ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
202-
യും ഉള്ള സൽഗുണപൌഷ്കല്യം ആണ് പരിഷ്കാരം. ംരം (ഈ) മതപ്ര കാരം പരിഷ്കാരം സർവ്വോന്മുഖമായ വിദ്യാഭ്യാസത്തിന്റെ പരിണാമം ആകുന്നു.
ഉൽകൃഷ്ട വിദ്യാഭ്യാസനിയമത്തിൽ മാനവപ്രകൃതിയുടെ സംസ്കൃതി, ശാസ്ത്രപരിശീലനം ംരം രണ്ടു വിധികളും അന്തർഭവിച്ചിരിക്കുന്നു. ഈ സിദ്ധാന്തം അദ്ധ്യാപകന്മാരാൽ ആദരണീയമായതത്രേ. അമേരിക്കയിലെ ഉത്തമ ഗ്രന്തകാരന്മാരിൽ ഗണ്യനായ എമേർസൺ അഭിപ്രായപ്പെട്ടിരിക്കുന്നതു വിദ്യാഭ്യാസപരിപൂർത്തിക്കു കായിക നിപുണതയും ആവശ്യമുണ്ടെന്നാകുന്നു. പുരാതനകാലത്തിൽ സർവ്വഥാവന്ദ്യൻ എന്നാ സ്ഥാനത്തിനു അർഹനായിരുന്ന ഒരു ഋഷിക്കോ സന്യാസിക്കോ പോലും കായികബലം ആവശ്യമായിട്ടാണ് ഗണിക്കപ്പെട്ടിരുന്നത്. ജീവികാമാർഗ്ഗത്തിൽ സുഖപ്രദായകങ്ങളായ സംഗതികളിൽ തെല്ലും അപ്രധാനമല്ലാ അന്തരീക്ഷപൃഥിവികളെസംബന്ധിച്ചുള്ള തത്വജ്ഞാനം എന്നു അനുഭവസ്ഥരായ മഹാന്മാർ സംവദിച്ചിരിക്കുന്നു.ഈ ജ്ഞാനം ബാലദശമുതൽ തന്നെ പ്രദാനം ചെയ്യപ്പെടേണ്ടതും കാലക്രമത്തിൽ വർദ്ധനയെ അടയേണ്ടതും ആകുന്നു. ഇങ്ങനെയാകുന്നതിൽ പ്രാപഞ്ചികവാസസുഖം ക്രമേണ വർദ്ധിക്കുന്നതാകുന്നു. പ്രകൃതി, പ്രേമം, വിനയം, വിസ്മയം എന്ന മാനസികവൃത്തികളെ ഉജ്ജ്വലിപ്പിക്കുന്ന ഒരു അക്ഷീണപ്രസംഗിനിയാനെന്നു ജ്ഞാനേഛുക്കൾ ഗ്രഹിക്കേണ്ട സംഗതിയാകുന്നു. അധ്യാപകന്മാരെപ്പോലെ ഈയിട ശാസ്ത്രഗ്രന്ഥകാരന്മാരും പ്രകൃതിതത്വബോധനം, ബാലവിട്യാഭ്യാസ വിധികളിൽ ഉൾപ്പെടുത്തേണമെന്ന് നിർബന്ധിച്ചുപോരുന്നുണ്ട്, മേൽപറഞ്ഞകാരണങ്ങളാൽ വിദ്യാഭ്യാസത്തിന്റെ മുഖ്യമായ ഉദ്ദേശ്യം സ്വഭാവസംസ്കരണമാണെന്നു പ്രത്യക്ഷമാകുന്നുവല്ലൊ.ഇനി ഇതിനുള്ള മാർഗ്ഗങ്ങളെ വിചിന്തനം ചെയ്കതന്നേ. ആദ്യം സ്വഭാവത്തെപ്പറ്റിത്തന്നേ ആലോചിക്കാം. പരിഷ്കാരി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |