താൾ:RAS 02 04-150dpi.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്?' എന്നായി. 'നിങ്ങളെന്താ കൂടുക്കമ്പം പൊട്ടിക്കുന്നത്' എന്നു ഞാൻ അങ്ങോട്ടും ഒട്ടും കുറച്ചില്ല. മലയാളം കിട്ടാഞ്ഞിട്ട് ഇങ്കിരീസ്സോ ചമക്കൃതമോ ചേറ്ത്തുസംസാരികെണ്ടി വരുന്നതാണെന്ന് അവർ മറുപടിപറഞ്ഞപ്പോൾ 'മലയാളത്തിന്റെ നേരെ വേറുപ്പുകൊണ്ട് "അകോഖഗോ' സംസാരിച്ചതാണെന്നു നേരമ്പോക്കു പറഞ്ഞിട്ട് അതിന്റെ മലയാളം 'എന്താപറയുന്നത്' ശ്കാരിക്കുകയാണെങ്കിൽ മലയാളത്തിലാവട്ടേ എന്നാൽ ഞാൻ മറുപടി പറയാം' എന്നാണെന്നും അവരോടു തുറന്നു പറഞ്ഞു. ഇങ്ങിനെ ഞങ്ങൾ തമ്മിൽ കശപിശകൂടി ഒടുവിൽ അതു പുതുമലയാളത്തിന്റേയും പഴമലയാളത്തിന്റേയും നന്മതിന്മകളേ ഒരുമാതിരി തീരുമാനപ്പെടുത്തുന്നതിന്ന് ഒരു നല്ല വഴിയായിത്തീർന്നു.ഇവിടെ അതിന്റെ ചുരക്കം വായനക്കാരുടെ അറിവിനായി ച്ചേർക്കുന്നതായാൽ ഞാൻപിടിച്ചവാശി കൊള്ളാവുന്നതോ അല്ലയോ എന്ന് അവർക്കോർത്തു നോക്കുവാനും എന്റെ കൂട്ടുകാരേപ്പോലെയുള്ളവരേ പഴിപ്പെടുത്തേണമെങ്കിൽ അതിനുംമതിയാകുമെന്നു കരുതുന്നു.

ഒന്നാമത്, അറിവുകൂടിയ ഒരോരോ മറുനാട്ടുക്കാരായിട്ടുള്ള എടവാടു കൊണ്ട് ഒരു നാടിന് ഉയർച്ചവരുന്നതോടു കൂടി കച്ചവടം കൈവേല മുതലായവ വളർന്ന് ആനാട്ടിൽ ? ചേരുകളേക്കൊണ്ടുതന്നെ കഴിഞ്ഞുകൂടുന്നതല്ലെന്നു വരുമ്പോൾ അവനവന്റെ ഉള്ളീലുള്ളതു മറ്റൊരുവൻ ഉൾക്കൊള്ളേണമെങ്കിൽ അതാതു മറുനാട്ടുക്കാർ പറഞ്ഞുവരുന്ന പേരുകൾ കടം വാങ്ങാതെ പറ്റുന്നതല്ലല്ലോ. അത് ഒരുമാതിരി ശരിയാണ്. എന്നൽ ഈ കടം വാങ്ങല് താഴേപറയുംവണ്ണമെ ഉണ്ടാവാൻ വഴിയുള്ളു.

"മാറ്റംവരാതെ മൊഴിയും പൊരുളും പിടിക്ക മാറ്റംപൊരുൾക്കരുളിയും മൊഴിയിങ്ങെടുക്ക ഏറ്റക്കുറച്ചിൽ പലതും മൊഴിയിൽ കൊടുത്തു മേറ്റ,ക്കുറിച്ചപൊരുൾ കൊണ്ടുനടത്തുകെങ്ങും"

കടംവാങ്ങുന്നത് മൂന്നുമാതിരിയായിട്ടുണ്ട്. ഒന്നുംമാറ്റംവരാതെ മൊഴിയും പൊരുളും പടിക്ക, അതായത് ഇപ്പോഴത്തേ പുതു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/39&oldid=167586" എന്ന താളിൽനിന്ന് ശേഖരിച്ചത്