താൾ:RAS 02 04-150dpi.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പുരസ്ത്രീകളോടുകൂടിയ ഒരു രാജാവ് സംഗതിവശാൽ കാട്ടില്വെച്ച് സംസർഗ്ഗത്തിന്നിടയായിട്ടുള്ള ഒരു സ്ത്രീയെ മറന്നു പോയി എന്നത് സംഭവിക്കാവുന്നതാണ്. ഇതുതന്നെ കാളിദാസൻ ശകുന്തളയുടെ സഖികളെക്കൊണ്ട് രാജാവിനോട് പറയിപ്പിച്ചിട്ടില്ലെന്നുമില്ല. അതുകൊണ്ട് ലോകസ്വഭാവത്തിന്നു തക്കവണ്ണം ഗുണദോഷങ്ങൾ കലർന്നിട്ടുള്ള കഥാപുരുഷന്മാർ കാവ്യനാടകാദികളിലേക്കാൽ പുരാണാദികളിലായിരിക്കും അധികമൂണ്ടായിരിക്കുകയെന്നു വ്യക്തമാകുന്നു. നമ്മുടെയിടയിൽ ഉണ്ടായിട്ടുള്ള യോഗ്യന്മാരുടെ ജീവചരിത്രമറിവാൻ പ്രയാസമായിരിക്കെ പുരാണാദികളിൽ വിവരിക്കപ്പെട്ടിട്ടുള്ള ഓരോ മഹാന്മാരുടെ സ്വഭാവവർണ്ണത്തിന്നു ശ്രമിക്കുന്നത് ഉപകാരമാകാതിരിപ്പാൻ തരമില്ല. ശ്രിമഹാഭാരതട്ഠിലെ കഥാനായകൻ ധർമ്മപുത്രരാണല്ലോ. അദ്ദേഹത്തെക്കുറിച്ചുതന്നെ ആദ്യം പ്രസ്താവിക്കാം. പാണ്ഡുമഹാരാജാവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ശതശ്രുംഗപർവ്വതത്തിൽ നിന്ന് ഹസ്തിനപുരഥ്തിലെത്തിയതിൽ പിന്നെ തന്റെ വലിയച്ഛനായ ധ്രുതരാഷ്ട്രരെ അഛനെപ്പോലെയാണ് അദ്ദേഹം വിചാരിച്ചിരുന്നത്. ധ്രുതരാഷ്ട്രർ തറ്റ്നെ മക്കളോടൊന്നിച്ച് പാണ്ഡുപുത്രന്മാരായ ധർമ്മപുത്രാദികളെയും ക്രുപാചാര്യരുടെ അടുക്കൽ വിദ്യാഭ്യാസം ചെയ്യിപ്പിച്ചു. അക്കാലത്ത് ഒരദ്ധ്യായത്തിൽ ഈ കളിച്ചുകൊണ്ടിരിക്കുമ്പോൾ കളിസാമാനം കിണറ്റിൽ വീണുപോയി. അതെടുപ്പാൻ വയ്യാതെയിരിക്കുന്ന സ്മയം ഒരു ബ്രാഹ്മണൻ ഭാര്യയോടും പുത്രനോടും കൂടീ അവിടെ ചെന്നു. മൂന്നു ദിവസമായിട്ട് ഭക്ഷണം കിട്ടാതെ വിശന്നുകിടന്നലയുന്ന തങ്ങൾക്ക് ഭക്ഷണം തരാമെങ്കിൽ നിങ്ങളുടെ കളിസ്സാധനം എടുത്തുതരാമെന്ന് ആ ബ്രാഹ്മണൻ പറഞ്ഞപ്പോൾ അനുകമ്പയോടുകൂടീ ഭക്ഷണം തരാമെന്ന് ഏറ്റുപറയുവാൻ ധർമ്മപുത്രർ മാത്രമേ ഉണ്ടായുള്ളൂ. പാഞ്ചാല രാജ്യത്ത് നിന്നും ഇച്ഛാഭംഗത്തോടുകൂടീ വരുന്ന ദ്രോചാര്യരായ ആ ബ്രാഹ്മണന്റെ നേരെ ധർമ്മപുത്രർ കാണിച്ച ഔദാര്യവും ദയയും പിന്നീട് കുരുപാണ്ഡവന്മാരുടെ ഉൽക്കർഷത്തിനും പ്രസിദ്ധിക്കും കാരണമായിത്തീർന്നു. കരുകലാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/7&oldid=167619" എന്ന താളിൽനിന്ന് ശേഖരിച്ചത്