Jump to content

താൾ:RAS 02 04-150dpi.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-247-
ഒരെഴുത്ത്.
വിവേകാനന്ദസ്വാമികൾ ഒരു സ്നേഹിതന്നയച്ചത് )

       


യോഗം, ഭോഗവു മാലയസ്ഥിതിയുമാസ്സത്തായ സന്യാസവും , ലോകേശൻ പദഭക്തി , പൂജ, ധനമാർജ്ജിക്കുന്ന മാർഗ്ഗങ്ങളും , ത്യാഗം, നേർച്ചക, ളെന്നുവേണ്ട വലുതാം തീവ്രവ്രതാദ്യങ്ങളും ഹാ, കാണേണ്ടിവയൊക്കെയേറ്റമവതന്നുള്ളൂടു മൂടാടിജ്ഞാൻ !! 3.

കാണുന്നില്ലൊരു ചെറ്റു സൗഖ്യമിവിടെക്കാനൽജലത്തെക്കൊതി - ച്ചേണം പോലുഴലുന്നതാണു രസമോഹംതേടുമിജ്ജീവിതം  ! ഊനംവിട്ടഗുണങ്ങളെത്രയൊരുവന്നുൾത്താരിൽ വർദ്ധിക്കുമോ നൂനം ജീവിതമത്രദുസ്സഹവുമായ്, ത്തീരുന്നു പാരിൽ സഖേ!! 4.

സ്വാർഥപ്രീതിവെടിഞ്ഞു വിസ്തൃത മനസ്സാം ഭക്തനല്ലോ ഭവാ നോർത്താലിങ്ങിനെയുള്ളവർക്കിവിടെ വാഴാവല്ല തെല്ലും സഖേ ! അത്യന്തോഗ്രമിരുമ്പുകൂട മെതിരിട്ടേറ്റുന്നതല്ലാകവേ പുത്തൻചാരുപളുങ്കുപാവയുടെമേലേൾക്കിൽ സഹിക്കാവതോ! 5

ഉള്ളത്തിൽ കനിവൊട്ടുമെന്നി യതിനീചത്വത്തൊടും , നല്ലതേൻ - തുള്ളിക്കൊത്തുമതൃത്തെഴും മൊഴിയൊടും നഞ്ചൊത്തനെഞ്ചത്തൊടും കള്ളംതന്നെനിറഞ്ഞു നേരകലയായ് തന്നെബ്ഭരിപ്പാൻസ്വയം തള്ളിക്കേറുമൊരുത്തനാകിലിവിടെസ്സൗഖ്യം നിനക്കും സഖേ! 6.

നന്നായാഞ്ഞഥ ജീവിതം പണയമായ് വച്ചൂ പഠിച്ചീടുവാ നിന്നേവം വിധമായിതെന്റെ സമയം ഹാ! പാതിയും പോയിതേ! എന്നല്ലുൾപ്രിയ മൂലമായിഹ സഖേ! യുന്മത്തനെപ്പോലെ ഞാൻ ചെന്നോരോന്നു പിടിച്ചതൊക്കെ നിഴൽപോൽ നിസ്സാരമായ്പോയിതോ!! 7

കൂറുള്ളോരുടെ കൂട്ടുവിട്ടിഹ ഹ! ഞാൻ കൂറക്കരക്കെട്ടതിൽ കീറക്കച്ചയുടുത്തു കണ്ടപടിതോറും പോയിരുന്നൂ സഖേ: ! തീരെ ക്ളേശമിയന്നതീവ്രതമായീടും വ്രതം നോറ്റു താൻ പാരം മേനിയലഞ്ഞുഹാ ! ഫലമെനിക്കുണ്ടായതെന്തായതിൽ ?!! 8.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/48&oldid=149516" എന്ന താളിൽനിന്ന് ശേഖരിച്ചത്