താൾ:RAS 02 04-150dpi.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജഡ്ജി- എന്നാൽ ഈ സാക്ഷിയുടെ എത്രുവിസ്താരം തുടങ്ങു. രാഘവമേനോൻ ഇതിനുത്തരം പറഞ്ഞത് 'ഈ സാക്ഷിയെ എത്രുവിസ്താരം ചെയ്ത് കോടതിയുടെ സമയം കളഞ്ഞിട്ട് എന്റെ കേസിന്ന് ഒരു പ്രയോജനവും ഇല്ല' എന്നായിരുന്നു. അതവരെയും എത്രുവിസ്താരത്തിൽ രാഘവമേന്റെ അസ്ത്രങ്ങൾ തന്റെ ഏതേത് മർമ്മങ്ങളിലൊക്കെയാണ് വന്ന് തറക്കാൻ പോകുന്നത് എന്ന് ഭയപ്പെട്ടുകൊണ്ട് കൂട്ടിൽ നിന്നിരുന്ന മിസ്റ്റർ, എത്രുവിസ്താരത്തിന്ന് ഭാവമില്ലെന്ന് രാഘവമേനോൻ പറഞ്ഞപ്പോൾ താൻ എന്തോ അതിഭയങ്കരമായ ഒരു അപകടത്തിൽ ചാടുവാൻ പോയപ്പോൾ ദൈവഗത്യാ ആരോ തന്നെ അതിൽനിന്ന് എങ്ങിനെയോ രക്ഷപ്പെടുത്തിയാൽ ഉണ്ടാവുന്ന ഒരു ഭാവത്തോടു കൂടി കൂട്ടീൽനിന്നിറങ്ങി ബാറിൽ തന്റെ സ്ഥാനത്ത് വന്നിരുന്നു. മിസ്റ്ററെ ഇങ്ങിനെ ഉപായത്തിൽ വിട്ടയച്ച കാര്യത്തിൽ ക്രുഷ്ണമേന്ന് നല്ല സുഖമായില്ല. ബാറിൽ ഇരുന്നവരിൽ വളരെ ആളുകൾക്കും അങ്ങിനെത്തന്നെ (അന്യായക്കാരനെ കൂട്ടീൽ കേറ്റി സത്യം ചെയ്യിച്ചു.) രാ-മെ- ('എ' എന്ന രേഖ എടുത്തു കാണിച്ച്) ക്രുഷ്ണമേന്റെ എഴുത്താണ് അല്ലേ?) ക്രു മേ- അതേ , എനിക്കയച്ചതാണ്. രാ.മേ- ക്രുഷ്ണമേന്റെ കയ്യക്ഷരം കണ്ടാലറിയുമോ? ക്രു. മേ- ഉവ്വ്. രാ.മേ- (ആ എഴുത്തിന്ന് ക്രുഷ്ണമേന്റെ കൈവശം ഉണ്ടായിരുന്ന പകർപ്പെടുത്ത് കാണിച്ച്) ഇതും ക്രുഷ്ണമേന്റെ കയ്യക്ഷരമല്ലേ? (അതിനെ ‘൧‘ എന്നു അടയാളമിട്ടു) ക്രു.മെ- ഇനിക്ക് തീർഛ്ക് പറവാൻ വയ്യ. രാ.മെ- ക്രുഷ്ണമേന്റെ കയ്യക്ഷരം കണ്ടാലറിയും എന്ന് പറഞ്ഞില്ലേ. രണ്ടും ഒത്തു നോക്കി പറയൂ. ക്രു.മെ- ക്രുഷ്ണമേന്റ് എഴുത്തുപോലെ ഇരിക്കുന്നുണ്ട്. രാ.മേ- അത്രേ പറവാൻ കഴികയുള്ളൂ? ഒന്നു കൂടി നോക്കി പറയൂ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/25&oldid=167571" എന്ന താളിൽനിന്ന് ശേഖരിച്ചത്