രസികരഞ്ജിനി/വോല്യം 2/ഭാഗം 4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രസികരഞ്ജിനി/വോല്യം 2 ഭാഗം 4 (ആനുകാലികം) (1903)
ഭാഷാപോഷണത്തിന് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ട് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്യ്രത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്ക് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണ്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

[ 1 ]

                            വടക്കെ ഇളമല ഹരി
                                തൃപ്പുണിത്തും
                 രസികരഞ്ജിനി


                   ൧ഠ൭൯.
==================================[തിരുത്തുക]

പുസ്തകം ൨ . വൃശ്ചികമാസം. ലക്കം ൪ .

==================================[തിരുത്തുക]
                      മംഗളം.
                 -----------:0:-------------
          വെക്കംമുപ്പാർസമം  സാപ്പടുവതിനുടമൻ
                  നീട്ടിടും മൂന്നുനാക്കോ
         ചൊൽക്കൊള്ളും വിഷ്ണപാദാരുണിമതിരളുമാ
                  ഗ്ഗംഗതൻ മൂന്നൊഴുക്കോ
         മുകുണ്ണൻ ചൊല്ലിൽ മൂന്നന്തിയുമണയുവതോ
                 യെന്നുവാനോർനിനക്കു
         ന്നക്കാളീശൂലമേല്ക്കും മഹിഷനിണമൊഴു
                 ക്കുത്തു മൂന്നും ജയിയ്ക്കു.
                        നടുവത്ത് മഹൻ നമ്പൂരി.
               മാനുഷ  പരിഷ്കരണം.
                -----------:0:-------------
     പരിഷ്കരം എന്നതിൽ ഉൾപ്പെട്ടിരിക്കുന്ന യോഗ്യതാംശങ്ങ

ൾ ഏതെല്ലാം ? ഠരം ചോദ്യത്തിനു സർവ്വസമ്മതമായ ഒരു ഉത്തരം കല്പിക്കുന്നതു കറെ വിഷമമാണ. ഓരോ ജാതിക്കാരുടെ ഇടയിൽ ഒരു കാലത്തുംതന്നെ പരിഷ്കരത്തെപ്പററി ഏകരൂപമായ ഒരു ധാ [ 2 ] -201- രണയോ അഭിപ്രായമോ ഉണ്ടായിരിക്കുന്നില്ല. വിദ്യാപ്രചാരം കുറവുള്ള ജനങ്ങളുടെ ഇടയിൽ കുറെ വാക്യവും പരൽപ്പേരും, പതിനാലുവൃത്തവും, ഇരുപത്തിനാല് വൃത്തവും, നാലഞ്ചു സംസ്കൃത ശ്ലോകങ്ങളും അറിഞ്ഞിരിക്കുന്ന ഒരു ആശാനെയോ എഴുതച്ഛനെയോ പരിഷ്കൃതപുരുഷനാനെന്ന വിചാരിക്കപ്പെട്ടുവരുന്നു. പ്രായേണ അപരിഷ്കൃതന്മാരായ ജാതിക്കാരുടെ ഇടയിൽ വല്ലതും എഴുതാനും കൂട്ടിവായിക്കാനും അറിയാവുന്നവർ വലിയ വിദ്വാന്മാരെന്ന നിലയെ പ്രാപിച്ചിരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം സർവ്വവ്യാപ്തമായിരിക്കുന്ന ചില രാജ്യങ്ങളിൽ, ചില ചില്ലറപരീക്ഷകൾ ജയിച്ചുംകൊണ്ട് പത്രങ്ങൾക്കു വല്ല ലേഖനമോ, ശ്ലോകങ്ങളോ എഴുതി തട്ടിമൂപ്പിക്കുന്ന പൊടിരസികന്മാർ വ്യുല്പത്തിയുള്ളവരാണെന്നു ഗണിക്കപ്പെട്ടുവരുന്നു. ഉയർന്നതരം വിദ്യാഭ്യാസത്തിനും കലാവിദ്യപരിശീലനത്തിനും ആയി സ്ഥാപിതങ്ങല്ല്ലായ മഹാപാടശാലകളും, കലാവിദ്യാലയങ്ങളും ഉള്ള പാശ്ചാത്യ രാജ്യങ്ങളിലും ൫o കൊല്ലത്തിനിപ്പുറം നമ്മുടെ ഇന്ത്യാമഹാരാജ്യത്തിലും 'വിദ്യാഭ്യാസം' എന്നാ പദത്തിനുള്ള അർഥം, നാൾക്കുനാൾ വിസ്തൃതമായിതീർന്നുവരുന്നതിനാൽ, ഈ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ഉത്തമഫലമായ പരിഷ്കാരത്തിനും, അർത്ഥവിസ്താരം സിദ്ധിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലാവട്ടെ ആധുനിക ഇന്ത്യയിലാകട്ടെ ഒരുത്തന് 'പരിഷ്കൃതൻ' എന്നാ നാമധേയം ഇപ്പോൾ അത്ര എളുപ്പത്തിൽ ലഭിക്കുന്നില്ല. ഏതാനും ചില മാന്യഗുണങ്ങളുടെയോ യോഗ്യതകളുടെയോ സമുച്ചയം ആണല്ലോ പരിഷ്കാരം. യോഗ്യന്മാരായ വിദ്വാന്മാരുടെ അഭിപ്രായപ്രകാരം സർവോത്തമമായ പരിഷ്കാരത്തിൽ ഏതേതു യോഗ്യതകളോ ഗുണങ്ങളോഉൾപ്പെട്ടിരിക്കുന്നു എന്നുള്ളത് ചിന്തിക്കാം .

  ക്ഷിപ്രഗ്രഹണശക്തി, അനുകമ്പ, സ്നേഹശീലം, സ്വതന്ത്രബുദ്ധി, തന്മയത്വം, വിനയം, സത്യനിഷ്ഠ, നിഷ്കപടത, മിതശീലം, ധീരത, ശാന്തത,ഉൽക്കർഷേച്ഛ, ഇത്യാദി ഗുണങ്ങൾ ഒരുത്തനുന്ടെങ്കിൽ അവൻ സാക്ഷാൽ പരിഷ്കൃത പുരുഷൻ തന്നെ എന്ന് ഒരു മഹാവിദ്വാൻ പറഞ്ഞിരിക്കുന്നു. ആത്മീകമായും കായികമാ [ 3 ] 202-

യും ഉള്ള സൽഗുണപൌഷ്കല്യം ആണ് പരിഷ്കാരം. ംരം (ഈ) മതപ്ര കാരം പരിഷ്കാരം സർവ്വോന്മുഖമായ വിദ്യാഭ്യാസത്തിന്റെ പരിണാമം ആകുന്നു.

  ഉൽകൃഷ്ട വിദ്യാഭ്യാസനിയമത്തിൽ മാനവപ്രകൃതിയുടെ സംസ്കൃതി, ശാസ്ത്രപരിശീലനം ംരം രണ്ടു വിധികളും അന്തർഭവിച്ചിരിക്കുന്നു. ഈ സിദ്ധാന്തം അദ്ധ്യാപകന്മാരാൽ ആദരണീയമായതത്രേ.
 അമേരിക്കയിലെ ഉത്തമ ഗ്രന്തകാരന്മാരിൽ ഗണ്യനായ എമേർസൺ അഭിപ്രായപ്പെട്ടിരിക്കുന്നതു വിദ്യാഭ്യാസപരിപൂർത്തിക്കു കായിക നിപുണതയും ആവശ്യമുണ്ടെന്നാകുന്നു. പുരാതനകാലത്തിൽ സർവ്വഥാവന്ദ്യൻ എന്നാ സ്ഥാനത്തിനു അർഹനായിരുന്ന ഒരു ഋഷിക്കോ സന്യാസിക്കോ പോലും കായികബലം ആവശ്യമായിട്ടാണ് ഗണിക്കപ്പെട്ടിരുന്നത്.
  ജീവികാമാർഗ്ഗത്തിൽ സുഖപ്രദായകങ്ങളായ സംഗതികളിൽ തെല്ലും അപ്രധാനമല്ലാ അന്തരീക്ഷപൃഥിവികളെസംബന്ധിച്ചുള്ള തത്വജ്ഞാനം എന്നു അനുഭവസ്ഥരായ മഹാന്മാർ സംവദിച്ചിരിക്കുന്നു.ഈ ജ്ഞാനം ബാലദശമുതൽ തന്നെ പ്രദാനം ചെയ്യപ്പെടേണ്ടതും കാലക്രമത്തിൽ വർദ്ധനയെ അടയേണ്ടതും ആകുന്നു. ഇങ്ങനെയാകുന്നതിൽ പ്രാപഞ്ചികവാസസുഖം ക്രമേണ വർദ്ധിക്കുന്നതാകുന്നു. പ്രകൃതി, പ്രേമം, വിനയം, വിസ്മയം എന്ന മാനസികവൃത്തികളെ ഉജ്ജ്വലിപ്പിക്കുന്ന ഒരു അക്ഷീണപ്രസംഗിനിയാനെന്നു ജ്ഞാനേഛുക്കൾ ഗ്രഹിക്കേണ്ട സംഗതിയാകുന്നു. അധ്യാപകന്മാരെപ്പോലെ ഈയിട ശാസ്ത്രഗ്രന്ഥകാരന്മാരും പ്രകൃതിതത്വബോധനം, ബാലവിട്യാഭ്യാസ വിധികളിൽ ഉൾപ്പെടുത്തേണമെന്ന് നിർബന്ധിച്ചുപോരുന്നുണ്ട്,
  മേൽപറഞ്ഞകാരണങ്ങളാൽ വിദ്യാഭ്യാസത്തിന്റെ മുഖ്യമായ ഉദ്ദേശ്യം സ്വഭാവസംസ്കരണമാണെന്നു പ്രത്യക്ഷമാകുന്നുവല്ലൊ.ഇനി ഇതിനുള്ള മാർഗ്ഗങ്ങളെ വിചിന്തനം ചെയ്കതന്നേ.
 ആദ്യം സ്വഭാവത്തെപ്പറ്റിത്തന്നേ ആലോചിക്കാം. പരിഷ്കാരി [ 4 ] എന്ന പേരിനെ ആഗ്രഹിക്കുന്ന ഒരുവന്റെ സ്വഭാവത്തിനു ചിലഗുണങ്ങൾ ഉണ്ടായിരിക്കേണമല്ലോ. ആ ഗുണങ്ങൾ ഏവ; എവിടെനിന്നും സമ്പാദിക്കേണ്ടവ? പഴയകാലങ്ങളിൽ സന്യാസികളും മുനീവർന്മാരും സ്വഭാവസംസ്ക്രുതി സമ്പാദിച്ചുവന്നത് വനാതരത്തിലും ആശ്രമങ്ങളിലും, ഇതരജനശൂന്യമായ മഠങ്ങളിലും, ആയിരുന്നു. അക്കാലത്തു ജനസാമാന്യത്തിനു വിദ്യാഭ്യാസഥ്തിനും , ജ്ഞാനലാഭത്തിനും, സൗകര്യങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ ഇക്കാലത്തേ സ്ഥിതി എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇപ്പോൾ ജീവിതമത്സരത്തിൽ, ഗണ്യമായ ഒരു പദത്തേ സ്വകീയമമാക്കേണമെന്നു കരുതുന്ന ഒരുത്തൻ, സ്വഭാവപരിഷ്കരണത്തേ പരിശീലിക്കേണ്ടത്, ജനതതികളാൽ ക്രുത്യാന്ത്രരകോടികളുടെ മദ്ധ്യേ തന്നെ വേണ്ടിയിരിക്കുന്നു. ഈ സ്വഭാവസംസ്ക്രുതിക്ക് അനിവാര്യമായ മാർഗ്ഗം ചരിത്രകാരുകളുടേയും സാഹിത്യഗ്രന്ധങ്ങളുടേയും പഠനമാകുന്നു. മനുഷ്യസ്വഭാവ ഗതിയെ വിഷയമാക്കി വ്യവഹാരം ചെയ്യുന്ന ക്രുതികളത്രെ ചരിത്രകാവ്യാദികൾ. ആധുനികയുവാക്കന്മാർക്ക ഗ്രഹണയോഗ്യങ്നഗ്ലായ് നാനാവിധതറ്റ്വങ്ങൾ, പ്രമാണങ്ങൾ, വിധികൾ, ശാസനങ്ങൾ, അനുമാനങ്ങൾ എന്നിവ ഇമ്മാതിരി ശ്ലാഘ്യ ക്രുതികളിൽ അടങ്ങിയിരിക്കുന്നു. ഗുണദോഷ വിവേചനം, സത്ഭാവം, പരോപകാരതല്പരത, അനാത്രനീനത്വം, ഇത്യാദി സ്വഭാവഗുണങ്ങൾ ചരിത്രസഹിത്യാദിഘ്രന്ഥ സമുച്ചയപരിശീലനത്തിൽ നിന്നും ഉത്രുഭൂതമാകേണ്ട ഗുണ പൗഷുല്യമാകുന്നു.

പ്രാപഞ്ചിക ചരിത്രത്തിൽ ഗുണദോഷങ്ങൾ സമ്മിശ്രസ്ഥിതിയിലല്ല കാണപ്പെടുന്നത് എന്ന ചോദ്യം ഉണ്ടാകാം. ശരിതന്നെ. ഇത് സ്വാഭാവിക വിരുദ്ധമല്ലല്ലോ. പ്രപഞ്ചത്തിലുള്ള സ്ത്രീ പുരുഷന്മാർ നാനാത്വത്തെ ദ്രുഷ്ടാന്തീകരിക്കുന്നവരാണല്ലോ. ചിലർ ശുദ്ധഗുണികളും ചിലർ ആജന്മാമരണദുഷ്ടന്മാരും ചിലർ സമ്മിശ്രന്മാരും ആണെന്നല്ലോ ലോകസമ്മതം. സമുദ്രത്തിലെ പാറകളും അപകട സ്ഥാനങ്ങളും നാവികന്മാരെ ഏതുവിധം സുഗമമായ മാർഗ്ഗത്തെ പിന്തുടരുന്നതിനു നിർദ്ദേശിക്കുന്നുവോ അപ്രകാരം കു [ 5 ] ചരിതന്മാരുടെ പ്രവ്രുത്തികൾ ദ്രുഷ്ടാന്തരൂപേണ വിദ്യാർത്ഥികളെ നല്ലവഴിയിലേക്ക് പ്രേരിപ്പിക്കുന്നു എന്നാണ് നാം വിചാരിക്കേണ്ടത്. പുരാണ ഗ്രന്ധങ്ങളിലും ചരിത്ര പുസ്തകങ്ങളിലും അവിടവിടെ കുത്സിതങ്ങളായ പാപക്രുത്യങ്ങളും അവയിൽ നിന്നും ജനങ്ങൾക്കുണ്ടായിട്ടുള്ളത് ആപത്തുകളും വിവരിക്കപ്പെട്ടിരിക്കുന്നത് വിദ്യാർത്ഥികൾക്കും വായനക്കാർക്കും സദ്വത്തിയുടെ ഗുണത്തെയും സദ്വത്തിയുടെ ദോഷത്തെയും കുറിച്ചു ഉപാഖ്യാനം ചെയ്യുന്നതിലേക്കു മാത്രമാണ്. ഓരോരുത്തർക്കും പ്രത്യേകമായ സന്മാർഗ്ഗ നിഷ്ടയും , സമുദായങ്ങൾക്കു അഭ്യുദയഹേതുവായ പരിഷ്കരണവും സാഹിത്യചരിത്രങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങൾ പ്രദാനം ചെയ്യുന്നു എന്നുള്ളത് അവിതർക്കിതമാകുന്നു. രണ്ടാമതായി നമ്മുടെ ശ്രദ്ധവിഷയീഭവിച്ചിട്ടുള്ളതു ഭാഷാഭ്യസനം ആകുന്നു. പരിഷ്ക്രുതനായ ഏവനും ഏതെങ്കിലും ഒരു ഭാഷയിൽ സമഗ്രമായും ഭംഗിയായും എഴുതുന്നതിനും സംസാരിക്കുന്നതിനും ശീലിക്കേണ്ടതായിരിക്കുന്നു . ഈ നിർബന്ധം പൂർവ്വകാലം മുതൽകേ ഉണ്ടായിട്ടുള്ളതാണ്. വിദ്വാൻ എന്ന പേരിനേ ഇച്ഛിക്കുന്ന ഇന്ത്യൻ സ്വഭാഷയോടുകൂടീ സംസ്ക്രുതവും അഭ്യസിക്കണമെന്നും പണ്ടു പണ്ടേ ഉണ്ടായിട്ടൂള്ള ഒരു ഏർപ്പാടാണല്ലോ. സംസ്ക്രുതത്തിനു പകരമായി ഇംഗ്ലീഷ് ഭാഷ ഒന്നു മാത്രം മതി എന്നു വന്നിട്ട 10 വർഷത്തിലധികമായിട്ടില്ല. ഇന്ത്യയിൽ സംസ്ക്രുത ഭാഷ ഉത്തമ ഭാഷയായി സ്വീകരിക്കപ്പെട്ടുവന്നിരുന്നതുപോലെ യൂറോപ്പിൽ മദ്ധ്യകാലങ്ങളിൽ ലത്തീൻ ഭാഷ സ്വീകരിക്കപ്പെട്ടുവന്നിരുന്നു. അപൂർവ്വം ചിലെടങ്ങളിൽ ഈ പ്രഥമസ്ഥാനം ഗ്രീക്കിനോ ഹിബ്രുവിനോ ആയും കല്പിക്കപ്പെട്ടു വന്നിരുന്നു. ഈ സങ്കല്പത്തിനു മുഖ്യകാരണം വേദപുസ്തകവും ശാസ്ത്രവിധികളും ഈ ഭാഷകളിൽ എഴുതപ്പെട്ടിരുന്നതും, മതപണ്ഢിതന്മാർ ഈ ഭാഷകളിലൊന്നിനെ മാത്രം ആദരപുരസ്സരം അഭ്യസിച്ചുപോന്നിരുന്നതും ആണ്. തദനന്തരം എത്രയോ വർഷശതങ്നഗ്ല് കഴിഞ്ഞതിൽ പിന്നാണ് ഇതരങ്ങളൂം നവീനങ്ങളും ആയ ഇത്താലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ജെർമ്മൻ, റഷ്യൻ, ഇംഗ്ലീഷ് എന്നഭാഷകൾക്ക് ജന [ 6 ] സാമാന്യ പ്രചാരവും ദേശപ്രാധാന്യവും ഉണ്ടായിത്തുടങ്ങിയത്. സംസ്ക്രുതത്തെക്കുറിച്ച് നാമമാത്രമായ ജ്ഞാനം പോലും പാശ്ചാതയ്ജനങ്ങലുണ്ടായത് പത്തൊൻപതാം നൂറ്റാണ്ടിലത്രേ. ഇന്ത്യയിലും സംസ്ക്രുതത്തിനൊഴികെ ഹിന്ദുസ്ഥാനി, മറാത്തി, ദ്രാവിഡഭാഷകൾ ഇവയുടെ ർപധാനവും ഇവയിൽ പ്രത്യേകമായി ഗ്രന്ഥ ശേഖരവും ഉണ്ടായതു നവീനകാലങ്ങളിൽ തന്നെയെന്നു സമഷ്ടിയായി പറയാവുന്നതാണ്

                 കെ. പരമുപിള്ള എം എ 
                തുടരും

‌------------------- == പുരാണപുരുഷന്മാർ ==കട്ടികൂട്ടിയ എഴുത്ത് ധർമ്മപുത്രർ പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റുമുള്ള കഥാപുരുഷന്മാരെത്തന്നെ കാവ്യനാടകാദികളിലെപ്പാത്രങ്ങളായിട്ട് സ്വീകരിക്കുമ്പോൾ മൂലത്തിൽ നിന്നും വ്യത്യാസപ്പെടുത്തിയും ചിലപ്പോൾ സാധാരണ ലൗകികസ്ഥിതിക്കു വിരോധമായിം പ്രക്രുതത്തിന്നുതക്കവണ്ണം പല ഭേദഗതികളും മനോധർമ്മം പോലെ വരുത്തുമാറുണ്ട്. ശാകുന്തളത്തിലെ ദുഷ്യന്തൻ തന്നെ ഇതിനൊരു ദ്രുഷ്ടാന്തമാണല്ലോ. ദുഷ്യന്തമഹാരാജാവ് കാട്ടില്വച്ച് ശകന്തളയെ ഗാന്ധർവ്വമായി വിവാഹംചെയ്തിടുണ്ടെങ്കിലും നാട്ടിൽ വന്നതിനു ശേഷം അന്തപ്പുരവിഹാരങ്കൊന്നും മറ്റും വിസ്മരിച്ചുപോയി എന്നുള്ള വാസ്തവം നായകനും മനസ്സിൽ നിന്നും മാഞ്ഞുപോവാത്തഗുണമില്ലാഞ്ജിട്ടാണോ എന്നു ശങ്കിക്കാവുന്നതിനാൽ നായികക്കും ന്യൂനതയാവാതിരിപ്പാൻ വേണ്ടി ദുർവ്വാസാവന്റെ ശാപവും കൂടീ നായികക്കു കൊടുത്തുംകൊണ്ടാണ് ഈ കാഥ ഭാരതത്തിൽനിന്ന നാടകത്തിലേക്ക് കാളിദാസൻ കൊണ്ടൂവന്നിട്ടുള്ളത്. ഇതിൽ ലൗകിക സ്വഭാവത്തിന്നു യോജിക്കുന്നത് ഭാരതമോ നാടകമോ എന്നു സംശയിപ്പാനുണ്ടോ? സൗന്ദര്യവതികളായ അനേകം അന്ത [ 7 ] പ്പുരസ്ത്രീകളോടുകൂടിയ ഒരു രാജാവ് സംഗതിവശാൽ കാട്ടില്വെച്ച് സംസർഗ്ഗത്തിന്നിടയായിട്ടുള്ള ഒരു സ്ത്രീയെ മറന്നു പോയി എന്നത് സംഭവിക്കാവുന്നതാണ്. ഇതുതന്നെ കാളിദാസൻ ശകുന്തളയുടെ സഖികളെക്കൊണ്ട് രാജാവിനോട് പറയിപ്പിച്ചിട്ടില്ലെന്നുമില്ല. അതുകൊണ്ട് ലോകസ്വഭാവത്തിന്നു തക്കവണ്ണം ഗുണദോഷങ്ങൾ കലർന്നിട്ടുള്ള കഥാപുരുഷന്മാർ കാവ്യനാടകാദികളിലേക്കാൽ പുരാണാദികളിലായിരിക്കും അധികമൂണ്ടായിരിക്കുകയെന്നു വ്യക്തമാകുന്നു. നമ്മുടെയിടയിൽ ഉണ്ടായിട്ടുള്ള യോഗ്യന്മാരുടെ ജീവചരിത്രമറിവാൻ പ്രയാസമായിരിക്കെ പുരാണാദികളിൽ വിവരിക്കപ്പെട്ടിട്ടുള്ള ഓരോ മഹാന്മാരുടെ സ്വഭാവവർണ്ണത്തിന്നു ശ്രമിക്കുന്നത് ഉപകാരമാകാതിരിപ്പാൻ തരമില്ല. ശ്രിമഹാഭാരതട്ഠിലെ കഥാനായകൻ ധർമ്മപുത്രരാണല്ലോ. അദ്ദേഹത്തെക്കുറിച്ചുതന്നെ ആദ്യം പ്രസ്താവിക്കാം. പാണ്ഡുമഹാരാജാവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ശതശ്രുംഗപർവ്വതത്തിൽ നിന്ന് ഹസ്തിനപുരഥ്തിലെത്തിയതിൽ പിന്നെ തന്റെ വലിയച്ഛനായ ധ്രുതരാഷ്ട്രരെ അഛനെപ്പോലെയാണ് അദ്ദേഹം വിചാരിച്ചിരുന്നത്. ധ്രുതരാഷ്ട്രർ തറ്റ്നെ മക്കളോടൊന്നിച്ച് പാണ്ഡുപുത്രന്മാരായ ധർമ്മപുത്രാദികളെയും ക്രുപാചാര്യരുടെ അടുക്കൽ വിദ്യാഭ്യാസം ചെയ്യിപ്പിച്ചു. അക്കാലത്ത് ഒരദ്ധ്യായത്തിൽ ഈ കളിച്ചുകൊണ്ടിരിക്കുമ്പോൾ കളിസാമാനം കിണറ്റിൽ വീണുപോയി. അതെടുപ്പാൻ വയ്യാതെയിരിക്കുന്ന സ്മയം ഒരു ബ്രാഹ്മണൻ ഭാര്യയോടും പുത്രനോടും കൂടീ അവിടെ ചെന്നു. മൂന്നു ദിവസമായിട്ട് ഭക്ഷണം കിട്ടാതെ വിശന്നുകിടന്നലയുന്ന തങ്ങൾക്ക് ഭക്ഷണം തരാമെങ്കിൽ നിങ്ങളുടെ കളിസ്സാധനം എടുത്തുതരാമെന്ന് ആ ബ്രാഹ്മണൻ പറഞ്ഞപ്പോൾ അനുകമ്പയോടുകൂടീ ഭക്ഷണം തരാമെന്ന് ഏറ്റുപറയുവാൻ ധർമ്മപുത്രർ മാത്രമേ ഉണ്ടായുള്ളൂ. പാഞ്ചാല രാജ്യത്ത് നിന്നും ഇച്ഛാഭംഗത്തോടുകൂടീ വരുന്ന ദ്രോചാര്യരായ ആ ബ്രാഹ്മണന്റെ നേരെ ധർമ്മപുത്രർ കാണിച്ച ഔദാര്യവും ദയയും പിന്നീട് കുരുപാണ്ഡവന്മാരുടെ ഉൽക്കർഷത്തിനും പ്രസിദ്ധിക്കും കാരണമായിത്തീർന്നു. കരുകലാ [ 8 ] ചാര്യനായിത്തീർന്ന ദ്രോണാചാര്യരുടേ അടുക്കൽ ഇവരുടെ ആയുധ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം ധ്രുതരാഷ്ട്രർക്ക് ക്രമേണ തന്റെ പുത്രന്മാരിൽ പ്രതിപത്തി അധികമായി തോന്നിത്തുടങ്ങി. എന്നാൽ മറ്റുള്ളവർക്കെല്ലാം ധർമ്മപുത്രരിലായിരുന്നു അധികം പ്രീതി. അതിനു കാരണം അദ്ദേഹത്തിന്റെ ദാക്ഷിൺയ്യാദിഗുണങ്ങളാണ്. നാട്ടുകാർക്കുള്ള പ്രതിപത്തി കുറയുന്നതിനുവേണ്ടി വാസ്തവത്തിൽ രാജ്യാവകാശിയായ ധർമ്മപുത്രരെ ഉപായട്ഠിൽ വാരണാവതത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാൻ ദ്രുതരാഷ്ട്രർ ആലോചിച്ചു. തനിക്ക് രാജ്യലാഭത്തിനു പ്രതിബന്ധകവും പക്ഷേ ജീവഹാനിക്കുകൂടീ നിമിത്തവുമായ ഒരു സ്ഥലം മാറ്റം ഗുരുഭക്തികൊണ്ടൂം സഹനശക്തികൊണ്ടും ധർമ്മപുത്രർ നിസ്സംശയം സമ്മതിച്ചു. ഈ പ്രവ്രുത്തി തന്നെ പ്രജകൾക്ക് അദ്ദേഹത്തിന്റെ പേരിലുള്ള പ്രതിപത്തിക്കു കാരണമായി. വാരണാവതത്തില്വച്ച് വഹ്നിവിഷാദികളെക്കൊണ്ട് പാണ്ഡവന്മാരെ നശിപ്പിക്കുവാൻ ചെയ്തതായ ദുര്യോധനാദികളുടെ ചതിപ്രയോഗം ഗുരുക്കന്മാരുടെ പ്രസാദം കൊണ്ടും യാത്ര പുറപ്പെടുമ്പോൾ വിദുരർ യവനഭാഷയിൽ വിളിച്ചു പറഞ്ഞിട്ടുള്ള സൂചനമൂലം ധർമ്മപുത്രർ ചെയ്ത കരുതലുകൊണ്ടും നിഷ്ഫലമായിത്തീർന്നുവെങ്കിലും അദ്ദേഹത്തിന്ന് കുറച്ചു കാലം അനുജന്മാരോടും അമ്മയോടും കൂടീ പ്രഛന്ന സഞ്ചാരം ചെയ്യേണ്ടിവന്നു. ഭീഅംസേനന്റെ ഹിഡുംബവധം, ഘടോൽകചോത്പാദനം, ബകവധം, ഇവയും അർജുനന്റെ ഗന്ദർവവിജയം, ലക്ഷഭേദനം, ഇവയും ഒരു പ്രച്ഛന്ന സഞ്ചാരത്തിന്റെ ഫലമാണ്. പാഞ്ചാലീ സ്വയംവത്തിനു ശേഷമാണ് പാണ്ഡവന്മാർ മരിച്ചിട്ടില്ലെന്ന് ജനങ്ങൾക്കറിയാറായത്. ജ്വേഷ്ടാനുജന്മാരഞ്ചുപേരും കൂടീ പാഞ്ചാലിയെ വിവാഹം ചെയ്തത് എത്രത്തോളം ന്യായമായിരിക്കുമെന്നാലോചിക്കുക. " ഒരു യുപതിയിൽ രണ്ടോ മൂന്നോ രജ്ജുകെട്ടാറൂണ്ടെങ്കിലും ഒരു യർജ്ജു പലയൂപത്തിന്മേൽ കൂടീക്കെട്ടുന്നതിന്ന് വിധിച്ചിട്ടീല്ല" എന്ന അന്യോപദേശമായവേദവാക്യം കൊണ്ടും സ്മ്രുതികളെക്കൊണ്ടും ഒരു സ്ത്രീക്കും അനേകം ഭർത്തക്കന്മാരുണ്ടാകുന്നത് നിഷിദ്ധമാണല്ലോ. അങ്ങനെയിരിക്കെ [ 9 ] ധർമ്മപ്രവർത്തക്നായ ധർമ്മപുത്രൻ നാലനുജന്മാരോടുകൂടീ പാഞ്ചാലിയെവേട്ടത് വേദത്തിന്നും ധർമ്മശാസ്ത്രങ്ങൾക്കും ലോകമര്യാദക്കും വൊരോധമല്ലേയെന്നാണെങ്കിൽ ഇതിന്നു ദൈവികമായിട്ടും ലൗകികമായിട്ടും സമാധാനമുണ്ട്. "പ്രചേതസ്സുകൾ പത്തുപേരുകൂടീ ഒരു കന്യകയെ വിവാഹം ചെയ്പിൻ. ഇതുസദാചാരമാകാതിരിക്കയില്ല" എന്നു വേദവ്യാസൻ ധർമ്മപുത്രരോട് വഴിക്കുവച്ചുപദേശിച്ചിട്ടുണ്ട്. പാണിഗ്രഹണസമയത്തിങ്കൽ സംശയഗ്രസ്തനായ ദ്രുപദരാജാവിനോടും നാളായനീചരിതം അല്ലെങ്കിൽ പഞ്ചേന്ദ്രോപാഖ്യാനം കഥ പറഞ്ഞിട്ട് ആ അഞ്ചിന്ദ്രന്മാരാണ പാണ്ഡവന്മാരെന്നും അവരുടെ ശക്തിയാണ് പാഞ്ചാലിയെന്നും വ്യാസൻ രാജാവിനെ പ്രത്യക്ഷത്തിലനുഭവപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനും പുറമേ ഭാർഗ്ഗവകർമ്മശാലയിലിരുന്നിരുന്ന കുന്തീദേവിയോട് "ഇന്ന് ഞങ്ങൾക്കൊരു ഭിക്ഷകിട്ടീട്ടൂണ്ട്" എന്ന് പാഞ്ചാലിയെ ഉദ്ദേശിച്ച് ധർമ്മപുത്രർ പറഞ്ഞപ്പോൾ " അഞ്ചാളും കൂടി അനുഭവിക്കുവിൻ" എന്ന് "ഭിക്ഷ" കാണാതെ മറൂപടി പറഞ്ഞതിന്നു ശേഷം പാഞ്ചാലിയെക്കൺറ്റപ്പോൾ "ഇതേവരെ അസത്യം പറയാത്ത എന്റെ വാക്ക് മിഥ്യയാകുമല്ലോയെന്ന് വ്യസനിക്കുന്ന അമ്മയുടെ വാക്കിനെ സത്യമാക്കുവാൻ വേണ്ടിയാകുന്നു ധർമ്മപുത്രാദികളിപ്രകാരം ചെയ്തതതെന്ന് ലൗകികമായിട്ടും ഒരു തക്കസ്മാധാനമുണ്ട്. ഗുരുവാക്യം തെറ്റിക്കരുതെന്നൂള്ളതിന്ന് അച്ഛന്റെ കല്പനപ്രകാരം അമ്മയുടെ തലവെട്ടിയ പരശുരാമൻ ദ്രുഷ്ടാന്തമാണല്ലോ. "ഗുരോർഭശഗുണം മാതാമതുർഭശഗുണംപിതാ" ദിവേരുഷ്ടേഗുരുസ്രാതാഗുരേരുഷ്ടേന കശ്ചന" ഇത്യാദി പ്രമാണവശാൽ ഗുരുത്വം കൊണ്ട് അഛനെക്കഴിഞ്ഞാൽ അമ്മയാണ് വലുതെന്നും ഗുരുവാക്യുഅം തെറ്റിക്കരുതെന്നുമാണല്ലോ സാധിക്കുന്നത്. അതുകൊണ്ട് ധർമ്മപുത്രരുടെ ഈ പ്രവ്രുത്തി അദ്ദേഹത്തിന്റെ ധർമ്മനിഷ്ടയെ ഒന്നുകൂടി ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മാതുലപുത്രനായ ശ്രീക്രുഷ്ണന്റെ സഹായത്തോടുകൂടീ സകലരാജാക്കന്മാരേയും എണങ്ങീട്ടൂം പിണങ്ങീട്ടും കീഴടക്കി രാജസൂയയാഗം ചെയ്തിരിക്കുന്ന ഈ മഹാപുരുഷന്റെ മഹാഭാഗ്യം പ്രസിദ്ധമാണല്ലോ [ 10 ] ചതിയന്മാരാണെന്ന് അറിഞ്ഞുകൊണ്ട് ദുര്യോധനാദികളോട് ഇദ്ദേഹം ചൂതുപൊരുതിയത് എന്തുകൊണ്ടാണ്? "നാടും നഗരവും വീടും കുടികളൂം" കളിച്ചുകളഞ്ഞ് പിന്നെ അനുജന്മാരെയും തന്നെയും പാഞ്ചാലിയേയും പണയം വെച്ചത് മര്യാദകേടും മൗഢ്യവുമല്ലേ? ദുശ്ശാസനൻ രാജസഭയിൽ വച്ച് ഭാര്യയുടെ വസ്ത്രാക്ഷേപം ചെയ്യുന്നത് കണ്ടുകൊണ്ട് മിണ്ടാഹ്റ്റിരുന്നത് പൗരൗഷത്തിനുതകുന്നതായോ എന്നു ചോദിക്കുകയാണെക്കൊൽ സ്മാധാം പറയാം "ആഹുതോനൈരത്ത്ദ്യുതായചരണായൿ" എന്ന് രാജ്സൂയഥ്റ്റിൽ വച്ച് ചെയ്ത ശപ്ഥം നിമിത്തം പോരിനോ ചൂതിനോ വിളീഛ്കാൽ ധർമ്മ്പുത്രർക്ക് പ്പോകാതിരിപ്പാൻ നിവ്രുഥ്റ്റിയില്ല. എടക്കുവച്ച്പിൻവലിയുന്നതോ സത്യത്തിനും വീരധർമ്മത്തിനും പോരെആത്തതാണല്ലോ. അതുകൊണ്ടു തന്റെ സകല മുതലുകളും അനുജന്മാരെയും തന്നെയും പണയം വെക്കേട്ണിവന്നതാണ്. ജയാപജയങ്നഗ്ല് ഈശ്വരാധീനമാണല്ലോ. എന്നാൽ പാഞ്ചാലിയെ പണയം വച്ച കാര്യത്തിൽ ദ്യുതമര്യാദക്ക് സ്വത്ത ചൂൺറ്റിക്കാണിച്ചു പണയം വെപ്പിക്കുന്നത് യുക്തമല്ലെന്നും വിശേഷിച്ച് പണയസ്വത്തിന്ന് അതായത് അടിമയായ ധർമപുത്രർക്ക് പൂർവ്വസ്വത്തായ പാഞ്ചാലിയിലുള്ളവകാശം നശിഛ്കറ്റ്യ്ഹുകൊണ്ട് പണയംവയ്ക്കനുള്ളഹ്ദികാരമില്ലെന്നും ഒരു ഭാഗക്കാരും സർവ്വസ്റ്റ്വ്ത്തുക്കളേയും പണയം വച്ചപ്പോൾ തന്നെ പാഞ്ചാലി അതിലുൾപ്പെട്ടുപോയിട്ടുണ്ടെന്നും അഥവാ അതില്ലെങ്കിൽ തന്നെ ഭാര്യ ഭർത്താവിന്ന് എപ്പോഴും അടീമയായതുകൊണ്ട് ധർമ്മപുത്രർക്ക് പാഞ്ചാലിയെ പണയം വയ്പാനുള്ളധികാരമുണ്ടെന്നു മറുഭാഗക്കാരും വാദിക്കുന്നതായ ഒരു വിഷയത്തിൽ ഭീഷ്മ ദ്രോണാദികൾക്കുപോലും ഒരു തീർച്ച ചെയ്യാൻ സാധിക്കാത്തതാണ്. അത് എങ്ങിനെയെങ്കിലും ഇരിക്കട്ടെ, ധർമ്മപുത്രരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പ്രവ്രുത്തി അനീതിയാകാൻ തരമില്ല. എന്തെന്നാൽ താൻ അടിമായായിരിക്കുന്നവസ്ഥക്ക് ഏജമാനൻ കല്പിക്കുന്ന പ്രകാരം ചെയ്യാതിരിപ്പാൻ നിവ്രുത്തിയുള്ളതല്ലല്ലോ. അസ്വതന്ത്രനാകു

 • പോരും ദ്യുതവും അന്നത്തെക്കാലത്ത് ഒരുപോലെ വിധേയമായിട്ടാണ രാജാക്കന്മാർ വിചാരിച്ചുവന്നിരുന്നത് [ 11 ] യാൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും കണ്ടുനിന്നു സഹിക്കുകയല്ലേതരമുള്ളൂ."ധർമ്മസ്യഗഹനാഗതി:' എന്നുണ്ടല്ലോ.

