ഒരു ദുമ്മരണം
ഇൻസ്പെക്ടർ ചേരിപ്പറമ്പിലുണ്ടോ എന്ന ചോദിച്ചു 'ഇല്ല ' എന്നു മാത്രം മറുവടി പറഞ്ഞ കുഞ്ഞി കൃഷ്ണൻ തിരിയും തിരിയും മുമ്പ് , " എന്നുവരും " എന്നു കൂടി ചോദിക്കുവാൻ കുമാരൻ നായർക്ക് ക്ഷമയുണ്ടായി. ഇതിന്നുത്തരമായി 'നാളെ' എന്ന് ഉറക്കനെയും അവനോന്റെ ജോലി നോക്കിയാൽ മതിഎന്ന പതുക്കനെയും പറഞ്ഞുകൊണ്ട കുഞ്ഞികൃഷ്ണൻ അവന്റെ പാടുനോക്കി നടന്നു .
ഈ സമയത്ത ദേവകിക്കുട്ടി കുമാരൻ നായരെ കാത്തുകൊണ്ട വടവൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നിരുന്നതും , കുമാരൻ നായർ അവിടെ ചെന്നപ്പോൾ നേരം വൈകിയതും , അവിടെ വെച്ചുണ്ടായ സംഭാഷണത്തിൽ നിന്ന കുഞ്ഞികൃഷ്ണൻ പറഞ്ഞത പൊളിയല്ലെന്ന കുമാരൻ നായർക്ക് മനസ്സിലാക്കുവാൻ എടയായതും വായനക്കാർ ഓക്കുന്നുണ്ടല്ലോ.
ഇനി വായനക്കാരുടെ സൂക്ഷ്മദൃഷ്ടി കുഞ്ഞിരാമൻ നായരുടെയും സ്റ്റെഷനാപ്സരുടെയും ഗതിയേയും പ്രവൃത്തിയേയും അല്പ നേരത്തേക്ക് പിന്തുടരട്ടേ . ഇവർ കുമാരൻ നായരോട വേർപിരിഞ്ഞിട്ട പരിവട്ടപ്പാടത്തിന്റെ തെക്കേക്കരക്കൽ മഹർഷിമാരുടെ ആശ്രമം പോലെ ശാന്തമായ ഒരു വീടിനെ ലക്ഷ്യമാക്കികൊണ്ടാണ നടന്നിരുന്നത .
പഴക്കം ചെന്നത സകലതും പരിഷ്കാരം കൊണ്ട വെള്ളയടിക്കുന്നതിന്ന മുമ്പ നാഗരികത്വത്തിന്റെ ബാധ ഏൽക്കാത്തതായ ഒരു നാടൻ പാർപ്പിടത്തിന്റെ മാതൃക ഒരു നോക്കുകണ്ടാൽ കൊള്ളാമെന്ന ആഗ്രഹിക്കുന്നവർ പരിവട്ടപ്പാടത്തിറങ്ങി തെക്കോട്ട തിരിഞ്ഞു നോക്കിയാൽ മതി . കൃത്രിമമോടിയുടെ ശകലം പോലും മേലെ വീട്ടിൽ കയ്മളുടെ പടിക്കടുത്ത ചെന്നിട്ടില്ല .പടി മുതൽ പെര മുകളുവരെ പ്രകൃതി ദേവി പ്രസാദിച്ചു കൊടുത്തിട്ടുള്ള ഉപകരണങ്ങളെ കഴിയുന്നതും കേടപാട വരുത്താതെയാണ ഉപയോഗിച്ചിട്ടുള്ളതും പടിയുടെ സ്ഥാനത്തുള്ള കടമ്പ വാക്കത്തിയുടെ ഉപ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |