Jump to content

താൾ:RAS 02 04-150dpi.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-201- രണയോ അഭിപ്രായമോ ഉണ്ടായിരിക്കുന്നില്ല. വിദ്യാപ്രചാരം കുറവുള്ള ജനങ്ങളുടെ ഇടയിൽ കുറെ വാക്യവും പരൽപ്പേരും, പതിനാലുവൃത്തവും, ഇരുപത്തിനാല് വൃത്തവും, നാലഞ്ചു സംസ്കൃത ശ്ലോകങ്ങളും അറിഞ്ഞിരിക്കുന്ന ഒരു ആശാനെയോ എഴുതച്ഛനെയോ പരിഷ്കൃതപുരുഷനാനെന്ന വിചാരിക്കപ്പെട്ടുവരുന്നു. പ്രായേണ അപരിഷ്കൃതന്മാരായ ജാതിക്കാരുടെ ഇടയിൽ വല്ലതും എഴുതാനും കൂട്ടിവായിക്കാനും അറിയാവുന്നവർ വലിയ വിദ്വാന്മാരെന്ന നിലയെ പ്രാപിച്ചിരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം സർവ്വവ്യാപ്തമായിരിക്കുന്ന ചില രാജ്യങ്ങളിൽ, ചില ചില്ലറപരീക്ഷകൾ ജയിച്ചുംകൊണ്ട് പത്രങ്ങൾക്കു വല്ല ലേഖനമോ, ശ്ലോകങ്ങളോ എഴുതി തട്ടിമൂപ്പിക്കുന്ന പൊടിരസികന്മാർ വ്യുല്പത്തിയുള്ളവരാണെന്നു ഗണിക്കപ്പെട്ടുവരുന്നു. ഉയർന്നതരം വിദ്യാഭ്യാസത്തിനും കലാവിദ്യപരിശീലനത്തിനും ആയി സ്ഥാപിതങ്ങല്ല്ലായ മഹാപാടശാലകളും, കലാവിദ്യാലയങ്ങളും ഉള്ള പാശ്ചാത്യ രാജ്യങ്ങളിലും ൫o കൊല്ലത്തിനിപ്പുറം നമ്മുടെ ഇന്ത്യാമഹാരാജ്യത്തിലും 'വിദ്യാഭ്യാസം' എന്നാ പദത്തിനുള്ള അർഥം, നാൾക്കുനാൾ വിസ്തൃതമായിതീർന്നുവരുന്നതിനാൽ, ഈ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ഉത്തമഫലമായ പരിഷ്കാരത്തിനും, അർത്ഥവിസ്താരം സിദ്ധിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലാവട്ടെ ആധുനിക ഇന്ത്യയിലാകട്ടെ ഒരുത്തന് 'പരിഷ്കൃതൻ' എന്നാ നാമധേയം ഇപ്പോൾ അത്ര എളുപ്പത്തിൽ ലഭിക്കുന്നില്ല. ഏതാനും ചില മാന്യഗുണങ്ങളുടെയോ യോഗ്യതകളുടെയോ സമുച്ചയം ആണല്ലോ പരിഷ്കാരം. യോഗ്യന്മാരായ വിദ്വാന്മാരുടെ അഭിപ്രായപ്രകാരം സർവോത്തമമായ പരിഷ്കാരത്തിൽ ഏതേതു യോഗ്യതകളോ ഗുണങ്ങളോഉൾപ്പെട്ടിരിക്കുന്നു എന്നുള്ളത് ചിന്തിക്കാം .

   ക്ഷിപ്രഗ്രഹണശക്തി, അനുകമ്പ, സ്നേഹശീലം, സ്വതന്ത്രബുദ്ധി, തന്മയത്വം, വിനയം, സത്യനിഷ്ഠ, നിഷ്കപടത, മിതശീലം, ധീരത, ശാന്തത,ഉൽക്കർഷേച്ഛ, ഇത്യാദി ഗുണങ്ങൾ ഒരുത്തനുന്ടെങ്കിൽ അവൻ സാക്ഷാൽ പരിഷ്കൃത പുരുഷൻ തന്നെ എന്ന് ഒരു മഹാവിദ്വാൻ പറഞ്ഞിരിക്കുന്നു. ആത്മീകമായും കായികമാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/2&oldid=167565" എന്ന താളിൽനിന്ന് ശേഖരിച്ചത്