ചൂതുകളിയിൽ തോറ്റു കാടുകേറിയ ഉടൻ ഭീമസേനൻ കുരുവംശം നശിപ്പിപ്പാനുടനെ പുറപ്പെടണമെന്നും മറ്റും ചൊടിച്ചു പറഞ്ഞ് ചാടിപ്പുറപ്പെട്ടപ്പോൾ ദുര്യോധനാദികളുടെ അജയ്യതയെ സംയുക്തികമായി പറഞ്ഞു ബോദ്ധ്യപ്പെടുത്തി ക്ഷമിപ്പിച്ച് ഒതുക്കി നിറുത്തിയതിൽ ധർമ്മുപുത്രരുടെ ക്ഷമയും, സത്യനിനിഷ്ഠയും ധർമ്മബുദ്ധിയും നീതിനൈപുണ്യവും, വാഗ്മിത്വവും , വേണ്ടുവോളം വെളിപ്പെടുന്നതാണ്. വനവാസകാലത്ത് പതിനെണ്ണായിരം ബ്രാഹമണർക്ക് അക്ഷയപാത്രങ്കൊണ്ടു മ്രുഷ്ടാന്നം കൊടുത്തുപോന്നതിൽ അദ്ദേഹത്തിന്റെ ദേവബ്രാഹ്മണഭക്തിയും ഭരണശക്തിയും, ദയാലുത്വവും ഔദാര്യവും , ആപൽക്കാലത്തുപയോഗിച്ചതാകയാൽ ഇരുട്ടത്ത് വിളക്കുപോലെ അധികം പ്രകാശിക്കുന്നു. വനവാസത്തിൽ സർവ്വതത്വജ്ഞന്മാരായ അനേകം മഹർഷിമാരുടെ സംസർഗ്ഗത്തിന്നിടയാകയാൽ അദ്ദേഹത്തിന്ന് ദൈവികമായും ലൗകികമായുമുള്ള അറിവ് ഉരുക്കിവറുത്ത കാഞ്ചനം പോലെ അധികം ശുദ്ധിയും മാറ്റും കൂടിയതാവാനിടവന്നിട്ടുണ്ട്. വനവാസത്തിലേക്കാൾ അജ്ഞാതവാസത്തിലാണ് അദ്ദേഹത്തിന്റെ സഹനശക്തി അധികം വെളിപ്പെട്ടിട്ടുള്ളത്. പാഞ്ചാലിയുടെ വസ്ത്രാക്ഷേപ്പം കണ്ട് മിണ്ടാതിരുന്നതിനേക്കാളും കീചകന്റെ ചവിട്ടും കുത്തും ഇടിയും ഏറ്റ് സങ്കടപ്പെട്ട് വിരാടസഭയിൽ ചെന്ന് ആവലാതിപറയുന്ന പാഞ്ചാലിയുടെ സ്ഥിതികണ്ടുസഹിച്ചതാണ് അധികം അൽഭുതം. ഭാരതയുദ്ധത്തിന്നു വേണ്ടുന്ന സകല സന്നാഹങ്ങളും ഒരുക്കിയതിനുശേഷം ദുര്യോധനാദികളോടുവളരെത്താന്ന നിലയിലും സന്ധിക്കു സമ്മതിച്ചുകൊണ്ട് ഭഗവാനെ ദൂതിനയച്ചതിൽ ആദ്ദേഹത്തിന്റെ വംശസ്നേഹവും, പ്രജാവാത്സല്ല്യവും, ലോകമര്യാദയും ഏറ്റവും തെളിയുന്നു. യുദ്ധത്തിന്ന് ഇരുകക്ഷിക്കാരും വ്യുഹമുറപ്പിച്ചു നിരന്നു നിൽക്കുന്നതിന്റെ മദ്ധ്യത്തിൽ വച്ച് ......... ഭീഷമദ്രോണാദിഗുരുക്കന്മാരോട് യുദ്ധത്തിന്നനുവാ [ 12 ] ദവും ജനത്തിന്നനുഗ്രഹവും വാങ്ങിച്ചതിൽ ആദ്ദേഹം കാണിച്ചിട്ടുള്ള നിഷ്പപഭമായ ഗുരുഭക്തി ഏറ്റവും പ്രശംസിക്കത്തക്കതു തന്നെ. യുദ്ധത്തിൽ ധർമ്മപുത്രർക്കു ജയം കിട്ടീയിഎല്ലെങ്കിലും യുദ്ധമര്യാദവിട്ട് ചില അക്രമങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറയാതിരിപ്പാൻ നിവ്രുത്തിയില്ല. ഗുരുനാഥനും ബ്രാഹ്മണ ശ്രേഷ്ഠനുമായ ദ്രോണാചാര്യരോട് അശ്വത്ഥാമാവിനെക്കൊന്നുയെന്നു ശൂദ്ധം പൊളിപറഞ്ഞു വില്ലുവെപ്പിച്ച് അദ്ദേഹത്തിനെ കൊലപ്പെടുത്തിയത് കപടമാനുഷനായ ശ്രീക്രുഷ്ണന്റെ നിർബന്ധപ്രകാരമാണെങ്കിലും ധർമ്മപുത്രർക്കും എന്നെന്നെക്കും പശ്ചാത്താപത്തിനു കാരണമായും പ്രത്യക്ഷത്തിൽ ഭൂസ്പർശമില്ലാത്ത തന്റെ തേര് താണുപോകയാൽ അധ:പതനത്തിന്ന് നിമിത്തമായും ഒഴിച്ചാലൊഴിയാത്തതായും ഉള്ള ഒരു വലിയ അധർമ്മമാണെന്നു പറയാതെ കഴിയില്ല. അധർമ്മം ചെയ്തിട്ടേ ശത്രുജയം സാധികൂ എന്നായി വരുന്ന ധർമ്മസങ്കടത്തിൽ അധർമ്മവും ന്യായമാണെന്നും ദേവലോകനടപടിമാത്രമേ ഇവിടെശരണമായിക്കാണുന്നുള്ളൂ. ഇതുതന്നെയാണ് ധർമാധർമ്മ സ്വരൂപിയായ ഭഗവാൻ ശ്രീക്രുഷ്ണന്റെ വിധി.

         == ബ്രുഹസ്പതി == 

കുജപദ്ധതിക്കു പുറമേ, ഭൂമിയുടെ അണ്ഡാകാര പദ്ധതിയിൽ നിന്നു വളരെ വളരെ ദൂരത്തായി , സൂര്യവ്യൂഹത്തിന്റെ ആത്യതികത്ത് അതി സൂക്ഷ്മങ്ങളായ അസംഖ്യം ഉപഗ്രഹങ്ങളുടെ സമ്മിശ്രമായ വക്രഗതികൾക്ക് യാതൊരു തടസ്ഥവും തട്ടാത്തവിധം ദിഗന്തരങ്ങളിൽ അത്യന്തം പ്രതാപോൽക്കക്ഷത്തോടൂകൂടീ ഭീമനിദ്രഹനായ ബ്രുഹസ്പതി സദാ സൂര്യ മണ്ഡലത്തെ ചുറ്റിസഞ്ചരിക്കുന്നു. സൂര്യ തേജസ്സുകൊണ്ട് പ്രകാശിക്കുന്നവയും വലിയ ഗോളങ്ങളായ ശനി മുതലായ് വേറേ ചില ഗ്രഹങ്ങൾ ഇതിലും അകലെയായി ചരിക്കുന്നുണ്ട്. എന്നാൽ ബ്രുഹസ്പതിയോളം വലി [ 13 ] യതായിട്ട് ഈ സൗരജഗത്തിൽ മറ്റു ഒരു ഗ്രഹവും ഇല്ലെന്ന് മാത്രമല്ല ആ ഗ്രഹങ്ങളെല്ലാം ഒന്നിച്ചുകൂടീ ഒരു ഗോളമായിത്തീരുന്നതാൺ എങ്കിൽതന്നെ അതിൻ ഇത്ര വലിപ്പം ഉണ്ടാകുന്നതും അല്ല. 'ശൂക്രൻ', 'കുജൻ' എന്നീ ഗ്രഹങ്ങളെപ്പോലെത്തന്നെ ബ്രുഹസ്പതിഏയും നമുക്ക് എല്ലാക്കാലത്തും തുല്ല്യപ്രഭയോടെ കാണ്മാൻ സാധിക്കുന്നില്ലെങ്കിലും സൂര്യചന്ദ്രശുക്രന്മാർ കഴിഞ്ഞാൽ പിന്നെ അധികം പ്രകാശമുള്ള ഗോളം ബ്രുഹസ്പതിയാണു്. ഭൂമിയും ബ്രുഹസ്പതിയും സൂര്യന്റെ ഒരേഭാഗത്തായിവന്ന തമ്മിൽ ഏറ്റവും സമീപിക്കുന്നത് പന്ത്രണ്ട് കൊല്ലങ്ങളിൽ ഒരിക്കൽ മാത്രമാണെന്നും ആ സമയം ബ്രുഹസ്പതി കാഴ്ച്ചക്ക് അതിമനോഹരമായിരിക്കുന്നു എന്നും കണ്ടറിഞ്ഞിരിക്കുന്നു. എന്നാൽ ഈ ഭാസുരഗ്രഹത്തിലേക്ക് ഇവിടെനിന്ന് എത്ര ദൂരമുണ്ടെന്ന് ഇനി അല്പം ആലോചിക്കുക. ശുക്രൻ രണ്ടുകോടി അറുപതുലക്ഷം നാഴികയും കുജൻ മൂന്നുകോടീ അമ്പതുലക്ഷം നാഴികയും അടുത്ത ചില സമയങ്ങളിൽ വരുമെന്ന് അതുകളേപ്പറ്റിയുള്ള ലേഖനങ്ങളിൽനിന്ന് നമുക്കറിയാറായിട്ടുണ്ടല്ലോ. ഭൂമിയും സൂര്യനുമായിട്ടുള്ള അകലം ഒമ്പതുകോടി മുപ്പതുലക്ഷം നാഴികമാത്രമേയുള്ളൂ എന്നാണ് ജ്യോതിശാസ്ത്രജ്ഞന്മാർ പറയുന്നത്. ഇത് ഒരു ചുരുങ്ങിയ ദൂരമല്ല നിശ്ചയം. എന്നാൽ ബ്രുഹസ്പതി സ്ഥിതിചെയ്യുന്നത് ഇനിയും നാലെരട്ടി അകലെയാണത്രേ. എന്നിട്ടൂം അതിന് എത്ര ശോഭതോന്നുന്നുണ്ട്. ഇതിനുള്ള കാരണം അതിന്റെ മഹാവലിപ്പം തന്നെയാണ്. ശുക്രന്റെയും നാം വസിക്കുന്ന ഭൂമിയുടേയും മദ്ധ്യളവ് ഏകദേശം എണ്ണായിരം നാഴികയാണെന്ന് ശുക്രനെപ്പറ്റിയുളള‌ ഉപന്യാസത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാൽ ബ്രുഹസ്പതിക്കും സുമാറ് 85,000 നാഴിക മദ്ധ്യളവുണ്ട്. ഭൂമിയോട് ഒത്തുനോക്കുമ്പോൾ ഈ വലിപ്പം അതിവിപുലമായിതോന്നുമെങ്കിലും സൂര്യന്റെ കഥ ആലോചിക്കുമോൾ അത് എത്രയോ നിസ്സാരമായിത്തീരുന്നു. ബ്രുഹസ്പതിയുടെ പരിണാമനിർണ്ണയത്തിന്ന് ഒരു കണക്കു പറയാം. ഈ ഗ്രഹത്തിന്റെ മദ്ധ്യരേഖയോളം നീളമുള്ള ഒരു ചരടിന്മേൽ ഭൂമിയോളം വലിപ്പമുള്ള ഒൻപതു ഗോളങ്ങളെ [ 14 ] കോർത്ത് കെട്ടാവുന്നതും ഇങ്ങിനെയുള്ള എട്ടു ബ്രുഹസ്പതിഗോളങ്ങളെ സൂര്യബിംബത്തിൽ ഇപ്രകാരം തന്നെ അടക്കാവുന്നതും ആകുന്നു. ആയിരത്തിരുന്നൂറ് ഭൂമികൾ കൂടിയാൽ മാത്രമേ ബ്രുഹസ്പതിയുടെ വലിപ്പം ഉണ്ടാകയുള്ളൂ. ബ്രുഹസ്പതിയോളം വലിപ്പമുള്ള ഒഴിഞ്ഞ ഒരു ഗോളത്തിനുള്ളിൽ ആയിരത്തോളം ഭൂമികളെ കൊള്ളിക്കാമെന്നും അത്രതന്നെ ബ്രുഹസ്പതിമാരെ സൂര്യഗോളത്തിന്നുള്ളിൽ ഒതുക്കാമെന്നും ശാസ്ത്രജ്ഞന്മാർ കണക്കാക്കിപ്പറയുന്നുണ്ട്. എന്നാൽ ബ്രുഹസ്പതിക്ക് ഈ വലിപ്പത്തിന്നടുത്ത ഘനമുണ്ടോയെന്ന് നോക്കുക. ഗ്രഹങ്ങളെ തൂക്കിനോക്കുവാൻ നമുക്ക് സാധിക്കാത്ത സ്ഥിതിക്ക് അവക്കുള്ള ഘനം ക്ലിപ്തപ്പെടുത്തു പറയുവാൻ ഉത്സാഹിക്കുന്നത് ശുദ്ധവിഡ്ഡിത്തമാണെന്ന് ചിലർക്ക് തോന്നാൻ ഇടയുണ്ട്. എന്നാൽ ഗോളങ്ങളുടെ ഘനം നിശ്ചയിക്കുന്നതിന്ന് തട്ടും തുലാസം ആവശ്യമില്ല. ഗണിതശാസ്ത്രം വേറെ വഴിവെച്ചിട്ടുണ്ട്. അതിനെ സക്ഷേപിച്ച് പറയാം. പരസ്പരം ആകർഷിക്കുന്നതിന്ന് ഏല്ലാ ഗോളങ്ങൾക്കും സാധാരണയായി ഒരു ശക്തിയുണ്ട്. ഈ ശക്ഥി അവയുടെ വലിപ്പത്തെ അനുസരിച്ചിരിക്കുന്നു. അതിനാൽ ചെറിയ ഗോളങ്ങൾ വലിയ ഗോളങ്ങളുടെ ആകർഷണ ശക്തിക്ക് അധീനപ്പെട്ടുവശാവുന്നു. ബ്രുഹസ്പതി ഗ്രഹങ്ങളിവെച്ച് ഏറ്റവും വലിയതാകയാൽ അടുത്തുള്ള ഗോളങ്ങളെയെല്ലാം അതിലേക്കാകർഷിക്കുന്നു. ഈ ശക്തിയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ആ ചെറിയ ഗോളങ്ങൾക്കെല്ലാം പലവിധമുള്ള ചലനങ്ങളുമുണ്ടാകുന്നുണ്ട്. ഒരു ദൂരദർശിനിയിൽകൂടീ നോക്കിയാൽ ഈ ചലനങ്ങളുടെ സമ്പ്രദായം നല്ലവണ്ണം കാണ്മാനും അവയുടെ ശക്തി എത്രത്തോളമുണ്ടെന്ന് നമുക്ക് സൂക്ഷ്മമായി ഗ്രഹിപ്പാനും കഴിയും. പിന്നെ ഗണിതശാസ്ത്രസഹായം കൊണ്ട് ഈ ചലനങ്ങൾക്ക് കാരണഭൂതമായ വലിയ ഗോളത്തിന്റെ ആകർഷണശക്തി എത്രയുണ്ടെന്നും, അതിൽനിന്ന് ഗോളത്തിന് എന്തുഘനമുണ്ടെന്നും കണക്കാക്കാവുന്നതാണ്. 1200 ഭൂമികളോളം വലിപ്പമുള്ള ബ്രുഹസ്പതിക്ക് ഇങ്ങിനെ കണക്കാക്കി നോക്കുമ്പോൾ ഭൂമിയേക്കാൾ 310 എരട്ടി ഘനം മാത്രമേ കാണുന്നുള്ളൂ. [ 15 ] ഈ ഗോളത്തിന്റെ പരിമാണത്തിന്ന് അനുഗുണമായ ഘനം ഉണ്ടാവാത്തതെന്താണ്? വസ്തുക്കളിൽ പരമാണുക്കൾ എത്രത്തോളം എടതൂർന്ന യോജിച്ചിരിക്കുന്നുവോ അത്രതന്നെ അവക്ക് ഘനവും കൂടിയിരിക്കും. ഇതിനാലാണ് ഒരേ വലിപ്പത്തിലുള്ള ഒരു ഘനവസ്തുവിന് ദ്രവവസ്തുവിലും , ദ്രവവസ്തുവിന് വായവ്യവസ്തുനിലും ഘനം കൂടികാണുന്നത്. നമ്മുടെ ഭൂമി തണുത്ത ഒരു ഘനവസ്തുവാണ്. അതിന്റെ അന്തർഭാഗം എങ്ങിനെയിരിക്കുന്നുവെന്ന് തീർച്ചയായി പറവാൻ സാധിക്കയില്ലെങ്കിലും ബഹിർഭാഗം ഘനവസ്തുവാകട്ടെ ദ്രവവസ്തുവാകട്ടെ അല്ലെന്നും ജ്യോതിശാസ്ത്രജ്ഞന്മാർ മനസ്സിലാക്കി പറയുന്നൂണ്ട്. അതിനാൽ ബ്രുഹസ്പതിക്ക് വലിപ്പം അധികമുണ്ടെങ്കിലും അതിലെ പരമാണുക്കൾ വളരെ സംയോജിച്ചിട്ടുള്ളതായി കാണുന്നില്ലാത്തതുകൊണ്ട് വലിപ്പത്തിന്നടുത്ത ഘനം ആ ഗോളത്തിനുണ്ടാവാൻ തരമില്ല. ഈ ഗ്രഹത്തിറ്റ്നെ താപശക്തി നശിക്കുന്തോറും വലിപ്പം കൂറയുകയും പരമാണുക്കൾ യോജിച്ച് തിങ്ങിവശാവുകയും ചെയ്യൂം. സൂര്യനിൽനിന്ന് അകലെയായി സ്ഥിതിചെയ്യുന്ന ഗ്രഹങ്ങൾക്ക് ഗമനവേഗം കുറഞ്ഞു കുറഞ്ഞു കാണുന്നൂണ്ട്. ഭൂമിയിലെ നിമിഷത്തിൽ 18 നാഴിക സഞ്ചരിക്കുന്നുണ്ടെങ്കിലും ബ്രുഹസ്പതി ആ സമയംകൊണ്ട് 8 നാഴിക മാത്രമേ പോകുന്നുള്ളൂ. ഇതിനാൽ ബ്രുഹസ്പതിക്കു സൂര്യനെ ഒന്നു ചുറ്റിവരുവാൻ 4332 ദിവസം (ഏകദേശം 12 കൊല്ലം) വേണ്ടിവരുന്നു. ബ്രുഹസ്പതിയിലെ ഒരു കൊല്ലം നമ്മുടെ 12 കൊല്ലത്തോടു ശരിയായിരിക്കും. അതുകൊണ്ട് ബ്രുഹസ്പതിയിങ്കൽ ഋതുഭേദങ്ങൾ ഭൂമിയിലെപ്പോലെ വേഗത്തിൽ ഉണ്ടാകുവാൻ തരമില്ല. ശുക്രൻ, ഭൂമി, കുജൻ എന്നുള്ള ഗ്രഹങ്ങളെപ്പോലെത്തനെ ബ്രുഹസ്പതിയും അതിന്റെ അച്ചുതണ്ടിന്മേൽ സദാതിരിഞ്ഞുകൊണ്ടിരിക്കുന്നു. ഈ തിരിച്ചിൽ അതിവേഗത്തിലാകയാൽ 9 മണിക്കൂർ 55 1/2 മിനിട്ടുകൊണ്ട് ഒരു പരിഭ്രമണം ഉണ്ടാകുന്നു. ബ്രുഹസ്പതി ഭൂമിയേക്കാൾ എത്രയോ വലിയതാണെങ്കിലും അതിന്റെ ഒരു പ [ 16 ] രിഭ്രമണത്തിനു ഭൂമിക്കുവേണ്ടി വരുന്നതിൽ പകുതി സമയം കൂടീ ആവശ്യ്യപ്പെടുന്നില്ലന്നുള്ള സംഗതി ആലോചിക്കുമ്പോൾ ആ ചലനത്തിന് എന്തു വേഗമുണ്ടായിരിക്കണമെന്ന് വായനക്കാർക്ക് ഊഹിക്കാവുന്നതാണ്

            (തുടരും)
         എം ശങ്കരപ്പുതുവാൾ ബി. എ. ബി. എൽ.


        == ഒരു നീളം കുറഞ്ഞ കത്ത് ==

കാര്യം കുടുക്കിലകപ്പെടുത്തിയല്ലോ. ആ കുരുത്തം കെട്ടവൻ അന്യായം കൊടുത്തു കഴിഞ്ഞു. ഇനി ഒന്നാലോചിക്കാതെ കഴിയില്ല എന്നു പറഞ്ഞുകോണ്ടാണ് ക്രുഷ്ണമേനോൻ ആപീസ് മുറിയിൽ കേറിവന്നത്. ഞാൻ കാലത്ത് കാപ്പികുടിയും കഴിഞ്ഞ് എട്ടൊൻപത് മണിസമയത്ത് അന്നേക്ക് വെച്ചിട്ടുള്ള മൂന്നു ആൽ കേസ്സുകളുടെ റിക്കാടുകളൊക്കെ നോക്കിക്കഴിഞ്ഞ് കക്ഷികളെ പിരിച്ചയച്ചു അതേ ഉള്ളൂ. അപ്പോഴാണ് ക്രുഷണമേനോൻ വന്നത്. ഞാൻ- കുഞ്ഞുണ്ണിമേനോൻ അന്യായം കൊടുത്തു ഇല്ലേ- ഞാൻ മൂന്നുനാലു ദിവസം മുമ്പേ കോടതിയിൽ വെച്ച് കേട്ടു. പക്ഷേ കാര്യത്തിന്റെ സ്വഭാവം മുഴുവനും മൻസ്സിലായില്ല. സമൻസ് കിട്ടിയാൽ നിങ്ങൾ ഇവിടെ വരാതിരിക്കില്ലെന്നും അപ്പോൾ കാര്യം മുഴുവൻ മനസ്സിലാക്കാമെന്നും വിചാരിച്ചിരിക്കയാണ്. അയാൽ ആ മഹാകുണ്ടാമണ്ടിക്കാരനാണെന്ന് നിങ്ങൾക്കുതന്നെ പലസംഗതിവശാലും അറിവാനിടയുണ്ടായിട്ടുള്ളതാണ്, പോരെങ്കിൽ ഞാനും നിങ്ങളോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങിനെ ഇരിക്കെ നിങ്ങൾ അയാളോട് എടവാട് ചെയ്യാനാലോചിച്ചതേ തെറ്റാണ് അതൊക്കെ ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. റിക്കാട്ടുക്കളൊക്കെ ക്രമത്തിലൊന്ന് വായിച്ചുനോക്കിയാൽ നന്ന് എന്ന് പറഞ്ഞ് ക്രുഷ്ണമേനോൻ കെട്ടഴിച്ചു. [ 17 ] ക്രു-മേ -‘എന്റെവക പൂവള്ളിപ്പറമ്പും പത്തായ്പ്പുരയും അതോടു ചേർന്ന ഒരു തുണ്ടു പറമ്പും കൂടീ വിൽകാനാലോചിച്ചപ്പോൾ ഈ കുഞ്ഞുണ്ണിമേനോൻ അതെല്ലാം കൂടി ആയിരത്തിത്തൊള്ളായിരം ഉറുപ്പികക്ക് എടുക്കാമെന്നും ആ സംഖ്യ ഞാൻ കൊടുക്കാമെന്നും ഒരു ദിവസം- കഴിഞ്ഞ വ്രുശ്ചികം ആദ്യത്തിലാണ്. അയാൾ എന്റെ വീട്ടിൽ വന്ന് സംസാരിച്ച് തീർച്ചയാക്കി. അവിടുന്നു നാലോ അഞ്ചോ ദിവസം കഴിഞ്ഞിട്ട് അയാൽ ഇനിക്കു ഒരെഴുത്തയച്ചു. ആ എഴുത്താണ് ഇത്.

                          ൧൦൭൮ വ്രുശ്ചികം ൧൧ നു 
                             ശ്രീ
  മുഖദാവിൽ കണ്ട് സംസാരിച്ച് പിരിഞ്ഞ കാര്യത്തിൽ തീർച്ചയായും ഒരു മറുവടി ഈ എഴുഥ്റ്റ് കൊണ്ടുവരുന്ന ആൾവശം തന്നെ അയപ്പാനപേക്ഷ. സംഖ്യ കുറേ അധികമാണെന്നാണ് ഇവിടെ ഉള്ളവരുടെ അഭിപ്രായം. സംഖ്യ കുറേകൂടീ കുറഞ്ഞ് കിട്ടിയാലേ നഷ്ടം കൂടാതെ ഇരിക്കയുള്ളൂ. മറുവടിക്ക് കാക്കുന്നു. എന്ന് രാ.രാ. ആറ്റുപറമ്പത്ത് ക്രുഷ്ണമേനോൻ അവർകൾക്കു ആടലോടകത്ത് കുഞ്ഞുണ്ണിമേനോൻ (ഒപ്പ്)

ക്രു-മേ- ഈ എഴുത്തിന്ന് ഞാൻ മറുവടി അയച്ചതിന്റെ പകർപ്പാണ് ഇത്.അ ത് നല്ലവണ്ണം മനസ്സുവച്ച് നോക്കണം.

                     ൧൦൭൮  വ്രുശ്ചികം ൧൧  നു     
                           ശ്രീ

മുഖദാവിൽ സംസാരിച്ച കാര്യത്തിൽ തീർച്ച മറൂവടി ആവശ്യപ്പെട്ട നിങ്ങൾ എഴുതിയ എഴുത്ത് കിട്ടി. മുഖദാവിൽ തീർച്ചയാക്കിയതിൽ നിന്നും ഇനിയും സംഖ്യ കുറക്കുന്നതായാൽ ഇനിക്കു വലിയ നഷ്ടമുണ്ട്. പൂവള്ളിപ്പറമ്പും പത്തായപ്പുരയും തുണ്ടുപറമ്പോടുകൂടി ആയിരത്തിതൊള്ളായിരം ഉറുപ്പികയായി അന്ന് തീർച്ചയാക്കിയതല്ലേ. അങ്ങിനെയാണെങ്കിൽ നിങ്ങൾക്കു തരാം തിൽ ചുരുങ്ങിയാൽ തരമില്ല. എന്ന്...........ക്രു-മേ (ഒപ്പ്) [ 18 ] ക്രു-മേ- ഈ എഴുത്തിനു ശേഷം കുഞ്ഞുണ്ണിമേനോൻ അയച്ച എഴുത്ത് നോക്കണം. ഇതാ.

                      ൧൦൭൮ വ്രുശ്ചികം ൧൨ നു
                       ശ്രീ.

ഇന്നലെ അയച്ച എഴുത്ത് കിട്ടി അതിൽ പറയും പ്രകാരം പൂവള്ളിപ്പറമ്പും പത്തായപ്പുരയും മുഖടാവിൽ തീർച്ചപ്പെടുത്തിയപോലെത്തന്നെ തോള്ളായിരം ഉറുപ്പികക്ക് ഞാൻ എടുത്തുകൊള്ളാം. നിങ്ങൾ കുറച്ച് തരില്ലെന്ന് പറയുന്ന സ്ഥിതിക്ക് നിങ്ങളുട അത്രയൊക്കെ ശാഠ്യം പിടിപ്പാൻ പാടില്ലല്ലോ. ഉറുപ്പിക തയ്യാറുണ്ട്, കടലാസ്സിന്ന് ആളെ അയക്കുന്നു. ഇന്ന്തന്നെ നിരത്തി കൈമാറീക്കളയാം എന്നു.............ക -മേ (ഒപ്പ്) ഞാൻ- എന്ത്? തൊള്ളായിരം ഉറുപ്പികയോ ! ആയിരത്തിതൊള്ളായിരം എന്നല്ലേ നിങ്ങളുടെ എഴുത്തിൽ? ക്രു-മേ- അതേ എന്റെ സ്വന്തം പകർപ്പിലങ്ങിനെത്തന്നെയാണ്. പക്ഷേ അസ്സലെഴുതിയതിൽ ഒരബദ്ധം പറ്റി. അതാണ് ഈ ദുർഘടമൊക്കെ ഉണ്ടാക്കിയത്. രണ്ട് എഴുത്ത് കടലാസ്സു എടുത്ത് മുമ്പേ ഒന്നിൽ പകർപ്പെഴുതി. ഇതാണ് ഇപ്പോൾ നോക്കിയത്. മറ്റേ കടലാസ്സിൽ ഇത് നോക്കി അസ്സലെഴുതി ലക്കോട്ടിലാക്കി എഴുത്തുകൊണ്ടുവന്നവന്റെ കയ്യിൽ കൊടുത്തയക്കുകയും ചെയ്തു. ഇപ്പോൾ കോടതിയിൽനിന്ന് ആ എഴുത്തിന്റെ പകർപ്പ് വാങ്ങിനോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. അതിലെഴുതിയിരിക്കുന്നത് ‘പൂവള്ളിപ്പറമ്പും പത്തായപ്പുരയും തൊള്ളായിരം ഉറുപ്പികക്കു കൊടുപ്പാൻ ഞാൻ സമ്മതിച്ചതായിട്ടാണ്”. ഞാൻ- “ഇതാണ് സൂക്ഷ്മമില്ലാത്തവന്റെ മുതൽ നാണമില്ലാത്തവൻ കൊണ്ടുപോകും” എന്നു പറയുന്നതിന്റെ താല്പര്യം. ഇനി അയാൾ വിടില്ല, വേഗം കിട്ടുന്നത് മേടിച്ച് വസ്തു കൊടുക്കുന്നതാണ് നല്ലത്. ക്രു-മേ- അങ്ങിനെ പറയാൻ വരട്ടെ, വിഡ്ഢിത്തം പറ്റിയത് ഞാൻ സമ്മതിക്കാം. മുഴുവൻ കേട്ടിട്ട് വല്ല നിവ്രുത്തിക്കും [ 19 ] വഴിയൂണ്ടോ എന്ന് ആലോചിക്കാതെ കഴിയില്ല. കുഞ്ഞുണ്ണിമേന്റെ ഈ എഴുത്തിന്ന് ഞാൻ അയാൾക്ക് ഇങ്ങിനെ ഒരെഴുത്തയച്ചു- നോക്കിൻ

                         ൧൦൭൮ വ്രുശ്ചികം ൧൨ നു
                          ശ്രീ

നിങ്ങളുടെ എഴുത്തിൽ തൊള്ളായിരം ഉറുപ്പിക എന്ന് എഴുതിക്കാണുന്നതിന്റെ അർത്ഥം നിക്കു മനസ്സിലാകുന്നില്ല. തുണ്ടുപറമ്പിനെപ്പറ്റി അതിൽ യാതൊന്നും പറഞ്ഞിട്ടും ഇല്ല. പൂവള്ളിപ്പറമ്പും പത്തായപ്പുരയും കൂടി തൊള്ളായിരം ഉറുപ്പികക്കു കിട്ടുന്നതല്ലെന്നും അത് രണ്ടും കൂടീ ആ സംഖ്യക്ക് ഞാൻ തരാമെന്നു പറഞ്ഞിട്ടില്ലെന്നും നിങ്ങൾക്ക് അറിവുള്ളതാണ്. പറമ്പും പുരയും വിൽക്കുന്നപക്ഷം അതോടു ചേർന്ന ചെറിയ തുണ്ടു പറമ്പുകൊണ്ട് ആർക്കും ഉപയോഗമുണ്ടാകാത്തതിനാൽ അതിന്നുതക്ക വിലകിട്ടീല്ലെന്നു വികാരിച്ചാണ് പൂവള്ളിപ്പറമ്പിന്നും പത്തായപ്പുരക്കും കൂടീ ആയിരത്തെണ്ണൂറ് ഉറുപ്പികയും ത്തുട്ണുപറമ്പിന്നു നൂറുറുപ്പികയും കൂടീ ആയിരത്തിതൊള്ളായിരം ഉറുപ്പികക്ക് ഞാൻ തരാമെന്നും നിങ്ങൾ അപ്രകാരം വാങ്ങാമെന്നും നോം ആദ്യം കണ്ട് സംസാരിച്ചപ്പോൾ നിശ്ചയം ചെയ്ത് പിരിഞ്ഞതും, പിന്നീടും തീർച്ച പറയേണമെന്നാവശ്യപ്പെട്ട് നിങ്ങൾ എഴുതി അയച്ചപ്പോൾ ഞാൻ നിങ്ങൾക്ക് മറുവടിയായി എഴുതി അയച്ചതും ഉണ്ടായിട്ടുള്ളത്. അതുപ്രകാരം നടക്കുന്നതിന്ന് നിങ്ങൾക്ക് സമ്മതമല്ലെങ്കിൽ ഈ കാര്യത്തിൽ നിന്ന് ഞാൻ പിന്വലിക്കുന്നു. തൊള്ളായിരം ഉറുപ്പിക എന്ന എന്റെ എഴുത്തിൽ എഴുതീട്ടുണ്ടെങ്കിൽ അത് കയ്യബദ്ധം പറ്റിയതാണെന്ന് നിങ്ങൾക്ക് തന്നെ ഊഹിപ്പാനിടയുള്ളതാണ്. ഇനിക്കും ആ എഴുത്ത് ഒന്ന് കാണ്മാൻ അയച്ചു തന്നാൽ കൊള്ളാം. എന്ന് ക്രു.മേ (ഒപ്പ്) ക്രു.മേ ഇതിനു ബദലായി കുഞ്ഞുണ്ണിമേനോൻ അയച്ചത് രജിസ്ത്രകത്താണ്- ഇതാണത് [ 20 ]

