സാമാന്യ പ്രചാരവും ദേശപ്രാധാന്യവും ഉണ്ടായിത്തുടങ്ങിയത്. സംസ്ക്രുതത്തെക്കുറിച്ച് നാമമാത്രമായ ജ്ഞാനം പോലും പാശ്ചാതയ്ജനങ്ങലുണ്ടായത് പത്തൊൻപതാം നൂറ്റാണ്ടിലത്രേ. ഇന്ത്യയിലും സംസ്ക്രുതത്തിനൊഴികെ ഹിന്ദുസ്ഥാനി, മറാത്തി, ദ്രാവിഡഭാഷകൾ ഇവയുടെ ർപധാനവും ഇവയിൽ പ്രത്യേകമായി ഗ്രന്ഥ ശേഖരവും ഉണ്ടായതു നവീനകാലങ്ങളിൽ തന്നെയെന്നു സമഷ്ടിയായി പറയാവുന്നതാണ്
കെ. പരമുപിള്ള എം എ തുടരും
-------------------
== പുരാണപുരുഷന്മാർ ==കട്ടികൂട്ടിയ എഴുത്ത്
ധർമ്മപുത്രർ
പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റുമുള്ള കഥാപുരുഷന്മാരെത്തന്നെ കാവ്യനാടകാദികളിലെപ്പാത്രങ്ങളായിട്ട് സ്വീകരിക്കുമ്പോൾ മൂലത്തിൽ നിന്നും വ്യത്യാസപ്പെടുത്തിയും ചിലപ്പോൾ സാധാരണ ലൗകികസ്ഥിതിക്കു വിരോധമായിം പ്രക്രുതത്തിന്നുതക്കവണ്ണം പല ഭേദഗതികളും മനോധർമ്മം പോലെ വരുത്തുമാറുണ്ട്. ശാകുന്തളത്തിലെ ദുഷ്യന്തൻ തന്നെ ഇതിനൊരു ദ്രുഷ്ടാന്തമാണല്ലോ. ദുഷ്യന്തമഹാരാജാവ് കാട്ടില്വച്ച് ശകന്തളയെ ഗാന്ധർവ്വമായി വിവാഹംചെയ്തിടുണ്ടെങ്കിലും നാട്ടിൽ വന്നതിനു ശേഷം അന്തപ്പുരവിഹാരങ്കൊന്നും മറ്റും വിസ്മരിച്ചുപോയി എന്നുള്ള വാസ്തവം നായകനും മനസ്സിൽ നിന്നും മാഞ്ഞുപോവാത്തഗുണമില്ലാഞ്ജിട്ടാണോ എന്നു ശങ്കിക്കാവുന്നതിനാൽ നായികക്കും ന്യൂനതയാവാതിരിപ്പാൻ വേണ്ടി ദുർവ്വാസാവന്റെ ശാപവും കൂടീ നായികക്കു കൊടുത്തുംകൊണ്ടാണ് ഈ കാഥ ഭാരതത്തിൽനിന്ന നാടകത്തിലേക്ക് കാളിദാസൻ കൊണ്ടൂവന്നിട്ടുള്ളത്. ഇതിൽ ലൗകിക സ്വഭാവത്തിന്നു യോജിക്കുന്നത് ഭാരതമോ നാടകമോ എന്നു സംശയിപ്പാനുണ്ടോ? സൗന്ദര്യവതികളായ അനേകം അന്ത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |