സമയമില്ല. ഞാൻ ഒരു തേൻകൂടുണ്ടാക്കി പുഷ്പങ്ങ
ളിൽനിന്നു തേൻ എടുത്തു എന്റെ കുഞ്ഞങ്ങൾക്കായി ആ
കൂട്ടിൽ ശേഖരിപ്പാൻ പോകുന്നു” എന്നു പറഞ്ഞു പോയ്ക്കുള
ഞ്ഞു. പിന്നെ അവൻ ഒരു പക്ഷിയെ കണ്ടു അതിനെയും
തന്നോടു കൂടി കളിപ്പാൻ ക്ഷണിച്ചു. അപ്പോൾ പക്ഷി:
“എന്റെ കൂട്ടിൽ രണ്ടു കുഞ്ഞുകൾ ഉണ്ടു. ഞാൻ അവററിന്നു
ഇര തെണ്ടുവാൻ പോകയാകുന്നു” എന്നു പറഞ്ഞു പറന്നു
പോയി. ഒടുവിൽ അവൻ ഒരു നായെ കണ്ടു അതിനോടു:
“എടോ നായേ! നീ എങ്കിലും എന്നോടു കൂടി കളിക്കുമോ?”
എന്നു ചോദിച്ചു. നായ അവനോടു: “എന്നെ വാത്സ
ല്യത്തോടെ പോററുന്ന യജമാനന്റെ വീടു കാക്കുവാൻ
ഞാൻ പോകുന്നു. മടിയനോടു സംസൎഗ്ഗം ചെയ്താൽ ഞാനും
മടിയനായി പോകും” എന്നു പറഞ്ഞു ഓടിപ്പോയ്ക്കളഞ്ഞു.
കുട്ടി ഇതു കേട്ടു: “എല്ലാവൎക്കും പ്രവൃത്തി ഉണ്ടല്ലോ ഞാനും
മടിയനായിരിക്കയില്ല” എന്നു പറഞ്ഞു എഴുത്തുപള്ളിയിൽ
പോയി പാഠങ്ങൾ ഉത്സാഹിച്ചു പഠിച്ചു ക്രമേണ സമൎത്ഥ
നായിത്തീൎന്നു.

“ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം”

സ്നേഹിതൻ ശേഖരിപ്പാൻ ഇര തെണ്ടുവാൻ സംസൎഗ്ഗം
പുഷ്പം ക്ഷണിച്ചു വാത്സല്യം സമൎത്ഥൻ
"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/16&oldid=197537" എന്ന താളിൽനിന്ന് ശേഖരിച്ചത്