                           ൧൦൭൮ വ്രുശ്ചികം ൧൪ നു
                           (റജിസ്ത്രകത്ത്)

മിനിഞ്ഞാന്നത്തെ എഴുത്ത് കിട്ടി. മുഖദാവിൽ തീർച്ചപ്പെടുത്തിയപ്രകാരവും നിങ്ങടെ വ്രുശ്ചികം വ്രുശ്ചികം ൧൧ ലെ എഴുത്ത്പ്രകാരവും നിങ്ങൾ ഇപ്പോൾ നടപ്പാൻ തയ്യാറില്ലെന്നാണ് നിങ്ങടെ എഴുത്തുകൊണ്ട് ഞാൻ മനസ്സിലാക്കുന്നത്. എനിക്കും ഇതുനിമിത്തം വളരെ നഷ്ടത്തിന് ഇടവരും. പൂവള്ളിപ്പറമ്പും പത്തായപ്പുരയും തുണ്ടുപറമ്പും കൂടി ഞാൻ എടൂക്കാമെന്നു പറഞ്ഞതായി എനിക്കും ഓർമ്മ തോന്നുന്നില്ല. എന്ന് മാത്രമല്ല തുണ്ട്പറമ്പ് എനിക്ക് ആവശ്യമില്ലെന്ന് അന്ന്തന്നെ വെളിവായി പറഞ്ഞിട്ടും ഉണ്ട്. നിങ്ങളുടെ വാക്കിനേയും എഴുത്തിനേയൂം വിശ്വസിച്ച് ടി സ്ഥലം ൧൨ നു മുതൽക്ക് ക്രിമിനാൽ വക്കീൽ മിസ്റ്റർ ഇട്ടിക്കോരുമേന്ന് വാടകക്ക് കൊടുക്കാമെന്ന് ഞാൻ വാഗ്ദത്തം ചെയ്തും ഇരിക്കുന്നു. കരാറുപ്രകാരം അഞ്ചു ദിവസത്തിനകം ആധാരം എഴുതികൈമാറി വസ്തു കൈവശം തന്നില്ലെങ്കിൽ നിങ്ങടെ പേരിൽ വ്യവഹാരം കൊടുക്കുന്നതും എനിക്കു വരുന്ന സകല നഷ്ടങ്ങൾക്കും നിങ്ങൾ ഉത്തരവാദിയാകുന്നതും ആകുന്നു. എന്ന് ...............ക്രു. മേ (ഒപ്പ്) ക്രു.മേ- ഇതാണ് റിക്കാട്ടുകളുടെ സ്വഭാവം. അയാളുടെ അന്യായ്ം എന്റെ എഴുത്ത് പ്രകാരമുള്ള കരാറിനെ സ്ഥപിച്ച് വസ്തു കൈവശം കിട്ടുവാനാണ്. അങ്ങോട്ട് വേണ്ടവഴി ആലോചിക്കുക. ഞാൻ- എന്റെ അഭിപ്രായത്തിൽ കേസ്സ് നിങ്ങൾക്ക് ദോഷമാണ് . മിസ്റ്റർ ഇട്ടിക്കോരു മേനോൻ അയാളുടെ ഭാഗം സാക്ഷിയാണ് അല്ലേ? ക്രു മേ- അതേ, ക്രിമിനൽ സന്നതും സിവിൽ കോടതികളിൽ പ്രാക്റ്റീസും ഉള്ള വക്കീൽ അയാൾ മാത്രമല്ലേ ഉള്ളൂ. ഞാൻ- വ്യവഹാരത്തിലെ നഷ്ടം കൂടീവരാതെ കഴിക്കനമെങ്കിൽ അയാളുടെ ഇഷ്ടപ്രകാരം വേഗം ചെയൂ. നിങ്ങൌടെ കുടുമ കയ്യിൽ കിട്ടീ. അത് കുഞ്ഞുണ്ണിമേനോൻ വിടില്ല. മിസ്റ്റർ ഇട്ടിക്കോരുമേനോൻ വിടുവാൻ സമ്മതിക്കുകയുമില്ല [ 21 ] ക്രു. മേ- നഷ്ടം ഞാനത്ര കൂട്ടാക്കുന്നില്ല. ഇതിലധികം വന്നാലും സഹിപ്പാൻ ഞാൻ ത്രാണിയുള്ളവനാണെന്ന് നിങ്ങൾക്കുതന്നെ അറിയാമല്ലോ. എന്നാൽ ഞാൻ ആലോചിച്ചിട്ടോ ആലോചിക്കാതെയോ ഒരുപ്രകാരത്തിൽ ഒരിക്കൽ ഒരു സമ്മതം കൊടുത്തിട്ടു പിന്നീടു മറിച്ചു പ്രവ്രുത്തിച്ചു എന്ന് കാര്യസ്വഭാവം അറിയുന്നവർ ആക്ഷേപിക്കയില്ലെങ്കിലും , മറിച്ചു പ്രവ്രുത്തിക്കുന്നതിനാൽ എന്റെ മനസ്സാക്ഷിക്ക് ഉണ്ടാകുന്ന ഒരു ദണ്ഡവും, ഇല്ലെങ്കിൽ ഈ രണ്ടു ജനദ്രോഹികളുടെ തെമ്മാടിത്തത്തിനു കീഴടങ്ങി ഭയപ്പെട്ട് അവരുടെ ഇഷ്ടം പോലെ പ്രവ്രുത്തിച്ചു എന്നുവരുന്നതിനാലുണ്ടാകുന്ന ഒരു സാഭിമാനക്കുറവും, ഇങ്ങിനെ രണ്ടു സംഗതികൾ ഉള്ളതിനാൽ ഏതിനെയാണ് അധികം ആലോചിക്കേണ്ടത് എന്നുമാത്രമാണ് ഇപ്പോഴത്തെ വിചാരം. ഞാൻ- ഈ കാര്യത്തിൽ മനസ്സാക്ഷിക്കു ദണ്ഡമുണ്ടാകേണ്ട ആവശ്യമില്ല. നിങ്ങൾക്കും അശ്രദ്ധനിമിത്തം ഒരു അബദ്ധം പറ്റിയതല്ലേ. ആ അബദ്ധത്തെ അപേക്ഷിച്ച് മനപൂർവ്വമായി അന്യായമായ ലാഭം സമ്പാദിക്കാമെന്ന് ഒരുങ്ങിയിരിക്കുന്നവരുടെ ദുർമ്മോഹം ഫലിക്കാതിരിപ്പാൻ മാർഗ്ഗമൂണ്ടെങ്കിൽ അതുതന്നെയാണ് മുമ്പിൽ ആലോചിക്കേണ്ടത്. ആകട്ടെ നിങ്ങൾ മുഖദാവിൽ സംസാരിച്ച് തീർച്ചപ്പെടുത്തുമ്പോൾ കേട്ടതായിട്ട് വല്ല സാക്ഷിയും ഉണ്ടോ? ക്രു.മേ- ഇല്ല, എന്നാൽ പറമ്പും പുരയും കൂടി തൊള്ളായിരം ഉറുപ്പികയിലും വളരെ അധികം വിലപിടിക്കുന്നതാണെന്നും ആയിരത്തെണ്ണൂറൂവരെയും കലക്കത്തുരാമൻ‌നായർ ചോദിച്ചിട്ടുണ്ടെന്നും തെളിയിക്കാം. ഞാൻ- അങ്ങിനെ ഒരു തെളിവ് ആവശ്യം തന്നെ. എന്നാൽ രേഖാമൂലം ഉള്ള നിങ്ങളുടെ വെളിവായ സമ്മതത്തിനെ ആ തെളിവ് എത്രത്തോളം ഇളക്കുന്നുണ്ട്? സാരമില്ല. ക്രു. മേ- എങ്ങിനെയായാലും വേണ്ടില്ല. വാദിക്കാതിരിപ്പാൻ വിചാരിക്കുന്നില്ല.ഹൈക്കോടതിവരെ ഈ ഇട്ടിക്കോരുവു മു [ 22 ] ട്ടിക്കോരുവും കൂടീ വിധി സമ്പാദിക്കട്ടെ, എന്നിട്ടവസ്തുനടത്തിമേടിച്ചു കൊണ്ടുപോകട്ടെ. ഞാൻ മനസ്സാലെ കൊടുക്കയില്ല തീർച്ചതന്നെ. പുരുഷധർമ്മത്തിന്ന് വിരോധമായി ഭീഷണിക്ക് കീഴൊതുങ്ങാൻ വിചാരിച്ചിട്ടും ഇല്ല. ഗുമസ്തനോട് ഒരു വക്കാലത്ത് എഴുതിക്കൊണ്ടുവരാൻ പറയിൻ. ഞാൻ- വരട്ടെ. ഇട്ടിക്കോരുമേനോൻ വക്കിലായോ സാക്ഷിയായോ ഉള്ള യാതൊരു കേസ്സിലും ഞാനും എന്നെപ്പോലെതന്നെ മറ്റും ചില വക്കീലന്മാരും അയാളുടെ പേരിൽ ഞങ്ങൾക്ക് വെറുപ്പ് കാണിക്കാൻ വേണ്ടി വക്കാലത്ത് ഏൽക്കില്ലെന്ന് ഒരു നിശ്ചയൻ ചെയ്തിട്ടുണ്ട്. ഈ കേസ്സിൽ നമ്മുടെ രാഘവമേന്നവക്കാലത്ത് കൊടുക്കു. ആൾ കൊച്ചു മിടുക്കനാണ്. നല്ല ബുദ്ധിയും ആലോചനയും ഉണ്ട്. മര്യാദക്കാരോട് വളരെ മര്യാദക്കാരനും മിസ്റ്ററെപ്പോലെ ദുർവ്വത്തരോട് ഗജപോക്രിയുമാണ്. മിസ്റ്റരെ കണ്ണിനു നേരെ കണ്ടാൽ മതി എവിടെ വച്ചായാലും വേണ്ടതില്ല നേരമ്പോക്കായിട്ടെങ്കിലും വല്ലതും പറൻബ്ജ്ഞു വഷളാക്കിയില്ലെങ്കിൽ അങ്ങോർക്ക് ഉണ്ട ചോറ് ദഹിക്കയില്ല. അതുകൊണ്ട് രാഘവമേനോൻ ഉള്ളദിക്കിൽ ആ സാധു മനസ്സമാധാനത്തോടൂകൂടീ ഒരു മിനിട്ട് തികച്ചും ഇരിക്കയില്ല. രാഘവമേന്നാണ് എത്രുവക്കീൽ എന്നറിയുമ്പോൾ തന്നെ മിസ്റ്റരുടെ മനസ്സ് ഒന്ന് കുലുങ്ങാനുണ്ട്. രാഘവമേന്ന് കേസ്സ് മുഴുവൻ മനസ്സിലാക്കി വക്കാലത്ത് ഇന്നുതന്നെ കൊടുക്കു. ഞങ്ങൾ രണ്ടുപേരും കൂടീ അന്യായഭാഗത്തു നിന്ന് ഫയലാക്കിട്ടുള്ള അസ്സൽ രേഖ ഇന്നു തന്നെ കോടതിയിൽ‌വച്ച് പരിശോധിക്കാം. നാളെ പത്രിക തയ്യാറാക്കി കൊടുക്കാം ഒരെഴുത്തും കൊടുത്ത ക്രുഷ്ണമേന്നെ രാഘവമേന്റെ അടുക്കലേക്ക് അയകയും ചെയ്തു. [ 23 ] ക്ക് വെടിപറയാനുണ്ടായ വിഷയം അന്നെക്ക് വെച്ചിട്ടുള്ള കുഞ്ഞുണ്ണീമേന്റെ കേസ്സും മിസ്റ്റർ ഇട്ടീക്കോരുമേന്റെ ഓരോ കഥകളും തന്നെ ആയിരുന്നു. ഒരു വക്കീലനെങ്കിലും മിസ്റ്ററെപ്പറ്റി ഒരു കഥയെങ്കിലും പറയാനില്ലാതെ ഉണ്ടായിട്ടീല്ല. മിസ്റ്റർ ഒരു കേസ്സിൽ കള്ളസാക്ഷി പറഞ്ഞ കഥ ഒരാൾ പറയുമ്പോഴേക്കും അയാൾ മറ്റൊരു കേസ്സിൽ തറ്റ്നെ കക്ഷിക്ക് ഒരു കള്ളാധാരം ഉണ്ടാക്കിക്കൊടുത്ത കഥ മറ്റൊരാൾ പറയും, ഉടനേ മിസ്റ്റർ ഒരുകക്ഷിയെ അനാവശ്യമായ ഒരു വ്യവഹാരത്തിൽ പിടിച്ചിറക്കി പാപ്പരാക്കിയ കഥ വേറൊരാൾ പറയും. ഈ നേരം പോക്കിന്റെ മദ്ധേ മിസ്റ്റർ ഇട്ടിക്കോരമേനോൻ വക്കീൽ മുറിയിലേക്ക് തലയിട്ടതും കാർന്നോരെ വരിൻ വരിൻ ,കാര്യമൊക്കെ മനസ്സിലായി കൂട്ടിൽ കയറീയാൽ കള്ളിയൊക്കെ പുറത്ത് ചാടിക്കാം എന്ന് പറഞ്ഞും കൊണ്ട് രാഘവമേനോൻ അഭിവാദ്യം ചെയ്തും ഞങ്ങൾ എല്ലാവരും കൂടീ പൊട്ടിച്ചിരിച്ചതും മൂപ്പർ ഉള്ളിലേക്കിട്ടതല പുറത്തേക്ക് വലിച്ച് അവിടെനിന്നും മറഞ്ഞതും ഒരു സമയത്തുണ്ടായി. പ്രസ്തുത വ്യവഹാരത്തെപ്പറ്റി ഞങ്ങൾ വക്കീലന്മാരെല്ലാവരുടെയും അഭിപ്രായം ക്രുഷ്ണമേന്ന് ദോഷം വരുമെന്ന് തന്നെ ആയിരുന്നു. എങ്കിലും രാഘവ മേന്റെ സംസാരത്തിൽ നിന്ന് അങ്ങഓർ അതിൽ എന്തോ ഒരു സൂക്ഷ്മ സംഗതി കണ്ടുപിടിച്ചിട്ടുണ്ടെന്നും അത് വിസ്താരത്തിങ്കൽ വെളിപ്പെടുത്തി കേസ്സു ജയിച്ചുകൊള്ളാമെന്നു തനിക്കൊരു ധൈര്യമുണ്ടെന്നും എല്ലാവർക്കും ഊഹിപ്പാൻ ഇടയായിട്ടുണ്ട്. അത് ഇന്നതാണെന്ന് കക്ഷിയായ ക്രുഷ്ണമേന്ന് കൂടി മനസ്സിലാക്കീട്ടില്ല. എഴുത്തിൽ പൂവുള്ളിപ്പറമ്പും പത്തായപ്പുരയും തൊള്ളായിരം ഉറുപ്പികക്ക് എന്ന് എഴുതിയത് അബദ്ധം പറ്റിപ്പോയതാണെന്ന് വാദിച്ച് ഗുണം കിട്ടുന്നതായാൽ മതിയെന്ന് മാത്രമായിരുന്നു ക്രുഷ്ണമേന്റെ മോഹം. എന്നാൽ രാഘവമേനോൻ പത്രികയിൽ ആ എഴുത്തിനെ മുഴുവൻ സമ്മതിച്ചുകൊണ്ട് അന്യായം കളവാണെന്ന് മാത്രമാണ് വാദിച്ചിട്ടുള്ളത്. ഈ രണ്ടു വാദങ്ങളേയും രാഘവമേനോൻ എങ്ങിനെയാണ് യോജിപ്പിക്കുന്നത് എന്നറിവാൻ ഞങ്ങൾക്കെള്ളാം ബലമായ ജിജ്ഞാസയുണ്ടായിരുന്നു. [ 24 ] അതുകൊണ്ട് ജഡ്ജി ജനാർദ്ധനാചാര്യർ ബെഞ്ചിൽ വന്നിരുന്നു ഈ കേസ്സ് എടുത്തപ്പോൾ ബാറിൽ സകല വക്കീലന്മാരും കോർട്ടിൽ തിക്കി തിരക്കിക്കൊണ്ട് ജനങ്ങളും നിറഞ്ഞിരുന്നു.

അന്യായഭാഗം ഒന്നാം സാക്ഷി മിസ്റ്റർ ഇട്ടികോരുമേന്നെ കൂട്ടിൽ കേറ്റി സത്യം ചെയ്യിച്ചു. പ്രഥമവിസ്താരത്തിൽ തനിക്കറിവുള്ള സംഗതികളായി താഴെ പറയുന്ന പ്രകാരം കയ്പീത്തു കൊടുത്തു.

“പ്രതിയായ ആറ്റുപറമ്പത്ത് ക്രുഷ്ണമേനോൻ തന്റെ വക പൂവള്ളിപ്പറമ്പും അതിലുള്ള ഒരു പത്തായപ്പുരയും, വില്പാൻ വിചാരിക്കുന്നതായി കേട്ട് അന്യായക്കാരൻ ആടലോടകത്ത് കുഞ്ഞുണ്ണിമേന്റെ ആവശ്യപ്രകാരം കുഞ്ഞുണ്ണിമേന്നും ഞാനും കൂടി ക്രുഷ്ണമേന്റെ വീട്ടിൽ പോയി വസ്തു വാങ്ങേണ്ട കാര്യത്തെപ്പറ്റി സംസാരിക്കയുണ്ടായി. അന്ന് പൂവ്വള്ളിപ്പറമ്പും പത്തായപ്പുരയും കൂടി തൊള്ളായിരം ഉറുപ്പികയ്ക്ക് ക്രുഷ്ണമേണോൻ കൊടുക്കാമെന്നും കുഞ്ഞുണ്ണിമേനോൻ വാങ്ങാമെന്നും തീർച്ചയാക്കിപിരികയുണ്ടായിട്ടുണ്ട്. ഇത് കഴിഞ്ഞ വ്രുശ്ചികമാസം ആദ്യത്തിലാണ്. പിന്നീട് ഒരു ദിവസം കുഞ്ഞുണ്ണിമേനോൻ എഴുതി അയച്കതിന്ന് മറൂപടിയായി ക്രുഷ്ണമേനോൻ കുഞ്ഞുണ്ണിമേന്ന് ഒരു എഴുത്തയഛ്കത് കുഞ്ഞുണ്ണിമേന്ന് കിട്ടുമ്പോൾ ഞാൻ കുഞ്ഞുണ്ണിമേന്റെ വീട്ടിലുണ്ടായിരുന്നു. ആ എഴുത്തിലും മേൽ‌പ്പറഞ്ഞപ്രകാരം സമ്മതിച്ച് എഴുതീട്ടുണ്ട് (ആ എഴുത്ത് കാണിച്ച് ‘എ’ എന്ന് അടയാളമിട്ട് ഫലമാക്കി). ക്രുഷണമേനോൻ രാഘവമേന്റെ പിമ്പുറത്ത് മൂക്കിൽ വിരലും വച്ച് വല്ലാത്ത വെറുപ്പും ദേഷ്യവും കലർന്ന ഭാവത്തിൽ ഇട്ടീക്കോരുമേന്റെ നേരെ നോക്കിക്കൊണ്ടു നിൽക്കുന്നു. ജഡ്ജി-(രാഘവമേന്റെ നേരെ നോക്കി) നിങ്ങൾ ‘എ’ എന്ന എഴുത്തിനെ പത്രികയിൽ സമ്മതിക്കുന്നുണ്ട് ഇല്ലേ. രാ-മേ- ഉവ്വ്. ജഡ്ജി- നിങ്ങൾ പിന്നെയെന്താ ഈ കേസ്സിൽ തെളിവുകൊടുക്കാൻ പോകുന്നത്. രാ-മെ- ഞങ്ങൾക്ക് അന്യായക്കാരനെ മാത്രം വിസ്തരിക്കാനുണ്ട് അത്രെഉള്ളൂ. [ 25 ] ജഡ്ജി- എന്നാൽ ഈ സാക്ഷിയുടെ എത്രുവിസ്താരം തുടങ്ങു. രാഘവമേനോൻ ഇതിനുത്തരം പറഞ്ഞത് 'ഈ സാക്ഷിയെ എത്രുവിസ്താരം ചെയ്ത് കോടതിയുടെ സമയം കളഞ്ഞിട്ട് എന്റെ കേസിന്ന് ഒരു പ്രയോജനവും ഇല്ല' എന്നായിരുന്നു. അതവരെയും എത്രുവിസ്താരത്തിൽ രാഘവമേന്റെ അസ്ത്രങ്ങൾ തന്റെ ഏതേത് മർമ്മങ്ങളിലൊക്കെയാണ് വന്ന് തറക്കാൻ പോകുന്നത് എന്ന് ഭയപ്പെട്ടുകൊണ്ട് കൂട്ടിൽ നിന്നിരുന്ന മിസ്റ്റർ, എത്രുവിസ്താരത്തിന്ന് ഭാവമില്ലെന്ന് രാഘവമേനോൻ പറഞ്ഞപ്പോൾ താൻ എന്തോ അതിഭയങ്കരമായ ഒരു അപകടത്തിൽ ചാടുവാൻ പോയപ്പോൾ ദൈവഗത്യാ ആരോ തന്നെ അതിൽനിന്ന് എങ്ങിനെയോ രക്ഷപ്പെടുത്തിയാൽ ഉണ്ടാവുന്ന ഒരു ഭാവത്തോടു കൂടി കൂട്ടീൽനിന്നിറങ്ങി ബാറിൽ തന്റെ സ്ഥാനത്ത് വന്നിരുന്നു. മിസ്റ്ററെ ഇങ്ങിനെ ഉപായത്തിൽ വിട്ടയച്ച കാര്യത്തിൽ ക്രുഷ്ണമേന്ന് നല്ല സുഖമായില്ല. ബാറിൽ ഇരുന്നവരിൽ വളരെ ആളുകൾക്കും അങ്ങിനെത്തന്നെ (അന്യായക്കാരനെ കൂട്ടീൽ കേറ്റി സത്യം ചെയ്യിച്ചു.) രാ-മെ- ('എ' എന്ന രേഖ എടുത്തു കാണിച്ച്) ക്രുഷ്ണമേന്റെ എഴുത്താണ് അല്ലേ?) ക്രു മേ- അതേ , എനിക്കയച്ചതാണ്. രാ.മേ- ക്രുഷ്ണമേന്റെ കയ്യക്ഷരം കണ്ടാലറിയുമോ? ക്രു. മേ- ഉവ്വ്. രാ.മേ- (ആ എഴുത്തിന്ന് ക്രുഷ്ണമേന്റെ കൈവശം ഉണ്ടായിരുന്ന പകർപ്പെടുത്ത് കാണിച്ച്) ഇതും ക്രുഷ്ണമേന്റെ കയ്യക്ഷരമല്ലേ? (അതിനെ ‘൧‘ എന്നു അടയാളമിട്ടു) ക്രു.മെ- ഇനിക്ക് തീർഛ്ക് പറവാൻ വയ്യ. രാ.മെ- ക്രുഷ്ണമേന്റെ കയ്യക്ഷരം കണ്ടാലറിയും എന്ന് പറഞ്ഞില്ലേ. രണ്ടും ഒത്തു നോക്കി പറയൂ. ക്രു.മെ- ക്രുഷ്ണമേന്റ് എഴുത്തുപോലെ ഇരിക്കുന്നുണ്ട്. രാ.മേ- അത്രേ പറവാൻ കഴികയുള്ളൂ? ഒന്നു കൂടി നോക്കി പറയൂ [ 26 ] ക്രു.മേ- അതെ ക്രുഷ്ണമേന്റെ തന്നെ. രാ.മേ- നിങ്ങടെ ഭാഗത്ത് നിന്ന് ഫയലാക്കിയ ‘എ’ എന്ന രേഖയും പ്രതിഭാഗം ‘൧‘ എന്ന രേഖയും തമ്മിൽ സാരമായ വല്ല വ്യത്യാസവും ഉണ്ടോ? ഉണ്ടെങ്കിൽ എന്താണ്? ക്രു.മേ-‘൧‘ എന്ന രേഖയിൽ ചിലതെല്ലാം കൂട്ടീ എഴുതീട്ടുണ്ട്. രാ.മേ-‘൧‘ എന്ന രേഖയിൽ കൂട്ടിയെഴുതികാണുന്നത് ‘എ’ എന്ന എഴുത്തിൽ ഇല്ല. അതല്ലേ നിങ്ങൾ പറയുന്നത്? ക്രു.മേ- അല്ല ‘എ’ എന്ന എഴുത്തിൽ ഇല്ലാത്ത ചില സംഗതികൾ’൧‘ എന്ന എഴുത്തിൽ കൂട്ടീ എഴുതീട്ടുണ്ട് എന്നാണ്. രാ.മേ- ‘എ’ എന്ന രേഖയും ‘൧‘ എന്ന രേഖയും കൂടീ നോക്കിയാൽ രണ്ട് കടലാസ്സുകളും തമ്മിൽ വല്ല വ്യത്യാസമുണ്ടോ? ഈ ചോദ്യത്തിനു സമാധാനം പറവാൻ കുഞ്ഞുണ്ണിമേനോൻ കൂടിൽ നിന്ന് പരുങ്ങുന്ന സമയത്ത് രാഘവമേനോൻ പെട്ടന്ന് ഒച്ച ഉയർത്തിയും മുഖഭാവം വല്ലാതെ ഒന്ന് പകർന്നുകൊണ്ട് അതിന് തുടർച്ചയായിത്തന്നെ ‘വ്യത്യാസങ്ങളുണ്ടെങ്കിൽ എന്തെല്ലാമെന്ന് പറയൂ, വേഗം പറയൂ‘ എന്ന് ഇടിവെട്ടുന്നമാതിരി ഒരു ചോദ്യം കൂടി ചെയ്തു. രണ്ടൂ കടലസ്സുകളും തമ്മിൽ ഒരു വ്യത്യാസം മാത്രം ഉള്ളത് തനിക്കറിവുള്ളതിനാൽലതിനെ അപ്പോൾ പറയുന്നത് താൻ ചെയ്ത ക്രുത്രിമത്തെ വെളിപ്പെടുത്തുവാൻ സഹായിച്ചെങ്കിലോ എന്ന് ഭയപ്പെട്ടു വ്യത്യാസമില്ല. ഒരേ തരത്തിലുള്ള എഴുത്തുകടലസ്സുകളാണ് എന്ന് മറുപടി പറഞ്ഞു. രാ.മേ-‘എ’ എന്ന രേഖയിൽ ആദ്യത്തെ ഭാഗത്ത് ഒടിവിലെ വരി വായിക്കൂ. ക്രു.മേ- ‘പൂവുള്ളിപറമ്പും പത്തായപുരയും’ രാ.മേ-‘൧‘ എന്ന രേഖയിൽ ഒടുവിലെത്തെ വരിയെന്താണ്. ക്രു.മേ- ‘തുണ്ടുപറമ്പോടുകൂടീ ആയിരത്തി’ രാ.മേ- ഇനി ‘എ’ എന്ന രേഖയില ഒടുവിലെ വരിയും ‘൧‘ എന്ന രേഖയിലെ ഒടുവിലെ വരിയും കൂട്ടീവായിക്കു. [ 27 ] ക്രു.മേ- ‘തുണ്ടുപറമ്പോടുകൂടി ആയിരത്തി പൂവള്ളിപ്പറമ്പും പത്തായപ്പുരയും ‘ എന്ന് വായിക്കുന്നു. രാ.മേ- അമ്പടകേമ! ചെയ്തിട്ടുള്ള ക്രുത്രിമം ഇന്നതാണെന്ന് ഇനിക്ക് മനസ്സിലായിട്ടില്ലെന്ന് വല്ല ശങ്കയും ഉണ്ടെങ്കിൽ അത് ദൂരെ കളഞ്ഞേക്ക്. ആ രണ്ടു വരികളും ക്രമം പോലെ കൂട്ടിവായിക്കൂ. ക്രു.മേ- ഇപ്പോൾ വായിച്ചപോലെയല്ലാതെ വേറെ വിധത്തിലെനിക്ക് വായിക്കാൻ അറിഞ്ഞുകൂടാ. രാ.മേ- എനിക്കറിയാം. രണ്ടാമതായി വായിച്ച വരിയേ മുമ്പിൽ ചേർത്ത് വായിക്ക്. ക്രു.മേ- ചേർത്ത് വായിക്കുകയോ? ഞാൻ വായിച്ചിട്ട് ആവശ്യമെന്താണ്? ജഡ്ജി- കോടതിയാണെന്ന് ഓർമ്മവേണം. ചോദിച്ചതിനുത്തരം ശരിയായി പറയു. ക്രു.മേ-(കയ്യൂം കാലും വിറയലും ദേഹത്തിൽ വിയർവ്വയും തുടങ്ങി) പൂവ്വള്ളിപ്പറമ്പും പത്തായപ്പുരയും തുണ്ടുപറമ്പോടു കൂടി ആയിരത്തി’ എന്ന് വായിക്കുന്നു. രാ.മേ- ഇത് തന്നെയല്ലേ ‘൧‘ എന്ന രേഖയിലെ ആദ്യത്തെ ഭാഗത്തുള്ള ഒടുവിലെ രണ്ടു വരികളും കൂടി വായിച്ചാൽ കിട്ടുന്നത്? ക്രു.മേ- അതെ. രാ.മേ- രണ്ടെഴുത്തിലും രണ്ടാമത്തെ ഭാഗങ്ങൾ തമ്മിൽ ഒത്തു നോക്കിവായിച്ചാൽ കൂടുതലോ കുറവോ കാണുന്നുണ്ടോ? ക്രു.മേ- ഇല്ല രാ.മേ‌- ഇനി രണ്ടാമത്തെ ഭാഗത്തോടുകൂടി വായിച്ചാൽ ‘പൂവള്ളിപ്പറമ്പും പത്തായപ്പുരയും തുണ്ടുപറമ്പോടുകൂടീ ആയിരത്തിത്തൊള്ളായിരം ഉറുപ്പിക’ എന്ന് കിട്ടില്ലെ. [ 28 ] ക്രു.മേ- ഉവ്വ് (കുഞ്ഞുണ്ണിമേനോൻ ജഡ്ജിയുടെയും പിന്നീട് ഇട്ടിക്കോരുമേന്റെയും മുഖത്ത് പരുങ്ങലോടുകൂടി നോക്കുന്നു) രാ.മേ- രണ്ടെഴുത്ത് കടലാസ്സുകളും തമ്മിൽ വ്യത്യാസമില്ലെന്ന് മുമ്പ് ബോധിപ്പിച്ചില്ലേ. എന്നാൽ സാരമായ ഒരു വ്യത്യാസമുണ്ടെന്ന് ഞാൻ ബോദ്ധ്യപ്പെടുത്തിത്തരാം ‘൧‘ എന്ന രേക്ഖയുടെ മീതെ ‘എ’ എന്ന രേഖയെ വെച്ച് രണ്ടിന്റെയും കുകൾ ഭാഗം ഒപ്പിച്ചു പിടിച്ചു നോക്കു. (ക്രുഷ്ണമേനോൻ അപ്രകാരം ചെയ്യുന്നു) രാ.മേ- അടിയിൽ വെച്ചിട്ടൂള്ള ‘൧‘ എന്ന രേഖയിലെ ‘തുണ്ടുപറമ്പോടുകൂടിയ ആയിരത്തി’എന്നക്ക് വരി ‘എ’ എന്ന രേഖയുടെ താഴത്തെ വക്ക് വിട്ട് പുറത്തേക്ക് തള്ളി കാണുന്നില്ലേ?(കുഞ്ഞുണ്ണിമേനോൻ ഉത്തരം പറയാതെ കൂട്ടീൽ നിന്ന് പരുങ്ങിത്തുടങ്ങി. തനിക്ക് കുറേ മുമ്പ്തന്നെ തുടങ്ങിയ വിറ ഒന്ന് അധികമാവുകയും മുമ്പ് പൊടിഞ്ഞുനിന്ന വിയർപ്പ് ഒലിച്ച് ഒറ്റിവീണു തുടങ്ങുകയും ചെയ്ഹ്റ്റു. മിസ്റ്റർ ഇട്ടിക്കോരുമേന്റെ മുഖം രക്ഷപ്രസാദം കുറഞ്ഞ് വിളർത്ത്തുടങ്ങി) തള്ളിക്കാണുന്നില്ലെ പറയൂ ആ ഒരു വരി ‘എ’ എന്ന രേഖയിൽനിന്ന് വെട്ടിക്കളയുമ്പോൾ മദ്ധ്യത്തിൽ വച്ചകത്തിരിഅസാരം പാളിപ്പോയിട്ടുളത് അത്ര വകവക്കെണ്ട. മറൂപടി പറയൂ, വേഗം പറയു’

കുഞ്ഞുണ്ണിമേനോൻ എഴുത്തിൽ പ്രവ്രുത്തിച്ച ക്രുത്രിമം ഇന്നതാണെന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും പെട്ടന്ന് മനസ്സിലായതും , ജനാർദ്ധനാചാര്യർ ബെഞ്ചിൽ നിന്നു ‘റാസ്കൾ’ എന്ന ഒരു ശബ്ദം പുറപ്പെടുവിച്ച് കുഞ്ഞുണ്ണിമേന്റെ നേരെയും ഇട്ടിക്കോരുമേന്റെ നേരെയും തീക്ഷ്ണമായി ഓരോന്ന് നോക്കിയതും കുഞ്ഞുണ്ണിമേനോൻ തടപിടന്ന് കൂട്ടിനുള്ളിൽ വീണതും ഏകസമയത്താണുണ്ടായത്. രണ്ടുമൂന്ന് ശിവായിമാർ വന്ന് കുഞ്ഞുണ്ണിമേനെ പതുക്കെ കൂട്ടിൽനിന്ന് വലിച്ച് പുറത്തേക്കെടുത്ത് ജഡ്ജിയുടെ കല്പനപ്രകാരം പുറത്ത് കാറ്റത്ത് കൊണ്ടൂപോയി കിടത്തി. ഈ ലഹളയുടെ ഇടയിൽ നമ്മുടെ മിസ്റ്റർ ആരും അറിയാതെ പുറത്തേക്കും ചാടി. [ 29 ]
228

 എഴുത്തിൽ കുഞ്ഞുണ്ണിമേനോൻ ചെയ്ത കർത്തരിപ്രയോഗം വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാവാൻ വേണ്ടി താഴെ ആ എഴുത്തിന്റെ ഒരു ഛായ കാണിക്കാം.

1078വൃശ്ചികം11നു

  ശ്രീ
  മുഖദാവിൽ സംസാരിച്ച കാർയ്യത്തിൽ തീ്ര്യ മറുപടി ആവശ്യപ്പെട്ടനിങ്ങൾ എഴുതിയ എഴുത്ത് കിട്ടി. മുഖദാവിൽ തീർച്ചടാക്കിയതിൽ നിന്നും ഇനിയും സംഖ്യകുറക്കുന്നതായാൽ എനിക്കവലിയ നഷ്ടമുണ്ടു.
പൂവ്വള്ളിപറമ്പും പത്തായപുരയും തുണ്ടുപറമ്പോടുകൂടി ആയിരത്തി

തൊള്ളായിരം ഉറുപ്പികയായി അന്ന തീർച്ചയാക്കിയതല്ലെ അങ്ങിനെയാണെങ്കിൽ നിങ്ങൾക്ക തരാം. അതിൽ ചുരുങ്ങിയാൽ തരമില്ല എന്ന ആടലോടകത്ത കുഞ്ഞുണ്ണിമേനോൻ അവർകൾക്ക

ആറ്റുപറമ്പത്ത കൃഷ്ണമേനോൻ,   (ഒപ്പ്).

 എഴുത്തിന്റെ      എഴുത്തിന്റെ

 ഒന്നാംഭാഗം     രണ്ടാംഭാഗം

--

*
* *

 കുഞ്ചുണ്ണിമേന്റെ അന്യായം ചിലവുസഹിതം തള്ളി എന്ന പ്രത്യേകിച്ച് പറയേണ്ടല്ലോ. എന്നാൽ അവിടെ വ്യവഹാരം അവസാനിച്ചില്ല. ചുരുക്കിപറയുന്നതായാൽ നമ്മുടെ കൃഷ്ണമേനോൻ റിക്കാർട്ട്കെട്ട് വെച്ചത രണ്ടാളുകളെ ഓരോദിക്കിലേക്ക അയച്ചതിന്നശേഷമാണ. ആടലോടകത്തകുഞ്ഞുണ്ണിമേന്നെ ചങ്ങലവെപ്പിച്ച് ജേലിലേക്കുംമിസ്റ്റർ മുക്കിടിക്കാട്ടെ ഇട്ടിക്കോരുമേന്നെ സന്നതവെപ്പിച്ച വീട്ടിലേക്കും.     സി.എസ്.ജി.പി


പത്രചരിത്രം[തിരുത്തുക]

--

൧.

 ഇഹലോകത്തിലുള്ള സകല ചരാചര വസ്തുക്കളുമെന്നുവേണ്ട അനന്തമായ ബ്രഹ്മാണ്ഡകടാഹം തന്നെ സൃഷ്ടിന്ഥിതിലയ [ 30 ] കാരണമായ ഒരു മഹഛക്തിക്കധീനമാണല്ലോ പൂർവ്വീകന്മാരായ വിദ്വാന്മാർ യുക്തിപൂർവ്വം അഭിപ്രായപ്പെട്ടിട്ടുല്ലത്. കാലദേശാവസ്ഥകളെ അനുസരിച്ച് സകല പദാർത്ഥങ്ങൾക്കും, ഉദയം, വർദ്ധന, ക്ഷയം, എന്നിവ ഒഴുച്ചുകൂടുന്നവയല്ലെന്ന ഇദാനീന്തനുന്മാരായ ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നുണ്ട്. അനുഭവത്തിൽനിന്നുള്ള അനുമാനമാണ് ഈ വക സാമാനേനയുള്ള സകല അഭിപ്രായങ്ങൾക്കും അടിസ്ഥാനമായിത്തീരുന്നത്. പല കാലങ്ങളിലായിട്ട് പലരുടെയും അനുഭവങ്ങളെ ഒത്തുനോക്കി അവയുടെ സാരത്തെ സംഗ്രഹിച്ചുണ്ടാകുന്ന അനുമാനം മാത്രമേ യുക്തിക്കൊത്തതും വിശ്വാസയോഗ്യവുമായിരിക്കയുള്ളൂ. ചരിത്രത്തിന്റെ അപേക്ഷ കൂടാതെ ഇതുസാധിക്കുന്നതുമല്ല. എന്നാൽ ഈ ലേഖനത്തിൽ പത്രചരിത്രത്തെക്കുറിച്ച് മാത്രമാണ് ഞാൻ ചിലതു പറവാൻ ഉത്സാഹിച്ചിട്ടുള്ളത്. ലോകവർത്തമാനങ്ങളിൽ താല്പര്യത്തോടുകൂടിയ നാനാദേശവിശ്വാസികളുടെയും ശ്രദ്ധയെ ആകർഷിച്ചുകൊണ്ടിരിക്കുന്ന വർത്തമാനപത്രത്തിന്റെ ജന്മഭൂമി ജർമ്മനി രാജ്യത്തെ ഫ്രാങ്ക്ഫർട്ട് ഓൺ മെയിൻ(Frankfort-on-Main) എന്ന സ്ഥലത്താകുന്നു. കച്ചവടാവശ്യത്തിനുവേണ്ടി രാജ്യക്ഷേമങ്ങളെപ്പറ്റി വ്യാപാരികളുടെയിടയിൽ നടത്തിക്കൊണ്ടിരുന്ന വർഥ്തമാനക്കത്തുകളെ അടിസ്ഥാനമാക്കി ഇഗ്നോൾഫ് എമ്മെൽ (Egnolf Emmel) എന്ന വ്യാപാരി 1615 ൽ ആരംഭിച്ച ഫ്രാങ്ക്ഫർട്ടർ (Frankfurter journal) എന്ന പ്രതിവാരപത്രമാണ് സാധാരണ ലക്ഷണങ്ങളോടുകൂടീ ആദ്യമായി തുടങ്ങിയിട്ടുള്ള വർത്തമാനപത്രം. അടുത്ത കൊല്ലത്തിൽ ആന്റവെർപ്പ് എന്ന പേരോടുകൂടീ ആ തരത്തിൽ വേറെ ഒരു പത്രവും ജനിച്ചു. ഐശ്വര്യാദി സമ്പൽഗുണ സമ്പൂർണ്ണയായിർക്കുന്ന ലണ്ടൻ പട്ടണത്തിന്നു ഒരു പത്രശിശു ഉണ്ടാവാൻ പിന്നെയും ആറുകൊള്ളം കഴിയേണ്ടതായ്‌വന്നു. ‘നതാനൽ ബട്ടർ’ (Nathanel Butter) എന്ന മഹാന്റെ ബുദ്ധിശക്തിയുടെ ഫൽമായി 1622 ൽ അവൾക്കും ഒരു പത്രസന്താനമുണ്ടായി. ആ ശീ [ 31 ] ശൂവാണ കേൾവിപ്പെട്ട വീക്ക്ലിന്യൂസ്സ് (Weekly News) എന്ന പത്രം. വർത്ത്മാനപത്രം എന്നത് അങ്ങാടി മറുന്നോ പറിമരുന്നോ' എന്നു ചോദിക്കുവാൻ തക്ക നിലയിലായിരുന്നു മലയാളത്തിലെ എന്നുവേണ്ട ഭാരതവർഷത്തിലേയും അക്കാലത്തെസ്ഥിതി.ആദ്യകാലത്ത് പത്രങ്ങളിൽ പ്രതിപാദിച്ചിരുന്ന വിഷയം കച്ചവടകാർയ്യങ്ങളെ സംബന്ധിച്ചായൈരുന്നതുകൊണ്ട് പത്രങ്ങളും വാണിഭവർഗ്ഗങ്ങളിലൊന്നാണെന്നായിരുന്നു ജനങ്ങളുടെ വിചാരം. പ്രതിദിന പത്രങ്ങളിൽ സ്വിഫ്ട്(Swift എന്ന മഹാന്റെ ഡൈയിലി കൊറാറ്റ് (Daily Courat) ഗർഭശ്രീമാനായി 1703 ലും പത്രഗ്രന്ഥങ്ങൾക്കു മാത്രുകയായി 'ഡീഫോവിന്റെറ്റവും അറ്റുത്തകൊല്ലത്തിലുംബ്ലാത്ത്യിൽ ജനിച്ച സഹോദരന്മാരാകുന്നു. രാജ്ജ്യകാർയ്യങ്ങളെപറ്റി 1704-നും 40-നും മദ്ധ്യെ മെല്പറഞ്ഞ പത്രാധിപന്മാർതങ്ങളുടെ പത്രങ്ങളിൽ പ്രസ്താവിപ്പാൻ തുറ്റങിയതുമുതൽക്ക് 'മാന്യലേഖനം' (Leading article) എന്ന വിശേഷപ്പേരിന്നിടയായി തീർന്നു.സന്ദർഭോചിതങ്ങളായ ഛായകളോടുകൂറ്റി പരിഷ്ക്ർത രീതിയിലുള്ള പത്രങ്ങൾ പുറപ്പെട്ടുതുടങ്ങീട്ട് 50 കൊല്ലം കഴിഞ്ഞിട്ടില്ല. ശാസ്ത്രങ്ങളെ പ്രതിപാദിക്കുന്നവയെക്കാൾ രാജ്യകാർയ്യങ്ങളെ പ്രതിപാദിക്കുന്ന പത്രങ്ങൾക്ക് ക്രമേണ പ്രചാരം കൂടി തുടങ്ങി. പത്രങ്ങൾക്കു പ്രചാരം വർദ്ധിക്കും തോറും പത്രാധിപന്മാർക്കും സ്വാതന്ത്ര്യവും കൂടിവന്നു. രാജ്യതന്ത്രങ്ങളിലുള്ള വീഴ്ചകളെ ഉടനുടൻ പരസ്യപ്പെടുത്തുന്നതുകൊണ്ട് തന്ത്രനിർവ്വാഹകന്മാർക്ക് പത്രങ്ങളുടെ നേരെ നീരസത്തിന്നിടയായി. അവർ പത്രാധിപന്മാരെ കുറ്റപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു എങ്കിലും ഫലിച്ചത് കുറച്ചുമാത്രമാണ്.'ശകാരം, താക്കീത, തടവ, എന്നുവേണ്ട ജീവഹാനികൂടി സംഭവിക്കുന്നതായാലും അവയെല്ലാം ക്ഷമയോടുക്കൂടി സഹിച്ച് പൊതു ജനങ്ങളുടെ അഭിപ്രായം പത്രങ്ങളിൽ പ്രസ്താവിക്കുനനത്'പത്രാധിപ ധർമ്മമാണെന്നു അക്കാൽത്ത് ഒരുധീരൻ പറകയുണ്ടായിട്ടുണ്ട്. ഉത്തമരീതിയിൽ നടത്തപ്പെടുന്ന പത്രങ്ങൾ ലോകപരതിനിധികളായിത്തീർന്നു. പത്രങ്ങൾക്കു പ്രചാരം വർദ്ധിച്ചുക്കൊണ്ടിരുന്ന കാലത്ത് ഗവർമ്മേണ്ഡിലേയ്ക്ക് പത്രവരികൊടു [ 32 ] ക്കേണമെന്നുള്ള ഏർപ്പാടുവന്നു. വരിസംഖ്യ പത്രന്ന്ങളുടെ താരതമ്യമ്പോലെ അരപ്പെനിമുതൽ നാലപെൻസ് വരെയുണ്ട്."വരിനടപ്പാക്കിയതോടുകൂടി ചില പത്രങ്ങളുടെ പ്രചാരം തീരെ നിന്നുപോയിയെങ്കിലും പിന്നീടുണ്ടായ വർദ്ധന താഴെ കാണുന്നവിധത്തിലായിരുന്നു.ബ്ലാത്തിയിൽ പത്രങ്ങളും പത്രഗ്രന്ഥങ്ങളും കൂടി 1782-ൽ50-? 1795 ൽ 72-? 1846- 228-? ഇങ്ങിനെ ക്രമത്തിൽ വർദ്ധിച്ച 1900-മതിൽ 2902- എന്ന തുകയിൽ എത്തി.ഇവയിൽ 258 പ്രതിദിന പത്രങ്ങളാകുന്നു. 1622-ൽ ഏകപത്രവിഷയമായിരുന്ന ലണ്ടൻ കുടുംബത്തിൽ പിന്നീട്659- പത്ര സന്താനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ 40 എണ്ണം പരോപകാരത്തിനുവേണ്ടി ദിനസരി അദ്ധ്വാനിക്കുന്നവയാണ്. എല്ലാവിധ ശാസ്ത്രങ്ങളേയും പ്രത്യെകം ഘോഷിക്കുന്നവയും ധാരാളമുണ്ട്.ഇത്ര വലിയ ഒരു കുംബത്തിൽ ഇടുക്കിട ബാൽമരണം ഉണ്ടായിട്ടുണ്ടെങ്കിലും അതിനേഒഅറ്റി വ്യസനിക്കാനില്ല.

ഇംഗ്ലീഷ് പത്രങ്ങളിൽ അധികവും പ്രാചാരമുള്ളത് 1943-ൽ ആരംഭിച്ച 'ന്യൂസ ആഫ് ദി വാൾഡ്'(News of the world) എന്ന പ്രതിവാരപത്രമാകുന്നു.ഇതിന്ന് ശരാശരി 51618 പ്രതി ആവശ്യമായിരിക്കുന്നു. വർത്തമാനങ്ങൾകൊണ്ടും പ്രചാരംകൊണ്ടും ഇതിനെ കവച്ചുവെയ്ക്കുന്ന പത്രങ്ങളുണ്ടെങ്കിലും സംഭവങ്ങളുടെ സൂക്ഷമഗ്രഹണവും കാർയ്യാകാർയ്യവിവേചനശക്തിയും ഇതുപോലെ മറ്റൊരു പത്രത്തിനും ഇല്ലെന്നു പരകെസമ്മതിച്ചിള്ളതാണ്. ഗൗരവമേറിയ സംഗതികളിൽ ഗവർമ്മേണ്ടിന്നു സംശയംവന്നിരുന്നാൽ 'സൈസ്സിന്റെ അഭിപ്രായത്തെ അനുസരിച്ച് പ്രവൃത്തിച്ചിട്ടുള കാർയ്യങ്ങൾ അനവധി ഉൺറ്റായിട്ടുണ്ട്. ഈ തരത്തിലൊരു മലയാള പത്രം ഉണ്ടാവനിടവന്നാൽ (വരുന്ന കാർയ്യംവളരെ സശയത്തിലാണ്) അതനിർവ്വഹിച്ചുപോരേൺറ്റതെങിനെയാണെന്നു ചിലർ ശങ്കിക്കുന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള അസാദ്ധ്യപ്രവൃത്തി വെറുംകൈവേലമാത്രമല്ല്ലെന്നും മൂന്ന്നാലു നാഴിക നീളമുള്ള ഒരു കടലാസ് അച്ചടിച്ചു, മടക്കി, [ 33 ] വെട്ടി, 25000ത്തോളം വർത്തമാനപത്രങ്ങളാക്കിത്തരുനതിന് ഒരു മണിക്കൂറിലധികം സമയം ആവശ്യപ്പെടാത്തതായ യന്ത്രപ്പണിത്തരങ്ങളുടെ ശക്തിവിശേഷം കൊണ്ടാണെന്നും പറയുമ്പോൾ സംശയം തീരുന്നതാണല്ലോ. ഇനി ഭാരതവർഷത്തിൽ പ്രവേശിച്ചു നോക്കട്ടെ. ഇൻഡ്യയിൽ ഏതുകാലം മുതൽക്കാണ് പത്രം ഉത്ഭവിച്ചിട്ടുള്ളതെന്ന് താഴെപറയുന്ന സംഗതികളിൽനിന്നനുമാനിക്കാമെന്നല്ലാതെ നിശ്ചയിച്ചു പറയുന്നതിന്ന്തക്ക തെളിവൊന്നും കാണുന്നില്ല. നാലാമത്തെ ഗർണർ ജനറാളായിരുന്ന ലാർദ് വെല്ലസ്ലി (Lord Wellesley) യുടെ കാലം മുതൽക്കാണ് വർത്തമാന പത്രങ്ങളെപറ്റി ചിലതെല്ലാം പ്രസ്താവിച്ചു കാണുന്നത്. അന്ന് പത്രങ്ങൾക്കും മുദ്രാലയങ്ങൾക്കും അശേഷം സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഗവർമെണ്ടിനോ മതങ്ങൾക്കോ വിരോധമുണ്ടാവാനിടയുള്ള വർത്തമാനങ്ങൽ പത്രങ്ങളിൽ പ്രസ്താവിച്ചിരുന്നാൽ പത്രാധിപന്മാരിൽ ഇംഗ്ലീഷുകാരെ ശീമയ്ക്കയക്കുകയും മറ്റുള്ളവരെ ശിക്ഷിക്കുകയും പതിവായിരുന്നു. 1794 ൽ കൽക്കട്ടയിലുണ്ടായിരുന്ന ‘വോൾഡ്’ (Wordl) എന്ന പത്രത്തിൽ സൈന്യങ്ങൾക്ക് ദ്വേഷഹേതുജനകമായ സംഗതി പ്രസിദ്ധപ്പെടുത്തിയ കുറ്റത്തിന്ന് പത്രാധിപർ മിസ്റ്റർഡ്വൻ(Dwane) എന്നാളെ ബ്ലാത്തിക്കയച്ചു. അടുത്ത കൊല്ലത്തിൽതന്നെ ഒരു മജിസ്രേട്ടിന്റെ നടവടെത്തെറ്റിനെപ്പറ്റി ‘ടെല്ലിഗ്രാഫ്’ (Telegraph) എന്ന പത്രത്തിൽ പ്രസ്താവിച്ച കാരണത്താൽ ആ പത്രാധിപർക്കും ഇൻഡ്യാരാജ്യം ഉപേക്ഷിക്കേണ്ടീവന്നു. മറ്റൊരു സംഗതിക്ക് ‘കൽക്കട്ടജർണലിന്റെ പത്രാധിപർക്ക് ഇൻഡ്യ വിട്ടൂപോകുവാനുള്ള കല്പന കിട്ടീ. ഇതിനു ശേഷം 1823 ൽ അച്ചടി ലൈസൻസാക്റ്റ് നടപ്പാക്കി. അതുകൊണ്ട് ലൈസൻസുകൂടാതെ ഏർപ്പെടുത്തുന്ന മുദ്രാലയങ്ങളെയും ആവശ്യമെന്നു തോന്നുന്നപക്ഷം ഒരു ബുക്കിന്റെയോ പത്രത്തിന്റെയുഓ പ്രചാരത്തെയും ഇല്ലായ്മ ചെയ്യുന്നതിന്നും ഗവർമേണ്ടിലേക്ക് അധികാരം സിദ്ധിച്ചു. ഈ അധികാരം ആദ്യമായി ചിലത്തിയ ‘കൽകട്ട ജർനലിന്റെ’ നേരെത്തന്നെയായിരുന്നു. പരിഷ്കാരത്തിന്റെ [ 34 ] ശ്വാസകോശങ്ങൾ ഈവിധം പൊത്തിപ്പിടിച്ചിരുന്ന കാലത്തും പരാക്രമങ്കൊണ്ട് പൊട്ടിപ്പുറപ്പെടുന്ന ദീർഘശ്വാസം പോലെ ഇടക്കിടെ ചില പത്രങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്. അവയെല്ലാം അല്പപ്രചാരങ്കൊണ്ട് അകാലമരണം പ്രാപിച്ചവയാകുന്നു. ലൈസൻസാക്റ്റ് മെറ്റ്കാഫ് (Metacalph) എന്ന മഹാന്റെ കാലത്ത് 1835 ൽ ദുർബ്ബലപ്പെടുത്തി പത്രങ്ങളിൽ അഭിപ്രായം യഥേഷ്ടം (ഘടിപ്പിക്കാനുള്ള സ്വാതത്ര്യം കൊടുത്തു. അത് 1857 വരെ നിലനിന്നു. അതിനിടയിൽ 5 നാട്ടുപത്രങ്ങളും 3 ദിനസരിപത്രങ്ങളോടുകൂടി 6 ഇംഗ്ലീഷ് പത്രങ്ങളുമുണ്ടായിരുന്നു. ജനിച്ച ദിവസം തന്നെ മരിക്കുന്നതുകോണ്ട് ദിനസരിപത്രങ്ങളായതാണെന്നുള്ള പരിഹാസവാക്കിന്ന് അന്നത്തെ ചില പത്രങ്ങളും പത്രങ്ങളായിത്തീർന്നിട്ടുണ്ട്.

               എ. നാരായണപ്പുതുവാൾ
      
                 == ആലോചനക്കുറവ് ==

താൻ മറ്റുള്ളവരുടെയിടയിൽ ഏതു തരക്കാരനാണെന്ന് അറിയുവാനുള്ള ആവേശം പലമാതിരി ആശാപാശങ്ങളെക്കൊണ്ട്കെട്ടുപെട്ട് കിടക്കുന്നജനസമുദായത്തിന്നൊട്ടും അപ്രധാനമായിട്ടുള്ളതല്ല. ഈ മോഹം സാധിപ്പിക്കുവാനായിത്തുനിഞ്ഞുപുറപ്പെടുന്നവർ അവസാനം പശ്ചാത്തപിക്കാതിരിക്കുന്നതും അപൂർവ്വം തന്നെ. ഒരുവനെപ്പറ്റിയുള്ള അഭിപ്രായം അയാളുടെ നേരെ വച്ചു പറയുന്നതിലധികം സ്വതന്ത്ര്യമായിപ്പുറ്പ്പെടുവിക്കുന്നത് ആളില്ലാത്തസമയത്താണെന്നുള്ളതിന്നു തർക്കമില്ല. ആളെ കാണാതെ പറയുമ്പോൾ കുറ്റങ്ങളെല്ലാം എണ്ണിപ്പറക്കി എടുത്തു കാണിക്കും. നടവടിദോഷത്തെപ്പറ്റി കഠിനമായി ആക്ഷേപിക്കും. കീൾ നടവടി മുഷുവൻ പരിശോധിച്ച് കാണുന്ന ഭിപ്രായം കലവറ കരുതാതെ നിർദ്ദാക്ഷിണ്യമായിത്തുറന്നു പറവാനുള്ള സമയവും അതുതന്നെയാണ്. അതുകൊണ്ട് ഒരുവനെപ്പറ്റി ജനങ്ങൾക്കീടയിലുള്ള ആക്ഷേപം അയാൾ മറഞ്ഞുനിന്ന് കേൾക്കുന്നതായാൽ തനി [ 35 ] ക്ക് അശേഷം രസിക്കാത്തതായ പല സംഗതികളും ഗ്രഹിക്കാനിടയാകുമെന്ന് മാത്രമല്ല അതുവരെ സ്വന്തം ദ്രുഷ്ടിയിൽ‌പ്പെടാത്തതായ കാര്യങ്ങളെ കണ്ടെത്തുവാനും വഴിയുണ്ട്. ബന്ധുമിത്രങ്ങൾ താഴ്മയോടും ശുഷ്കാന്തിയോടൂം ചെയ്യുന്ന ഉപദേശത്തിൽ ഒരുവന്ന് ഭിന്നാഭിപ്രായം ജനിക്കുമ്പോൾ അത് തന്റെ ദുർന്നടപ്പിനെക്കുറിച്ച് വീണ്ടുവിചാരം ചെയ്യിക്കുന്നതിന്നും, കുറ്റകരമായ പ്രവ്രുത്തികളിൽ നിന്ന് വിമുഖനാക്കിത്തീർക്കുന്നതിന്നും, തുടർച്ചയായി ചെയ്തുപോരുന്ന ക്രുത്രിമ വ്രുത്തികൾക്കു ശ്മനം വരുത്തുന്നതിന്നും പകരം ഉപദേഷ്ടാക്കളോടു നിലവിട്ട് ശുണ്ഠികടിച്ച് പൂർവ്വസ്നേഹത്തേ കൂടീല്ലായ്മചെയ്യുന്നതിന്നുള്ള പെരുവഷിയായി പരിണമിക്കുന്നത് അസാധാരണയല്ല. ബന്ധുമിത്രങ്ങളുടെ ഉപദേശം തിന്മയാണെന്നു കരുതി പത്ഥ്യം പറഞ്ഞവനെ പഴിപറഞ്ഞ് വിരോധം ഭാവിക്കുന്ന ഒരാൾക്ക് അനാവശ്യമായി അന്ന്യമുഖത്തിൽ എന്നുണ്ടാകുന്ന പുലഭ്യവർഷം കേൾക്കുമ്പോൾ മനസ്സിൽ ഏതെല്ലാം വിധത്തിലുള്ള സ്തോഭങ്ങൾ വന്നുപോയിക്കൊണ്ടിരിക്കുമെന്നോ പറവാൻ പ്രയാസം. അതുകൊണ്ട് ഒരുവനേപറ്റി അന്യന്മാർ എന്തുപറയുന്നുവെന്ന് മറഞ്ഞു നിന്ന് കേൾക്കുവാനുത്സാഹിക്കുന്നത് അധികപക്ഷവും ആപൽക്കരമാണെന്നുള്ളതിന്നാക്ഷേപ്പമില്ല്. അയാളുടെ ഈ പ്രവ്രുത്തി വെളിപ്പെടുന്ന പക്ഷം വാങ്മയാസ്ത്രങ്ങളെക്കൊണ്ടുണ്ടാക്കിയിട്ടൂള്ള പ്രണവൈരൂപ്യം പിന്നീടു തന്നെ പുകഴ്ത്തുന്നതുകൊണ്ടോ മറ്റനേകം തരത്തിലുള്ള പ്രവ്രുത്തികളെക്കോണ്ടോ മാഞ്ഞു പോകത്തക്കതായിരിക്കുകയില്ല. എന്തെന്നാൽ കുറ്റം പറഞ്ഞവനും മറഞ്ഞിരുന്നു കേട്ടവനും തമ്മിൽ കാണുമോളെല്ലാം മനസ്സിൽ വടുക്കെട്ടിക്കിടക്കുന്ന പണ്ടത്തെ വ്രണം ചുഴിഞ്ഞ് നീറീ വട്ടം വീശുവാനാണ് അധികം എളുപ്പം. “ഭിന്നരുചിഹിലോക:“ എന്നുള്ളത് ഒരിക്കലും മറന്നുകളയത്തക്കതല്ല. കഴിയുന്നത്ര മനസ്സിരുത്തിചെയ്തതായഒരുവന്റെ പ്രവ്രുത്തിയിൽ മറ്റുള്ളവർ ഓരോ കുറ്റങ്ങൾ കാണാതിരിക്കുന്നത [ 36 ] ല്ല. അതുപോലെതന്നെ ഗുണാംശങ്ങൾ കാണുന്നതും അപൂർവ്വമായിരിക്കുമെന്നില്ല. ഇത് ഞാൻ ഒരു ചെറിയ കഥകൊണ്ട് ദ്രുഷ്ടാന്തപ്പെടുത്താം. നാലുദിക്കിലും നടന്ന് വിരുതു നേടിയ ഒരു ചിത്രമെഴുത്തുകാരൻ മനസ്സിരുത്തി എഴുതീട്ടുള്ള ഒരു പടം പല യോഗ്യന്മാരെയും കാണിച്ചു. അവരെല്ലാം ഒരുപോലെ സ്തുതിച്ചതല്ലാതെ ആരും ഒരു കുറ്റവും പറഞ്ഞില്ല. അയാൾ ഇതുകൊണ്ട് ത്രുപ്തിപ്പെടാതെ പടം നാലും കൂടിയ പെർവഴിയിൽ കെട്ടിത്തൂക്കി ഒരു പരസ്യവും എഴുതിപ്പതിച്ചു. അതായത് “ഈ പടത്തിന്റെ ഏതവശത്തിനെങ്കിലും വല്ല ന്യൂനതയും ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ആ ഭാഗത്ത് അടയാളം ചെയ്പാൻ അപേക്ഷ” എന്നായിരുന്നു. അയാൾ സന്ധ്യയോടുകൂടി വന്ന് ചിത്രം എടുത്ത് നോക്കിയപ്പോൾ അതിൽ എള്ളിടക്ക് സ്ഥലം കോറലില്ലാതെ കണ്ടില്ല. ചിത്രകാരന്ന് വളരെ കുണ്ഠിതമുണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. അയാൾ പിറ്റേ ദിവസം അതുപോലെയുള്ള വേറൊരു ചിത്രം കൊണ്ടുവന്നു തൂക്കി. ഏതെങ്കിലും ഗുണാംശം അടയാളപ്പെടുത്തണമെന്ന് പരസ്യം ചെയ്തു. അന്ന് സന്ധ്യക്ക് ചിത്രം നോക്കിയപ്പോൾ മുമ്പ് കുറ്റമാണെന്നു കാണിച്ചിരുന്ന ഭാഗം മുഴുവവനും ഗുണസൂചകമായ രേഖകളെക്കൊണ്ട് നിറഞ്ഞിട്ടുള്ളതായിക്കണ്ടു. ആദ്യത്തെ ചിത്രം കണ്ടപ്പോളുണ്ടായ ആശാഭംഗം ഇതുകൊണ്ട് നിർമ്മൂലനം ചെയ്തതായി വിചാരിക്കുമല്ലോ. തന്നെപ്പറ്റി മറ്റുള്ളവരുടെ ഇടയിലുള്ള അഭിപ്രായം ഒരാളോട് പറയുന്നതിന്ന് മുമ്പ് അയാൾ ഏതുതരക്കാരനാണെന്നും ആരാണെന്നും അറിയേണ്ട ചുമതലയുണ്ട്. ആളെ അറിയിക്കാതെ പറയുന്ന മുള്ളുവാക്കോ , പരിഹാസമോ, സ്തുതിയോ , തന്റെ സദാചാരത്തിറ്റ്നെ ഗതിയെ തദസ്ഥപ്പെടുത്തുകയും , മൈത്രീ ബന്ധത്തെ അഴിച്ചു കളയുകയും ചെയ്യും എന്ന് മാത്രമല്ല ഒരു വിടുവായനാണെന്നുള്ള പേരുകൂടി സമ്പാദിക്കുകയും ചെയ്യും. ഈ അ [ 37 ] വസരത്തിൽ അടുത്തുണ്ടായ ഒരു സംഭവം എന്റെ ഓർമ്മയിൽ വരുനത് അധികം ഗൌരവമുള്ളതല്ലെങ്കിലും ഉദാഹരിക്കുവാൻ ധാരാളം മതിയാകുന്നതാണ്. ജനങ്ങൾ തിക്കിത്തിരക്കി കൂടീട്ടുള്ള നാടകപ്പുരയിൽ ഒരു ധാടിക്കാരന്റെ അടുക്കൽ ഞാനും ഒരു കസാലക്കാരനായി ചെന്നു ചേർന്നു. ഒരു പുരുഷവർഗ്ഗഥ്റ്റിൽ പെടാത്തവരെപ്പറ്റി പര്യാലോചന ചെയ്യുവാൻ അതിസമർത്ഥനാണെന്ന് ആ വർഗ്ഗക്കാരുടെ നേരെയുള്ള അദ്ദേഹത്തിന്റെ ചാഞ്ഞും ചെരിഞ്ഞും ഉള്ള നോട്ടം കൊണ്ട് ഞാൻ മനസ്സിലാക്കി. ഞങ്ങൾ അപരിചിതനാരാകകൊണ്ട് ആദ്യം ഒന്നും സംസാരിച്ചില്ല. അല്പസമയം കഴിഞ്ഞപ്പോൾ ഞങ്ങൾ ഇരിക്കുന്നത്ന്ന് കുറച്ചു ദൂരത്തുകൂടീ മേൽ‌പ്പറഞ്ഞ വർഗ്ഗത്തിൽ ഒരാൾ അടങ്ങിയൊതുങ്ങിപ്പോവുന്നത് കണ്ട് ‘ആ മൂധേവി ഏതാണ്’ എന്ന് മൂപ്പർ എന്നോട് ചോദിച്ചു. ഞാൻ താഴ്മയോടുകൂടി എന്റെ സോദരിയാണെന്നു പറഞ്ഞു. മൂപ്പർ ലജ്ജിച്ച് പരുങ്ങിക്കൊണ്ട് “ആ വനിതാ രത്നത്തെപ്പറ്റിയല്ല ഞാൻ ചോദിച്ചത്. അവരുടെ അടുക്കലിരിക്കുന്ന ശൂർപ്പണഖയെപ്പോലെയുള്ള ആ പ്രാക്രുതെനെക്കുറിച്ചായിരുന്നു” എന്നു വീണേടം കൊണ്ട് പുള്ളി വിദ്യയെടുത്തു. നുണയും ആപത്തും ഒറ്റപ്പെട്ടുവരുന്ന സമ്പ്രദായം ചുരുക്കമാണല്ലോ. ഈ ചോദ്യത്തിനും ഞാൻ ക്ഷമയോടുകൂടി പറഞ്ഞ മറുവടി അവർ എന്റെ ഭാര്യയാണ് എന്നായിരുന്നു. ഇതിലധികം വലുതായ ഒരു വിഡ്ഡിത്തരത്തിൽ അദ്ദേഹം ചെന്നു ചാട്നില്ല “മൂത്രം കുടിച്ച മൂരിയെപ്പോലെ മുകറിളിഞ്ഞും മാപ്പെന്ന് പച്ചമലയാളത്തിൽ പറഞ്ഞാൽ ശക്തിപോരെന്നു കരുതി നൂറു വിധത്തിൽ “അപ്പോളജി” യും “എക്സ്ക്യൂസും”, “പാർഡനും” ചോദിച്ചു തുടങ്ങി. അടുത്തിരിക്കുന്നവർ എന്റെ മുഖത്തു നോക്കിച്ചിരിക്കുന്നുണ്ട്. എന്റെ പ്രക്രുതം മാറൂനുണ്ടെന്നു വച്ചിട്ടോ തന്റെ വിഡ്ഡീവേഷത്തിന്നു കിരീടം വെച്ചതുകൊണ്ടോ മൂപ്പർ നാടകം കാണാതെ എണീറ്റ് നടന്നു. പുള്ളി ചോദിച്ച സ്ത്രീകൾ എന്റെ സോദരിയുമല്ല, ഭാര്യയുമല്ല. ആരോ? എന്തോ?

               കിളിയാടി കുട്ടൻ ബി. എ [ 38 ]              == പച്ച മലയാളം ==

ഞാൻ ഒരു പച്ച മലയാളിയാണ്. ഇങ്കിരീസ്സും പരന്തരീസ്സും ചമക്രുതവും മറ്റും എനിക്കറിഞ്ഞുകൂടാ. എന്നാൽ എന്റെ കൂട്ടുകാരാണെങ്കിൽ അവർക്ക് ഇവയൊക്കെ കടുകട്ടിയാണെന്നാണ് വെച്ചിട്ടുള്ളത്. ഇവർ കാട്ടിക്കൂട്ടൂന്നപോലെയുള്ള അറിവ് ഈ കൂട്ടർക്കില്ലെന്ന് മറ്റുള്ളവർ ഇവരെക്കുറിച്ചിലപ്പോൾ കളിയാക്കുന്നതിൽ നിന്നും എനിക്ക് നല്ലവണ്ണം ഊഹെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും തടുത്തുപറയുവാനുള്ള കോപ്പ് ഇല്ലുറത്തില്ലാത്തതുകൊണ്ട് എന്നെച്ചില്ലിയേടത്തോളം അവരുടെ ഊപ്പിടിക്ക് യാതൊരു കുറവും ഉണ്ടാവാറില്ല. എന്നു തന്നെയല കടക്കലും തലക്കലും നടുക്കും പിന്നെപ്പഴുതുല്ലടത്തൊക്കെയും കടപടയെന്നെന്തോ ചിലതൊക്കെ കൂത്തിക്കുറിഛ്ക് ഇടക്ക് ചിലമലയാളം മൊഴികളുടെ പോട്ടും പൊടിയും കലർത്തി മാരിച്ചിരിയുമ്പോളെ അവർ തുരുതുരെപ്പറയുമ്പോൾ പലപ്പോഴുമെനിക്ക് അരിശം കൊള്ളാറുണ്ട്. ചിലപ്പോൾ അവർ എന്നെ പരന്തരീസ്സിൽ ശകാരിക്കും, ചിലപ്പോൾ ഇങ്കിരീസ്സിലും ചമക്രുതത്തിലും കലശൽ കൂട്ടൂം. ‘എന്റെ തലയിലെഴുത്തിന്റെ വലിപ്പങ്കൊണ്ട് ഇതിനൊക്കെലാക്കു ഞാനായല്ലോ’ എന്നമ്മറ്റും ഓർത്തോർത്തു പലകുറിയും എന്റെ ഉള്ള ചൂട്ടുപുകയാകാറുണ്ട്. ഇങ്ങിനെ കേട്ടു കേട്ടു പൊറുതുമുട്ടീ (“തല്ലുകൊണ്ടാൽ തടവും പടിക്കും” എന്നു പഴഞ്ചൊല്ലുണ്ടല്ലോ) ഏതെങ്കിലും ഞാനും ചില പൊടിക്കൈയെടുക്കുവാനുറച്ചു. ഒരിക്കൽ കൂട്ടർകൂടീ വട്ടമിട്ട് എന്നപ്പതിവിൽക്കവിഞ്ഞ് പടു വിഡ്ഡിയാക്കുവാനും എന്റെ നേരെ നോക്കികയ്യുകൊട്ടിച്ചിരിക്കുവാനും തുടങ്ങിയപ്പോൾ എനിക്ക് അതു പൊറുക്കുവാനുള്ള കെൽ തീരെയില്ലാതെയായി. എന്നിട്ട് ഞാൻ അവരുടെ നേരേ തിരിഞ്ഞ് “കൈമ്പാതഴ്ശുമ്മപ യാഷിഊആശാഞെഘിപ്, നസശാഷപ്പിസാഹച്ചേ; കെമ്മാപ്ണാം നഴഹചിതഴശാൻ.” എന്ന് തട്ടി മിന്നിച്ചു. ഇതുകേട്ടപ്പോൾ കൂട്ടർ ഒന്നു പകച്ചു പോയി . എന്നിട്ടെന്നോട് “എന്താണീനൊസ്സു പറയുന്ന [ 39 ] ത്?' എന്നായി. 'നിങ്ങളെന്താ കൂടുക്കമ്പം പൊട്ടിക്കുന്നത്' എന്നു ഞാൻ അങ്ങോട്ടും ഒട്ടും കുറച്ചില്ല. മലയാളം കിട്ടാഞ്ഞിട്ട് ഇങ്കിരീസ്സോ ചമക്കൃതമോ ചേറ്ത്തുസംസാരികെണ്ടി വരുന്നതാണെന്ന് അവർ മറുപടിപറഞ്ഞപ്പോൾ 'മലയാളത്തിന്റെ നേരെ വേറുപ്പുകൊണ്ട് "അകോഖഗോ' സംസാരിച്ചതാണെന്നു നേരമ്പോക്കു പറഞ്ഞിട്ട് അതിന്റെ മലയാളം 'എന്താപറയുന്നത്' ശ്കാരിക്കുകയാണെങ്കിൽ മലയാളത്തിലാവട്ടേ എന്നാൽ ഞാൻ മറുപടി പറയാം' എന്നാണെന്നും അവരോടു തുറന്നു പറഞ്ഞു. ഇങ്ങിനെ ഞങ്ങൾ തമ്മിൽ കശപിശകൂടി ഒടുവിൽ അതു പുതുമലയാളത്തിന്റേയും പഴമലയാളത്തിന്റേയും നന്മതിന്മകളേ ഒരുമാതിരി തീരുമാനപ്പെടുത്തുന്നതിന്ന് ഒരു നല്ല വഴിയായിത്തീർന്നു.ഇവിടെ അതിന്റെ ചുരക്കം വായനക്കാരുടെ അറിവിനായി ച്ചേർക്കുന്നതായാൽ ഞാൻപിടിച്ചവാശി കൊള്ളാവുന്നതോ അല്ലയോ എന്ന് അവർക്കോർത്തു നോക്കുവാനും എന്റെ കൂട്ടുകാരേപ്പോലെയുള്ളവരേ പഴിപ്പെടുത്തേണമെങ്കിൽ അതിനുംമതിയാകുമെന്നു കരുതുന്നു.

ഒന്നാമത്, അറിവുകൂടിയ ഒരോരോ മറുനാട്ടുക്കാരായിട്ടുള്ള എടവാടു കൊണ്ട് ഒരു നാടിന് ഉയർച്ചവരുന്നതോടു കൂടി കച്ചവടം കൈവേല മുതലായവ വളർന്ന് ആനാട്ടിൽ ? ചേരുകളേക്കൊണ്ടുതന്നെ കഴിഞ്ഞുകൂടുന്നതല്ലെന്നു വരുമ്പോൾ അവനവന്റെ ഉള്ളീലുള്ളതു മറ്റൊരുവൻ ഉൾക്കൊള്ളേണമെങ്കിൽ അതാതു മറുനാട്ടുക്കാർ പറഞ്ഞുവരുന്ന പേരുകൾ കടം വാങ്ങാതെ പറ്റുന്നതല്ലല്ലോ. അത് ഒരുമാതിരി ശരിയാണ്. എന്നൽ ഈ കടം വാങ്ങല് താഴേപറയുംവണ്ണമെ ഉണ്ടാവാൻ വഴിയുള്ളു.

"മാറ്റംവരാതെ മൊഴിയും പൊരുളും പിടിക്ക മാറ്റംപൊരുൾക്കരുളിയും മൊഴിയിങ്ങെടുക്ക ഏറ്റക്കുറച്ചിൽ പലതും മൊഴിയിൽ കൊടുത്തു മേറ്റ,ക്കുറിച്ചപൊരുൾ കൊണ്ടുനടത്തുകെങ്ങും"

കടംവാങ്ങുന്നത് മൂന്നുമാതിരിയായിട്ടുണ്ട്. ഒന്നുംമാറ്റംവരാതെ മൊഴിയും പൊരുളും പടിക്ക, അതായത് ഇപ്പോഴത്തേ പുതു [ 40 ] മോടിക്കാർ തട്ടിമിന്നിക്കുമ്പോലേ മറുനാട്ടുമൊഴി അങ്ങിനെ തന്നെ ഒരു മാറ്റവും വരുത്താതെ എടുത്ത് തനതെന്നപോലെ ഇട്ടുപ്പേരുമാറുക. ഇത് നമ്മുടെ മലയാളത്തിനെന്നല്ല മൊഴികൾക്കു പൊതുവേതന്നെ ഒരു വലിയ പുഴുക്കുത്തു പോലെ കേടു തട്ടിക്കുന്നതാണെന്നും കൂടിഓർമ്മവെയ്ക്കേണ്ടതാണ്. രണ്ട്-'മാറ്റം പൊരുൾക്കരുളിയും മൊഴിയിങ്ങെടുക്ക'. ഇതെന്തെന്നാൽ, പൊരുളിന്നു മാറ്റം വരുത്തിയും വരുത്താതേയും മൊഴിക്ക്മലയാളച്ചുവ നല്ലവണ്ണം വരുത്തി, ക്കൂട്ടത്തിൽക്കൂട്ടിയിണക്കി കേട്ടാലറിയാത്തമട്ടിൽ ചേർക്കുക. മൂന്ന്-'ഏറ്റക്കുറച്ചിൽ പലതും മൊഴിയിൽക്കൊടുത്തു മേറ്റ, ക്കുറിച്ച പൊരുൾ കൊണ്ടു നടത്തുകെങ്ങും'. ആയതെങ്ങിനെയെന്നാൽ, മോഴിയിൽ ചിലതു കൂട്ടിയോ കിഴിച്ചോ മാറ്റിയോ മറിച്ചോ എങ്ങിനെയെങ്കിലും പറഞ്ഞറിയിക്കേണ്ടുന്ന പൊരുൾ എല്ലാവർക്കും അറിയാറാക്കിക്കൊടുക്കുക. ഇവയിൽ ഒന്നാമത്തേത് ഏറ്റവുമ്മോശമാണെന്നു മുമ്പ്പറഞ്ഞിട്ടുണ്ടല്ലോ. രണ്ടാമത്തേത്, മൂന്നാമത്തെതിനെക്കാൾ താഴേയാണെന്നും പറയാവുന്നതാണ്.ഇതുകൊണ്ടുതന്നെ ഒടുക്കത്തേതാണ് എല്ലാറ്റിലും മെച്ച്മെന്നും അറിയാവുന്നതാണല്ലോ.എന്നാൽ വേണ്ടതുപോലെയായിയില്ലെങ്കിൽ ഇവയിലെല്ലാറ്റിലും വഷളായിത്തീരാനുള്ളതും ഇതുതന്നേയാകുന്നു.

നമ്മുടെ മലയാളം പണ്ടേതന്നെ പാട്ടം, പറയലും, എന്നു രണ്ടുവഴിക്കു തിരിഞ്ഞിട്ടുള്ളതുകൊണ്ട് രണ്ടിനമായിട്ടുതന്നെയാണ് ഇന്നും നടന്നുവരുന്നത്. അതിൽ, പറയുന്ന മലയാളം പാട്ടിലും ഉൾപ്പെടുത്താതേ കഴിയില്ല എങ്കിലും കന്നങ്ങൾ പറയുന്നതിനെ വലിയ നിലയിലുള്ളവരേക്കൊണ്ടു മറ്റും പറയിപ്പിച്ചാൽ ഒട്ടും പന്തിയാവില്ല. പാട്ടുമലയാളമെല്ലാം, പറയുന്നേടത്തു ചേർക്കുന്നതായാലും വലിയ ചീത്തയായിത്തീരും. ഇതുരണ്ടും അറിവുള്ളർക്ക് കേട്ടാൽ തിരിച്ചറിയാം.എന്നുതന്നെയല്ല അറിയാത്തവർ വളരെയുണ്ടെന്നുംതോന്നുന്നില്ല.

ഇനി ഒന്നുപറവാനുള്ളത്,വേണ്ട്വരുന്നേടത്തേ കടംവാങ്ങിക്കാവു എന്നാണ്. നമ്മുടെ പഴയ ഈടുവയ്പുകളിൽ ഓരോപെട്ടി [ 41 ] 240

കളിലായിട്ട വളരെക്കൈമുതൽ കെട്ടിവെച്ചിരിക്കെ അതൊന്നും തുറന്നുനോക്കാതെ കണ്ണടച്ചു കടംവാങ്ങിച്ചിലവിടുന്നത് അറിവില്ലായ്കകൊണ്ടോ മടികൊണ്ടോ വിഢ്ഢിത്തങ്കൊണ്ടോ എന്തുകൊണ്ടായാലും ഒട്ടും ശരിയായിട്ടുള്ളതല്ല തീർച്ചതന്നെ.

"എങ്ങൾമുൻവന്നുള്ളൊരോമനക്കണ്ണനേ

യെങ്ങും വരുന്നതു കണില്ലല്ലി

കാർകൊണ്ടൽപോലെയവന്നുനിറന്തന്നെ

കാർകഴലൊട്ടണ്ടുകെട്ടിച്ചെമ്മേ

കയ്യിൽക്കഴലുണ്ടു കാലിൽച്ചിലമ്പുണ്ടു

?

നെഞ്ചകം പെണ്ണങ്ങൾ കണ്ടുപിളർക്കുന്നു

പുഞ്ചിരിയുണ്ടുടൻ കൂടെക്കൂടെ

ഉള്ളിലിണങ്ങുന്നേനെന്നങ്ങുചൊല്ലുന്ന

കള്ളനോക്കണ്ടയ്യോ മെല്ലെമെല്ലേ"-കൃഷ്ണഗാഥ.

"നായർ വിശന്നുവലഞ്ഞു വരുമ്പോൾകായക്കഞ്ഞിക്കരിയിട്ടില്ല. ആയതുകേട്ടുകലമ്പിച്ചായവൻ അരവാൾ ഉടനേകാട്ടിലെറിഞ്ഞു ചുട്ടുതിളച്ചു കിടക്കുംവെള്ളം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു കെട്ടിയപെണ്ണിനെമടികൂടാതെകിട്ടിയ ??? കിണ്ണമുടച്ചു കിണ്ടിയുടച്ചു തിണ്ണംചിരവ കിണറ്റിൽ മറിച്ചു അതുകൊണ്ടരിശംതീരാഞ്ഞിട്ടവനപ്പുരചുറ്റും പാഞ്ഞുനടന്നു." -കുഞ്ചൻനമ്പ്യാർ.

"കറുത്തുമല്ലാ നിറമെങ്കിലേറെ

വെളുത്തുമല്ലാ മുലചാഞ്ഞുമില്ല

വെറുപ്പമാകാപടവാർത്തകേട്ടാ

ലൊരുത്തിപോനാളവളാകിലോതാൻ" -ലീലാതിലകം

"മാഴക്കണ്ണാൾക്കൊരു മയിലുമുണ്ടങ്ങുപിൻകാലൊളംപോയ്

താഴെച്ചെല്ലും പുരികഴലഴിച്ചോമൽ നില്പോരുനേരം

ഊഴത്തങ്കൊണ്ടിരുൾമുകിലിതെന്നോർത്തുനൽപീലിചാലെ

ചൂഴച്ചിന്തിച്ചുവയോടുടനേ പാടിയാടീടുവൊന്ന്"

-ഉണ്ണനീലിസന്ദേശം. [ 42 ] “അങ്കത്തട്ടിട്ട്, അങ്കമാടിക്കരേറീ, കടുത്തില ഇടകടഞ്ഞ് മുനകടഞ്ഞ് , മുനയിൽക്കതിരവനെയും തെളിയിപ്പിച്ച്, നീട്ടുകിൽനെഞ്ചുപിളർപ്പൻ , അടുക്കുകിൽ കളരിക്കുപുറാത്തെറിഞ്ഞമ്മാനമാടുന്നവർ, അവന്റെ വലത്തേപ്പ്ല്ലാവിന്നൊന്നു വെട്ടിക്കണ്ടാൽ വെട്ടിയ ഇരുമുറിയും, പാലക്കാട്ടുശ്ശേരി ‘ഇട്ടുണ്ണിരാമത്തരകറ്റ്നെ’ വെള്ളിക്കോൽക്ക് തൂക്കിക്കണ്ടാൽ കുന്നിമഞ്ചാടീമാകാണിക്കു നീക്കത്തൂക്കമുണ്ടെങ്കിൽ, വെട്ടിയത് വെട്ടല്ല, കുത്തിയത് കുത്തല്ല, മലയാളനാട്ടിൽനിന്നും തുളുനാട്ടിലേക്കു പോകുന്നോനല്ല, തുളുനാട്ടിൽനിന്നും മലനാട്ടിൽച്ചവിട്ടുന്നോനല്ല, ‘വല്ലപട്ടാകരു’ക്കളെന്നും ചൊല്ല് വേണ്ട.” നമ്മുടെ പഴയ ഈടുവയ്പുപെട്ടികളിൽ ഈവക പലതും കിടപ്പുണ്ടെന്നുള്ളത്, ഇപ്പോഴുള്ള ചെറുപ്പക്കാർ അറിഞ്ഞിരുന്നാൽ പണ്ടുള്ളവർ പണിപ്പെട്ടു നേടിവെച്ചത് വെറുതേയാവാതിരിക്കുമായിരുന്നു. ഇമ്മാതിരി കറകളഞ്ഞ പൊൻപൊടികളിരിപ്പുള്ളപ്പോൾ വെറുതേ കടംവാങ്ങി നട്ടന്തിരിയുന്നത് എന്തിനാണാവോ? എന്നാൽ നല്ലതായ് ഒന്നിനേപ്പറ്റി പാടൂകയോ പറയുകയോ എഴുതുകയോ ചെയ്യുമ്പോൾ കൂട്ടിച്ചേർക്കുന്ന മൊഴികൾക്കു നല്ലതൂക്കവും മുഴുപ്പും ചൊടിയും ചൊണയും വരുത്തേണമെങ്കിൽ വെറൂം പച്ചമലയാളത്തിനേക്കാൾ രണ്ടാം മാതിരി കടം വാങ്ങിയ മൊഴികളും കൂടീ ഇടകലർത്തിയാലാണ് എളുപ്പമെന്ന് എനിക്കും ചിലപ്പോൾ തോന്നാനിടവന്നിട്ടുണ്ട്. എന്റെ കൂട്ടുകാർ പലപ്പോഴും ഉരിയാടാറുല്ലതുപോലെ ഒന്നാം മാതിരി കടം വാങ്ങിയ മൊഴികളെടുഥ്റ്റു വിലക്കുന്നത് എങ്ങിനെ നോക്കിയാലും ഒട്ടൂം കണക്കില്ലെന്നു പിന്നെയും പിന്നെയും പറയേണ്ടിവരുന്നു. ഇനിയും അവരിതു കൂട്ടാക്കുന്നില്ലെങ്കിൽ ഈ കാട്ടായം കാക്കയുടെ നടപ്പൊക്കെ മറന്നും പോയി അരയന്നത്തിന്റെ നടപ്പൊട്ടു കിട്ടിയതുമില്ല.’ എന്നപോലെയായിത്തീരുകയേ ഉള്ളൂ.

                               പച്ചമലയാളി. [ 43 ] ദാരിദ്ര്യഗഹണം

1 ഉലകിൽ കുടിയേറിവാഴുവാൻ

പലതും പാർക്കുകിലുണ്ട് ദുർഘടം

അതിൽ വെച്ചുദരിദ്രഭാവമാ

ണധികം ദുസ്സസഹമായസങ്കടം

2 ഗുണദോഷവിവേകബുദ്ധിയും

ഗുണവാന്മാരൊടു നല്ലിണക്കവും

അണയുന്നതൊരൊത്തനെങ്കിലും

പണമില്ലെങ്കിലതൊക്ക് നിഷ്ഫലം

3 കരികണ്ഠമതിൽ കരേറിനൽ

പരിവാരത്തൊടു യാത്രചെയ്തവൻ

ചരണേനചരിച്ചിടുന്നതി

ച്ചരിതം ഹന്തദരിദ്രതാഫലം

4 അപരന്നിലവിട്ടുചെയ്തിടു

ന്നപരാധങ്ങളിവങ്കലായവരും

നൃപസേവയുമിന്നു നാസ്തിയാ

മപമാനായ ദരിദ്രജീവിതം

5 മുതലൊക്കെനശിച്ചു പോയവൻ

മൃതദേഹത്തൊടു തുല്യനെത്രയും

സുതനും പ്രിയയും സുഹൃത്തുമ

ച്ചിതമില്ലാത്തവനിൽ പ്രിയപ്പെടാ

6 അറിവുള്ളൊരു യോഗ്യനാകിലും

വെറിയൻ നല്ലൊരുകാർയ്യമെങ്കിലും

പറയുന്നതുസമ്മതിക്കുവാൻ

കുറയുംഹന്തജനങ്ങൾ സന്തതം

7 ഉദരം നിറയാതെയെന്തികേ

രുദിതം ചെയ്തമരും ശിശുക്കളെ [ 44 ] 243

പതിവായ്ബത കണ്ടിരുന്നിടും

ഗതിയില്ലാത്തവനെത്ര നിന്ദിതൻ

8 മനുജന്നിഹകർമ്മവാസന

യ്ക്കനുരൂപം ഫലമെത്തുമെങ്കിലും

ഒരുകാലവുമിദ്ദരിദ്രനാ

യ്പരുവാനായിവിധെ! വിധിക്കൊലാ

തേലപ്പുറത്ത് നാരായണനമ്പി.

ഒരു വിലാപം

൧. പലജന്തുഗുണങ്ങളും, പരം

ഫലമേറുന്ന വിശേഷബുദ്ധിയും

നിഖിലം നിജർവശ്യമാക്കവാ

നിയലും ശക്തിയുമാർന്നുനിസ്തലം,

൨. ഒരു ജീവിജനിച്ചമാനുഷൻ

ധരയിൽസൃഷ്ടിയുമാർന്നുപൂർണമായ്

പരമേശ്വരസൃഷ്ടികൌശലം

പരമോൽകൃഷ്ടതയേയുമാർന്നുതെ

൩. പരജീവികളിൽപെടാത്തതായ്

പലചട്ടങ്ങൾ കലർന്നുമാനുഷൻ,

ഉലകൊക്കയുമെന്റെയെന്നുതാ

നുളറിപ്പൊങ്ങി നടന്നിടുന്നിതാ!

൪. എവിടുന്നെവിടെക്കു വന്നുഞാ

നെവിടക്കാണു ഗമിപ്പതിന്നിമേൽ,

ഇവനേതുവഴിക്കുപോവതി,

ങ്ങെലനാ നേർവഴി കാട്ടിവിട്ടിടും,

൫. ഇവനുള്ളൊരു ജോലിയെനൂതൊ

നെവിടെച്ചെയ്യണ മേതുമാതിരി [ 45 ] 244

അതിനിന്നിയലുന്നകാലമേ

തിതിചിന്തിപ്പവരെത്ര ദുർല്ലഭം

ഗുണമെന്നൊരു വസ്തുമാത്രമ

ല്ലിണയായ്ദോഷവുമൊന്നു കാണുമേ

ഗുണദോഷ‌വിവേകമെന്നിയേ

പിണയും തെറ്റുകളറ്റമറ്റതാം

൨. ഒരുനാടു പിടിച്ചടക്കി,ന

ല്ലൊരുവൻ കോട്ടചമച്ചുറപ്പിനായ്

മണിമേടമഹാ വിശേഷമായ്

പണിചെയ്തായതലംകരിച്ചതിൽ,

൩. സുഖമായ്ക്കുടികൊണ്ടിടാമിനി

സ്സുകരം സർവ്വവുമെന്നുറയ്ക്കവേ

പിടിവിട്ടിഹ നാടുമൊക്കയും

കടലിൽ താണു മുടിഞ്ഞിടുന്നഹോ!

൪. അറിവില്ല കഴിഞ്ഞതൊന്നുമേ;

അറിയാവല്ല വരുന്ന കാർയ്യവും;

അഥനൂനമടുത്ത മാത്രയിൽ

കഥയെന്താണതുമാർക്കറിഞ്ഞീടാം?

൫. വെറിയോടു ജഗത്തിനൊത്തിടും

മറിമായങ്ങളറിഞ്ഞിടാ നരൻ,

ഫലമെന്തു വിശേഷബുദ്ധിയാൽ

കലരുന്നുണ്ടവനായവസ്ഥയിൽ?

൧. അയി! ജീവിതശൈലമൌലിയിൽ

കയറാൻ കോപ്പുകൾ കൂട്ടിടുന്നിഹ

നരസഞ്ചയമാശയായിടു

ന്നൊരു പാശത്തിനെയാശ്രയിച്ചുതാൻ.

൨. ചില രാദ്യമതിൽ പിടിക്കവേ

ചിലരൊട്ടങ്ങു കടന്നുകൂടവേ [ 46 ] 245

ചിലരറ്റമണഞ്ഞുപോറ്റി'യെ

ന്നലമോർത്തുള്ളു രസിച്ചതുള്ളവേ

൩. അതു പൊട്ടിമറിഞ്ഞഗാധമായ്

മുതിരും മുള്ളുനിറഞ്ഞ കണ്ടതിൽ

ബത! വീണുവലഞ്ഞുരക്ഷതൻ

വഴികാണാതെ വശംകെടുന്നഹോ

൪. ഒരുവിത്തു വിതച്ചു മേത്സുഖം

കരുതിക്കൊണ്ടു, മുളച്ചതങ്ങനെ

വളമിട്ടു, വളർന്നുപൊങ്ങവേ

തലവെട്ടുന്നിതുപൊഴി കഷ്ടമേ

൫. "വഴിപോലെ വരുന്നതൊക്കയും

വിധിയെന്നോർത്തു പൊറുക്കയെന്നിയേ

കഴിവില്ലൊരുവർക്കമൊന്നു" മീ

മൊഴി നേരെങ്കിൽ മനുഷ്യനെന്തുതാൻ?

൧. "മകനാശു പരിക്ഷയൊക്കയും

പുകഴോടിന്നു ജയിച്ചുവന്നിടും,

വഴിപോലിനിമേൽ സുഖിച്ചിടാം,

വരമുദ്യോഗമവന്നു കിട്ടിടും;

൨. ഇനി നമ്മുടെ ഭാഗ്യകാലമായ്;

ധനവും മാനവുമിങ്ങുയർന്നിടും;

പല കഷ്ടതയോടെതൃത്തിനി

പ്പകവീട്ടാം പരമിഛപോലവെ,

൩. ഇതിചിന്തയൊടഛനമ്മമാ

രെതിരേല്ക്കാൻ പടിവാതിൽ കാക്കവേ

സുതനോ, പുകവണ്ടിയാറ്റിൽ വീ

ണതികഷ്ടം! വഴിമേൽ പരേതനായ്,

൪. 'ശുകവാണിഗമിച്ചിടട്ടെ ഞാൻ

പകലേതന്നെ തിരിച്ചുവന്നിടാം' [ 47 ] 246

ഇതിചൊല്ലിയുഷസ്സിൽവേർപിരി

ഞ്ഞിതു കാന്തൻ നിജവേല നോക്കവൻ

൫, അരിയും കറിയും ചമച്ചപോയ്

കളിചെയ്ത ക്കുറിയും ധരിച്ചവൾ

വരവാണിയൊരുങ്ങിവാണവൻ

വരവും പാർത്തിറയത്തു മുമ്പിലെ.

൧. മിഴിനിശ്ചലമായ് പ്രതിക്ഷണം

വഴി, കാണുംവരെ നീട്ടിനോക്കയും;

പലവാറുമിടയ്ക്കവൻ വരും

വഴിമദ്ധ്യംവരെ വന്നുപാർക്കയും,

൨. മുകരാന്തികമെത്തിയാശുതൻ

മുഖവും പുമൂടി കെട്ടിവച്ചതും

ഉടുമോടിയുമിഷ്ടനിഷ്ടമാ

യിടുമോയെന്നു പരീക്ഷചെയ്കയും;

൩. ഒരുപക്കമകന്ന താലിതൻ

തിരുമാറിന്നു നടുക്കു നീക്കയും,

നയനാഞ്ജനമൊന്നൊലിച്ചത

മ്മടിതൻതുമ്പതിനാൽ തുടക്കയും,

൪. ഇടയിൽപ്രിയമായ്പ്രിയന്റെ കാ

ലടി കേട്ടെന്നു വൃഥാ ഭൂമിച്ചലം

ഉടനോടി വഴിക്കലെത്തിയു

ലക്കതാപാൽ തിരിയെഗ്ഗമിക്കും:

൫. ഇവിടെബ്ബഹളങ്ങളിങ്ങനെ

ശിവനേ!തത്സുവമൂലമെങ്ങവൻ?

അവനോ? കഠിനം ശുഭാംഗിയ

ളവൾതന്നാശ നശിച്ചു സർവ്വവും.

സി. എസ്. സുബ്രഹ്മണ്യൻ പോറ്റി. [ 48 ]

-247-
ഒരെഴുത്ത്.
വിവേകാനന്ദസ്വാമികൾ ഒരു സ്നേഹിതന്നയച്ചത് )

       


യോഗം, ഭോഗവു മാലയസ്ഥിതിയുമാസ്സത്തായ സന്യാസവും , ലോകേശൻ പദഭക്തി , പൂജ, ധനമാർജ്ജിക്കുന്ന മാർഗ്ഗങ്ങളും , ത്യാഗം, നേർച്ചക, ളെന്നുവേണ്ട വലുതാം തീവ്രവ്രതാദ്യങ്ങളും ഹാ, കാണേണ്ടിവയൊക്കെയേറ്റമവതന്നുള്ളൂടു മൂടാടിജ്ഞാൻ !! 3.

കാണുന്നില്ലൊരു ചെറ്റു സൗഖ്യമിവിടെക്കാനൽജലത്തെക്കൊതി - ച്ചേണം പോലുഴലുന്നതാണു രസമോഹംതേടുമിജ്ജീവിതം  ! ഊനംവിട്ടഗുണങ്ങളെത്രയൊരുവന്നുൾത്താരിൽ വർദ്ധിക്കുമോ നൂനം ജീവിതമത്രദുസ്സഹവുമായ്, ത്തീരുന്നു പാരിൽ സഖേ!! 4.

സ്വാർഥപ്രീതിവെടിഞ്ഞു വിസ്തൃത മനസ്സാം ഭക്തനല്ലോ ഭവാ നോർത്താലിങ്ങിനെയുള്ളവർക്കിവിടെ വാഴാവല്ല തെല്ലും സഖേ ! അത്യന്തോഗ്രമിരുമ്പുകൂട മെതിരിട്ടേറ്റുന്നതല്ലാകവേ പുത്തൻചാരുപളുങ്കുപാവയുടെമേലേൾക്കിൽ സഹിക്കാവതോ! 5

ഉള്ളത്തിൽ കനിവൊട്ടുമെന്നി യതിനീചത്വത്തൊടും , നല്ലതേൻ - തുള്ളിക്കൊത്തുമതൃത്തെഴും മൊഴിയൊടും നഞ്ചൊത്തനെഞ്ചത്തൊടും കള്ളംതന്നെനിറഞ്ഞു നേരകലയായ് തന്നെബ്ഭരിപ്പാൻസ്വയം തള്ളിക്കേറുമൊരുത്തനാകിലിവിടെസ്സൗഖ്യം നിനക്കും സഖേ! 6.

നന്നായാഞ്ഞഥ ജീവിതം പണയമായ് വച്ചൂ പഠിച്ചീടുവാ നിന്നേവം വിധമായിതെന്റെ സമയം ഹാ! പാതിയും പോയിതേ! എന്നല്ലുൾപ്രിയ മൂലമായിഹ സഖേ! യുന്മത്തനെപ്പോലെ ഞാൻ ചെന്നോരോന്നു പിടിച്ചതൊക്കെ നിഴൽപോൽ നിസ്സാരമായ്പോയിതോ!! 7

കൂറുള്ളോരുടെ കൂട്ടുവിട്ടിഹ ഹ! ഞാൻ കൂറക്കരക്കെട്ടതിൽ കീറക്കച്ചയുടുത്തു കണ്ടപടിതോറും പോയിരുന്നൂ സഖേ: ! തീരെ ക്ളേശമിയന്നതീവ്രതമായീടും വ്രതം നോറ്റു താൻ പാരം മേനിയലഞ്ഞുഹാ ! ഫലമെനിക്കുണ്ടായതെന്തായതിൽ ?!! 8. [ 49 ] [ 50 ] അർത്ഥം തെല്ലും തെളിപോടറിവാൻ ബുദ്ധിയില്ലാത്തലോകം

നിത്യം ശബദം സകലമുരുവിട്ടിട്ടു ശാസത്രജ്ഞനാമം |

വ്യർത്ഥംവാങ്ങി സ്സടകൾ നടുവിൽചെന്നുചേർന്നു കഷ്ടം

ചിത്രം മറ്റെന്തിതിനു സമമായുള്ളു പാതള്ളിലോർത്താൽ || ൩

വിദ്യെ! സർവ്വാർത്ഥസംസാധകമഹിതഗുണം കൂട്ടമായിട്ടശേഷം

ഹൃദ്യത്വംചെർന്ന്നിന്നിൽതെളിവോടുതികവായുണ്ടു രണ്ടില്ലപക്ഷം.

ഇദ്ദിക്കിൽ ദോഷമൊന്നുണ്ടതിഗുണമയിയായുള്ളനിന്മൂലമായേക്കൾ

വിദ്വൽപ്പേരിനുവേണ്ടിപ്പലർപലവകയായ് ഗോഷ്ഠികാട്ടുന്നുകഷ്ഠം"

നന്നായിപ്പലതുണ്ടു പാരിലതില്വെച്ചിട്ടേതിനായേതവൻ

ചെന്നാലാശു ഫലിക്കുമെന്നുകരുതിക്കാർയ്യം പ്രവൃത്തിക്കണം |

എന്നാലേ സുഖമാകയുള്ളു ദൃഢ മല്ലെന്നാകിലോ കണ്ണില

ങ്ങൊന്നായിട്ടു ലവണ്ടർ വിഴ്ത്തിവലയും പൊട്ടന്റെമട്ടായവരും || ൫

        കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ.

വളരെ പ്രാചീനവും എറ്റവും അപൂർവ്വവും ആയ "കേരളക്ഷിതിരത്നമാല" എന്ന താഴേവരുന്ന ഗ്രന്ഥരത്നം 'രസികരഞ്ജിനീ" മുഖേന പൊതുജനോപകാരമാക്കിത്തീർക്കുവാൻ അനുവാദം തന്നതിന്ന കേ.പി. പത്മനാഭമേനോൻ. ബി, എ; ബി,എൽ.എം.ആർ.എ.എസ്സ്. അവർകൾക്കു എത്രതന്നെ കടപ്പെട്ടിരിക്കുന്നുവെന്ന് അറിയിക്കുവാൻ കേവലം വാക്കുകളെകൊണ്ടുമാത്രം സാധിക്കുന്നതല്ല.

ഇതിലെ ശ്ലോകങ്ങളെല്ലാം സംസകൃതത്തിലാണെങ്കിലും,മണിപ്രവാളത്തിനെന്നപോലെ അവക്കുള്ള ലാളിത്യവും വിഷത്തിന്റെ ഉപകാരതയും കൃതിയുടെ പഴക്കവും എല്ലാംകൂടി ആലോചിച്ചുനോക്കുമ്പോൾ "കേരളക്ഷിതിരത്നമാല', കേരളഭാഷാരൂപിണിയായ രഞ്ജിനിക്ക്' ഒരു ഭൂഷണമായിട്ടുതന്നെയാണെ ഞങ്ങൾ വിചാരിക്കുന്നത്.

                              ര- ര- പ. [ 51 ] കേരള ക്ഷിതിരത്നമാല

ശ്രീ

പ്രണമ്യദേവംവിഘ്നേശം പ്രണമ്യചസരസ്വതിം.

ക്ഷിതിരത്നസ്രജം വക്ഷ്യേ മനോജ്ഞാംകേരളോചിതാം. ൧

വിഘനേശ്വരനായ ഗണപതിയേയും സരസ്വതിയേയും ന

മസ്കാരം ചെയ്ത മനോഹരമായും കേരള ദേശത്തേക്കു യോഗ്യ

മായും ഇരിക്കുന്ന ക്ഷിതിരത്നമാല എന്ന ഗ്രന്ഥത്തെ പറവാൻ തുടങ്ങുന്നു.

മധുകൈടഭ യാഃപൂർവ്വം മെദസാകല്പിതമഹീ

വിഷ്ണുനേത്രസമാഖ്യാതം ദ്വിജവര്യ്യസുമേധസാ. ൨

പണ്ട് വിഷ്ണുഭഗവാൻ മധുവെന്നും കൈടഭൻ എന്നും പേ രായ രൺറ്റ് അസുരന്മാരുടെ മേദസ്സകൊണ്ട് ഭൂമിയെ സൃഷ്ടിച്ചതാ യി സുമേധസ്സ് എന്ന മഹർഷിയാൽ പറയപ്പെട്ടിരിക്കുന്നു.

വർണ്ണാശ്രമപരിത്രാണം ധരയാം കരങ്കോചിതം.

തസമാദ്ധരാധപാൻ പ്രാഹുഃപ്രായേണകരസംഭവാൻ. ൩

ഭൂമിയിങ്കൽ വർണ്ണങ്ങൾ എന്ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രന്മാരേയും ആശ്രമങ്ങൾ എന്ന ബ്രഹ്മചർയ്യം, ഗാർഹസ്യം, വാനപ്രസ്ഥത, ഭിക്ഷുകത്വം ഇവയേയും രക്ഷിക്കുന്നത് ക്ഷത്രിയന (കരജൻ‌-വിഷ്ണുവിന്റെ കരത്തിങ്ക്ലൽനിന്ന ജനിക്കയാൽ ക്ഷത്രിയന കരജൻ എന്നും ബാഹുജൻ എന്നും പേര്) യോഗ്യമായിട്ടുള്ളതാകയാൽ മിക്കവാറും രാജാകന്മാർ ക്ഷത്രിയന്മാരെന്ന പറയപ്പെടുന്നു.

മുഗ്ദേന്ദുചൂഡസദനം ഗോകർണ്ണാഖ്യമനുത്തമം

സമുദ്രാദൂദ്ധൃതമ്യാവദ്രാമേണഭൃഗുസൂനാ.

ഉത്ഭുതം കേരളംതാവല്പാരാവാരാദപാരതഃ

ബ്രാഹ്മണ്യേഭ്യോദദൗരാമൊ വിപ്രാസതൽകേരളാധിപാഃ. ൫

ഭാർഗ്ഗരാമൻ (പരശുരാമൻ) അതി ശ്ലാഘ്യമായ ഗോകർണ്ണ ശിവക്ഷെത്രത്തെ സമുദ്രത്തിൽനിന്ന എപ്പോൾ ഉദ്ധാരണം ചെ

. [ 52 ] - യ്തവൊ അപ്പോൾ അപാമൊയ സമുദ്രത്തിൽനിന്ന ഉണ്ടായതായ കേരളത്തെ പരശുരാമൻ ബ്രാഹ്മണക്ക ദാനംചെയ്തുകൊണ്ട ബ്രാഹ്മണർ കേരളാധിപന്മാരായിത്തീർന്നു.

      പാരുഷ്യവാക്യപരഹീംസനരോഷതർഷ
      ഡംദോൽഭവൈന്നിയമലോപമവൈശ്ചപാപൈ:
      വിപ്രാപ്രേണഷ്ടതപസൊർക്കമഹസ്സുതസ്യ
      ധാമപ്രയാന്തിദരയണീഭരണാദവശ്യം              ൬
ബ്രാഹ്മണർ രാജ്യഭരണംചെയ്യുമ്പോൾ പരുഷവാക്ക, പരഹിംസ, കോപം, ആഗ്രഹം, അഹമ്മതി മുതലായവയിൽനിന്ന ജനിക്കുന്ന തങ്ങളുടെ നിയമഭംഗം മുതലായ പാപങ്ങൾകൊണ്ട തപസ്സില്ലാത്തവരായി ധർമ്മരാജ (അർക്കമഹസ്സുതൻ)പുരിയെ പ്രാപിക്കുന്നു.
      ഏതസ്മാദ്രാജ്യഭരണോ, കേരളക്ഷിതി പുംഗവാ:
      ശസ്തീഅപുരുഷാൻ ശ്രേഷ്ഠാൻ തേകർവ്വന്ത്യധീകാരിണ:.    ൭

മേൽപറഞ്ഞതുകൊണ്ട ആ (പാപഭീരുക്കളായ) കേരളബ്രാഹ്മണർ രാജ്യരക്ഷക്കായി ചില ശ്രേഷ്ഠന്മാരായ ആയുധപാണികളേ അധികാരികളായി വെക്കുന്നു.

      കേരളഭൂഭുഇസ്തേസ്യർവ്വിപ്രൈർന്നിയമിതാനൃപാ:
      നകരഗ്രാഹിണസ്തേവൈപ്രജാനാംപരിപാലകാ:         ൮.

കേരളത്തിൽ ബ്രാഹ്മണരാൽ നിയമിക്കപ്പെടുന്ന രാജാവിന്ന രാജ്യാധിപത്യം കിട്ടുന്നു. ആ രാജാവ കപ്പം വാങ്ങുന്നില്ലാ. പ്രജാപരിപാലനംചെയ്തുവരുന്നു.

      തേഷാംപൃത്ഥപീഭൃതാംവിപ്രൈ:പ്രദത്താനിജഭൂതലേ
      സ്വല്പൈസ്വല്പൈരാവണ്ഡൈ: പൃത്ഥ്വീഭരണനിഷ്കൃതി:     ൯.

ബ്രാഹ്മണരാൽ നിയമിക്കപ്പെട്ടവരും കപ്പം വാങ്ങാതെ രാജ്യഭരണം ചെയ്യുന്നവരും ആയ രാജ്യാധിപതികൾക്ക് ബ്രാഹ്മണർ ചെറുതായ ഓരോ ഭൂഖണ്ഡം പ്രതിഫലം കൊടുക്കുകയും ചെയ്യുന്നു.

      പ്രജാനാമപിദാസ്യന്തികേരളേ ധരണിംദ്വിജാ:
      മിഥസ്തേചാപികുർവ്വന്തിധരണീക്രയവിക്രയം.          ൧൨. [ 53 ]                    -252-

കേരള ബ്രാഹ്മണർ ഭൂമിയെ തങ്ങളുടെ പ്രജകൾക്ക് കൊടുക്കുകയും അവർതന്നെ അന്യോന്യം ക്രയവിക്രയങ്ങൾ ചെയ്കയും ചെയ്തുവരുന്നു.

  ആദത്തേപൃഥിവീം യസ്തുകേരളേസൊദകന്നര?               
  സഏവതസ്യനാഥസ്യാൽസന്തസ്തംജന്മിനംവിദു.     ൧൧.

കേരളത്തിൽ ഉദകപൂർവ്വം യാതൊരു മനുഷ്യൻ ഭൂമിയെ വാങ്ങുന്നുവോ അവൻ തന്നെ അതിന്റെ നാഥനായി ഭവിക്കുന്നു.അവനെ സജ്ജനങ്ങൾ ജന്മി എന്ന് അറിയുന്നു.

  ജന്മേശ്വരത്വം മർത്ത്യാനാം പഞ്ചധാഭവതിക്ഷിതൌ
  ക്രീതംസഹജമാക്രാന്തംദ്വേധാലബ്ധഞ്ചകാലജം    ൧൨ 

ഭൂമിയിൽ ജന്മം അഞ്ചുവിധമായി മർത്ത്യന്മാർക്കുണ്ടാവുന്നു. അവ (൧)ക്രീതം(൨)സഹജം ൩)ആക്രാന്തം(൪)രണ്ട് പ്രകാരമായ ലബ്ധം(൫)കാലജം ഇങ്ങിനെ അഞ്ചുവിധമാകുന്നു.

  മൂല്യജത്വാതുവിധിവത്സോദകം ധരണീന്നര:
  ആദത്തേയന്തുതൽ പ്രോക്തം ജന്മക്രീതംബുധോത്തമൈ .൧൩.

മനുഷ്യൻ വിലകൊടുത്ത ഉദകപൂർവ്വമായി വിധിക്കു ഒത്തവണ്ണം വാങ്ങുന്ന ജന്മം ക്രിതജന്മം എന്ന വിദ്വാന്മാരാൽ പറയപ്പെട്ടിരിക്കുന്നു.

  ബലാൽഗൃഹീതം ഭൂഖണ്ഡം ആക്രാന്തം സമുദീരിതം
  വിപ്രോട്ടിഷ്ടനൃപാണാന്തൽ പ്രോക്തന്നാന്യസ്യകേരളേ.  ൧൪

ബലാൽക്കാരം കോണ്ട് ആക്രമിച്ച കിട്ടിയ ഭൂഖണ്ഡത്തിന്ന് ആക്രാന്തജന്മം എന്ന പേർ. ഈ ജന്മം മലയാളത്തിൽ ബ്രാഹ്മണർ നിയമിക്കുന്ന രാജാക്കന്മാർക്കല്ലാതെ മറ്റൊരുത്തർക്കും സിദ്ധിക്കുന്നതല്ലാ.

  യേവൈഭൂതദ്രുഹോലോകേ ദേവബ്രാഹ്മണ നിറകോ:
  അഗമ്യയോഷിത്സക്താശ്ചഭൂപാജ്ഞാലംഘകാശ്ചയേ ൧൫
  ഗൃഹദാഹാദികർത്താരോധർമ്മകർമ്മവിരോധിന:
  പ്രതിമാസുചചൈതന്യനാശനോദ്യതവൃത്തയ:       ൧൬
  വിരോധിനശ്ചപാന്ഥാനാംചോരോന്ത:പുരസമ്പദാ,
  ത്യക്തവർണ്ണാശ്രമോയശ്ചപരമുദ്രാവിലേഖക:       ൧൭ [ 54 ]                  -253-
  ഏതേഷാംവൃഥിവീസർവ്വാബലാദാക്രമ്യതേനൃപൈ:
  ആക്രാന്തജന്മതൽജ്ഞേയംദേവാനാമപിതൽഭവൽ. ൧൮

ആക്രാന്തജന്മം രാജാവിനമാത്രം സിദ്ധിപ്പാൻ കാരണത്തെ പറയുന്നു. പ്രാണിദ്രോഹം, ദേവനിന്ദ, ബ്രാഹ്മണനിന്ദ, അഗമ്യാഗമനം, രാജശാസനലംഘനം, ഗൃഹദഹനം, മുതലായ്ക, ധർമ്മകാര്യവിരോധം, oരo ശിരബിംബങ്ങൾക്ക് സാന്നിദ്ധ്യത്തെ നശിപ്പിപ്പാൻ വേണ്ടുന്ന ശ്രമം, വഴിയാത്രക്കാർക്ക് വിരോധം, സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്തിലെ സ്വത്തിനെ അപഹരിക്കുക, വർണ്ണാശ്രമമര്യാദയെ വിട്ടുനടക്കുക, കള്ളൊപ്പിടുക മുതലായ പാപം ചെയ്യുന്നവരുടെ ഭൂമിയെമുഴുവനും രാജാക്കന്മാർ അപഹരിക്കുന്നു. ഇങ്ങിനെ കിട്ടുന്ന ഭൂമിക്ക് ആക്രാന്തജന്മം എന്നുപേർ.oരo ജന്മം oരoശ്വരന്മാർക്കും സിദ്ധിക്കാം.

  ചൈതന്യനാശനംകർമ്മ പ്രതിമായാംകരോതിയ:
  സർവ്വാമക്രമ്യതൽഭൂമീംദ്യോദ്ദെവായഭൂപതി:      ൧ൻ.

oരo ശ്വരബിംബത്തിങ്കൽ സാന്നിദ്ധ്യം കളവാൻ ശ്രമിക്കുന്നവന്റെ ഭൂമിയെ മുഴുവൻ അപഹരിച്ച രാജാവ് ആ ദേവന വഴിവാട് ചെയ്യേണ്ടതാകുന്നു.(അതിനാൽ ആക്രാന്ത ജന്മം ദേവനും ഉണ്ട്)

  വൃത്ഥ്വീ ഭരണവൃത്തീനാം വൃത്ഥ്വീഭരണവൃത്തിഭി:
  ബലാദാക്രമ്യതേ വൃത്ഥ്വീപ്രജാനാന്നതുമേദിനീ      ൨0.

രാജാക്കന്മാർ മറ്റൊരു രാജാവിന്റെ ഭൂമിയെ ബലാൽകാരം കൊണ്ട അപഹരിക്കാറുണ്ടെങ്കിലും പ്രജകളുടെ ഭൂമിയെ (മുമ്പ വിവരിച്ച കാരണങ്ങൾ കൂടാതെ)അപഹരിക്കുമാറില്ല.

  ഭൂപാലാബഹവോവിപ്രൈ:ദാസാഏവപ്രകല്പിതാ:
  ദേവബ്രാഹ്മണരക്ഷാർത്ഥം രാജശബ്ദയുതായുതാ:   ൨൧

ബ്രാഹ്മണന്മാർ അനേകരാജാക്കന്മാരെ ദേവന്മാരെയും ബ്രാഹ്മണരേയും രക്ഷിപ്പാൻവേണ്ടി രാജശബ്ദത്തോടുകൂടിയും കൂടാതെയും തങ്ങളുടെ ദാസന്മാരായി കല്പിച്ചിട്ടുണ്ട്.

  തേഷാന്നിയതസങ്കേതാദ്രാഷ്ട്രാദ്യാസ്യാൽബഹിർദ്ധരാ
  സാന്യൈരാക്രമ്യതേഭൂപൈ:ബലാദേവബലോൽക്കടൈ: ൨൨ [ 55 ]               -254-

അവരുടെ സങ്കേതസ്ഥലത്തിൽ നിന്ന് പുറത്തുള്ള രാജ്യം അധികം ബലമുള്ള അന്യരാജാക്കാന്മാരാൽ ആക്രമിക്കപ്പെടുന്നു.

  കേരളസ്യപരിത്രാണം മാതൃവംശ്യേഷുകല്പിതം
  സർവ്വത്രകേരളാധീശം കർവ്വംന്ത്യകം നൃപംദ്വിജാ:   ൨൩

കേരളദേശസംരക്ഷണം മരുമക്കത്തായക്കാരിൽ കല്പിക്കപ്പെട്ടിരിക്കുന്നു. ആ ബ്രാഹ്മണർ ഒരു രാജാവിനെക്കൊണ്ടുവന്ന കേരളരാജ്യത്തിന്ന മുഴുവനും അധിപതി ആക്കിത്തീർക്കുന്നു.

  കാശ്മീരാവന്തിചൊളാടി രാഷ്ട്രെഭ്യൊക്ഷത്രിയന്ദ്വിജാ:
  ആനീയമാതൃവംശ്യന്തം കൃത്വാകുർവ്വന്തിഭൂമിപം    ൨ർ.

കാശ്മീരം അവന്തി ചോളം മുതലായ ദേശങ്ങളിൽ നിന്ന് ഒരു രാജാവിനെക്കൊണ്ടുവന്ന അവനെ മരുമക്കത്തായക്കാരനാക്കി രാജാവാക്കിവെക്കുന്നു.

  ഏവഞ്ചബഹവ: പ്രാപ്താ: ഭുപാലാം,കേരളേപുരാ
  തൈർദ്ദത്തക്ഷിതയശ്ചാപിരാജാനസ്സന്തികേചന     ൨@

ഇങ്ങിനെ കേരളത്തിൽ അനേകം ഭൂപാലന്മാർ പണ്ട വന്നിട്ടുണ്ട. അവരാൽ കൊടുക്കപ്പെട്ട ഭൂമിയുള്ള ചിലർ രാജാക്കന്മാരായിരിക്കുന്നു.

  ശ്രേഷ്ഠാധരാക്ഷത്രിയപാലിതാസ്യാ
  ദാര്യാഭവേൽബാഹുജമെദിനീച
  വിപ്രക്ഷിതിശ്ശ്രേഷ്ഠതമേതിലോകേ
  പ്രൊക്താമുനീന്ദ്രൈ: ഖലുമദ്ധ്യമാന്യാ.         ൧൫

ക്ഷത്രിയൻ സംരക്ഷണംചെയ്യുന്ന രാജ്യവും ക്ഷത്രിയന്റെ രാജ്യവും ശ്രേഷ്ടതയുള്ളവയാകുന്നു. ബ്രാഹ്മണന്റെ രാജ്യം ശ്രേഷ്ടതമമാകുന്നു. oരo മൂന്നിൽ ഉൾപ്പെടാത്ത രാജ്യം മദ്ധ്യമമാകുന്നു.

  തപോവനസമംജ്ഞേയം ധരണീസുരരാഷ്ട്രകം
  നഗരംക്ഷത്രരാഷ്ട്രംസ്യാ ദിതിവാഗീശ്വരോബ്രവീൽ   ൨൭

ബ്രാഹ്മണന്റെ രാജ്യം തപോവനതുല്യം എന്നും ക്ഷത്രിയ രാജ്യം നഗരത്തിനു തുല്യമെന്നും ബൃഹസ്പതി പറഞ്ഞിരിക്കുന്നു. (നഗരം ബ്രാഹ്മണർക്ക് വസിപ്പാനും പ്രത്യേകിച്ച് തപസ്സിന്നും യോഗ്യതയില്ലാത്തതാണെന്ന് സ്മൃതിവചനം ഉണ്ട്.) [ 56 ] -255-

   ക്ഷൊണീശ്വരത്വം കരസംഭവാനാം 
   നിസർഗ്ഗസംസിദ്ധമിതിബ്രുവന്തി.
   തസ്മാൽദ്വിജക്ഷോണിഷപട്ടമാത്രാൽ
   സമ്യക് ഭവേൽ ക്ഷത്രിയരാഷ്ടൃമേവ.         ൨൮.

കരസംഭവന്മാർ എന്ന ക്ഷത്രിയർക്ക ഭൂമിയുടെ ആധിപത്യം ജന്മസിദ്ധമായിരിക്കുന്നതിനാൽ ബ്രാഹ്മണരാജ്യത്തിങ്കൽ പട്ടമാത്രം കൊണ്ട് oരo ബ്രാഹ്മണഭൂമിയും ക്ഷത്രിയഭൂമിയായി പ്പോകുന്നു

   അത:പ്രദാസ്യന്തിഹി രാജപട്ടം
   ധരാനിലിം പാശ്ചരണൊൽഭവാനാം
   ശൂദ്രാദിഗുപ്തം ദ്വിജരാഷ്ട്രമേവ
   സൃഷ്ടാസ്തുതേകേനഹിവിപ്രദാസ്യേ.          ൨ൻ.

ബ്രാഹ്മണർ ശൂദ്രന്മാർക്ക് രാജസ്ഥാനം കൊടുക്കാറുണ്ട്.എന്നാൽ ശൂദ്രന്മാർ ബ്രാഹ്മണർക്ക് ദാസ്യത്തിനു വേണ്ടി ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ടവരാകയാൽ ശൂദ്രൻ രക്ഷിക്കുന്ന ബ്രാഹ്മണരാജ്യം ബ്രാഹ്മണരാജ്യമായിട്ടുതന്നെ ഇരിക്കുന്നു.

   ആക്രാന്തിഭീതാസ്തേ ഭൂപാനിജക്ഷൊണ്യാദിസമ്പദം
   നിശ്ശെഷം നിജദേവായദാസ്യന്തിചനിരാകുലാ:      ൩o 

അന്യന്മാർ വന്ന് അപകരിക്കുമെന്ന ഭയപ്പെട്ട ആ രാജാക്കന്മാർ തങ്ങളുടെ ഭൂമിമുതലായ സ്വത്തുകളെ തന്റെ ദെവാലയത്തിലേക്കായി വ്യസനമില്ലാതെ കൊടുത്തുകളയുന്നു.

   സർവ്വന്തൽ ഭൂമിലെഖ്യാദ്യംതദ്ദെവാഹ്വയലാഞ്ചിതം
   സാഭൂർന്നാക്രമ്യതേഹ്യന്യൈര്യേനകേനാ പിഹേതുനാ   ൩൧

അങ്ങിനെ ദെവാർപ്പണം ചെയ്ത സ്വത്തിനെ അന്യന്മാർ ഒരിക്കലും അപഹരിക്കാത്തതു കൊണ്ട ആ ഭൂമിയുടേ ആധാരം മുതലായതിൽ ഒക്കയും ആ ദെവന്റെ പെരകൊണ്ട അടയാള പ്പെടുത്തപ്പെടുന്നു.

   താന്ത്രികംവൈദികം വാപിക്രിയതേയത്തപോവനേ
   ത്രിഗുണംതൻഫലംജ്ഞെയംഏവംരാമസ്യഭാഷിതം  ൩൨

തന്ത്രശാസ്ത്രത്തിലോ വെദത്തിലോ പ്രസിദ്ധമായ ഒരു കർമ്മം തപോവനത്തിങ്കൽ വെച്ച് ചെയ്താൽ മൂന്നിരട്ടിഫലം കിട്ടുന്നതാകുന്നു. ഇങ്ങിനെയാണു പരുശുരാമൻ പറഞ്ഞിട്ടുള്ളത്. [ 57 ] ഒരു ദുമ്മരണം

ഇൻസ്പെക്ടർ ചേരിപ്പറമ്പിലുണ്ടോ എന്ന ചോദിച്ചു 'ഇല്ല ' എന്നു മാത്രം മറുവടി പറഞ്ഞ കുഞ്ഞി കൃഷ്ണൻ തിരിയും തിരിയും മുമ്പ് , " എന്നുവരും " എന്നു കൂടി ചോദിക്കുവാൻ കുമാരൻ നായർക്ക്‌ ക്ഷമയുണ്ടായി. ഇതിന്നുത്തരമായി 'നാളെ' എന്ന്‌ ഉറക്കനെയും അവനോന്റെ ജോലി നോക്കിയാൽ മതിഎന്ന പതുക്കനെയും പറഞ്ഞുകൊണ്ട കുഞ്ഞികൃഷ്ണൻ അവന്റെ പാടുനോക്കി നടന്നു .

ഈ സമയത്ത ദേവകിക്കുട്ടി കുമാരൻ നായരെ കാത്തുകൊണ്ട വടവൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നിരുന്നതും , കുമാരൻ നായർ അവിടെ ചെന്നപ്പോൾ നേരം വൈകിയതും , അവിടെ വെച്ചുണ്ടായ സംഭാഷണത്തിൽ നിന്ന കുഞ്ഞികൃഷ്ണൻ പറഞ്ഞത പൊളിയല്ലെന്ന കുമാരൻ നായർക്ക്‌ മനസ്സിലാക്കുവാൻ എടയായതും വായനക്കാർ ഓക്കുന്നുണ്ടല്ലോ.

ഇനി വായനക്കാരുടെ സൂക്ഷ്മദൃഷ്ടി കുഞ്ഞിരാമൻ നായരുടെയും സ്റ്റെഷനാപ്സരുടെയും ഗതിയേയും പ്രവൃത്തിയേയും അല്പ നേരത്തേക്ക് പിന്തുടരട്ടേ . ഇവർ കുമാരൻ നായരോട വേർപിരിഞ്ഞിട്ട പരിവട്ടപ്പാടത്തിന്റെ തെക്കേക്കരക്കൽ മഹർഷിമാരുടെ ആശ്രമം പോലെ ശാന്തമായ ഒരു വീടിനെ ലക്ഷ്യമാക്കികൊണ്ടാണ നടന്നിരുന്നത .

പഴക്കം ചെന്നത സകലതും പരിഷ്കാരം കൊണ്ട വെള്ളയടിക്കുന്നതിന്ന മുമ്പ നാഗരികത്വത്തിന്റെ ബാധ ഏൽക്കാത്തതായ ഒരു നാടൻ പാർപ്പിടത്തിന്റെ മാതൃക ഒരു നോക്കുകണ്ടാൽ കൊള്ളാമെന്ന ആഗ്രഹിക്കുന്നവർ പരിവട്ടപ്പാടത്തിറങ്ങി തെക്കോട്ട തിരിഞ്ഞു നോക്കിയാൽ മതി . കൃത്രിമമോടിയുടെ ശകലം പോലും മേലെ വീട്ടിൽ കയ്മളുടെ പടിക്കടുത്ത ചെന്നിട്ടില്ല .പടി മുതൽ പെര മുകളുവരെ പ്രകൃതി ദേവി പ്രസാദിച്ചു കൊടുത്തിട്ടുള്ള ഉപകരണങ്ങളെ കഴിയുന്നതും കേടപാട വരുത്താതെയാണ ഉപയോഗിച്ചിട്ടുള്ളതും പടിയുടെ സ്ഥാനത്തുള്ള കടമ്പ വാക്കത്തിയുടെ ഉപ [ 58 ]

   ‌---257---

ദ്രവം വളരെ അനുഭവിച്ചിട്ടില്ല . പാടത്തുകിടന്നിരുന്ന കളിമണ്ണിന മേലേവീട്ടിൽ ഭിത്തിയുടെ പദവിലഭിക്കത്തക്കയോഗം ഉണ്ടായി എങ്കിലും സഹജമായ പ്രകൃതിക്ക അധികമൊന്നും മാറ്റം വന്നിട്ടില്ല . വക്കോലുകൊണ്ട മേഞ്ഞ 'ഞറള' വള്ളി കൊണ്ട കെട്ടിയുറപ്പിച്ചിട്ടുള്ള മേപ്പുര പ്രകൃതി ദേവിയുടെ മഞ്ഞ മഴ വൈല മുതലായ ദിശ കോപങ്ങളെ തടുക്കുവാനല്ലാതെ മോടിക്ക ലവലേശം മോഹിച്ചിട്ടില്ല. കൊങ്ങിണിച്ചെടി, കരിങ്ങോട്ട , മുരിക്ക,അടമ്പ മുണ്ട മുതലായ ചെടികളും വൃക്ഷലതാദികളും കൂടിപ്പിണഞ്ഞ ബന്ധിക്കപ്പെട്ടിട്ടുള്ള വേലിയിലും പ്രകൃതീദേവിയുടെ വിളയാട്ടന്തന്നെ . പറമ്പിൽ എല്ലാടവും സുഭിക്ഷമായി വളൎന്നു തെളിഞ്ഞിട്ടുള്ള സസ്യാദികൾ നായനാനന്ദ കരങ്ങളെന്നെ പറയേണ്ടതുള്ളു ആകെക്കൂടി നോക്കുന്നതായാൽ ഈ വീട്ടിൽ ദരിദ്രഭാവത്തേക്കാൾ അല്പ വൃത്തിയിലുള്ള സംതൃപ്തിയും മോഹങ്ങളുടെ മിതഭാവവുമാണ അധികം പ്രകാശിച്ചു കാണുന്നത.

കുഞ്ഞിരാമൻ നായർ കടമ്പ കയറിക്കടക്കുന്നതുകണ്ട കോലായിൽ നിന്നിരുന്ന ഒരു 'ശിന്നൻ ' അകത്തേക്ക് ചാടിയൊടി.സ്റ്റേഷനാപ്സർ പറമ്പും പുഴയും തന്റെ ദൃഷ്ടിവിഭ്രമത്താൽ ഉഴിഞ്ഞുകൊണ്ട പടിക്കകത്ത പ്രവേശിച്ചതോടുകൂടി വൃദ്ധനായ കയ്മളും പരിഭ്രമിച്ച മിറ്റത്ത ചാടിവീണു . കുഞ്ഞിരാമൻനായരുടെ തുണയായിട്ട സ്റ്റേഷനാപ്സരാണെന്ന കണ്ടപ്പോൾ പരിഭ്രമം ഒന്നുകൂടി വർദ്ധിച്ചു. കയ്മളുടെ പാരവശ്യം കണ്ട കുഞ്ഞിരാമൻ നായർ "ദാമോദരമേനോൻ കഴിഞ്ഞതോടുകൂടി കയ്മൾ ഞങ്ങളെ ഒക്കേ മറന്നുവെന്ന തോന്നുന്നു" എന്ന ചിരിച്ചുകൊണ്ടാണ പറഞ്ഞത. കയ്മൾക്കു ഇതിന്റെ സാരം മനസ്സിലായില്ല . എങ്കിലും കുഞ്ഞിരാമൻ നായരുടെ പ്രസന്നഭാവം കയ്മൾക്കു ധൈൎയ്യത്തെ ഉണ്ടാക്കി ത്തീൎത്തു.

"എന്റെ ഏമാന്നേ !ഏമാനന്മാരുടെ കൃപകൊണ്ടല്ലേ ഈ കുഞ്ഞു കുട്ടിപരാധീനത്തിനു നാഴിക്കഞ്ഞി കുടിക്കുവാൻ വകയായത് . എന്റെ ജീവനുള്ള കാലത്ത ഞാൻ എങ്ങിനെയാണ ഏമാനന്മാരെ മറക്കുന്നത് ? [ 59 ] ---258---

കയ്മൾ വിളക്കുംകൊണ്ട അനുയാത്രയ്ക്ക് ഉത്സാഹിച്ചപ്പോൾ 'വേണ്ട കയ്മൾ ബുദ്ധിമുട്ടേണ്ട' എന്നപറഞ്ഞ ആധാരവും കൊടുത്ത തിരിയേ അയച്ചു . സ്റ്റേഷനാപ്സർ പരിവട്ടത്തുചെന്ന കാപ്പികഴിഞ്ഞ പുറപെട്ടപ്പോൾ കുമാരൻനായർ എത്തിക്കഴിഞ്ഞിട്ടില്ല. അമ്മുവിൻറെ ശിഷ്യത്തി ഏതാണ്ടൊക്കെ തന്നെത്താൻ മന്ത്രിച്ചുകൊണ്ട മിറ്റത്തു നിൽക്കുന്നുണ്ടായിരുന്നു. പത്തുമിന്നിട്ടോളം അവളായിട്ടുള്ള സംവാദത്തിൽ ചിലവഴിച്ചതിന്റെ ശേഷമേ ഭാസ്കരമെനോൻ പടിക്കുപുറത്തേക്കു നടന്നുള്ളൂ.എള വല്ലുക്ക കാൽനടക്ക പോവുകയാണെങ്കിൽ ബുദ്ധിമുട്ടിനുപുറമേ അവിടെ എത്തുമ്പോൾ നേരം കുറേ വൈകുകയും ചെയ്യുമെങ്കിലും സ്റ്റേഷനാപ്സക്ക വണ്ടിപിടിച്ചെങ്കിലോ എന്ന മനോരാജ്യം തന്നെയുണ്ടായില്ല . വഴിയിലിറങ്ങി കിഴക്കോട്ടൊന്നു നോക്കി . ചക്രവാളത്തിനടുത്ത ലഘുക്കളായ കാർമേഘങ്ങളോട് ഇടകലർന്നിട്ടുള്ള ശുഷ്ത മേഘങ്ങൾ ശുദ്ധിചെയ്യാത്ത പഞ്ഞിക്കൂട്ടം പോലെ ശിഖരോപ ശിഖരങ്ങളായി വന്നുകൂടിട്ടുണ്ട.അതൊന്നും കൂട്ടാക്കാതെ വച്ചടിച്ചു . പാലത്തിന്റെ അക്കര പറ്റാറായപ്പോഴെക്കും ആകാശത്തെ പ്രകൃതമൊക്കെമാറി. ന സ്ഥലം ഒരു പോർക്കളം പോലെയായി . വെളുത്ത മേഘങ്ങളെല്ലാം കറുത്തിരുണ്ട് രണാങ്കണത്തിൽ പടയാളികളെന്നപോലെ കാറ്റടികൊണ്ട അങ്ങുമിങ്ങും പാഞ്ഞുതുടങ്ങി. ചന്ദ്രൻ മറഞ്ഞു . ഇടിവെട്ടിത്തുടങ്ങി. മിന്നൽ പാളിത്തുടങ്ങി . ഇരുട്ടും ഒരുവിധം എല്ലാടവും വ്യാപിച്ചു .

ഈ കോലാഹലത്തിൽ സ്റ്റേഷനാപ്സരുടെ കുട കയ്യിൽനിന്നും പറന്നുപോയി . മറിഞ്ഞുമറിഞ്ഞു പോകുന്ന കുടയുടെ പിന്നാലെ ഓടിയെത്തി. അത് എടുക്കുവാനായിട്ട കുനിഞ്ഞപ്പോൾ പിന്നിൽ നിന്ന ഇരുമ്പുകീടൻ പോലെയുള്ള രണ്ടു കൈകൾ സ്റ്റേഷനാപ്സരെ വന്നുചുറ്റിപ്പിടിച്ചതും വലതുകാലിന്റെമുട്ട മുതുകത്ത് കയറ്റുവാൻ ആരംഭിച്ചതും സ്റ്റേഷനാപ്സർ ഒന്നുകൂടി പെട്ടെന്ന താന്നു കമ്പിട്ടിട്ട ഒഴിഞ്ഞു കിടക്കുന്നതന്റെ കണങ്കയ്യുകളേ കൊണ്ട പിന്നിൽ നില്കുന്നവന്റെ എടുത്തു കാലിന്മേൽ പിടിച്ച മുന്നോട്ടു വലിച്ച നീന്ന [ 60 ] -250-

"എന്നാൽ പുള്ളിങ്ങോട്ട നിന്ന കയ്മൾക്ക തീറുതന്ന ശീട്ടിന്റെ കാര്യത്തെപ്പറ്റി എന്താ ഞങ്ങളോടൊന്നും പറയാഞ്ഞത് . കയ്മൾക്ക ഗുണം വരുന്ന കാലത്ത ഞങ്ങളും കേട്ട സന്തോഷിക്കേണ്ടവരല്ലേ ?"

"അയ്യോ! അന്ന ഞാൻ പരിവട്ടത്ത വന്നിരുന്നു. ഏമാന്മാരും അവിടെയുണ്ടായിരുന്നില്ല. അമ്മുകുട്ടിയോട വർത്തമാനമൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. ഇനിക്കോന്നും കിട്ടിയില്ലെങ്കിലും, എന്റെ ഈശ്വരാ! ഏമാനമാർ സുഖമായിട്ടിരുന്നാൽ മതിയായിരുന്നു. " എന്ന ദാമോദരമേനവനേയും കിട്ടുണ്ണിമേനവനേയും ഉദ്ദേശിച്ച പറഞ്ഞുകൊണ്ട കയ്മൾ കരഞ്ഞുതുടങ്ങിയപ്പോൾ കുഞ്ഞിരാമൻനായരുടെ ഇടനെഞ്ഞു പിടച്ചുതുടങ്ങി. ഈ അവസരത്തിൽ ഭാസ്കരമേനോൻ

"ശീട്ട് എത്രഉറുപ്പികയുടേതാണ? തീറാധാരം എടുത്തുകൊണ്ടവരു. നോക്കട്ടെ" എന്നു പറഞ്ഞതകെട്ട കയമൾ അകത്തേക്കുപോയി ആധാരവും ഒരു കൈവിളക്കും എടുത്തുകൊണ്ടുവരുന്നിതിനിടക്ക കുഞ്ഞിരാമൻ നായർക്ക് വിശ്രമിക്കാൻ എടകിട്ടി. സ്റ്റേഷനാപ്സർ ആധാരംവാങ്ങി വായിച്ചുനോക്കിയപ്പോൾ പുളിങ്ങോട്ട കിട്ടുണ്ണിമേനവന്റെ ഒസ്യത്തിലെ നിശ്ചയപ്രകാരം മേപ്പടിയാന്റെ നേരേ ജ്യേഷ്ഠനായ മരിച്ചുപോയ ദാമോദരമേനവന്റെ ശിഷ്യനായിരുന്ന മേലേവീട്ടിൽ കൃഷ്ണൻനാരായണൻ കയ്മൾക്ക, ദാമോദരമേനവന്റെ മരണപര്യന്തം അദ്ദേഹത്തിനുവേണ്ടിബുദ്ധിമുട്ടിയിട്ടുള്ളതിന്ന ഏതാനും പ്രതിഫലമായി കീര്ക്കൽ ഔസേപ്പിന്ന നൂറ്റുക്കുമുക്കാലുവീതം കൂടുന്ന പലിശക്ക അഞ്ഞൂറുറുപ്പിക കൊടുത്ത എഴുതിവാങ്ങീട്ടുള്ള ശീട്ട തീറുകൊടുത്തിട്ടുള്ളതണെന്ന വിവരം മനസ്സിലായി. സ്റ്റേഷനാപ്സർ ആധാരംവായിക്കുന്നതിനിടക്ക "ഏമാന്മാർ നിൽക്കുന്നുവല്ലോ" എന്നുവിചാരിച്ച പായകൊണ്ടുവന്നു കൊലായിൽ വിരിക്കുവാൻ അകത്തുപതുങ്ങിനിന്ന നോക്കുന്നവരോട ആംഗ്യം കാണിക്കുന്നതുകണ്ട് കുഞ്ഞിരാമൻ നായർ.

"വേണ്ട ഞങ്ങൾക്ക അധികം താസിക്കുവാൻ ഇടയില്ല" എന്ന പറഞ്ഞ സ്റ്റേഷനാപ്സരുടെ വായനകഴിയുന്നതുവരെ കാത്തുനിന്നിട്ടു രണ്ടുപേരും കൂടിപരിവട്ടത്തേക്ക തിരിച്ചു. ക [ 61 ]

                                -260-
പലവക.


----------:0:----------


(പുസ്തകപരിശോധന.)


പഞ്ചകോശവിവേകപ്രകരണവും ദക്ഷിണാമൂർത്തി സ്തോത്രവും:-- ഈ രണ്ടു പുസ്തകങ്ങളേയും പറ്റി വിസ്താരമായ ഒരു ഗുണദോഷനിരൂപണത്തിന്നു ഞങ്ങൾ ഉത്സാഹിക്കുന്നില്ല.അപാരമായ വേദാന്തസമുദ്രത്തിൽ ചെന്നു ചാടി പണിപ്പെട്ടെങ്കിലും കരപറ്റുന്നത് സാമാന്യക്കാർക്ക് കേവലം അസാദ്ധ്യമാണ. അതിന്നായിട്ടുദ്യമിച്ച് അഭിലാഷം സഫലീകരിക്കുന്നവരെ മറ്റുള്ളവർ അഭിനന്ദിക്കയും കഴിയുന്നതും അനുവർത്തിക്കുകയും ചെയ്യേണ്ടതു സജ്ജനധർമ്മമാണു. കോളിളകിമറിഞ്ഞ കായലിൽകൂടി പോകുന്ന തോണിക്ക് അമരം എത്രതന്നെ അപേക്ഷിതമാകുന്നുവോ, അത്രതന്നെ അത്യാവശ്യമാകുന്നു രജോഗുണപ്രധാനങ്ങളായ ഗ്രന്ഥപരമ്പരയിൽ നിമഗ്നന്മാരായിട്ടുള്ളവർക്കു സത്വഗുണാത്മകങ്ങളായ ഇമ്മാതിരി ഗ്രന്ഥ സമുച്ചയം. പഞ്ചകോശ വിവേക പ്രകരണം മൂലം വായിക്കുന്നതിന്നുമുമ്പ് പഞ്ചകോശവിചാരം എന്ന് കേരള ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള പൂർവ്വപീഠിക വായിക്കുന്നതായാൽ വിഷയം മനസ്സിലാക്കുവാൻ എളുപ്പമുണ്ട്. പീഠിക മൂലത്തേക്കാൾ അധികരിച്ചിട്ടുള്ളതു കൊണ്ട് ആർക്കും സങ്കടം തോന്നുന്നതല്ല. ശ്രീമദ്വിദ്യാരണ്യമുനിക്ലതമായ മൂലവും രാമകൃഷ്ണീയ സംസ്കൃത വ്യാഖ്യാനവും, പീഠികാലേഖകനായ ഇ.പി.സുബ്രഹ്മണ്യ ശാസ്ത്രികളാൽ എഴതപ്പെട്ട ഭാഷാനുവാദവും ഇതിൽ അടങ്ങിയിരിക്കുന്നു.

ദക്ഷിണാമൂർത്തി സ്തോത്രം എന്ന പുസ്തകത്തിൽ 'ധർമ്മാർത്തകാമ മോക്ഷ രൂപങ്ങളായ ചതുർവ്വിധ പുരുഷാർത്ഥങ്ങളുടെ സമ്പാദനത്തിങ്കൽ' മാർഗ്ഗദർശിയായ പ്രശ്നോത്തര രവ മാലയും ലക്ഷ്മണസ്തോത്രവും അടങ്ങിയിട്ടുണ്ട്. ഇതിൽ ദക്ഷിണമൂർത്തിസ്തോത്രത്തിന്ന് ശങ്കരാചാര്യ സ്വാമികളുടെ "സത്വസുധ" എന്ന സംസ്കൃത വാഖ്യയും, ശ്ലോകങ്ങൾക്കും വ്യാഖ്യാനത്തിന്നും ഭാഷാനുവാദവും, പ്രശ്നോത്തര രത്നമാലക്ക് വിശദമായ മലയാള വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്. പഞ്ചകോശ വിവേക പ്രകരണത്തിൽ ൩൭-ഉം ഷണ്മുഖസ്തോത്ര ത്തിൽ ൯-ഉം ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. സംസ്കൃതമൂലത്തെ ഭാഷാവ്യാഖ്യാനത്തോടുകൂടി പ്രസിദ്ധം ചെയ്യുന്നതുകൊണ്ട് സംസ്കൃതാനഭിജ്ഞന്മാർക്ക് ആ ഭാഷയിൽ പരിജ്ഞാന മുണ്ടാകുവാനും വളരെ ഉപകരിക്കുന്നതാണെന്ന് പറയേണ്ടതില്ല. സ്വയംകൃത പ്രബന്ധങ്ങളിലേക്കാൾ ഈ വിഷയത്തിൽ ബുദ്ധിയെ അധികം പ്രവേശിപ്പിച്ചിരുന്ന പരേതനായ വിദ്വാൻ കയ്കൊളങ്ങരെ രാമവാരിയരുടെ പ്രസിദ്ധി മലയാളത്തിൽ എവിടെയാണു പരക്കാത്തത്. അതുകൊണ്ട് എങ്ങിനെ നോക്കിയാലും ബ്രഹ്മശ്രീ ഇ.പി.സുബ്രഹ്മണ്യ ശാസ്ത്രികളുടെ സ്തുത്യർഹമായ ഈ ഉദ്യമം പണ്ഡിത പാമര ശബളമായ കേരളീയജനസമുദായത്താൽ നന്ദിപുരസ്സരം ആദരിക്കപ്പെടേണ്ടതുതന്നെ. ദേശഭേദംകൊണ്ടു വ്യത്യാസപ്പെട്ടിരിക്കുന്ന ഭാഷാരീതിയെപറ്റി അഭിപ്രായഭേദം ഉണ്ടായേക്കാം. വിഷയത്തിന്റെ ഗൗരവം ആലോചിക്കുമ്പോൾ ആ ഭാഗം ഇവിടെ അത്ര വിസ്തരിച്ചു നോക്കേണ്ട ഭാരം ഉണ്ടെന്ന് തോന്നുന്നില്ല.

                               * *
                                * [ 62 ]                               
                                -261-
                      
                      ശ്രീമൂലവിജയം(ഓട്ടന്തുള്ളൽ)

ഓട്ടന്തുള്ളൽ എന്നു കേൾക്കുമ്പോൾ ഫലിതക്കക്ഷിയും വിദ്വഛിരോമണിയും കവി സാർവ്വഭൗമനും ആയ കുഞ്ചൻ നമ്പ്യാരാണു മുമ്പെ മനസ്സിൽ വരുന്നതെന്ന് എല്ലാവർക്കും അനുഭവമായിരിക്കും. തുള്ളപ്പാട്ടു തുടങ്ങിവെച്ചതും അത് പൂർത്തിയാക്കിയതും അദ്ദേഹം തന്നെയാണു.അതുകൊണ്ട് ഈ കാര്യത്തിൽ ഒരു മാതൃക ആവശ്യപ്പെടുന്നപക്ഷം കുഞ്ചൻ നമ്പ്യാരുടെ ഏതെങ്കിലും ഒരു കൃതിയെ അപേക്ഷിക്കുകയെ നിവൃത്തിയുള്ളൂ.കുഞ്ചൻ നമ്പ്യാരുടെ കൃതിക്കുള്ള വിശെഷം അതിന്റെ വരി തോറും തെളിഞ്ഞിരിക്കും. മണിപ്രവാളത്തിന്റെ ശുദ്ധി'പദത്തിന്റെ ഇടതൂർന്നുള്ള യോജിപ്പും ഒഴുക്കും കാലാനുസരണങ്ങളായ പ്രയോഗങ്ങൾ. കറകളഞ്ഞ ഫലിതം, മനോധർമ്മത്തിന്റെ പുതുമ,' മുതലായവയാണെന്ന് അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു കൃതി വായിച്ചിട്ടുള്ള വർക്കൊക്കെ അറിയാവുന്നതാണു.

ഈവക ഗുണങ്ങളെ അനുവർത്തിച്ച് രചിക്കുവാൻ ഉത്സാഹിച്ചിട്ടുള്ള ഇക്കാലങ്ങളിലെ തുള്ളൽപ്പാട്ടുകളിൽ 'ശ്രീമൂലരാജവിജയ'ത്തിന്നു ഒരു മാന്യപദവി ലഭിക്കുമെന്നുള്ളതിന്ന് സംശയമില്ല. കരുണാനിധിയായ തിരുമനസ്സിലെ രാജ്യഭരണം കൊണ്ടുണ്ടായിട്ടുള്ള ഗുണങ്ങളും, പുതിയ ഏർപ്പാടുകളും, പരിഷ്ക്കാരങ്ങളും,അവിടുത്തെ കാശീയാത്രയും 'വിക്രമാംബു നിധിയായീടുമിൻഡ്യാ ചക്രവർത്തി മുടിചൂടിയ ഘോഷം വിസ്മരിപ്പതീന' ഹസ്തിനപുരത്തേക്കുള്ള എഴുന്നള്ളത്തും മറ്റും ഭംഗിയായിട്ടു വർണ്ണിച്ചിട്ടുള്ള കൂട്ടത്തിൽ തിരുമനസ്സിലെ ജനനം മുതൽക്കുള്ള ഒരു ജീവചരിത്രസംക്ഷേപം കൂടി ചേർത്തിരുന്നു വെങ്കിൽ അധികം ഉചിതമായേനെ. പദഘടനയിലുള്ള അക്ലിഷ്ടയും അലങ്കാരപ്രയോഗത്തിലുള്ള മനോധർമ്മവും കവിയുടെ വാസനയെ വിളിച്ചു പറയുന്നുണ്ട്. അലങ്കാരപ്രയോഗത്തിന്റെ പുതുമ താഴെ വരുന്ന ഒരു ഉദാഹരണം കൊണ്ട് അറിയാവുന്നതാണു.

      പങ്കജഭവനുംസൃഷ്ടിയിലുള്ളൊരുഹുങ്കുതീർന്നതു കേട്ടാൽചിരിയും
      ശങ്കവെടിഞ്ഞു നൃപേന്ദ്രയശസ്സിനൊടങ്കമിടുന്നൊരുവസ്തുചമപ്പാൻ.
      തങ്കംകൊതിയൊടുവാവുന്നാൾ മുഴുതിങ്കൾപ്പണിതീർത്തതിനുടെശേഷം 
      പങ്കം നീക്കിത്തെളിവുവരുത്താൻ പുങ്കച്ചാരഥ രാക്കുതുടങ്ങി.
      പങ്കേരുഹരിപുതന്നെയീവണ്ണംകെങ്കേമത്തിൽ മിനുക്കിമിനുക്കി-
      സ്സങ്കോചിപ്പിച്ചില്ലാതാക്കി പങ്കജഭവാനൊരുപക്ഷം കൊണ്ടു.
      വിധുവിനെരാകിപ്പൊടിയുണ്ടായതു വിതറിനഭസ്സിൽകാറ്റുനിമിത്തം.
      അതുതാരാഗണമെന്നു കഥിക്കുന്നധുനാ ചിലരെന്നോർത്തീടേണം
      മതിനിനവിങ്ങിനെഗതിവിട്ടിട്ടും മതിവന്നില്ല പിതാമഹനൊട്ടും.
      മതിയെയിവണ്ണം മാസംതൊറും പതിവായ് തീർത്തുകളഞ്ഞുവരുന്നു.
സ്വന്തം.


ശ്രീമൽഭഗവൽഗീതാ:-

ഇതിന്റെ രണ്ടാം നമ്പർ പുസ്തകവും പരമാനന്ദത്തോടുകൂടി കൈപ്പറ്റിയിരിക്കുന്നു. മൂലത്തോടും അൻവയത്തോടും വ്യാഖ്യാനത്തോടും അനവധി ഭാഷ്യങ്ങളോടും ടീകകളോടും താല്പര്യത്തോടും പ്രമാണങ്ങളോടും ടിപ്പണികളോടും കൂടി അതി വിസ്താരമായി അച്ചടിച്ചു

. [ 63 ] -262- വരുന്ന ഈ പുസ്തകത്തേപ്പറ്റി സാധാരണമട്ടിൽ അഭിപ്രായം പറഞ്ഞുവിടുവാൻ തരമില്ലാത്തതുകൊണ്ടു മാസംതോറും പ്രസിദ്ധം ചെയ്തുവരുന്ന ഈ പുസ്തകങ്ങളുടെ അവസാനം കാണുവാൻ ക്ഷമയോടുകൂടീ ഞങ്ങൾ കാത്തിരിക്കുന്നു. കല്യാണോദയ കാവ്യം ഒന്നും രണ്ടും സർഗ്ഗങ്ങൾ (മണന്തല നീലകണ്ഠൻ മൂസ്സിനാൽ ഉണ്ടാക്കപ്പെട്ടത്):- ഇത് സംസ്കൃതകൃതിയായതുകൊണ്ടു രഞ്ജിനിയിൽ അഭിപ്രായം പറയുന്നതനുചിതമായിരിക്കയില്ല. 1. ഭാഷാശാകുന്തളം (പാലക്കാട്ട് സബ്ബ്കോർട്ട് വക്കീൽ പി.ജി രാമയ്യൻ ബി.എ. ബി.എൽ ഭാഷപ്പെടുത്തിയത്). 2. നായന്മാരുടെ ഇപ്പോഴത്തെ നില അഥവാ സമുദായ പരിഷ്കരണേർഛ (കെ.പരമുപിള്ള എം. എ) 3. കൃഷിശാസ്ത്രം ശ്രീമൂലപാഠ മഞ്ജരി 4-ആം പുസ്തകം(കെ രാമകൃഷ്ണപിള്ളയും എൻ ശങ്കരപിള്ളയും കൂടി രചിച്ചത്) മേൽ‌പ്പറഞ്ഞ മൂന്നു പുസ്തകങ്ങളും നന്ദി പുരസ്സരം കൈപ്പറ്റിയിരിക്കുന്നു. അഭിപ്രായങ്ങൾ വഴിയേ

                   ര. ര. പ.
---------[ 64 ]
നൊട്ടീസ്സ.

മെത്തരം സാമാനങ്ങൾ! വില വളരെ സഹായം!!

ബൊംബായി മുതലായ വ്യാപാരസ്ഥലങ്ങളിലുള്ള പ്രധാന ഷാപ്പുകളിൽ നിന്നനെരിട്ടുവരുത്തുന്നതും താഴെ വിവരം പറയുന്നതും വേറെയും അനേകം സാമാനങ്ങൾ തൊകപ്പടിയായും ചില്ലറയായും വളരെ സഹായ വലക്കു വിൽക്കുന്നതാണ്.

പലതരത്തിലുള്ള പ്ലാനൽ ശിലകൾ, ട്വീഡുകൾ, ചെക്കതുണികൾ, വളരെ ഭംഗിയുള്ള ചീട്ടികൾ പട്ടുകൾ, ബ്ലാങ്കറ്റുകൾ, തൊപ്പികൾ, സർജുകൾ, മല്ല, ജഗന്നാഥൻ മുതലായ തുണിച്ചരക്കുകൾ. എനാമൽ പാത്രങ്ങൾ, പലതരത്തിലുള്ള ഗ്ലാസുകൾ, നാഴികമണികൾ, വാച്ചുകൾ, വിളക്കുകൾ, കണ്ണാടികൾ, കത്തികൾ, ഗുളൊപ്പുകൾ, രവിവർമ്മപ്പടങ്ങൾ, കൊടകൾ, ഇരിമ്പപെട്ടികൾ, ഇരിമ്പഅലമാരികൾ, ഇരിമ്പഅടുപ്പുകൾ, അനേകവിധം സൊപ്പുകൾ, ബ്രാണ്ടി, വിസ്കി മുതലായ ലഹരിസാധനങ്ങൾ, മുത്തുച്ചിപ്പികൊണ്ടുള്ള അനേകവിധ പാത്രങ്ങൾ, ഇവകളും മേലിൻ സഫൂഡ, കൊക്കോ, കാപ്പിപ്പൊടി, ടീ ബിസ്കോത്ത മുതലായ വേറേയും അനേകവിധ സാമാനങ്ങൾ വളരെ സഹായവിലക്കു വിൽക്കുന്നൂ.

ആവശ്യപ്പെടുന്നവർക്കു സാമാനങ്ങൾ വി പി ആയി അയച്ചു കൊടുക്കുന്നതാണ്.

                     എ.ടി.എസ്സ. മേനോൻ,
                         ജനറൽ മർച്ചണ്ട്.
                             ചിറ്റൂര. [ 65 ] 
P. SUBBAROY'S
World-Renowned and Most
Efficacious Ayurvedic Medicines.


-------------


പി. സുബ്ബരായിയുടേ ലോകപ്രസിദ്ധ
ങ്ങളും ഏറ്റവും ഫലവത്തുക്കളും
ആയ ആയുവ്വേ‌ദ ഔഷധാലയം
൧.ലോകപ്രസിദ്ധമായ ധാതുപുഷ്ടികാരി.


ധാതുനഷ്ടം, ബലഹീനത, ലക്ഷണമില്ലായ്മ, വിശപ്പില്ലായ്മ, നേത്രം, കൈ, കാൽ മുതലായവയുടെ നീറ്റൽ, നീരൊഴിവു, മധുമേഹ കല്ലടപ്പു (മൂത്രഘാതം) മുതലായ പലവിധ വസ്തിരോഹങ്ങളെ ക്ഷണെന പരിഹരിച്ചു രക്ഷപെടുത്തും.

ഡപ്പി ഒന്നുക്കു വിലരൂപാ -- തപാൽ ചിലവുവകയ്ക്കു അണ -- വേറെ.


൨--പ്രമേഹ നിവാരിണി.


സിരാമേഹം, ഇടുപ്പുവലി, മൂത്രമധികമായും തടഞ്ഞും പോകുക, മേഡ്റം, പുകച്ചൽ, രക്തമേഹം മുതലായ വ്യാധികളിൽ നിന്നു സ്ത്രീ പുരുഷന്മാരെ നിവത്തിൎപ്പിക്കും. ഋതുകലത്തിൽ രക്തം അധികമായി സ്രവിക്കുന്നതിനേയും ശമിപ്പിക്കും.

കുപ്പി ൧-ക്ക വില രൂപാ ൧.മൂന്നു കുപ്പികൾ വരെയുള്ള ബള്ളിക്കു തപാൽചിലവു അണ ൫.

൩-സർവ്വവേദന സംഹാരി.


ഈ തൈലം അല്പം പിരട്ടിയാൽ കൈകാൽ മുതലായ അംഗങ്ങളിൽ കുത്തിനോവുക, വീക്കം മുടക്കവാതം, നെഞ്ചുനോവ്,തലവേദന, ഒരു ഭാഗത്തുണ്ടാകുന്ന ശൂല, ഇടുപ്പുവേദന, പർശ്വവായു, മോഹവായു, തിമിരവായു മുതലായ പല വ്യാധികൾ ഭേദപ്പെടും.

കുപ്പി ഒന്നുക്ക് വില രൂപാ ൧. തപാൽചിലവു അണ ൫.

   ൪-മണ്ഡലകുഷ്ഠസംഹാരി.

മണ്ഡലകുഷ്ടം,പുഴുക്കടി,തഴുതണം.നറുങ്ങാണി എന്നീ പേരുകളുള്ള രോഗത്തിനുസിദ്ധൗഷധം.ത്വഗ്രോഗങ്ങൾ പലതും മാറും; തേമൽ,മേഹകുഷ്ഠം മുതലായവയെ നശിപ്പിക്കും.

വില,കുപ്പി ഒന്നിനു ൪-ണ. തപാൽ ചിലവു മൂന്നു കുപ്പിവരെ ൫-ണ വേറെ.

               പി.സുബ്ബറായി
         പറങ്കിപ്പേട്ട,തെക്കേ ആർക്കാട്ട് ജില്ല.
           P.SUBBAROY,Porto Novo; [ 66 ] 
൫. ലക്ഷ്മീകരകസ്‌‌തൂരിഗുളികകൾ.

താംബൂലം ഉപയോഗിക്കുന്നവർ എപ്പോഴും സശ്രദ്ധം ഉപയോഗിക്കേണ്ട വിലയേറിയ സാധനം , - ദന്തവേദന, വായ്‌‌നാറ്റം, അജീർണ്ണം, പിത്തവായു, ഇവയെ ശമിപ്പിക്കും. തനിച്ചൊ താംബൂലത്തോടുകൂടിയോ ഉപയോഗിക്കാം. ആഹാരത്തോടുകൂടി രണ്ടു ഗുളികകളെ ഉപയോഗിച്ചാൽ ഏതു ഗുരുദ്രവ്യത്തേയും ജീർണ്ണപ്പെടുത്തും. പ്രസവകാലത്തു താംബൂലത്തോടുകൂടി ഉപയോഗിച്ചാൽ സന്നി അടുക്കുകയില്ല. അപായകരമായ യാതൊരു ലഹരിസാധനങ്ങളും ഇതിൽ ചേർത്തിട്ടില്ലാ. കാശ്മീരത്തു നിന്നു വരുത്തിയ കസ്തൂരി, പച്ചക്കർപ്പൂരം മുതലായ അനേകം വിലയേറിയ സാധനങ്ങൾ ഇതിൽ ചേർത്തിട്ടുണ്ടു. ചളി, കാസശ്വാസം, ജ്വരം മുതലായ രോഗങ്ങൾ വയസ്സിന്റെ ഏറ്റക്കുറച്ചിൽ പോലെ ഒന്നു മുതൽ ൪ വരെ ഗുളികകൾ വെറ്റിലച്ചാരിൽ കൊടുത്താൽ സുഖപ്പെടും.

൨൦൦ ഗുളികകൾ ഉള്ള കുപ്പി ൧ ക്കു വില അണ ൪. ൧ മുതൽ ൧൨ വരെ കുപ്പികൾ അടങ്ങിയ ബങ്കി ൧- ക്കു തപാൽ കൂലി ൫- ണ.

൬- ദന്തചൂർണ്ണം

സുഗന്ധമായുള്ള എല്ലാമാതിരി ദന്തരോഗങ്ങളേയും നീക്കും.

വില കുപ്പി ഒന്നിനു മൂന്നണ തപാൽചിലവു രണ്ടുകുപ്പിവരെ ൫- ണ വേറെ.

൭ - ജ്വരഹാരി.

കുളിർപ്പനി, മുറപ്പനി, വാതപ്പനി, പിത്തജ്വരം, കഫജ്വരം, അസ്ഥിജ്വരം മുതലായവക്കു നന്നു. വില ഡപ്പി ഒന്നിനു ൧ -ക, തപാൽചിലവു ൭- ണ വേറെ.

൮ -ലോകപ്രസിദ്ധമായ സുഗന്ധകുന്തള തൈലം .

ഇത്തൈലം പിരട്ടിയാൽ തലമുടി, മീശ, ഇമ, ഇവ ബഹുപുഷ്ടിയായും , ഞെരുക്കമായും കറുപ്പായും വളരും. കണ്ണിനു കുളുർമയുണ്ടാകും. സകല കൺനോവുകളും തലവേദനകളും നീങ്ങും. ചെമ്പെട്ടരോമം കറുക്കും. രോമം പൊഴിയാതിരിക്കും. കണ്ണിനു നല്ല തെളിച്ചമുണ്ടാകും. വില കുപ്പി ഒന്നുനു ൮- ണ. തപാൽചിലവു ൫ -ണ വേറെ.

൯- രോമസംഹാരി.

രോമം എവിടെ വേണ്ടെന്നാക്കണമൊ അവിടെ ഈ മരുന്നു പിരട്ടിയാൽ യാതൊരുവേദനയുമുണ്ടാക്കാതെ രോമത്തെ മാറ്റും. വില, കുപ്പി ഒന്നിനു ൪- ണ. തപാൽ ചിലവു മൂന്നുകുപ്പികൾ വരെ ൫ - ണ വേറെ.

പി. സുബ്രറായി പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല .

P.SUBBAROY , Porto Novo. [ 67 ]
൧൦-അഗ്നിമാന്ദ്യസംഹാരി

ദഹനമില്ലായ്ക, പുളിച്ചുതികട്ടുക, നെഞ്ചുകലിക്കുക, വയറുനോവു, വായനാറ്റം, അജീൎണ്ണം വയറുവീൎത്തുകയറുക, നിദ്രാഭംഗം മുതലായ പിത്തോപദ്രവങ്ങളെ നക്കി സുഖപ്പെടുത്തും.

ഡപ്പി ഒന്നുക്കു അണ ൮. തപാൽകൂലി അണ ൫‌ - വേറെ.
൧൧-കൎണ്ണബിന്ദു.


ചീക്കാതു, ചെവിക്കുത്തു, ചെവിയടപ്പു, ഇരച്ചിൽ മുതലായ കൎണ്ണരോഗങ്ങളെ ഭേദപ്പെടുത്തും. ശ്രവണസൂക്ഷ്മതയുണ്ടാക്കും. വില, കുപ്പി ഒന്നിനു ൮-ണ. തപാൽചിലവു മൂന്നു കുപ്പികൾ വരെ ൫-ണ വേറെ. ൧൨- സുഖഭേദിഗുളികകൾ.

ഭേദി ശരിപ്പെടുത്തും അജീൎണ്ണം, പിത്തോപദ്രവങ്ങൾ, വായു, മലംപിടിത്തം, അഗ്നിമാന്ദ്യം, വാതം മുതലായ പല രോഗങ്ങളേയും ശമിപ്പിക്കും.

   വില,ഡപ്പി ഒന്നിനു ൨ണ. തപാൽചിലവു ഒന്നു മുതൽ ർ-വരെ

ഡപ്പികൾക്കു ൫‌ ണ. വേറെ.

         ൧൩-നേത്രബിന്ദു.

കൺനോവ്, കങ്കുത്തു,കൂച്ചം, നീരെടുപ്പ്, മിന്ദൽ ,മാലക്കണ്ണ്,പീളക്കെട്ടു, ദശവളർച്ച,പൂവു, ചെരപ്പ, എരിച്ചിൽ ഇമ പുരികം ഇവയുടെ വലിവു, പുകച്ചിൽ ഇങ്ങനെയുള്ള രോഗങ്ങളെ ഭേദപ്പെടുത്തും. വില, കുപ്പി ഒന്നിനു ൮-ണ. തപാൽചിലവു മൂന്നു കുപ്പികൾവരെ ൫‌-ണ വേറെ.

     ൧ർ-സ്ഖലിതരക്ഷണി.

ബലഹീനതയാലും അത്യുഷ്ണത്താലും മറ്റും ഉണ്ടാകുന്ന ഇന്ദ്രിയ സ്കലിതത്തെ നീക്കും വില, ഡപ്പി ഒന്നിനു ൮-ണ.തപാൽചിലവു ൫‌-വരെ ഡപ്പികൾക്കു ൫‌-ണ. വേറെ.

        ൧൫‌-മൃഗകസ്തൂരി.

കാഷ്മീരിൽ നിന്നും വരുത്തിയിട്ടുള്ള ഒന്നാന്തരം കസ്തൂരി എപ്പോഴും ആപ്പീസിൽ ഉണ്ട. രൂപാതൂക്കത്തിനു ർ൮-ക. വില ഒരു രൂപാ മുതൽക്കുള്ള ഏതു സംഖ്യ യ്ക്കും ചില്ലറയായിട്ടും കൊടുക്കപ്പെടും.തപാൽച്ചിലവുപുറമെ.എഴുത്തുകുത്തുകൾ എല്ലാം ഇംഗ്ലീഷിലോ തമിഴിലോ ആയിരിക്കണം.

             പി. സുബ്ബറായി
        പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.
P.SUBBAROY, Porto Novo, [ 68 ]
൧൬-തേൾവിഷത്തിന്ന സിദ്ധൗഷധം.


തേൾകടിച്ച സ്ഥലത്ത രൺറ്റുതുള്ളി ഒഴിച്ചാൽ പൊടുന്നനെ ആശ്വാസം കാണും. ഒരു കുഡുംബത്തിലെങ്കിലും ഈ മരുന്ന ഒരു കുപ്പി കരുതി വെക്കാതെ ഇരിക്കരുത.

വില കുപ്പി ൧-ക്ക ൧-ക ൪-ണ. ൧൨ കുപ്പിയിൽ2 കുറൗഒതെ ഒഅന്നിച്ച വാങ്ങുന്നവൎക്ക ഡസൻ ൧ക്ക് ൨ ണ, ഉള്ള വിലയിൽ കുറച്ച മാത്രമെ വില ചുമത്തുന്നുള്ളൂ. വി-പി- കമീഷൻ ൫ ണ പുറമേ.

ഇൻഡ്യയിലും ബൎമ്മയിലും ൧൨ കുപ്പിവരെ വി. പി- കമീഷൻ ൫ ണ സിലോൺ ടി ൭ണ.

൧൭ -വ്രണവിരോപണ തൈലം.


ഈ കുഴമ്പ പിത്തപ്പുണ്ണ മുതലായ എല്ലാവിധ വ്രണങ്ങൾക്കും കൈകണ്ട ഔഷധമാകുന്നു. ഇത സകല കൃമികളേയും നശിപ്പിച്ച എല്ലാ വ്രണങ്ങളേയും വിശുദ്ധീകരിച്ച വളരെ വേഗത്തിൽ ഉണക്കുന്നതാകുന്നു.

വില ൮ ണ. മൂന്നു കുപ്പിവരെ വി-പി- കമീഷൻ ൫ ണ മാത്രം.


പി. സുബ്ബറായി

പറങ്കിപ്പേട്ട, തെക്കേ ആൎക്കാട്ട് ജില്ല.

P. SUBBAROY, porto Novo.

ഫലകം:൧൮. കണ്ഠശുദ്ധി ഗുളിക. ഇത കണ്ഠം തെളിഞ്ഞ ശാരീരം നന്നാവുന്നതിന്ന അതിവിശേഷമായ ഔഷധമാകുന്നു, പ്രത്യേകിച്ച സംഗീതക്കാൎക്കും, പ്രസംഗക്കാൎക്കും, പാതിരിമാൎക്കും, ശബ്ദാവയവംകൊണ്ടു അത്യായാസം ചെയ്യണ്ടവരായ മറ്റെല്ലാവൎക്കും വളരെ ഉപയോഗമുള്ളതുമാകുന്നു.

വില ൮ ണ.വി-പി- കമീഷൻ ൬ കുപ്പിവരെ ൬ ണ.


൧൯. സ്നാനചൂൎണ്ണം.


ഈ പൊടിതേച്ചു കുളിക്കുന്നതിന്ന വിലയേറിയ സോപ്പിനേക്കാൾ വളരെ വിശേഷം. ഇത ദേഹത്തിലെ അഴുക്കും ദുൎഗ്ഗന്ധവും കളഞ്ഞു, മൃദുത്വവും പ്രകാശവും സുഗന്ധവും ഉണ്ടാക്കുന്നു. ഇതിന്നും പുറമെ ദേഹത്തിന്ന ശൈത്യവും സുഖവും എല്ലായ്പോഴും തോന്നക്കും. ഇത ഇന്ത്യയിലുള്ള എല്ലാവൎക്കും വേണ്ടാതാകുന്നു.

വില ൮ ണ.വി-പി- കമീഷൻ ൩ ണ.

[ 69 ]

                               v
                        ൨൨.സഞ്ജീവഗുളിക.

കുട്ടികൾക്കുണ്ടാവുന്ന പനി, ജലദോഷം, തലവേദന, ചുമ, അതിസാരം, അതിസ്സ, ഉറക്കമില്ലായ്മ, ഇവയ്ക്കും ആന്ത്രവായു മുതലായി എല്ലാ ഉദരരൊഗങ്ങൾക്കും ഈ ഗുളിക വളരെ ഉപയോഗമുള്ള ഔഷധമാകുന്നു. ഇത് മദ്ധ്യവയസ്സന്മാർക്കും ഒരുപോലെ ഉപകരിക്കാവുന്നതാകുന്നു.

             വില ൧0 ണ, വി-പി.കമീഷൻ ൬ കുപ്പിവരെ ൫ ണ.
                  ൨൧.ഒന്നാംതരം ഗോരോചനഗുളിക.

എല്ലാവിധ പനികൾക്കും അത് സംബന്ധമായി പ്ലീഹ കരൾ ഇതുകളിൽ ഉണ്ടാവുന്ന ഉപരോഗങ്ങൾക്കും ജലദോഷം, തലവെദന, ചുമ, അതിസാരം, അരിശസ്സ്, ഉറക്കമില്ലായ്മ, ആന്ത്രവായു മുതലായി എല്ലാ ഉദര രോഗങ്ങൾക്കും അതി വിശേഷമായ ഔഷധമാകുന്നു.

          വില ൫ ണ.വി-പി-കമീഷൻ ൬ കുപ്പിവരെ   ൫ ണ.
                      ൨൨.ത്വഗ്രോഗ പരിഹാരി.

ഈ ഔഷധം കരപ്പൻ, ചുണങ്ങ്, ചൊറി,ഒടുവടു,പോളൻ,ചൂട്,പുഴുക്കടി, താരണം മുതലായ കടിയും ചൊറിയും ഉള്ള എല്ലാ ത്വഗ്രോഗങ്ങൾക്കും ഏറ്റവും നല്ല ഔഷധമാകുന്നു. ഇത് ദേഹത്തിന്റെ പുറമെ മാത്രം ഉപയോഗിച്ചാൽ മതി.

        വി-പി-കമീഷൻ ൫ ണ.
        മേതരം ഗോരോചനം രൂപാതൂക്കം ൧ ക്കു ർക.0ണ.0സ.
          ടി  മഞ്ഞൾ    ടി        ൧ ക്കു ൧ക.0ണ.0സ.
          ടി  പച്ചക്കർപ്പൂരം  ടി      ൧ ക്കു ൧ക.0ണ.0സ
        മേൽ വിലാസം തമിഴിലോ ഇംഗ്ലീഷിലോ വിശദമായി എഴുതണം 
                                          പി.സുബ്ബറായി,
                                പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.
                                    P.SUBBAROY,Porto Novo. [ 70 ]                  

പുസ്തകം ൧. നമ്പ്ര ൻ.

വ്യവഹാരചിന്താമണി.


            എല്ലാ ഇംഗ്ലീഷ് മാസവും 30-തി പ്രസിദ്ധപ്പെടുത്തുന്ന 
                       ഒരു വിശേഷനിയമമാസിക. 
                             പത്രാധിപർ
                  ചെങ്കുളത്ത് കരുണാകരമേനോൻ ബി.എ.
                                -----:0:------
                            1903 അക്ടോബ്രു.
                                  ------
                             സംഗതിവിവരം. 

൧. കാണം 1--വി. ശങ്കരമേനോൻ, ബി.എ.ബി.എൽ. ൨. പത്രാധിപക്കുറിപ്പുകൾ. ൩. മദിരാശി ഹൈക്കോർട്ടു ലേഖനം. ബി.ഗോവിന്ദൻ നമ്പ്യാർ, ബി.എ.ബി.എൽ. ൪. ഹൈക്കോർട്ടു വിധി സംഗ്രഹം. ൫. കൊച്ചി വിധികൾ-കരിമ്പറെ രാമൻ മേനോൻ ബി.എ.ബി.എൽ, കരോട്ട് അച്ചുതമേനോൻ,ബി,എ.ബി.എൽ ൬. തിരുവിതാംകൂർ വിധികൾ വി.കരുണാകരമേനോൻ, ബി.എ.ബി.എൽ

                               --------

കേരള സഞ്ചാരി-നിയമകാര്യത്തിൽ ഉപാദ്ധ്യായൻ. മ.മനോരമ- മേനോന്റെ പുതിയ സ്യമന്തകത്തെപ്പോലെ വേറെ ഒരു പത്രത്തിന്നു ചെലവില്ല. മനോരമ-സകല മുതൽക്കാരും വാങ്ങെണ്ടതാണു. കേരളപത്രിക-കക്ഷികൾക്ക് അത്യുപകാരം.

                                 --------
ഓരൊ മാസം ഏറ്റവും സാരമായ വിഷയങ്ങൾ അടങ്ങിയ ൫൬ ഭാഗം. കൊച്ചി വിധികളുടെ പോക്ക് അറിവാൻ 'ചിന്താമണി' ഏകമാർഗ്ഗം.
          വരിസംഖ്യ-എപ്പോഴും മുൻ കൂർ.

ഒരു കൊല്ലത്തേക്ക് വി.പി.൪-0-0 ആറു മാസത്തേക്ക് വി.പി.൨-0-0

കൊച്ചി വിധികൾ ൭- നമ്പ്ര മുതൽക്കും, തിരുവിതാം കൂർ വിധികൾ ൯- നമ്പ്ര മുതൾക്കും   പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു.

.

                                        എന്ന് വ്യവഹാരചിന്താമണി
                                       മാനേജർ, വള്ളുവനാട്, മലബാർ. [ 71 ] ൨.കുപ്പി കേശരഞ്ജൻ തൈലത്തിന ൨.ണ മാത്രം.
വീട്ടിനടുത്ത മാകാണിവിലക്ക കിട്ടുമ്പോൾ ഒരു വിലക്ക കൽക്കത്താവിലും മദിരാശി ആർമീനിയൻ സ്റ്റ്രീറ്റിലും പോയി വാങ്ങുന്നതെന്തിന?അവിടെകൊടുക്കുന്ന ൧ കക്ക ഞങ്ങൾക്കു ൧ ണ വീതം മാത്രം തന്നാൽ മതി.
              അതെങ്ങിനെ?

നിങ്ങളുടെ സ്നേഹിതന്മാരോടൊ(നേരിട്ട ഞങ്ങളോടൊ)രണ്ടണവിലയുള്ള ഞങ്ങളുടെ ഒരു കൗപ്പൺ വാങ്ങി എട്ടണയോടു കൂടി അത ഞങ്ങൾക്ക അയച്ചുതരുവിൻ.ഉടനെ അതേമാതിരിയുള്ള നാല കൗപ്പണും, രണ്ടുറുപ്പികവിലക്കു താഴെപറയുന്ന ഏതെങ്കിലും സാമാനം തിരഞ്ഞെടുത്തുകൊള്ളുവാൻ അധികാരപ്പെടുത്തുന്ന ഒരു സ്ർട്ടിഫിക്കെറ്റും അയച്ചുതരപ്പെടും. ഈ നാല കൗപ്പണും എട്ടണക്കവിറ്റ നിങ്ങൾ ആദ്യം അയച്ച സംഖ്യ വസൂൽ ചെയ്യുക.എന്നിട്ട നിങ്ങൾ ചെയ്തതു പോലെ കൗപ്പൺ ൧ ക്ക എട്ടണ വീത ഞങ്ങൾക്ക അയച്ചു തരുവാൻ വാങ്ങുവരോട ആവശ്യ പ്പെടുക അത ഞങ്ങൾക്ക കിട്ടിയാൽ ആദ്യം നിങ്ങൾക്കയച്ച നാല സർട്ടിഫിക്കെറ്റുകൾ അവർക്കയച്ചു കൊടുക്കുകയും നിങ്ങൾക്ക രണ്ടുറുപ്പികക്ക താഴെ വരുന്ന ഏതു സാമാനമെങ്കിലും അയച്ചുതരികയും ചെയ്യുന്നതാണ. മേൽപ്പറഞ്ഞ നാല സർട്ടിഫിക്കെറ്റ കൈവശമുള്ളവർ അവരുടെ മുറുക്ക നിങ്ങൾ ചെയ്തതിനെ ആവർത്തിക്കേണ്ടതാകുന്നു.നിങ്ങൾ രണ്ടുറുപ്പികയിൽ അധികം വിലയുള്ള സാമാനം [ 72 ]

                   ii

എടുക്കുന്നതായാൽ അധിക സംഖ്യ വി.പി. ആയി വസൂൽ ചെയ്യുന്നതാകുന്നു.

സർട്ടിഫിക്കെറ്റ് കൈവശക്കാരൻ രണ്ടുറുപ്പിക വിലക്കു പാഠപുസ്തകങ്ങളൊ കവിരാജ എൻ.എൻ. സേനന്റെ ആയുർവ്വേദ ഔഷധങ്ങളൊ കേശരഞ്ജൻ തൈലമോ കോയി ത്തമ്പുരാൻ തിരു മനസ്സിലെ ചിത്രമൊ തിരഞ്ഞെടുക്കാം. മേൽ പറയപ്പെട്ടവയുടെ ലീസ്റ്റ് ആവശ്യപ്പെട്ടാൽ അയക്കുന്നതാകുന്നു.

ലക്ഷ്മി


ഇത് ചിത്രകാരന്മാരിൽ അഗ്രഗണ്യനെന്ന സർവ്വസമ്മതനായ കോയിത്തമ്പുരാൻ തിരുമനസ്സിലേ ഫലവത്തായ ആലോചനയുടെ അതിവിശെഷമായ ഫലമാകുന്നു.ദീർഘവിസ്താരം ൨0-o൧൪-o ഇഞ്ചുകൾ ബോമ്പെ വില ൧ക.ഇവിടെ പകുതി വില (൮ണ.)മാത്രം മേൽ പറഞ്ഞ ചിത്രം വാങ്ങുന്നവർക്കോക്കെ ലോകത്തിൽ വച്ച് ഏറ്റവും മനൊഹരവും വിശെഷവും ആയ ഞങ്ങളുടെ ഒറ്റപ്പഞ്ചാംഗത്തിന്റെ ഒരു പ്രതി സമ്മാനമായി കൊടുക്കപ്പെടും.

നിങ്ങളുടെ ജീവിതകാലത്തിനിടക്ക് ഇത്രനന്നായിട്ടും മനസ്സിനെ വിശീകരിക്കത്തക്കതുമായ ഒരു ഒറ്റപ്പഞ്ചാംഗം നിങ്ങൾ കണ്ടിട്ടുണ്ടാവില്ലെന്ന ധൈര്യത്തോടുകൂടി പറഞ്ഞുകൊള്ളുന്നു, ആളുകളെ അതുമയക്കി ലയിപ്പിക്കുന്നുവെന്നേ പറയേണ്ടൂ. പത്തു പന്ത്രണ്ട് ഒന്നാന്തരം കലെൻഡറിന്റെ ഇടക്കു ഇതും വച്ചു നോക്കുവിൻ മുമ്പിട്ടു പ്രകാശിക്കുന്നത് ഇതായിരിക്കും! എത്രതന്നെ നീരസികന്മാരായാലും ഉള്ളതിലും നല്ലത് തിരഞ്ഞെടുക്കുവാൻ ആവശ്യപ്പെട്ടാൽ കയ്യുവെക്കുന്നത് ഞങ്ങളുടെതിന്മെൽ ആയിരിക്കും!ഞങ്ങൾ പറയുന്നത് അതിശയോക്തിയാണെന്ന് നിങ്ങൾ കാണുന്നുവെങ്കിൽ ചിത്രവും പഞ്ചാംഗവും മടക്കി അയച്ചേക്കു. സന്തോഷത്തോടു കൂടി പണം തിരിയെ തരുവാൻ തെയാറുണ്ട.

എ.എം.ശേഷയ്യർ കമ്പനി പാലക്കാട്. [ 73 ]


  T.S.Subramania & Co.

താംബൂല വിഹാരം ഒരു സുഖാനുഭവ സാധനം തന്നെ.
വെറ്റിലമുറുക്കിനെ സ്വാദുപിടിപ്പിക്കുന്ന ഒരു രുചിപ്രദമായ
സുഗന്ധവസ്തു. രമ്യം. വിശേഷം . രുചിപ്രദം
ഇത മേത്തരം കസ്തൂരി, പനിനീർസത്ത്, അത്തർ മറ്റു സുഗന്ധവസ്തുക്കൾ എന്നിവ ചേർത്തുണ്ടാക്കിയ നൂതനമായ ഒരു കൂട്ടാകുന്നു. വെറ്റിലമുറുക്കിന്ന് അതിരസം ഉണ്ടാകും. മുറുക്കുന്നവർക്ക് ഇത അതിസുഖാനുഭവമായൊരു സാധനമാകയാൽ അവർ ഈ സാധനത്തെ വാങ്ങി പരീക്ഷിച്ചുനോക്കേണ്ടതാകുന്നു.

ഒരു അളുക്കിന്ന വില ............. 0.4 മാത്രം . 12 അളുക്കുകൾക്ക് ....................2.12 തപാൽകൂലി പുറമേ.

DANTADHAVANA CHURNA . ദന്തധാവന ചൂർണ്ണം.
ശ്രുതിപ്പെട്ട പല്ലുതേപ്പാനുള്ള പൊടി. ഒരു പെട്ടിക്ക വില 0.8 ണ. തൊണ്ണുകേടുകൾക്കും പല്ലിലോ, അതിനടുത്തോ ഉണ്ടാവുന്ന പുണ്ണുകൾക്കും , പല്ലിന്റെ ദ്രവിച്ചുപോകലിനും വേദനക്കും പല്ലിൽനിന്ന് ചോരപോകുന്നതിനും വായ നാറ്റത്തിന്നും ഉതകുന്ന ഒരു പൊടിയാണിത . ഈ പൊടി പല്ലിലുണ്ടാവുന്ന കറ , കേടു മുതലായവയെ നശിപ്പിക്കും. പല്ലുകളിന്മേൽ ചിലപ്പോൾ കുമ്മായമിട്ടതുപോലെ പറ്റിപ്പിടിച്ചുകാണുന്ന ഒരു വസ്തുവുണ്ട. അതിനേയും ഈ പൊടി നശിപ്പിച്ചു നീക്കും. നാറ്റമുള്ള സകലദന്ത സക്തങ്ങളേയും ഈ പൊടി നശിപ്പിക്കും. പല്ലിന്മേൽ പറ്റിപ്പിടിച്ചിരിക്കുന്നതിനെയെല്ലാം കളയും മുത്തുപോലെ വിളങ്ങുന്ന പല്ലുകളെ ഈ പൊടികൊണ്ട് സമ്പാദിക്കാം. പല്ലുകൾക്ക് ബലവും ശക്തിയും ജനിക്കും. ഊണിന്ന ഒരു രുചിയും വരും. ദന്തദ്രവവും ഉണലുകളിൽ പുണ്ണും കുരുവുമുണ്ടാവുമ്പോൾ ഈ പൊടി വളരെ നന്ന്. ഇതിന്ന പുളിരസമില്ലാ. വളരെ മിനുസമാം വണ്ണം നേരിയ പൊടിയാക്കിയ ചൂർണ്ണമാകകൊണ്ട് പല്ലിന്നു ഉരസൽതട്ടി കേടുവരുന്നതല്ല. പല്ലുകൾക്കു ചീച്ചൽതട്ടി ഉരുമാറ്റം വരുന്നതിനെ ഈ പൊടി തടുക്കും. പല്ലുകളിൽ കുടികൊണ്ട് നാശം വരുത്തുന്ന അതിസൂക്ഷ്മങ്ങളായ അണുപ്രാണികൾ ഉണ്ട.അവയെ ഈ പൊടി കൊല്ലും. തൊണ്ണുകളെ ച്ചൂടുപിടിപ്പിച്ചോ വേദനപ്പെടുത്തിയോ ചാറിച്ചിൽ മുതലായവയൊന്നും ം രം ചൂർണ്ണം മൂലം ഉണ്ടാവില്ല. നാവിനും മൂക്കിനും ഈ ചൂർണ്ണം സുഖകരമാണ. കിഴവന്മാർ പ്രത്യേകിച്ചും ഈ ചൂർണ്ണം ഉപയോഗിക്കേണ്ടതാണ. അപ്പോൾ അവർക്ക പല്ലുകൊണ്ടുള്ള പ്രയോജനം മരണപര്യന്തമുണ്ടായ്‌‌വരും. വായക്ക രുചികരവും സൗ [ 74 ]

രഭ്യമുള്ളതുമാകയാൽ ശ്വാസത്തിന്ന ഒരു നല്ല മണവുമുണ്ടാവും വായനാറ്റം ദുസ്സഹമല്ലെ- അതുണ്ടാവില്ല. നല്ലഒരു മണം വായിൽ നിന്ന് പുറപ്പെടുകയും ചെയ്യും.

KARPURARISHTHA കർപ്പൂരാരിഷ്ടം.


നടപ്പു ദീനത്തിനുള്ള പ്രത്യേക ഔഷധം (വിഷസൂചകക്കുള്ള ഒരു സിദ്ധൌഷധം) ഒരു കുപ്പിക്ക് വില 8 ണ.കർപ്പൂരാരിഷ്ടം,വിഷൂചികം, അതിസാരം വയറ്റിൽകടി,ദഹനക്കുറവ്,ചെവിക്കുന്നിയുടെ കേട്, അടിവയറ്റിന്ന് വിസ്താരം എന്നിങ്ങിനെയുള്ള രോഗങ്ങൾക്ക് നല്ല മരുന്നാണു. ഈ ഔഷധം പല ജാതിയായ വേദനകളെ തീർത്തു അവയവങ്ങൾക്ക് ശാന്തമായ പ്രസാദചൈതന്യത്തെ വരുത്തും. അവയവങ്ങൾക്ക് ക്ഷണസംഭവങ്ങളായ വിറയൽ പിടച്ചൽ മുതലായ വികൃതികളെ മാറ്റും. മലത്തിന്റെ അയച്ചിൽ മാറ്റി മലത്തെ കെട്ടി മലബന്ധം വരുത്തി ബലം കൊടുക്കും.അവീൻ(കറുപ്പ്)കൂട്ടീട്ടുള്ള അന്യ മരുന്നുകളെപ്പോലെ oർo ഔഷധം തലവേദനയെ ഉണ്ടാക്കില്ല. തലതിരിച്ചൽ,ഉറക്കം,മന്ദത, ആലസ്യം,മോഹം മുതലായതുകളെ ഉണ്ടാക്കുന്നതുമല്ല. അല്പനിമിഷങ്ങൾക്കുള്ളിൽ ചർദ്ദിയും വേദനയും നോവുകളും നിന്നുപോകും. ഏകമൂലികപ്രയോഗകരായ ഹോമിയോപ്പദി വൈദ്യരും ബഹുമൂലികാപ്രയോഗകരായ അല്ലൊപ്പദി വൈദ്യരും കൊടുക്കുന്ന കർപ്പൂരം ക്ലോരൊഡൈൻ എന്നിത്യാദി മരുന്നുകളേക്കാൾ ഞങ്ങളുടെ കർപ്പൂരാരിഷ്ടം ഇന്ത്യയിലെ ജനങ്ങളുടെ ദേഹങ്ങൾക്കും അതിന്റെ സഹജസ്വഭാവങ്ങൾക്കും പറ്റിയതാണു.ഇത് ഞങ്ങളുടെ അനുഭവമാണു.

മേല്പറഞ്ഞ എല്ലാ മരുന്നുകൾ താഴെ എഴുതിയ മേൽ വിലാസത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ തമിഴിലോ എഴുതി ചൊദിക്കേണ്ടതാണു.

           എന്ന് ടി.എസ്സ്. സുബ്രഹ്മണ്യം ആന്റ് കമ്പനിയാർ
                33 ആർമീനിയൻ സ്ട്രീറ്റ്, മദിരാശി.
സരസ്വതിതൂവൽ.
------
(THE SARASWATI PEN)


ഒരിക്കൽ മഷി മുക്കിയാൽ 300 മുതൽ 500 വരെ വാക്കുകൾ എഴുതാം.

സ്തുത്യലിഖിതങ്ങൾ.


സർ.വാൾട്ടർ ലൊറൻസ് (കെ.സി.ഐ. ഇ.)ഇന്ത്യാ ഗവർണ്ണർ ജനറാളുടെ പ്രൈവറ്റ് സിക്രട്ടേരി:-സരസ്വതിതൂവലുകൾ വളരെ ഉപയോഗമുള്ളവയായി കാണുന്നു.താങ്കളുടെ നൂതനമായ ഈ കണ്ടുപിടിക്കലിന്നു താങ്കൾക്ക് എല്ലാ ജയവും സിദ്ധിക്കട്ടെ.

-------


സർ.ലൊറൻസ് ജെങ്കിൻസ്(കെ.സി.കെ സി.ഐ.ഇ.)ബൊമ്പെ ഹൈക്കോർട്ട് ഒന്നാം ജഡ്ജി:-സരസ്വതി തൂവൽ വളരെഉപയോഗമുള്ളതായി ഞാൻ കണ്ടിരിക്കുന്നു.കുറെ തൂവലുകൾ താങ്കൾ എനിക്ക് അയച്ചുതരുന്നത് ഉപകാരം. [ 75 ]

iii


ബർഡ്വാൻ മഹാരാജാധിരാജ ബിജൊയി ചാൻഡ് മഹതാബ് ബഹദൂർ:-ഈസൂത്രവിദ്യയിൽ നാം വളരെ സന്തോഷിക്കുന്നു.

---------------


നാട്ടോർ മഹാരാജ ബഹദൂർ ജഗനിന്ദ്രനാഥറോയി:- മഷി നിറച്ച് 'ബഷാൻ' തൂവൽ പോലെ മിക്കവാറും അത്ര ഉപകാരമുള്ളതാണു

---------------


രാജാ പെയറിമോഹന മൂക്കർജ്ജി:-(സി.എസ്സ്.ഐ) സരസ്വതി തൂവൽ വളരെ ഉപയോഗമുള്ളതായി ഞാൻ കണ്ടിരിക്കുന്നു.

---------------


ബഹുമാനപ്പെട്ട മിസ്റ്റർ ജസ്റ്റീസ് ശാരദ ചാരുമിത്രൻ:- ഇതു വളരെ ഉപയോഗമുള്ള ഒരു കണ്ടുപിടിക്കൽ തന്നെയാണു.

---------------


പണ്ഡിതർ കെ എം.ഗാംഗുലി(ബി.എൽ) മഹാഭാരത പരിഭാഷകൻ:-"സ്റ്റീല്പെൻ" ഉപയോഗിക്കുന്ന എല്ലാവരുടേയും പാലനക്ക് ഇത് പാത്രമായി നിൽക്കുന്നതാണു.

---------------


ബഹുമാനപ്പെട്ട മിസ്റ്റർ ആർ.ടി ഗ്രഗിയൊർ (ഐ.സി.എസ്സ്) കൽക്കത്താ മുനിസിപ്പാൽ ചെയർമാൻ:- താങ്കളുടെ തൂവൽ തൃപ്തികരമായ ഒന്നാണെന്ന് കണ്ടിരിക്കുന്നു. സൂത്രം വളരെ സാമർത്ഥ്യമുള്ളൊന്നുതന്നെയാണു.

----------------


മിസ്റ്റർ എച്ച്.ഡി.വില്യംസ്(ഐ.സി.എസ്സ്),കമ്മിഷനർ:- കൂടക്കൂട മഷി മുക്കേണ്ടുന്ന ബുദ്ധിമുട്ടില്ല. ഒരിക്കൽ മുക്കിയാൽ മൂന്നു നാലു പായ കത്തുകടലാസ് എഴുതാവുന്നതാണ.

----------------


മിസ്റ്റർ കെ.സി.ഡി. (ഐ.സി.എസ്സ്)കലക്ടർ:- തൂവൽ വളരെ സൌകര്യമുള്ളതും കണ്ടുപിടിച്ച സൂത്രം സാമർത്ഥ്യമുള്ളതുംതന്നെ.

-----------------


മിസ്റ്റർ എസ്സ്.സി.മിത്രൻ, ഡിപ്യൂട്ടി മജിസ്ത്രേട്ട്:-നല്ല വിദ്യ വളരെ തൃപ്തികരം.

-----------------


മിസ്റ്റർ ജി. ചക്രവർത്തി,സിമിന്താർ,ബാംബ്ബെ മുനിസിപ്പാൽ ചെർമ്മാൻ:- കണ്ടുപിടിച്ച സൂത്രം വളരെ സാമർത്ഥ്യമുള്ളതു തന്നെ. തൂവൽ വളരെ ഗുണമുള്ളതാകുന്നു.

                     മലബാർ. [ 76 ]             
iv


മിസ്റ്റർ സീതാകഹോരി, ജാപ്പാൻ "ഡിൻഗാജിറ്റ് സാൻഗിയെ" സമാജം പ്രസിഡേണ്ട:- താങ്കളുടെ ഉപയോഗകരമായ കണ്ടുപിടിക്കൽ ജയത്തെ പ്രാപിച്ചതിന്നു ഞാൻ താങ്കളെ അഭിനന്ദിക്കുന്നു.

---------


റവറണ്ട് ഡോക്ടർ മോറീസൻ (എം.എ):- കണ്ടുപിടിച്ച സൂത്രം സാമർത്ഥ്യമുള്ളതുതന്നെ.

----------


ഡോക്ടർ എം.എൻ.ഗാംഗുലി,കൊൺപുരി:- ഇതിന്റെ ഫലപ്രാപ്തി കേൾവിപ്പെട്ടൊന്നുതന്നെയാണ്.

------------


പ്രൊഫസർ എച്ച്.സ്റ്റീഫൻ (എം.എ):- സരസ്വതിതൂവൽ ഞാൻ ഉപയോഗിച്ചുനോക്കിയതിൽ വളരെ ഫലപ്രാപ്തിയുള്ളതായി കണ്ടിരിക്കുന്നു.

-------------


ഡോക്ടർ സറാട്ട് കെ.മുള്ളിക്ക് (എം.ബി.സി.എം.):-എഴുത്തറിയാവുന്ന ലോകത്തിൽഇതിന്നു വളരെ ചെലവുണ്ടാകുമെന്ന് ഞാൻ തീർച്ചയായി പറയുന്നു.

---------------


ഡോക്ടർ എസ്സ്.സി.ബാനർജജി (എം.എ,എൽ.എൽ.ഡി):- മഷി നിറച്ച തൂവൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്ന യോഗ്യന്മാർ അവയെ ഉപയോഗിച്ചുനോക്കിയതിനു ശേഷം അവ താങ്കളുടെ തൂവലെക്കാൾ നന്നായി എഴുതുകയില്ലെന്നു കാണാതിരിക്കില്ല.

---------------


വില


   12 തൂവലുകൾക്ക്  ....  ....   0ക.   8ണ.   0പ.
   72-ന്ന     ....  ....   2ക.  12ണ.   0പ.
  144-ന്ന     ....  ....   5ക.   8ണ.   0പ.
        
        "വി.പി." പോസ്റ്റായി അയപ്പാൻ 4 ണ പുറമെ.

താഴെകാണിച്ച കമ്പനിയോട്ട് ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ്.

           ടി.എസ്സ.സുബ്രഹ്മണ്യം ആന്റ കമ്പനിയാർ
               33.അർമീനിയൻ സ്ട്രീറ്റ്,
                 മദിരാശി.
          T.S.SUBRAMANIA & Co.,
                  Agents.
             33,Armenian Street,
                Madras.
----------------

[ 77 ]

പുസ്തകം ൧ ൩ ൮ ൧ 0

വ്യവഹാര ചിന്താമണി.


എല്ലാ ഇംഗ്ലീഷ് മാസവും 30-ആംതി പ്രസിദ്ധപ്പെടുത്തുന്ന
ഒരു വിശേഷ നിയമമാസിക.
പത്രാധിപർ
ചെങ്കുളത്ത് കരുണാകരമേനോൻ ബി.എ.


---------:0:---------
1903 നവെമ്പ്ര.
--------
സംഗതിവിവരം.


൧. തിരുവിതാംകൂറിലെ ജന്മികുടിയാന്മാർ.പി.കരുണാകരമേനോൻ  ബി.എൽ.
൨. പത്രാധിപക്കുറിപ്പുകൾ
൩. മദിരാശി ഹൈക്കോർട്ട് ലേഖനം ബി.ഗോവിന്ദൻ നമ്പ്യാർ ബി.എ.ബി.എൽ.                   
൪. ഹൈക്കോർട്ട് വിധി സംഗ്രഹം.
൫. കൊച്ചി വിധികൾ-കരിമ്പറ്റരാമന്മേനോൻ ബി.എ.ബി.എൽ.                      
  കാരാട്ട് അച്ചുതമേനോൻ ബി.എ.ബി.എൽ.                           
൬. തിരുവിതാംകൂർ വിധികൾ പി.കരുണാകരമേനോൻ                                                
----------
 കേരള സഞ്ചാരി-നിയമകാര്യത്തിൽ ഉപാദ്ധ്യായൻ.
 മ.മനോരമ :-മേനോന്റെ പുതിയ സ്യമന്തകത്തെപോലെ വേറെ ഒരു പത്രത്തിന്നു       ചെലവില്ല.
 മനോരമ-സകല മുതൽക്കാരും വാങ്ങെണ്ടതാണു.
 കേരള പത്രിക-കക്ഷികൾക്ക് അത്യുപകാരം.
--------------------------


    ഓരൊ മാസം ഏറ്റവും സാരമായ വിഷയങ്ങൾ അടങ്ങിയ ൫൬
    ഭാഗം കൊച്ചി വിധികളുടെ പോക്ക് അറിവാൻ "ചിന്താമണി" ഏകമാർഗ്ഗം .
      വരിസംഖ്യ----എപ്പോഴും മുങ്കൂറ്.
    ഒരു കൊല്ലത്തേക്ക് വി.പി.ർക,൧ണ.0സ.
    ആറു മാസത്തെക്ക് വി.പി.൨ക.൧ണ.0സ.
 കൊച്ചി വിധികൾ ൭-ആം നമ്പ്ര മുതൽക്കും,തിരുവിതാങ്കൂർ
 വിധികൾ ൻ-ആം നമ്പ്രു മുതൽക്കും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി
 യിരിക്കുന്നു.
എന്ന വ്യവഹാരചിന്താമണി മാനേജർ,
വള്ളുവനാട് , മലബാർ.


. [ 78 ]

പരസ്യം.


കവനോദയം.


--------:0:---------


വൈദ്യം, ജ്യോതിഷം, കിളിപ്പാട്ട്, തുള്ളൽ, നോവൽ, നാടകം മുതലായി വിശേഷപ്പെട്ട അനേകം കൃതികൾ ഇതിൽ ചേർത്തുവരുന്നു. കൊല്ലത്തിൽ ൬ പ്രാവശ്യം പ്രസിദ്ധപ്പെടുത്തുന്ന ഈ പുസ്തകമാലയിൽ ഒരോകുറി ൬൪ ഭാഗങ്ങളിൽകൂടി ൫ കൃതികളിൽ കുറയാതെ ഉണ്ടായിരിക്കും. കൊല്ലത്തിൽ ൪ ഉറുപ്പിക വരി അടച്ചാൽ മതി. തപാൽകൂലി പുറമെ വേണ്ട. വിദ്യാർത്ഥികൾക്കാണെങ്കിൽ മുൻകൂർ ഒന്നര ഉറുപ്പിക തന്നാൽ മതിയെന്ന ഒരു പുതിയ നിശ്ചയം ചെയ്തിരിക്കുന്നു. ഈ പുസ്തകമാലയിൽ ഉൾപ്പെട്ടതും അല്ലാത്തതുമായ അനേക പുസ്തകങ്ങൾ ഇവിടെ വിൽപാനുണ്ട്. ചിലതിന്റെ വിവരം താഴേ ചേർക്കുന്നു.

ജ്യോത്സിക-- വിഷവൈദ്യം, ഇത ഓരോ പുസ്തകം എല്ലാവരുടെ കൈവശം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ പാമ്പു കടിച്ചഉടനെ വൈദ്യന്റെ അടുക്കെ ഓടേണ്ടിവരികയില്ല. വില ൧൨ അണ.

സമ്പൃത്തമാലിക-- മലയാളത്തിലുള്ള വൃത്തങ്ങളുടെ എല്ലാസ്വഭാവങ്ങളും അറിവാൻ ഈ ഒരു പുസ്തകംമാത്രമേയുള്ളു. മലയാളം ഉപഭാഷയാക്കി എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കും കവിതയുണ്ടാക്കുവാൻ പരിചയിക്കുന്നവർക്കും ഇതേറ്റവും ആവശ്യമാകുന്നു. വില ൮൬.

ജാനകീപരിണയം-- ഭാഷാനാടകം, ഇതു നിങ്ങൾ വായിച്ചിട്ടുണ്ടോ? "ഉണ്ട്, മന്നാടിയാരുടെ കൃതിയല്ലേ?" എന്നായിരിക്കും നിങ്ങളുടെ ഉത്തരം. ശരി. എന്നാൽ അബദ്ധം പറ്റി. ഇത് അതല്ല. കൊട്ടാരത്തിൽ ശങ്കുണ്ണി ഉണ്ടാക്കിയ ഒരു രസികനാടകമാണിത്. വായിപ്പാൻ ബഹുരസമുണ്ട. വിക ൧ക മാത്രം.

ഹസ്തലക്ഷണദീപിക-- ഈ പുസ്തകം കൈവശമുണ്ടെങ്കിൽ കഥകളിയെ ഊമക്കളിയെന്ന്പറവാനിടവരികയില്ല. വില ൪ണ.

കുചശതകം-- ഒരവയവത്തെപറ്റി ൧00 ശ്ലോകം കാണുകയെന്നുള്ളത് അപൂർവ്വമായിരിക്കും. ഇതൊന്ന് വായിച്ചുനോക്കിൻ. വില ൨ണ.

ചക്കീചങ്കരം--. നാടകം. നിങ്ങൾക്ക് സാമർത്ഥ്യമുണ്ടെങ്കിൽ ഈ പുസ്തകം ചിരിക്കാതെ ഒന്നു വായിച്ചുവെങ്കിൽ സമ്മതിക്കാം. വില ൬ ണ.

===> ഇവകൾക്ക് തപാൽകൂലി പുറമെ 'ഈ അടയാളം വെച്ചവഒഴികെ ശേഷമെല്ലാം അച്ചടി മനോഹരം കടലാസു എല്ലാം ഏരുപോലെ ബഹുവിശേഷം. താഴെ കാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ എല്ലാ പുസ്തകങ്ങളും വി.പി. ആയി അയച്ചുകൊടുക്കും
                        
                                                      കെ.കണ്ണൻനമ്പ്യാർ.
                                            കവനോദയം മാനേജർ.
                                          (Nadapuram)   നാദാപുരം.

. [ 79 ]

സംഗതിവിവരം


-------- :0:---------


                                                   ഭാഗം
൧. കോങ്കണ ബ്രാഹ്മണർ.എം.ശേഷഗിരിപ്രഭു, എം.എ.  ൨൩൨.
൨. ഉച്ചാരണം-എ.ആർ.രാജരാജവർമ്മ കോയിത്തമ്പുരാൻ എം.ഏ.എം.ആർ.എ.എസ്. ൨൭൨.
൩. മാനുഷപരിഷ്കരണം-കെ.പരമുപിള്ള എം.എ. ൨൭൭
൪. തൃക്കണാമതിലകം-... ... ... ൨൮൧
൫. അരയകാരം-പണ്ഡിതർ ആർ.വി.കൃഷ്ണമാച ൨൮൨
൬. പത്രചരിത്രം-എ.നാരായണപ്പുതുവാൾ ൨൯൧
൭. ബഹസ്പതി-എ.ശങ്കരപ്പുതുവാൾ ബി.എ;ബി.എ ൨൯൮
൮. എന്റെ ആദ്യത്തെ ലേഖനം.എനന്തിരിച്ചിനാപ്പു. ൩0൧
൯. മദം-കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ. ൩൧൬
൧0. തീവണ്ടി-നടുവത്തു മഹൻ നമ്പൂരി. ൩൧൬
൧൧.കേരളക്ഷിതിരത്നമാല. .. ... ... ൩0൮
൧൨.ദേവീവ്യപാശ്രയസ്തോത്രം.ഒറവങ്കര നീലകണ്ഠൻ നമ്പൂരി (രാജാവ്) ൩൧൪
൧൩.ഒരു വിലാപം സി.എസ്.സുബ്രഹ്മണ്യൻപോറ്റി ൩൧൫
൧൪.ഒരു ദുർമ്മരണം ... ... ... ൩൧൭
൧൫.പല വക ...... ..... .... ൩൨൧
  പുസ്തകപരിശോധന
  ഫലിതം.
 ൩.സ്വന്തം.         
രസികരഞ്ജിനിക്ക് പുതിയ വരിക്കാരെ ഉണ്ടാക്കി അവരുടെ വരിപ്പണം മുഴുവൻ മുങ്കൂറായി പിരിച്ച പേരുവിവരപ്പട്ടികയോടുകൂടി ആ സംഖ്യ ആപ്പീസിൽ അടക്കുന്നവർക്ക് ൧൫.ഉറുപ്പികയിൽ കുറയാതെയുള്ള സംഖ്യകൾക്കും ൧00ക്ക് ൧0 കമ്മിഷനും ൩0.കയിൽ കുറയാതെ പിരിച്ചടക്കുന്നവർക്ക് മേല്പറഞ്ഞ കമ്മിഷനും പുറമേ മുപ്പതീതെ ഉറുപ്പികക്ക് രഞ്ജിനിയുടെ ഓരെ പ്രതിവീതം സൗജന്യവും കൊടുക്കപ്പെടും.                    
                ര.ര.മാനേജർ

PRINTED AT THE VIDYA VILASUM PRESS,ERNAKULAM

. [ 80 ] പണം അടച്ചവരുടെ പേരുവിവരം

      ---------:0:----------

കൊച്ചി ൧൬൭0 കൂറ് തമ്പുരാൻ തിരുമനസ്സുകൊണ്ട്

         തൃപ്പൂണിത്തുറ.   ൩ക.0ണ.0സ.

മ.രാ.രാ.പാറക്കൽ കൃഷ്ണമേനോൻഅവർകൾ ൩ക.0ണ.0സ.

 " സി.വി.സുബ്രഹ്മണ്യയ്യർ..  ... .. ൩ക.0ണ.0സ.
 " ടി.എ.ദ്വൊരസ്വാമി അയ്യർ ... .. ൩ക.0ണ.0സ.
 " ഹിന്ദുജനസമാജം സെക്രട്ടറി.കോട്ടയം ൩ക.0ണ.0സ.
 " കോന്നനാത്ത് ഗോപാലമേനോൻകൊല്ലം൩ക.0ണ.0സ.
 " സി.ശങ്കരമേനോൻ, .....  .. ൩ക.0ണ.0സ.
 " കെ.പരമുപിള്ള   .....  .. ൩ക.0ണ.0സ.
 " പി.രാമൻ തമ്പി   .....  .. ൩ക.0ണ.0സ.
 " വി.കെ.ഗോവിന്ദ മേനോൻ ..  .. ൩ക.0ണ.0സ.
 " പി.കേശവപിള്ള     ..  .. ൩ക.0ണ.0സ.
 " അരുമനേശ്രീനാരായണൻതമ്പിതിരുവനന്തപുരം൩ക.0ണ.0സ 
 " കെ.കൊച്ചുകൃഷ്ണമാരാർ.  ..  .. ൩ക.0ണ.0സ.
 " ടി.ശങ്കരൻ തമ്പി     ..  .. ൩ക.0ണ.0സ.
 " പി.മാധവൻ വൈദ്യർ   ..  .. ൩ക.0ണ.0സ.
 " ജെ.ജെ.ജോൺ.     ..  .. ൩ക.0ണ.0സ.
 " സി.പരമേശ്വരൻ ഭട്ടതിരി  ..  .. ൩ക.0ണ.0സ.
 " പി.ആർ.പത്മനാഭൻ    ..  .. ൩ക.0ണ.0സ.
 " ആർ.നാരായണപിള്ള    ..  .. 0ക.൧൨ണ.0സ.
 " കെ.ഗോവിന്ദപിള്ള, ചിറയിൻ കീഴ്  ൧ക.0ണ.0സ.
 " പെരുമനവീട്ടിൽ വേലുപിള്ള കായംകുളം ൩ക.0ണ.0സ.
 " ഉദയവർമ്മത്തമ്പുരാൻ തിരുമനസ്സുകൊണ്ട് മാവേലിക്കര   
                               ൩ക.0ണ.0സ.
 " കെ.നാരായണക്കുറുപ്പ് പന്തളം     ൧ക.0ണ.0സ.
 " എസ്.കൃഷ്ണയ്യർ ആലപ്പുഴ      ൩ക.0ണ.0സ.
 " ടി.ആർ.ഗോവിന്ദപിള്ള       ൩ക.0ണ.0സ.
 " അഴിക്കൽ സി.ഇട്ടിക്കുമാരൻ വൈദ്യർ  ൧ക.൮ണ.0സ.
 " പി.എൻ.സുബ്രാഹ്മയ്യർ അരിപ്പാട്   ൧ക.0ണ.0സ.
 " നെല്ലിക്കലേടത്ത് കോമ്പി അച്ചൻ 
            വടക്കാഞ്ചേരി ൩ക.0ണ.0സ.
 " നാരായണൻ എളേടം ചാലക്കുടി   0ക.ർണ.0സ.
 " ചാത്തരയ്യർ  എറണാംകുളം    ൩ക.0ണ.0സ.
 " ത്രവാരിയർ            ൩ക.0ണ.0സ.
 " ട്ട ഇഞ്ചിക്കാവമ്മ         ൩ക.0ണ.0സ.
 " അനുജൻ ഭട്ടതിരിപ്പാട് തൃപ്പൂണിത്തുറ  ൩ക.0ണ.0സ.
 " രിയർ  എറണാകുളം       ൩ക.0ണ.0സ.
 " കൊച്ചനുജൻതമ്പുരാൻ തിരുമനസ്സുകൊണ്ട്൩ക.0ണ.0സ.


.